tag:blogger.com,1999:blog-30225117.post3420330314071031064..comments2023-08-26T20:30:21.512+05:30Comments on വാഗ്ജ്യോതി: അഗ്നിജ്യോതിര്മയി /ज्योतिर्मयीhttp://www.blogger.com/profile/08344331600801185229noreply@blogger.comBlogger1125tag:blogger.com,1999:blog-30225117.post-91504170998337448162008-08-31T01:54:00.000+05:302008-08-31T01:54:00.000+05:30അഗ്നി എന്നു കേട്ടാല്‍ ആദ്യം മനസ്സില്‍ വരുന്നത് ജഠര...അഗ്നി എന്നു കേട്ടാല്‍ ആദ്യം മനസ്സില്‍ വരുന്നത് ജഠരാഗ്നിയാണ് പിന്നെ ചോറു വയ്ക്കുമ്പോള്‍ അടുപ്പില്‍ പൂട്ടിയ തീ. പ്രിയപ്പെട്ട പലരുടെയും ദേഹത്തടുക്കിയ വിറകില്‍ ഞാന്‍ കൊളുത്തിയിട്ടുള്ള തീ. ചിലര്‍ നെഞ്ചിലും വേറേ ചിലര്‍ കണ്ണിലും കൊണ്ടുനടക്കുന്ന തീ. ഭീരുത്വം മൂത്ത ചിലര്‍ ചേരിക്കു മേലേ എറിഞ്ഞ ചൂട്ടുകറ്റയിലെ തീ. <BR/><BR/>ഞാന്‍ ജനിച്ചപ്പോഴേക്ക് വീട്ടില്‍ മേശവിളക്കുകളും റാന്തലുകളും ഒക്കെ പോയി വൈദ്യുതി വന്നു. അന്തിക്കു ദീപവും ദൈവചിത്രത്തിനു താഴെ മെഴുകുതിരിയും കത്തിക്കുന്നത് സിനിമയിലും സുഹൃത്തുക്കളുടെ വീട്ടിലുമൊക്കെയേ കണ്ടിട്ടുമുള്ളു, അതുകൊണ്ടാണോ എന്തോ, തീ എന്നു കേള്‍ക്കുമ്പോള്‍ വെളിച്ചം ഓര്‍മ്മ വരുന്നത് രണ്ടാമതാണ്. എന്റെ കുഴപ്പം.<BR/><BR/>പന്തത്തിന്റെ ശബ്ദം കേട്ടിട്ടുണ്ടോ ജ്യോതിട്ടീച്ചറേ? പന്നിയെലിയുടെ ചീറ്റല്‍ പോലെയാണത്. എല്ലാ വെളിച്ചവും കാട്ടുന്ന വഴി നേര്വഴിയായെങ്കില്.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.com