Friday, May 27, 2016

ജിഷമാരും നേതാക്കളുടെ വാക്കും അഥവാ മലയാളമേ ലജ്ജിക്കുക

 [പെരുമ്പാവൂരില്‍ അതിക്രൂരമായി കൊലചെയ്യപ്പെട്ട ജിഷയുടെ അച്ഛനുമമ്മക്കും നീതികിട്ടട്ടെ എന്ന പ്രാര്‍ഥനയോടെ ..]

പി.കെ. ശ്രീമതിടീച്ചറിന്റെ ഇംഗ്ലീഷിനെപ്പറ്റി ഞാന്‍ കുറ്റം പറയില്ല. കേരളത്തില്‍ എല്ലാവര്‍ക്കും ഇംഗ്ലീഷ് അറിഞ്ഞേതീരൂ എന്നു ഞാന്‍ വിശ്വസിക്കുന്നില്ല. പക്ഷേ എല്ലാര്‍ക്കും മലയാളം നേരാംവണ്ണം അറിയേണ്ടതല്ലേ?

നിസ്സാരമല്ലാത്ത കാര്യമാണവര്‍ ഇക്കഴിഞ്ഞദിവസം പറഞ്ഞത്- "ഇനിയും ജിഷമാര്‍ ഉണ്ടാകരുത് " എന്ന്.  പെരുമ്പാവൂരില്‍ വീട്ടിനുള്ളില്‍ വെച്ചാണ് ജിഷ എന്ന കുട്ടി അതിക്രൂരമായി കൊല്ലപ്പെട്ടത്. ജിഷമാര്‍ ഉണ്ടാകരുത് എന്നുകരുതിയാണോ ആ കുട്ടിയെ കൊന്നുകളഞ്ഞത്? ഇനിയും ആ പേരുള്ള എത്രയോ വനിതകളും കുട്ടികളും കേരളത്തിലും പുറത്തുമായി ഉണ്ടാവില്ലേ? അവരൊക്കെ എന്തു തെറ്റുചെയ്തു? ടീച്ചര്‍ പറഞ്ഞത് ഒന്നുകൂടി മനസ്സിരുത്തിവേണമായിരുന്നു.
ടീച്ചറെ മാത്രം കുററം പറഞ്ഞാല്പോരാ..... സഖാവ് പിണറായി പറഞ്ഞതു ചാനലുകളില്‍ പലവുരു കേട്ടു -"ഇനിയും ജിഷമാര്‍ ഉണ്ടായിക്കൂടാ" എന്ന്. 
മലയാളമേ ലജ്ജിക്കുക 

"പെരുമ്പാവൂര്‍സംഭവം ഇനിയും ആവര്‍ത്തിക്കരുതെന്നോ ജിഷക്കുണ്ടായതുപോലെ ഒരു അനുഭവം ഇനിയൊരാള്‍ക്കും ഉണ്ടാവരുതു എന്നോ അല്ലെ ഉത്തരവാദപ്പെട്ടവര്‍ പറയേണ്ടത്? പ്രത്യേകിച്ചും തലപ്പത്തുള്ളവരുടെ വാക്കുകള്‍ എണ്ണമറ്റ ചാനലുകളില്‍ ദിവസങ്ങളോളം ആവര്‍ത്തിക്കപ്പെടുന്ന സാഹചര്യത്തില്‍.



എല്ലാ    മലയാളികളോടും ചുരുങ്ങിയപക്ഷം എല്ലാ ജിഷമാരോടും മാപ്പുപറഞ്ഞേതീരൂ  കൊലയെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ തെറ്റിപ്പറഞ്ഞവര്‍. 

2 comments:

അനില്‍ സോപാനം said...

മലയാളമേ ലജ്ജിക്കുക

സുധി അറയ്ക്കൽ said...

മലയാളിയല്ലല്ലോ കൊലയാളിയെന്നാശ്വസിച്ചാലും കൊല ചെയ്യിച്ചവർ മലയാളിയായാൽ !?!?!!?!?!?!