Friday, February 19, 2010

സാന്ധ്യചിത്രം

വന്നെത്തീ സന്ധ്യവീണ്ടും കരതളിരിലതാ ദീപ്തമാം ദീപമേന്തി
ച്ചന്തത്തില്‍ച്ചെമ്പനീരിന്നഴകൊടുസമമാമാടയും ചുറ്റി, വാനില്‍
നാമം ചൊല്ലാനിരുന്നൂകുതുകമൊടരികില്‍ത്താരകാജാലവും വ-
ന്നന്തിയ്ക്കിന്നീവിളക്കില്‍ത്തെളിമപകരവേ; സുന്ദരം സാന്ധ്യചിത്രം!

7 comments:

  1. സുന്ദരം സാന്ധ്യചിത്രം!

    ReplyDelete
  2. സന്ധ്യയുടെ ഒരു വർണ്ണചിത്രം !

    ReplyDelete
  3. അനില്‍19/2/10 10:15 PM

    'ശയ്യാതല'ത്തില്‍ നിന്നും എണീപ്പിച്ച് നാമം ചൊല്ലാന്‍ ഇരുത്തിയത് ഇഷ്ടപ്പെട്ടു!

    ReplyDelete
  4. വിനയ് ജി, ഇഷ്ടമായല്ലേ ശ്ലോകം. സന്തോഷം

    പട്ടണം ജി :-), നന്ദി വായനക്കും കമന്റിനും

    അനില്‍ ജി :-) കമന്റ് ഇഷ്ടമായി. വായനക്കും കമന്റിനും നന്ദി.

    (വാഗ്ജ്യോതി)

    ReplyDelete
  5. നാമം ചൊല്ലുന്ന സന്ധ്യ...! ഇഷ്ടമായി...!

    ReplyDelete
  6. സുന്ദരം സാന്ധ്യചിത്രം!

    ReplyDelete