Saturday, January 09, 2010

നവവത്സരാശംസകള്‍

ഇത്തവണ ആതിരപ്പെണ്ണു താലമേന്തിവരവേറ്റു പുതുവര്‍ഷത്തെ-

അതൊരു ശ്ലോകമാക്കി, കുസുമമഞ്ജരി വൃത്തത്തില്‍-

കാലചക്രഗതി കാണ്‍ക ഭാനുശശിവാ‍നതാരകപരിക്രമം
താലമേന്തിയണയുന്നുവീണ്ടുമിവളാര്‍ദ്ര മംഗളവിശുദ്ധയായ്
ദോലയാടിയുയരുന്നപോലെ വരുമെന്നതാണുസുഖദുഃഖമെ-
ന്നാലപിച്ചു പുതുവത്സരപ്പുലരിയേകിടട്ടെ നവദര്‍ശനം!

2 comments:

  1. നവവത്സരാശംസകൾ ശ്ലോകത്തിലൂടെ. :) ഇഷ്ടമായി.
    അങ്ങോട്ടും ആശംസകൾ.

    ReplyDelete
  2. നന്നായിരിക്കുന്നു കവിത
    നവവത്സരാശംസകൾ

    ReplyDelete