കൂട്ടരേ
സധൈര്യം ഒരു പുതിയബ്ലോഗ് തുടങ്ങുകയാണ്. വൈഖരീ എന്നു പേരിട്ടു. സംസ്കൃതത്തില്‍ എന്തെങ്കിലും കുത്തിക്കുറിച്ചാല്‍ ഇനിമുതല്‍ വൈഖരിയിലൂടെ പ്രകാശിപ്പിക്കാം എന്നു കരുതുന്നു. ഇതൊരു അറിയിപ്പുമാത്രമാണ്. താല്പര്യമുള്ളവര്‍ വായിക്കുമല്ലോ. ലിങ്ക്
ദൃശ്യദൃശ്യ എന്ന ബ്ലോഗറെ നന്ദിയോടെ അനുസ്മരിക്കുന്നു, ഒരു കമന്റുവഴി സംസ്കൃതബ്ലോഗു തുടങ്ങാന്‍ ഉല്പ്രേരകമായതിന്.
ഇതാണു ലിങ്ക് http://vykharee.blogspot.com
11 comments:
ആളുകള്‍ എന്നെപ്പറ്റിയെന്തു് പറഞ്ഞാലും തരക്കേടില്ല, ഇതുകൊണ്ടൊക്കെയാണു് ഞാന്‍ പറയുന്നതു് ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡ് ശീലിക്കാന്‍. അതാവുമ്പോ തമിഴായാലും മലയാളമായാലും ദേവനാഗരിയായാലും കീ ഒന്നു തന്നെ.
വൈ എന്നെഴുതാന്‍ വ ൈ . ലാറ്റിന്‍ സ്പെല്ലിങ് അന്വേഷിച്ചു്നടക്കേണ്ടതില്ല.
റാല്‍മിനോവ്,
വ കഴിഞ്ഞ് ഐ വരാന്‍ എന്തുചെയ്യണം എന്നു മനസ്സിലായില്ല. ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡ് ശീലിക്കുന്നതെങ്ങനെ എന്നും മനസ്സിലായില്ല. സമയമുണ്ടാവുമോ പറഞ്ഞുതരാന്‍?
ലാറ്റിന്‍ സ്പെല്ലിങ് പഠിക്കുന്നില്ല മലയാളം എഴുതാന്‍. അതു വിരല്‍ത്തുമ്പത്തുണ്ട്. വൈഖരീ എന്നു മലയാളത്തില്‍ ശരിയായിക്കാണാന്‍ വേണ്ട കീ കള്‍ സ്വയം വിരലറ്റത്തു വരും. പക്ഷേ ദേവനാഗരിയില്‍ ‘ക്’ എന്നടിക്കുമ്പോള്‍ത്തന്നെ ‘ക’ എന്നാണു കിട്ടുന്നത്... അത്തരം കാര്യങ്ങള്‍ പരിചയപ്പെട്ടുവരുന്നേ ഉള്ളൂ. അതാണ് സംശയം ഇവിടെ ചോദിച്ചത്.
നന്ദി
ജ്യോതിടീച്ചറേ, ആശംസകള്‍. പുതിയ ബ്ലോഗിന്റെ ലിങ്കും കൂടി ഈ അറിയിപ്പിന്റെ കൂടെയിട്ടാല്‍ നന്നായിരുന്നു എന്ന് തോന്നുന്നു.
അതെന്താ റാല്‍മിനോവേ അങ്ങനെ? ഞാന്‍ ഉപയോഗിക്കുന്ന ദേവനാഗരി കീബോര്‍ഡിലും ബംഗാളി കീബോര്‍ഡിലും മലയാളം കീബോര്‍ഡിലും വൈ എന്ന് കിട്ടാന്‍ vai എന്നു ഒറ്റ സീക്വന്‍സ് മതിയല്ലോ? എന്താ പ്രശ്നമുണ്ടോ?
ടീച്ചറേ, ഏത് ദേവനാഗരി കീബോര്‍ഡാണ് ഉപയോഗിക്കുന്നതെന്നു എഴുതൂ, ഞാന്‍ ഉപയോഗിക്കുന്ന കീബോര്‍ഡുകളിലൊന്ന് ഭാഷാഇന്ത്യയില്‍ നിന്നുള്ളതാണ്, അതില്‍ vai എന്നാണ് സീക്വന്‍സ്. പ്രശ്നം ഇതുവരെ തീര്‍ന്നിട്ടില്ലെങ്കില്‍ എന്നെ മെയിലില്‍ അറിയിക്കൂ (കമന്റ് കാണാന്‍ വൈകാറുണ്ട്)
പെരിങ്ങോടരേ :)
ISIS devanagari എന്ന് കീമാന്റ്റേം കീമൊഴീടേം കൂടെ കാണാറുള്ള ദേവനാഗരിയില്‍ vai അടിച്ചപ്പോള്‍ वाइ എന്നാണു കിട്ടിയത്. ഇപ്പോള്‍ ‘ബരഹ‘ ഡൌണ്‍ലോഡ് ചെയ്തു, തല്‍ക്കാലം പ്രശ്നം പരിഹരിച്ചു. वै എന്നു കിട്ടുന്നുണ്ട് vai എന്നടിച്ചാല്‍. ഇനിയും പ്രശ്നം കണ്ടാല്‍ എഴുതിച്ചോദിക്കാം. വളരെ നന്ദി.
ജ്യോതി.
പേടിച്ചു പോയല്ലോ ചേച്ചീ. സംസ്‍കൃതമൊക്കെ പഠിച്ച് ഒരു പുലിയാണല്ലോ.
പേടിച്ചു പോയല്ലോ ചേച്ചീ. സംസ്‍കൃതമൊക്കെ പഠിച്ച് ഒരു പുലിയാണല്ലോ.
ബരഹ!
ഇതൊന്ന് ശ്രമിച്ചു നോക്കൂ
ടീച്ചറേ..
പറ്റിയ അബദ്ധത്തിന്‍ ഇവിടെയും ഒരു സോറി പറയുന്നു.(വായിച്ചതിനു ശേഷം ഡിലീറ്റുക).മെയില്‍ ഐ.ഡി അറിയാത്തതു കൊണ്ടാണ്‍.
സംസ്ക്രുതം ശരിക്ക് അറിയാമല്ലോ, അല്ലേ..?
:)
സുനില്‍
aaSamsakaL teacher...
ini sanskritile kurachu doubt clear akkamallO
Post a Comment