കുട്ടന് ഒന്നരവയസ്സ്.
ആരും കാണാതെ കോണിപ്പടികള്‍ കയറിയിറങ്ങുക- അതാണ് ഈയിടെയായി, വിനോദം.
സന്ധ്യാസമയം. അമ്മ അകത്തുവിളക്കുവെയ്ക്കുന്ന തിരക്കിലാണ്. തളത്തിലാരുമില്ല.
“ഒന്ന്, രണ്ട്, മൂന്ന്, ....” അവന്‍, ആരും വരുന്നില്ലല്ലോ എന്ന് തിരിഞ്ഞുനോക്കിക്കൊണ്ട്, വേഗം വേഗം പടികള്‍ കയറി, മുകളിലെത്തി. മുകളിലെത്തിയതും, ഉറക്കെ കരയാന്‍ തുടങ്ങി.
“ ഭൂതം, ഭൂതം ... നിച്ച് പേട്യാ...”
മുകളിലെത്തിയപ്പോഴേ, അവിടെ ഇരുട്ടാണെന്ന് കുട്ടനറിഞ്ഞുള്ളൂ.
അമ്മാമന്‍ ഓടിച്ചെന്ന്, അവനെ എടുത്തു.
“എവടെ കുട്ടാ ഭൂതം?“
“അവ്ടെ... നിച്ച് പേട്യാ...ഭൂതം വരും. ഭൂതം വരും...”
“ഭൂതം പോയി കുട്ടാ... ഭാവിയാണു വര്‌ആ...”
മുകളിലെ ബള്‍ബ് തെളിച്ച്, ഉള്ളില്‍ ചിരിച്ചുകൊണ്ട് അമ്മാമന്‍ പറഞ്ഞു.
“അമ്മാമാ... നിച്ച് ഭാവീനെ പേട്യാ...“
അമ്മാമന്റെ ഒക്കത്തിരുന്ന് പറയുമ്പോള്‍ കുട്ടന്‍ ചിരിയ്ക്കുന്നുണ്ടായിരുന്നു...