Thursday, May 27, 2010

ഡിസൈനര്‍ കവിത

ഡിസൈനര്‍ കവിത

രണ്ടേവേണ്ടൂ
വാക്കുകളന്തിമവരിയില്‍
തുടക്കവുമതേമട്ട്
ഇടയ്ക്ക് വര്‍ണ്ണം -
തട്ടിത്തെറിപ്പിച്ചാലും മതി.

ചോദ്യമൊന്നെങ്കിലും വേണം
ഹൃദയത്തില്‍ കൊളുത്താന്‍
കണ്ണില്‍നിന്നും ഊര്‍ന്നൊഴുകി
ത്തുളുമ്പാന്‍ വെമ്പുന്നൊരമ്പരപ്പില്‍
ദുഃഖം ചാലിക്കാതെ ആശ്ചര്യചിഹ്നവും

വെളുപ്പിനേക്കാള്‍ കറുപ്പായാല്‍
പരഭാഗശോഭ തെളിയും
കണ്ടതിനേക്കാള്‍ ഭംഗി
കാണാത്തതിനു
ന്യായം തുണയാവും

2 comments:

  1. "കണ്ടതിനേക്കാള്‍ ഭംഗി
    കാണാത്തതിനു"
    എന്ന് വർണ്യത്തിങ്കലാശങ്ക

    ReplyDelete
  2. ചോദ്യമൊന്നെങ്കിലും വേണം
    ഹൃദയത്തില്‍ കൊളുത്താന്‍
    കണ്ണില്‍നിന്നും ഊര്‍ന്നൊഴുകി
    ത്തുളുമ്പാന്‍ വെമ്പുന്നൊരമ്പരപ്പില്‍
    ദുഃഖം ചാലിക്കാതെ ആശ്ചര്യചിഹ്നവും


    ചോദ്യങ്ങള്‍ ഇങ്ങിനേയും
    :-)
    upaasana

    ReplyDelete