Monday, September 17, 2007

കൊഴിയുന്നു, തളിര്‍ക്കാനായി?


ഇലകള്‍, വിടര്‍ന്നുവിരിഞ്ഞാകാശം നോക്കി നില്ക്കുന്നു.
ഇലകള്‍, കണ്ണുകഴച്ച്, ഞരമ്പുകള്‍ കുഴഞ്ഞ്, നിന്ന നില്‍പ്പില്‍ കൊഴിയുന്നു...
ഇലകള്‍, കരിഞ്ഞ്, അലിഞ്ഞ്, മണ്ണോടുചേരുന്നു...
ഇലകള്‍, മണ്ണിലെ രസമായ്, സത്തായ്, ജീവകമായ് മരത്തിലേയ്ക്കുതന്നെ...
തളിരായ, ഇലയായ്, പൂവായ്, വിത്തായ്....
തുടരുന്നു...

11 comments:

Sethunath UN said...

കൊള്ളാം.
ഒന്നു ചീഞ്ഞു മറ്റൊന്നിന് വ‌ളമാകുന്നു.

സഹയാത്രികന്‍ said...

:)

സു | Su said...

ഇലകള്‍ എന്ന് ആവര്‍ത്തിക്കണോ? (ഞാന്‍ തന്നെ ഇത് ചോദിക്കണം) ;)

ശ്രീ said...

നന്നായിട്ടുണ്ട്
:)

വേണു venu said...

തളിര്‍‍ക്കുന്നതും കൊഴിയാനായി.:)

Unknown said...

ജനിക്കുന്നു മരിക്കാനായി,
മരിക്കുന്നു ജനിക്കാനായി..
എന്നാണോ?

ഉപാസന || Upasana said...

കുറച്ചു കൂടെ നീട്ടേണ്ടതായിരുന്നു.
:)
ഉപാസന

ജ്യോതിര്‍മയി /ज्योतिर्मयी said...

നിഷ്കളങ്കാ :) പറഞ്ഞതു ശരിയായിരിക്കാം, പക്ഷേ ഇവിടെ അതല്ല ഉദ്ദേശിച്ചത്. ഒരുകാലത്തെ ഇലയാവാം പിന്നീട് പൂവോ കായോ വേരോ ഒക്കെയായി പുനര്‍ജ്ജനിക്കുന്നത്...എന്നായിരുന്നു. ഒരു പ്രവാഹനിത്യത.... ഒന്നും അവസാനിക്കുന്നില്ല എന്നും...:)

സഹയാത്രികാ യാത്ര പുരോഗമിക്കട്ടെ.

സു ജി ;) ചിത്രത്തിലെ ഇലകളെ ശ്രദ്ധിക്കണം, എന്നതിന് ഊന്നല്‍ കൊടുക്കാനാണ് ഇലകള്‍ എന്നാവര്‍ത്തിച്ചത്.
മാത്രമല്ല, ഇലയെ ശ്രദ്ധിച്ചാല്‍ പോരാ...ഇലകളെത്തന്നെ ശ്രദ്ധിക്കണം എന്നും.

കൊഴിഞ്ഞുകരിഞ്ഞ ഇലകള്‍ക്കു രൂപവും നിറവും ഒന്നും സ്വന്തമില്ലാത്തതുകൊണ്ട്, അവയെ എങ്ങിനേം വരയ്ക്കേം ആവാം :)

ശ്രീ നന്ദി :)

വേണു ജി :) കൊഴിയുന്നതു തളിര്‍ക്കാനായി...

പൊതുവാള്‍ ജി :) എന്നും പറയാം.
ഉപാസനേ :) നീട്ടാന്‍ പറ്റുമോ, ഇതു വട്ടമല്ലേ? :)

ഉപാസന || Upasana said...

വട്ടം നീട്ടാന്‍ പറ്റില്ലെന്നാരു പറഞ്ഞു. അങ്ങനെയാണെങ്കില്‍ റബ്ബര്‍ ബാന്റ് വട്ടത്തിലല്ലെ..?
അത് നീട്ടാന്‍ പറ്റുന്നല്ലോ.
:)
ഉപാസന

simy nazareth said...

ഒരു ഹിന്ദി പാട്ട് ഓര്‍മ്മവരുന്നു. ഖുല്‍ത്തേ ഹെ ഗുല്‍ യഹാം, എന്നുതുടങ്ങുന്ന പാട്ട്. ഇവിടെ പൂക്കള്‍ കൊഴിയാനായി വിരിയുന്നു,ഇവിടെ മനസ്സുകള്‍ പിരിയാനായി സന്ധിക്കുന്നു എന്ന്‍ തുടങ്ങുന്ന പാട്ടില്ലേ, അത്.

വരവൂരാൻ said...

നന്നായിട്ടുണ്ട്‌