Wednesday, November 29, 2006

മനസ്സും ബുദ്ധിയും


മനസ്സ്‌ ഒരവയവമാണോ? ആണെങ്കില്‍ എവിടെയാണതിന്റെ സ്ഥാനം? ഹൃദയത്തിലോ തലച്ചോറിലോ അതോ ചിന്തിയ്ക്കപ്പെടുന്ന വസ്തുക്കളിലോ? കൃത്യമായ ഉത്തരം എനിയ്ക്കറിയില്ല. എങ്കിലും എഴുതാം ഇത്തിരി 'മാനസികം'.

എന്താണു മനസ്സ്‌?

കടലിലെ വെള്ളം പൊങ്ങിത്താണ്‌ പൊങ്ങിത്താണ്‌, ഒഴുകിയൊഴുകിവരുമ്പോള്‍ അതിനെ "തിരമാല" എന്നു വിളിക്കുന്നില്ലേ? അതുപോലെ ചിന്തകളുടെ അത്തരത്തിലുള്ള ഒഴുക്കിനെയാണത്രേ "മനസ്സ്‌" എന്നു പറയുന്നത്‌. ഒരേസമയം പലപല ചിന്തകള്‍ കുത്തിയൊഴുകിവരുമ്പോള്‍ മനസ്സ്‌ പ്രക്ഷുബ്ദ്ധമാവാറുണ്ടല്ലോ. ഒരു സമയം ഒരു കാര്യം മാത്രം ചിന്തിയ്ക്കുന്നുവെങ്കില്‍ താരതമ്യേന സമാധാനമുണ്ടാവാറുണ്ട്‌. ചിന്തകളെല്ലാം നീങ്ങിയാലോ? മനോലയം- മനസ്സ്‌ ലയിച്ചാല്‍- അടങ്ങിയാല്‍, ശാന്തമായ- സാന്ദ്രമായ- ആനന്ദസാഗരം മാത്രം. "യോഗഃ ചിത്തവൃത്തിനിരോധഃ" എന്നാണല്ലോ.

നമുക്കിഷ്ടമുള്ള ഒരു നോവല്‍ വായിക്കുകയാണെന്നിരിയ്ക്കട്ടെ. അപ്പോള്‍ മറ്റുചിന്തകളൊന്നും മനസ്സിലേയ്ക്കു കടന്നുവരുന്നില്ല. നോവല്‍ വായിയ്ക്കുക- ആ കഥ എന്ന ഒരൊറ്റ ചിന്ത മാത്രം മനസ്സില്‍. വിശപ്പും ദാഹവും അറിയാതെ എത്രനേരം വേണമെങ്കിലും നമ്മള്‍ അതില്‍ മുഴുകിയിരിയ്ക്കും. അത്രയും നേരം മറ്റുപലപലചിന്തകളും ഇളകിമറിയാതിരുന്നതുകൊണ്ട്‌, മനസ്സ്‌ ഹോബി ആസ്വദിക്കുന്നു.

ഇനി മറ്റൊരു വിശദീകരണം-

മനസ്സ്‌ എന്നത്‌ പുറത്തുനിന്നും ചെവിയിലൂടെയും കണ്ണിലൂടെയും ഒക്കെ വിവരങ്ങളെ സ്വീകരിക്കുന്ന "recieving clerk" ആണത്രെ. സ്വീകരിക്കുന്ന വിവരങ്ങളെല്ലാം കൂട്ടി വെയ്ക്കും. കണ്ണു തരുന്ന വിവരമൊന്ന്, ചെവിതരുന്ന വിവരം മറ്റൊന്ന്... എല്ലാം കൂടി കൂട്ടിവായിയ്ക്കും മനസ്സ്‌. എന്നിട്ടോ? കണ്‍ഫ്യൂഷന്‍ തുടങ്ങുന്നു. ആര്‌? മനസ്സ്‌. ("സങ്കല്‍പ്പവികല്‍പ്പാത്മകം മനഃ)

കണ്‍ഫ്യൂഷന്‍ തീര്‍ക്കാന്‍ മുന്‍കൈ എടുക്കുന്നത്‌ ബുദ്ധി. കാര്യങ്ങള്‍ ശരിയാം വിധം ഗ്രഹിച്ച്‌ ഇന്ന-ഇന്നവിധം ചെയ്യൂ എന്ന് തീരുമാനമെടുക്കുന്നത്‌ ബുദ്ധി.(നിശ്ചയാത്മികാ ബുദ്ധിഃ).

പണ്ടുണ്ടായ അനുഭവങ്ങളെയൊക്കെ വിലയിരുത്തിനോക്കാന്‍ "ചിത്തം" ബുദ്ധിയെ സഹായിയ്ക്കും. "ചിത്തം" ഓര്‍മ്മിയ്ക്കുക എന്ന പണിചെയ്യുന്നു.

അതായത്‌ ഒന്നിന്റെതന്നെ വ്യത്യസ്ത roles ആണ്‌ മനസ്സും ചിത്തവും ബുദ്ധിയും എന്നു പറയാം. അവസരത്തിനനുസരിച്ച്‌ role മാറിമാറി ഏറ്റെടുക്കും. എന്നാല്‍ ഏതുനേരവും "ഞാന്‍ ചെയ്യുന്നു, ഞാന്‍ എഴുന്നേല്‍ക്കുന്നു, ഞാന്‍ എഴുതുന്നു..." എന്നിങ്ങനെ doership, enjoyership എന്നിവ അവകാശപ്പെട്ടുകൊണ്ട്‌, "ഞാന്‍" എന്ന ' അഹംകാരം' എപ്പോഴും നിലനില്‍ക്കുന്നു. മനസ്സിനും ചിത്തത്തിനും ബുദ്ധിയ്ക്കും ഒപ്പം ഈ അഹംകാരം ഏതുനേരവും ഉണ്ടാകും. എത്ര വിനയാന്വിതനും ഉണ്ടാവും ഈ അസ്തിത്വബോധം- ഞാനുണ്ട്‌ എന്ന ബോധം- ഈ അഹംകാരം.

ഈ ചെറിയ"ഞാന്‍" അല്ല, ഞാനിനെ ഞാനാക്കുന്ന ഒരു വലിയ"ഞാന്‍" - അതുമായി താദാത്മ്യം ബോദ്ധ്യപ്പെടും വരെ ഈ അഹംകാരം ego of doership ഉണ്ടാവും.

"മനോബുദ്ധ്യഹംകാരചിത്താനി നാഹം..." ഓര്‍മ്മ വരുന്നു.

(എന്റെ മനസ്സേ! മനസ്സിലാവാതെ മനസ്സിലായീന്നു പറഞ്ഞാല്‍ മനസ്സിലായതും കൂടി മനസ്സിലാവാണ്ടാവും മനസ്സിലായോ? ഹി ഹി:-))67 comments:

ജ്യോതിര്‍മയി /ज्योतिर्मयी said...

മനസ്സ്‌ ഒരവയവമാണോ? ആണെങ്കില്‍ എവിടെയാണതിന്റെ സ്ഥാനം? ഹൃദയത്തിലോ തലച്ചോറിലോ അതോ ചിന്തിയ്ക്കപ്പെടുന്ന വസ്തുക്കളിലോ? കൃത്യമായ ഉത്തരം എനിയ്ക്കറിയില്ല. എങ്കിലും എഴുതാം ഇത്തിരി 'മാനസികം'.

myexperimentsandme said...

വളരെ നല്ല ഒരു അവലോകനം, ജ്യോതിടീച്ചറേ.

എത്ര ആസ്വാദ്യകരമായ സംഗതിയാണെങ്കിലും അഞ്ചുമിനിറ്റില്‍ കൂടുതല്‍ ഏകാഗ്രത എനിക്ക് കിട്ടാറേ ഇല്ല :(

kaNfyUshan എന്നാണ് മൊഴിവഴി കണ്‍ഫ്യൂഷന്‍ ഞാന്‍ എഴുതുന്നത്.

വിശ്വപ്രഭ viswaprabha said...

നല്ലൊരു ചിന്ത!

ഇനി ഇതിനൊരു വികടമായ ഉപോദ്ബലകം, അല്ലെങ്കില്‍ വേണ്ട, ഒരു സാമ്യപ്രപഞ്ചം! പറയാം. പെട്ടെന്നിങ്ങനെ കോപ്പിയടിക്കുന്നതുകൊണ്ട് തീരെ വികടമായി തോന്നുമെങ്കിലും വെറുതെ തള്ളിക്കളയരുത്. വളരെ ഗൌരവം തന്നെയാണ്. ഇത്തിരി കമ്പ്യൂട്ടര്‍ സയന്‍സു പഠിക്കാം:


ഓപ്പറേറ്റിങ്ങ് സിസ്റ്റം ഒരവയവമാണോ? ആണെങ്കില്‍ എവിടെയാണതിന്റെ സ്ഥാനം? സീപിയു-രാമ വ്യൂഹത്തിലോ ഹാര്‍ഡ് ഡിസ്കിലോ അതോ അകത്തേക്കും പുറത്തേക്കും പോകുന്ന ബൈറ്റുകളിലോ?


എന്താണ് ഓപ്പറേറ്റിങ്ങ്സിസ്റ്റം?

കടലിലെ വെള്ളം പൊങ്ങിത്താണ്‌ പൊങ്ങിത്താണ്‌, ഒഴുകിയൊഴുകിവരുമ്പോള്‍ അതിനെ "തിരമാല" എന്നു വിളിക്കുന്നില്ലേ? അതുപോലെ ടാസ്കുകളുടെ/പ്രോസസ്സുകളുടെ അത്തരത്തിലുള്ള ഒഴുക്കിനെയാണത്രേ "ഓപ്പറേറ്റിങ്ങ്സിസ്റ്റം‌" എന്നു പറയുന്നത്‌.
ഒരേസമയം പലപല ടാസ്കുകള്‍ കുത്തിയൊഴുകിവരുമ്പോള്‍ ഓപ്പറേറ്റിങ്ങ്സിസ്റ്റം പ്രക്ഷുബ്ദ്ധമാവാറുണ്ടല്ലോ. ഒരു സമയം ഒരു ടാസ്ക് മാത്രം നടക്കുന്നുവെങ്കില്‍ താരതമ്യേന സിസ്റ്റം സ്റ്റബിലിറ്റിയുണ്ടാവാറുണ്ട്‌. ടാസ്കുകളെല്ലാം അവസാനിച്ചാലോ? സ്റ്റാന്‍ഡ്‌ബൈ‍, ശാന്തമായ- സാന്ദ്രമായ- ആനന്ദസാഗരം മാത്രം.

"യോഗഃ ചിത്തവൃത്തിനിരോധഃ" എന്നുമുണ്ടല്ലോ!


ഇനി മറ്റൊരു വിശദീകരണം-

ഓപ്പറേറ്റിങ്ങ് സിസ്റ്റം എന്നത്‌ പുറത്തുനിന്നും കീബോര്‍ഡിലൂടെയും മൌസിലൂടെയും ഒക്കെ വിവരങ്ങളെ സ്വീകരിക്കുന്ന "recieving clerk" ആണത്രെ. സ്വീകരിക്കുന്ന വിവരങ്ങളെല്ലാം കൂട്ടി വെയ്ക്കും. കീബോര്‍ഡു തരുന്ന വിവരമൊന്ന്, മൌസ് തരുന്ന വിവരം മറ്റൊന്ന്... ഇന്ററപ്റ്റുകളിലൂടെ എല്ലാം കൂടി കൂട്ടിവായിയ്ക്കും ഓപ്പറേറ്റിങ്ങ് സിസ്റ്റം. എന്നിട്ടോ? കണ്‍ഫിയൂഷന്‍(വരമൊഴിയിലെ കണ്‍ഫ്യൂഷന്‍ പറ്റിയ്ക്കുന്നു:-( ) തുടങ്ങുന്നു. അബോര്‍ട്ട് ഓര്‍ ക്യാന്‍സല്‍? ("സങ്കല്‍പ്പവികല്‍പ്പാത്മകം മനഃ)

ഇന്ററപ്റ്റുകളുടെ കണ്‍‌പീയൂഷം ‍(?) തീര്‍ക്കാന്‍ മുന്‍കൈ എടുക്കുന്നത്‌ ഇന്റല്‍ (സീപീയു). കാര്യങ്ങള്‍ ശരിയാം വിധം ഗ്രഹിച്ച്‌ ഇന്ന-ഇന്നവിധം ചെയ്യൂ എന്ന് തീരുമാനമെടുക്കുന്നത്‌ ബയോസ്. (നിശ്ചയാത്മികാ ബുദ്ധിഃ).

പണ്ടുണ്ടായ അനുഭവങ്ങളെയൊക്കെ വിലയിരുത്തിനോക്കാന്‍ "ഹാര്‍ഡ് ഡിസ്കും റാമും" ബയോസ്/സീപിയൂവിനെ സഹായിയ്ക്കും. അവ ഓര്‍മ്മിയ്ക്കുക എന്ന പണിചെയ്യുന്നു.

അതായത്‌ ഒന്നിന്റെതന്നെ വ്യത്യസ്ത roles ആണ്‌ ഓപ്പറേറ്റിങ്ങ് സിസ്റ്റവും ഹാര്‍ഡ് ഡിസ്കും റാമും ബയോസും സീപിയുവും എന്നു പറയാം. അവസരത്തിനനുസരിച്ച്‌ role മാറിമാറി ഏറ്റെടുക്കും. എന്നാല്‍ ഏതുനേരവും "ഞാന്‍ ചെയ്യുന്നു, ഞാന്‍ എഴുന്നേല്‍ക്കുന്നു, ഞാന്‍ എഴുതുന്നു..." എന്നിങ്ങനെ doership, enjoyership എന്നിവ അവകാശപ്പെട്ടുകൊണ്ട്‌, "യൂസര്‍" എന്ന ' അഹംകാരം' എപ്പോഴും നിലനില്‍ക്കുന്നു. ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിനും ഹാര്‍ഡ് ഡിസ്കിനും റാമിനും ബയോസിനും സീപിയൂവിനും ഒപ്പം ഈ യൂസര്‍ അഹംകാരവും ഏതുനേരവും ഉണ്ടാകും. ഏത് അഡ്മിനിസ്റ്റ്രേറ്റര്‍ക്കും ഉണ്ടാവും ഈ അസ്തിത്വബോധം- ഞാനുണ്ട്‌ എന്ന ബോധം- ഈ അഹംകാരം.

"മനോബുദ്ധ്യഹംകാരചിത്താനി നാഹം..." ഓര്‍മ്മ വരുന്നു.

(എന്റെ മനസ്സേ! മനസ്സിലാവാതെ മനസ്സിലായീന്നു പറഞ്ഞാല്‍ മനസ്സിലായതും കൂടി മനസ്സിലാവാണ്ടാവും മനസ്സിലായോ? ഹി ഹി:-))

myexperimentsandme said...

ജ്യോതിടീച്ചറിന് ഒരു ഗ്ലാസ്സ് വെള്ളം കൊണ്ടുക്കൊടുത്തിട്ട് തരാമേ, വിശ്വേട്ടന് വെള്ളം :)

മനുഷ്യനെ കമ്പ്യൂട്ടറുമായും ഓയെസ്സിനെ മനെസ്സുമായും ബന്ധിപ്പിച്ച ആ ഭാവന അപാരം :)

കാളിയമ്പി said...

ജ്യോതിടീച്ചറും വിശ്വേട്ടനും എഴുതിയത് വായിച്ച് വായിച്ച് അവസാനം വായിച്ചയിവന് ഇത്തിരി മാനസികമായോന്നൊരു ശശ്യം..:)

സീരിയസ്സായി പറയുന്നു ടീച്ചറേ നല്ല ചിന്തകള്‍

വിശ്വേട്ടാ വക്കാരിമാഷ് പറഞ്ഞ പോലെ തന്നെ..ഭാവന ഭാവന ന്നൊക്കെ പറയുന്നതിതിനേയാണ്:)

Santhosh said...

പഠിപ്പിക്കാനറിയുന്നവര്‍ പഠിപ്പിച്ചിരുന്നെങ്കില്‍ എന്ന് ഓര്‍മിപ്പിക്കുന്നു ജ്യോതിയും വിശ്വവും. ഇപ്പോള്‍ സംഭവിക്കുന്നതാവട്ടെ, പഠിക്കാനും പഠിപ്പിക്കാനുമറിയാത്ത ഈ വെറും ഞാനൊക്കെയാണ് പഠിപ്പിക്കാന്‍ നിയോഗിക്കപ്പെടുന്നത്...

evuraan said...

നല്ല ലേഖനം.

മനസ്സ് എന്നാലെന്തു, എവിടെയിരിക്കുന്നു അത്? കണ്ണുകള്‍‌ക്കിടയിലാണോ ചെവികള്‍ക്കു പിന്നിലാണോ എന്നൊക്കെ ചിന്തിക്കാറുണ്ടെങ്കിലും, പുതുമയുള്ള കുറെ കാര്യങ്ങള്‍ ഈ ലേഖനത്തില്‍ നിന്നും ലഭിച്ചിരിക്കുന്നു.

നന്ദി..!

Shiju said...

ചെറുപ്പത്തില്‍ ഈ സംശയം എനിക്കും ഉണ്ടായിരുന്നു ഈ സംശയം. (ഇപ്പോള്‍ സംശയം മാറി എല്ലാം അറിയാം എന്ന് അതിന് അര്‍ത്ഥം ഇല്ല കേട്ടോ).

എന്റെ reasoning ഇങ്ങനെ പോയി. കൈകളില്‍ അല്ല; കാരണം കൈമുറിച്ചു കളഞ്ഞാലും മനസ്സുണ്ട്. അതേ ലോജിക്ക് പ്രകാരം കണ്ണിലും, കാതിലും, തൊലിയിലും , ഹൃദയത്തിലും (കാരണം ഹൃദയം ട്രാന്‍സ്പ്ലാന്റ് ചെയ്യാം) ഒന്നും മനസ്സ് വരില്ല. പിന്നെ ഇന്ദ്രിയങ്ങളിലും വരിലും കാരണം കണ്ണു കാണത്തവനും, ചെവി കേള്‍ക്കാത്തവനും ഒക്കെ മനസ്സുണ്ട്. പിന്നെ ഒരേ ഒരു സാധ്യത തലച്ചോറാണ്. അപ്പോള്‍ തലച്ചോറിലാണോ മനസ്സ്. ആവാന്‍ തരമില്ല എന്റെ അന്നത്തെ ചിന്ത അനുസരിച്ച് തലച്ചോറ് ഒരു സി പി യു വിന്റെ പ്രവര്‍ത്തനം മാത്രമേ ചെയ്യുന്നുള്ളൂ. അപ്പോള്‍ കമ്പ്യൂട്ടറിനു “ജീവന്‍ “ കൊടുക്കുന്ന വൈദ്യുതിയോട് മനസ്സിനെ ഉപമിക്കാനാണ് ഞാന്‍ ശ്രമിച്ചത് . അപ്പോള്‍ അതിനു സമാനമായത് മനുഷ്യന്റെ “ജീവന്‍ “ ആണ്. അപ്പോള്‍ ജീവന്‍ ആണോ “മനസ്സ് “. ആകാം . അപ്പോള്‍ മൃഗങ്ങള്‍ക്ക് മനസ്സുണ്ടോ. കാരണം അതിനു ജീവനുണ്ട്. അപ്പോള്‍ ജ്യോതി ടീച്ചറും, വിശ്വേട്ടനുമൊക്കെ പറഞ്ഞ കാര്യങ്ങളൊക്കെ മൃഗങ്ങള്‍ക്കും ബാധകമാണോ?

മനസ്സും ആത്മാവുമായുള്ള ബന്ധം എന്ത്? ആകെ മൊത്തം ടോട്ടലായിട്ട് കണ്‍ഫ്യൂഷന്‍ ആയി.

ദേവന്‍ said...

ടീച്ചറേ,
ഒരനുബന്ധമെഴുതിയത്‌ നീളം കൂടിപ്പോയതിനാല്‍ കമന്റാക്കാതെ ഒരു പോസ്റ്റ്‌ ആക്കി ഇവിടെയിട്ടു

thoufi | തൗഫി said...

നല്ല ലേഖനം,പുതിയ അറിവുകള്‍ നേടിത്തരുന്നു
ഈ കുറിപ്പ്

ദേവന്‍ said...

ഷിജു, എന്റെ ഐഡിയ പറയാന്‍ മാത്രം ശക്തിയുള്ള ഭാഷ എനിക്കില്ല, എങ്കിലും
"മനസ്സ്‌ എന്നത്‌ ശരീരമെന്ന വസ്തുവില്‍ ജീവനെന്ന സവിശേഷതയാലെ കുടിയിരുത്തപ്പെട്ട വിര്‍ച്വല്‍ എന്റിറ്റിയാണ്‌, ജീവന്‍ ശരീരത്തിനെ ജ്വലിപ്പിക്കുന്ന കെടുത്തിയാല്‍ കൊളുത്താനാവാത്ത അഗ്നിയും. ജീവന്റെ പല സ്വഭാവങ്ങളിലൊന്നാവാം മനസ്സുണ്ടാവുക എന്നത്‌."

മനസ്സ്‌
ലിമിറ്റഡ്‌ കമ്പനികള്‍ പോലെ. യഥാര്‍ത്ഥത്തില്‍ ഈ കമ്പനി എന്നൊരാളില്ല, എന്നാല്‍ തത്വങ്ങളില്‍ അത്‌ മുതലാളിയായി തൊഴില്‍ നല്‍കുന്നു, കടമെടുക്കുന്നു, കടം കൊടുക്കുന്നു, വോട്ടിടുന്നു, ജനിക്കുന്നു, മരിക്കുന്നു. ഈ കമ്പനി അതിന്റെ എം ഡിയുമല്ല, തൊഴിലാളിയുമല്ല, തൊട്ടാല്‍ അറിയാവുന്ന ആരുമല്ല, എന്നാല്‍ അതൊരു വ്യക്തിത്വമാണ്‌. ശരീരമെന്ന ഫാക്റ്ററി നടത്തുന്ന Ltd company ആണ്‌ മനസ്സെന്ന് ഒഴുക്കന്‍ രീതിയില്‍ പറയാം.

മനസ്സിലാണു വികാരങ്ങള്‍ ഉണ്ടാവുന്നത്‌ എന്നതിനാല്‍ വികാരമുള്ള എന്തിനും മനസ്സുണ്ടെന്ന് ഉറപ്പിക്കാം. മൃഗങ്ങള്‍ക്ക്‌ വികാരമുണ്ട്‌, സസ്യങ്ങള്‍ക്ക്‌ വികാരമുണ്ടെന്നത്‌ ജഗദീശ്‌ ചന്ദ്രബോസ്‌ പണ്ടു തെളിയിച്ചതല്ല്ലേ? ഇവരുടെ മനസ്സ്‌ നമ്മുടേതിനോട്‌ സാമ്യമുള്ളതായിരിക്കണമെന്നില്ല.

Radheyan said...

മൂര്‍ത്തമായ മസ്തിഷ്ക്കത്തിന്റെ അമൂര്‍ത്തമായ ഒരു എക്സ്പ്രഷന‍ല്ലേ മനസ്സ്.മാ‍നസികരോഗങ്ങള്‍ക്ക് മസ്തിഷ്ക്ക ശസ്ത്രക്ക്രിയകള്‍ വിജയകരമായി നടക്കുന്നതിനെകുറിച്ച് എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു.(അഭിപ്രാ‍യം ആധികാരികമല്ല,ഓര്‍മ്മയില്‍ നിന്നു മാത്രമാ‍ണ്)

ദേവന്‍ said...

രാധേയാ,
മാനസിക പ്രശ്നങ്ങള്‍ക്കു നടത്തുന്ന ശസ്ത്രക്രിയകളെപ്പറ്റി എനിക്കു വലിയ പിടിയില്ല, എന്നാല്‍

1. ഭയങ്കരമായ രീതിയില്‍ വയലന്റ്‌ ആകുന്ന മനോരോഗികളില്‍ അപൂര്‍വ്വമായി ലോബറ്റോമി . തലച്ചോറിന്റെ കുറച്ചു ഭാഗം മുറിച്ചു മാറ്റല്‍ നടത്തിയിട്ടുണ്ട്‌. അവര്‍ മാനസികാരോഗ്യമൊന്നും അതിനാലെ വീണ്ടെടുക്കില്ല, എന്നാല്‍ എല്ലാത്തരം വികാരങ്ങളും വളരേ കുറഞ്ഞ്‌ കുട്ടികളെപ്പോലെ ഒന്നിലും സ്ഥിര ശ്രദ്ധയില്ലാതെ ആയി മാറും എന്നതിനാല്‍ സ്ഥിരമായ വയലന്‍സ്‌ പിന്നെ ഉണ്ടാകില്ല.

2. തലച്ചോറില്‍ വളരുന്ന ട്യൂമറുകള്‍ ചിലര്‍ക്ക്‌ ഉന്മാദ തുല്യന്മായ അവസ്ഥ ഉണ്ടാക്കാറുണ്ട്‌, അതില്‍ നല്ലൊരു ശതമാനം പേര്‍ക്കു ട്യൂമറസ്‌ ഗ്രോത്ത്‌ നീക്കിയാല്‍ അസുഖം മാറിക്കിട്ടുകയും ചെയ്യും

എങ്കിലും മനസ്സ്‌ തലച്ചോറെന്നു പറക വയ്കാ എന്നാണ്‌ എനിക്കു തോന്നുന്നത്‌ . ഇക്കാര്യത്തില്‍ രസകരമായ ഒരു പരീക്ഷണം നടന്നിട്ടുണ്ട്‌. അഭ്യാസങ്ങള്‍ പരിശീലിപ്പിച്ച സലമാന്‍ഡര്‍ ജീവികളുടെയും, ഓമനിച്ചു വളര്‍ത്തിയ മറ്റു ചില സലമാന്‍ഡര്‍ ജീവികളുടെയും തലച്ചോറുകള്‍ വന്യ സലമാന്‍ഡറുകളുടേതുമായി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി.

ബ്രെയിനിലാണ്‌ മനസ്സെങ്കില്‍ ഓപ്പറേഷന്‍ കഴിഞ്ഞ ജീവികള്‍ യഥാക്രമം അഭ്യാസവും മനുഷ്യനോടുള്ള ഇണക്കവും മറക്കണമല്ലോ. എന്നാല്‍ അടവുകള്‍ പഠിച്ച ജന്തു അതില്‍ പകുതിയിലധികവും ഓര്‍ത്തു.
ഇണക്കിയവ ആകട്ടെ, ആളുകളുടെ മുഖങ്ങളൊന്നും ഓര്‍ക്കാന്‍ ആയില്ലെങ്കിലും പഴയപോലെ ഇണക്കം തുടര്‍ന്നു.

രാജ് said...

നല്ല ലേഖനം ടീച്ചറേ.

വരമൊഴിയിലും മൊഴി കീമാനിലുമെല്ലാം കണ്‍ഫ്യൂഷന്‍ (kaNfyooshan) ശരിയായി വരുന്നുണ്ടല്ലോ.

ഡാലി said...

മനസ്സ്: ഒരു മഹാകാവ്യം

ജ്യോതി, നീയെന്നെ ‘മനസ്സി’ലാക്കുന്നു
വിശ്വം, നിങ്ങളേന്നെ പിന്നേയും ‘മനസ്സി’ലാക്കുന്നു
തേവരേ,നിങ്ങളെന്നെ ‘മനസ്സി’ലാക്കിക്കുന്നു
മനസ്സുകള്‍ക്ക്, അഹം നശിച്ചീട്ടില്ലാത്ത മറ്റൊരു
മനസ്സിന്‍ പ്രണാമം

ഓഫ്:ജ്യോതിയെഴുതുന്ന സംസ്കൃത ശ്ലോകങ്ങളുടെ കാലത്തേ കമ്പ്യൂട്ടര്‍ കണ്ട്പിടിച്ചിരുന്നു എന്നാണോ വിശ്വേട്ടാ?

ലിഡിയ said...

ചിന്തിക്കാന്‍ പ്രേരിപ്പിച്ച പോസ്റ്റും, വിശ്വേട്ടന്റെ കമന്റും, പക്ഷേ ആ കമ്പ്യൂട്ടര്‍ ബന്ധം അത്ര പിടിച്ചില്ല, കമ്പ്യൂട്ടര്‍ അഴിച്ച് പണിയുന്ന ആളായത് കാരണമാവും.

ഇലക്ട്രോണിക്ക് വസ്തുക്കള്‍ക്ക് ഇലക്ട്രിസിട്ടി പോലെ ജീവനുള്ളവയ്ക്ക് മനസ്സ് അതെനിക്കിഷ്ടപെട്ടു.

-പാര്‍വതി.

വിശ്വപ്രഭ viswaprabha said...

അങ്ങനെയല്ല ഡാലീ,

എല്ലാം ഒരേ സംവിധാനത്തിന്റെ പല പല മൂര്‍ത്തഭാവങ്ങളാണെന്നേ ഉദ്ദേശിക്കുന്നുള്ളൂ.

Grand Unified Theoryയുടെ പല പല ഭാവങ്ങള്‍.

പ്രകൃതി പണ്ടെന്നോ സ്വയം ഊറിയൂറി സൃഷ്ടിച്ചെടുത്ത സംവിധാനങ്ങള്‍ മന്ദബുദ്ധികളായ നാം വളരെക്കാലം കൊണ്ട് അറിഞ്ഞോ അറിയാതെയോ അനുകരിച്ച് നവംനവങ്ങളായ സൂത്രപ്പണികള്‍ ‘കണ്ടുപിടി’ക്കുന്നു.

കണ്ണുപോലെ ക്യാമറ,
ചെവിപോലെ മൈക്ക്,
പിന്നെ അങ്ങനെയങ്ങനെ...

ഡാലി said...

ഓഫിനു മാപ്പ് ജ്യോതി

വിശ്വേട്ടന്‍ പറയുന്നതൊക്കെ വിശ്വസിക്കാന്‍ ആധുനിക സയന്‍സിനു പറ്റുമ്മോ?
കണ്ണില്‍ നിന്നും എത്രയോ വ്യതസ്തമാണ് ക്യാമറ. കണ്ണില്‍ പടങ്ങള്‍ പ്രിന്റ് ചെയ്യാന്‍ പറ്റുമോ?
ചെവിയില്‍ നിന്നും എത്രയൊ വ്യതസ്തമാണ് മൈക്ക്. ഉയര്‍ച്ച താഴ്ചകളെ നിയന്ത്രിക്കന്‍ ചെവിക്കു പറ്റുമൊ?
അങ്ങനെ നോക്കിയാല്‍ രണ്ടും രണ്ടല്ലേ?

വിശ്വപ്രഭ viswaprabha said...

അല്ല!

അതുല്യ said...

വിശ്വം വേദിയ്ക്‌ പുറകിലുണ്ടോ? എന്തെങ്കിലും ഒരു മറുവാക്ക്‌ കിട്ടിയിരുന്നെങ്കില്‍...

ഓഫിനു മാപ്പ്‌ ജ്യോതി.

സു | Su said...

മനസ്സ് ഒരു അവയവം ആണോ? ആവാം. കാരണം നമ്മുടെ ഒരു അവയവത്തിന് എന്തെങ്കിലും രോഗം പിടിപെട്ടാല്‍, നമുക്ക് സഹിക്കാനാവാത്ത ഒന്നാവും.
അതുപോലെ മനസ്സിനും വേദന ഉണ്ടാവില്ലേ.

ലേഖനം നന്നായി ജ്യോതീ. (ഞാന്‍ പറയേണ്ടല്ലോ അല്ലേ?) :)

Unknown said...

എല്ലായ്പ്പോഴും എല്ലാവരും മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടും ആര്‍ക്കും പിടികൊടുക്കാതെ ഒഴിഞ്ഞു മാറി നടക്കുന്ന (മുഖം കാട്ടുന്ന കാര്യത്തില്‍ വക്കാരിയെയും ഇഞ്ചിപ്പെണ്ണിനെയും ഒക്കെപ്പോലെ)മനസ്സിനെക്കുറിച്ച്‌ ഒരിക്കല്‍ക്കൂടി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു ജ്യോതി ടീച്ചറുടെ പോസ്‌റ്റ്‌.

കമന്റുകളിലൂടെ കടന്നു പോയപ്പോള്‍ വിശ്വപ്രഭ,ഷിജു എന്നിവരുടെ നിഗമനങ്ങള്‍ വിഷയത്തിലേക്ക്‌ വെളിച്ചം വീശുന്നവയായി.

എങ്കിലും ദേവരാഗം പറഞ്ഞ ലിമിറ്റട് കമ്പനിയുടെ ഉദാഹരണത്തോടാണ് എനിക്കാഭിമുഖ്യം തോന്നിയത്‌.
ഇനിയും ഇത്തരം നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.

Inji Pennu said...

കര്‍ത്താവേ! ഇതു വല്ല്യ കുരിശായല്ലോ.. പൊതുവാളന്‍ ജീയെ ഞാന്‍ അറിയത്തും പോലുമില്ല. എന്നിട്ടും എന്തേ ഇങ്ങിനെ സംശയിക്കുന്നെ.....?

കര്‍ത്താവേ ആര്‍ക്ക് ഞാന്‍ പിടികൊടുക്കണില്ല്യ? എന്നെ എന്തോ അധൊലോകം പോലെയാണല്ലൊ...ഈശോയെ..

ഇവിടെ പടം ഇടാത്തോരുടെ ലിസ്റ്റ് എടുത്താല്‍ ഞാനൊക്കെ ലാസ്റ്റാ‍ാ.. ആദ്യം യാത്രാമൊഴി, റീനി, സെലീറ്റാടെ മമ്മി, കുട്ട്യേട്ടത്തി, ബിന്ദു,
അനാംഗരി,പാപ്പാന്‍,കൂമന്‍..ഇവരോടും കൂടി ഒന്ന് പറാന്നെ..

(ആദിയെ ഞാന്‍ ശരിപ്പെടുത്തും..ഒരു ഉണക്ക ഫോട്ടോ ഇട്ട് മനുസനെ മെനെക്കെടുത്താന്‍!!)

പിന്നെ പൂനെയില്‍ ഇരിക്കുന്ന ഷിജു..പിന്നെ വേണു പിന്നെ സപ്തവര്‍ണ്ണങ്ങള്‍.പിന്നെ ജ്യോതി ടീച്ചര്‍,ബിരിയാണിക്കുട്ടി....ഉറക്കച്ചവടാ ഇത്രേം പേരേ ഓര്‍മ്മ വരണുള്ളൂ.


വല്ല്യമ്മ ടീച്ചറേ, സുഖാണൊ? :)

വക്കാരിജി, കൊന്നാലും ഫോട്ടോ ഇടരുതുട്ടൊ. ഒരു മോറല്‍ സപ്പോര്‍ട്ടിനു! :)

ജ്യോതിര്‍മയി /ज्योतिर्मयी said...

1.kaN#fyooshan,2. കണ്‍ഫ്യൂഷന്‍,... 10. കണ്‍ഫ്യൂഷന്‍. ഹാവൂ. ശരിയായി. (വക്കാരിയും പെരിങ്ങോടരും പറഞ്ഞപോലെ ചെയ്തിട്ടും എനിയ്ക്കു കണ്‍ഫ്യൂഷന്‍ തീരുന്നുണ്ടായിരുന്നില്ല).

വക്കാരിമാഷ്ട്രേ, നന്ദി, ആനതന്നെ തേങ്ങയുടച്ചല്ലോ:-)


വിശ്വംജീ, നന്ദി, വിലപ്പെട്ടസമയം ഇവിടെ ചെലവാക്കിയതിന്‌. താരതമ്യം മുഴുവനങ്ങ്‌ ശരിയായീന്നഭിപ്രായമില്ലെങ്കിലും എന്നെ കമ്പ്യൂട്ടര്‍ പഠിപ്പിയ്ക്കാന്‍ നടത്തിയ ശ്രമത്തിന്‌ ഒരു നമസ്കാരം. ഇനിയും ഇടയ്ക്കൊക്കെ ഇവിടെ വരണേ:-)

വക്കാരിജീ, എനിയ്ക്കുവെള്ളം തന്നിട്ട്‌ വിശ്വംജീയ്ക്കും വെള്ളം കൊടുക്കാമെന്നോ? കാടിവെള്ളമാണേല്‍ വേണ്ട. കഞ്ഞിവെള്ളമാണേല്‍ ഉപ്പിട്ടുതന്നോളൂ. കുടിയ്ക്കാം.(ഫോട്ടോ എടുക്കണേ, ആഗോളകോളാവിരുദ്ധരുടെ'മേധാ'വി എന്നു അടിക്കുറിപ്പും കൊടുക്കണം, സമ്മതിച്ചോ?)


അമ്പി: ഞാനൊരു ലേഖനം കൂടിയെഴുതാമോന്നു നോക്കട്ടെ, അമ്പീടെ "സംശ്യം" മാറിക്കിട്ടും:-))


സന്തോഷ്ജീ വായിച്ചതില്‍ സന്തോഷം. നന്ദി.

ഏവൂരാന്‍ജീ, നമസ്കാരം. ഇവിടേം വന്നൂലോ. നല്ലവാക്കുകള്‍ക്ക്‌ നന്ദി.

ഷിജുജീ :-)
ഒരു ലേഖനം കൂടി എഴുതാന്‍ പ്രേരണയാവുന്നൂ, താങ്കളുടെ കമന്റ്‌. സമയം കിട്ടുമ്പോള്‍ ആദ്യം അതാവാം. (എനിയ്ക്കൊന്നു കോഴിക്കോട്ടു പോയി 'സാറ്റടിച്ചു' വരണം:-))
ക്ഷമയുണ്ടെങ്കില്‍ ഇനിയും ഇവിടെ വന്നു നോക്കുമോ?
ചില ചോദ്യങ്ങള്‍ക്ക്‌ ഉത്തരം-
*ജീവന്‍ അല്ല മനസ്സ്‌.
*മൃഗങ്ങള്‍ക്ക്‌ മനസ്സുണ്ട്‌. പക്ഷേ വികാസം നേടിയ ബുദ്ധി ഇല്ല.
*മനസ്സും ആത്മാവും ഒന്നല്ല.

വിശദീകരണങ്ങളോടെ വ്യക്തമാക്കാന്‍ അടുത്തലേഖനത്തില്‍ ശ്രമിയ്ക്കാം. വിമര്‍ശനങ്ങള്‍ക്കും സ്വാഗതം:-)


ദേവരാഗംജീ, പോസ്റ്റും വായിച്ചു. അപ്പോ ഒരു പോസ്റ്റിടീയ്ക്കാന്‍ ഈ വെറും ഞാന്‍ വിചാരിച്ചാലും മതി ല്ലേ:-) ഇഷ്ടമായി. കമന്റ്‌ അവിടെയിടാം.

മിന്നാമിനുങ്ങേ...യെനിയ്ക്കെന്തിഷ്ടമാണെന്നോ? നമസ്കാരം. വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.

നന്ദിയുടെ പൂച്ചെണ്ടുകളുമായി ഞാനിനീം വരും...

സുജയ-Sujaya said...

ഏകാഗ്രതയാണു, വലിയ പ്രശ്നം. പ്രായമാവുന്തോറും, അതു കുറഞ്ഞു വരുന്നതു പോലെ.
ശങ്കരാചാര്യന്‍. മനസ്സിനെ കുരങ്ങിനോട്‌, ഉപമിക്കുന്നുണ്ട്‌.
ഗീതയില്‍ ഭഗവാന്‍ പറയുന്നതു -
യതൊ യതൊ നിശ്ചരതി മനശ്‌ചഞ്ചലമസ്ഥിരം
തതസ്തതൊ നിയമ്യൈത ദത്മന്യെവ വഷം നയെത്‌
ഭ.ഗീത - 6:26

ഇളകികൊണ്ടിരിക്കുന്നതും ഉറ‍പ്പില്ലാത്തതുമായ മനസ്സു ഏതേതു വിഷയത്തില്‍ സഞ്ചരിക്കുന്നുവൊ അതതു വിഷയത്തില്‍നിന്നു അതിനെ (മനസ്സിനെ) നിയന്ത്രിചിട്ട്‌ ആത്മാവില്‍തന്നെ വശപ്പെടുത്തി കൊണ്ടുവരണം.

കുരങ്ങനെ പോലെ ഈ മനസ്സിനെ നിയന്ത്രിക്കാന്‍ പറ്റാതെയാവുമ്പോള്‍, പിന്നില്‍ നിന്നു ബുദ്ധി 'സാക്ഷി'യുടെ റോളില്‍ മന്ത്രിക്കുമ്പോള്‍ ഉണ്ടാവുന്നതാണു കന്‍ഫിയൂഷന്‍, അല്ലെ, ടീച്ചറെ?

ഉമേഷ്::Umesh said...

എട്ടു പത്തു തവണ വായിച്ചെങ്കിലും പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടു എന്നു പറയാന്‍ പറ്റുന്നില്ല. വിശ്വത്തിന്റെ സാമ്യോക്തിയും തഥൈവ.

കുറേ ദിവസമായി മനസ്സു നേരേ നില്‍ക്കുന്നില്ല. ഓഫീസിലെയും വീട്ടിലെയും പണി മൂലം. അതുകൊണ്ടാവാം :)

മനസ്സു നേരേ നില്‍ക്കാത്തപ്പോള്‍ നേരത്തെ ഒരു പോസ്റ്റെഴുതുമായിരുന്നു. അതിനും സമയമില്ല :-(

ജ്യോതി എഴുതിയ ആശയങ്ങളുടെ റെഫറന്‍സുകള്‍ കൂടി വെയ്ക്കണം എന്നൊരു അപേക്ഷയുണ്ടു്.

നന്ദി.

Anonymous said...

Try to read this popular science book. It clears lot of misconceptions about mind-body dualism and introduces one to the world of cutting edge neuroscience.

Phantoms in the Brain: Probing the Mysteries of the Human Mind by V. S. Ramachandran, Sandra Blakeslee, and Oliver Sacks

Unless we bring brain sciences into the table, any deep dive into Vedanta or quantum physics is fruitless from my experience. Else it can only serve to sound profound in dinner conversations

ശിശു said...

ജ്യോതി ടീച്ചറെ,ബോണ്‍സായ്‌ എന്ന പോസ്റ്റില്‍ ശിശുവൊരു കമന്റിട്ടിട്ടുണ്ട്‌, (ഒരു റിക്വസ്റ്റും)നോക്കുമല്ലൊ?

qw_er_ty

റീനി said...

ഇഞ്ചീസെ, എന്റെ ബ്ലോഗില്‍ ചന്ദ്രന്റെ മറുപുറം കാണിക്കുന്നതുപോലെ എന്റെ പുറത്തിന്റെ പടമുണ്ടല്ലോ. അതുകൊണ്ട്‌ എന്നെ ലിസ്റ്റീന്ന്‌ വെട്ടിയേക്ക്‌.

(ജ്യോതിറ്റീച്ചറേ, ഓടോക്ക്‌ മാപ്പ്‌)

കുറുമാന്‍ said...

വെറ്റിലയില്‍, അടക്കയും, വെള്ളിനാണയും വച്ച് ഞാന്‍ ആ പാദങ്ങളില്‍ സാഷ്ടാംഗം നമസ്കരിക്കുന്നു. ശിഷ്യനായി സ്വീകരിച്ചാലും.

അനുഗ്രഹിക്കൂ

Anonymous said...

അനോണിഗഡീ,
എനിക്ക്‌ ലവ്‌ ഡേയിലിലും എക്സ്‌ എല്‍ ആര്‍ ഐയിലും പഠിക്കാനുള്ള കോപ്പ്‌ അപ്പനപ്പൂപ്പന്മ്മാര്‍ രാഷ്ട്രത്തിന്റെ ഭാവിക്കായി ദാനം ചെയ്തതുകൊണ്ട്‌ കൂലിപ്പണിയായിപ്പോയി. എന്നുവച്ച്‌ കിത്താബ്‌ ഒന്നും ഞാന്‍ ഓതിയിട്ടില്ലാത്തതുകൊണ്ടല്ല ഇവിടെ സസന്തോഷം വന്ന് വായിച്ച്‌ സ്വന്തം പേരില്‍ കമന്റിട്ടത്‌. ഹോവലിന്റെയും ഡിമന്റയുടേയും ഡമാസിയോയുടേയും എറിക്‌ ഫ്രമിന്റേയും അടക്കം പത്തു പൊത്തകം ഞങ്ങളെല്ലാം വായിച്ചിരിക്കണ്‌. അതുകൊണ്ടു തന്നെ ഈ പോസ്റ്റിന്റെ ഇന്‍ജെന്യൂയിറ്റി മനസ്സിലാക്കാന്‍ നമുക്ക്‌ പറ്റി.

ഈ ഡിന്നര്‍ കോണ്വര്‍സേഷനില്‍ മേശപ്പുറത്തടിച്ചു സംസാരിക്കല്ലേ കുട്ടാ, പ്ലേറ്റു പൊട്ടും. അഹന്ത പുളക്കുന്നെങ്കില്‍ പറഞ്ഞോ തന്നോട്‌ മുട്ടാന്‍ മാത്രം ഞാന്‍ അടുത്ത (വ്യാജ) ബ്ലോഗ്‌ ഐഡി ഉണ്ടാക്കി ഈ വിഷയത്തില്‍ നിങ്ങളോട്‌ സംവദിക്കാം. തയ്യാറുണ്ടോ?

ജ്യോതീ, ഇത്രയും വൃത്തികെട്ട ഒരു കമന്റ്‌ ഇവിടെ ഇടേണ്ടി വന്നതില്‍ സങ്കടമുണ്ട്‌. പക്ഷേ അല്‍പ്പജ്ഞാനം തിളക്കുന്ന മനസ്സുപോലെ ഒരു ടേണ്‍ ഓഫ്‌ എനിക്കില്ല. ശ്വാസം പിടിക്കുന്നത്‌ നിന്നാല്‍ പട്ടിക്കാട്ടത്തെക്കാള്‍ വൃത്തികെട്ട രീതിയില്‍ നാറുന്ന ഒരു ഉരുപ്പടിയില്‍ വസിക്കുന്നു ഏവന്റെയും സ്വത്വം. അതിങ്ങനെ അഹങ്കരിക്കാന്‍ പാടുണ്ടോ.

Shiju said...

ബൂലോഗത്തില്‍ ഉള്ളവര്‍ എല്ലാം ന്യൂറോസയന്‍സിലും ക്വാണ്ടം മെക്കാനിക്സിലും പി. എച്ച്. ഡി എടുത്തവരല്ല. അതിനാല്‍ ഒരു വിഷയത്തെ കുറിച്ച് കമെന്റ് അടിച്ചിട്ട് പോകുമ്പോള്‍ മനുഷ്യന് മനസ്സിലാകുന്ന എന്തെങ്കിലും ഒക്കെ എഴുതാന്‍ അപേക്ഷ. ഈ വിഷയ്ത്തില്‍ ഒന്നു ഗൂഗിള്‍ ചെയ്തിട്ട് അനോനി എഴുതിയ പോലെ
“Try to read this popular science book. It clears lot of misconceptions about mind-body dualism and introduces one to the world of cutting edge neuroscience. Phantoms in the Brain: Probing the Mysteries of the Human Mind by V. S. Ramachandran, Sandra Blakeslee, and Oliver Sacks. Unless we bring brain sciences into the table, any deep dive into Vedanta or quantum physics is fruitless from my experience. Else it can only serve to sound profound in dinner conversations“

എന്നൊക്കെ കമന്റ് ഇട്ടിട്ടു പോകാന്‍ ആര്‍ക്കും പറ്റും. പക്ഷെ താങ്കളുടെ കമെന്റ് വായിക്കുന്ന വായനക്കാര്‍ക്കാര്‍ക്ക് ഒന്നും മനസ്സിലായില്ല എങ്കില്‍ അത് കൊണ്ട് പിന്നെ എന്താണ് ഉപകാരം. എനിക്ക് താങ്കള്‍ എഴുതിയതില്‍ നിന്ന് ഒന്നും മനസ്സിലയില്ല.

പക്ഷെ വിഷയ്ത്തിലേക്ക് വെളിച്ചം വീശുന്നത് ദേവേട്ടന്റേയും വിശ്വേട്ടന്റേയും കമെന്റുകളാണ്. അതെ പോലെ ഏത് സങ്കീര്‍ണ്ണമായ വിഷയ്ത്തേയും സാധാരണക്കാരനു മനസ്സിലാകുന്ന ഭാഷയില്‍ പൊരുള്‍ തിരിച്ചു തരാന്‍ കഴിയുന്നതാണ് ഒരു യത്ഥാര്‍ത്ഥ ജ്ഞാനിയുടെ കഴിവ്. അവരാണ് വിജ്ഞാനം മറ്റുള്ളവരിലേക്ക് പകര്‍ന്നു കൊടുക്കുക എന്ന കര്‍ത്തവ്യം നിറവേറ്റുന്നത്.

ഓ. ടോ. മുകളിലെ “കണ്ടങ്കോരന്‍ “ ഞാനല്ല കേട്ടോ. പക്ഷെ ആ കമെന്റ് വായിച്ചപ്പോള്‍ ഇത്രയും എഴുതനം എന്നു തോന്നി.

Shiju said...

ഒരു ചെറിയ ചോദ്യം കൂടി.

മനസ്സും ശരീരവും തമ്മിലുള്ള ബന്ധം എന്ത്? ശരീരം ഇല്ലെങ്കിലും മനസ്സ് ഉണ്ടോ?

ഉണ്ടെങ്കില്‍ എന്ത് കൊണ്ട് മനസ്സില്‍ ഉണ്ടാകുന്ന വിഷമങ്ങള്‍ ശരീരത്തെ ബാധിക്കുന്നു. അപ്പോള്‍ ശരീരവും മനസ്സും ബന്ധിതമാണ് എന്നല്ലേ അര്‍ത്ഥം. അപ്പോള്‍ അതിന്റെ അര്‍ത്ഥം ശരീരം നശിക്കുമ്പോള്‍ മനസ്സും നശിക്കും എന്നാണോ.

ഇപ്പോള്‍ എന്തെങ്കിലും ഫിലോസഫി ബുക്ക് കിട്ടിയാല്‍ ഒറ്റയിരുപ്പിനു വായിച്ചേനേ.

ജ്യോതിര്‍മയി /ज्योतिर्मयी said...

സുജയാബെന്‍(ബഹന്‍):-)
ശരി തന്നെ. നന്ദി, വായിച്ചതിനും കമന്റിയതിനും. ഇനിയും കാണണം:-) കണ്‍ഫ്യൂഷന്‍ റ്റൈപ്പിങ്ങിന്റേതായിരുന്നു.

ഉമേഷ്മാഷേ, പോയിന്റ്‌ നോട്ടെഡ്‌. പക്ഷേ പ്രശ്നമെന്താന്നു വെച്ചാല്‍ ഞാന്‍ പലപല പുസ്തകങ്ങള്‍ വായിച്ചും കുറേകാലങ്ങളായി ചിന്തിച്ചുകൂട്ടുന്നതും ഒക്കെക്കൂടിയാണ്‌ ഈ എഴുതുന്നത്‌. അപ്പോള്‍ രെഫറെന്‍സ്‌ വെച്ചാല്‍ ഒറിജിനല്‍ ആള്‍ എന്നെ തല്ലാന്‍ വന്നാലോ എന്നു പേടിച്ചിട്ടാണ്‌:-)

യോഗഃ ചിത്തവൃത്തിനിരോധഃ എന്നത്‌ പാതഞ്ജലയോഗസൂത്രത്തിലെ ആദ്യത്തെ സൂത്രമാണ്‌. (ചിത്തവൃത്തികള്‍ എന്നാലെന്ത്‌?, അവ എത്ര വിധം? അവയെ എങിനെ അധീനത്തില്‍ കൊണ്ടുവരാം? തുടങ്ങിയ രീതിയില്‍ വിഷയാവതരണം മുന്നേറുന്നു. (ടെക്സ്റ്റ്‌ ബുക്കില്ലാത്തവര്‍ക്ക്‌ ടെക്സ്റ്റ്‌ ആദ്യം കാണാപ്പാഠമാക്കണമല്ലോ, അതാണ്‌ ഈ സൂത്രപദ്ധതിയ്ക്കു പിന്നിലെ സൂത്രം എന്നു തോന്നുന്നു.)

പിന്നെ മനസ്സിന്റേയും ബുദ്ധിയുടേയും ലക്ഷണങ്ങള്‍- ശങ്കരാചാര്യരുടെ തത്വബോധത്തില്‍ ഞാനിവ കണ്ടിട്ടുണ്ട്‌. അച്ഛന്‍ നട്ട വാഴ കുലച്ചു, നിങ്ങള്‍ വരീന്‍, പഴം തരാം ഞാന്‍ എന്നു പറയുമ്പോലത്തെ സ്വാതന്ത്ര്യം, ഭാരതീയ ചിന്തകള്‍ അവതരിപ്പിയ്ക്കുമ്പോള്‍ എനിയ്ക്കുണ്ടാവുന്നു. .

ഒരുകാര്യം കൂടി, പേരെടുത്തു കമന്റിയ എല്ലാവരോടുമായി-

ഈ കൊച്ചു ലേഖനത്തിലെ ആശയങ്ങള്‍ എന്റെ തലയില്‍ മുളച്ചതാണെന്ന് നിങ്ങളാരും തെറ്റിദ്ധരിച്ചിട്ടില്ലെന്നു കരുതുന്നു. തെറ്റിദ്ധരിപ്പിച്ചുവെങ്കില്‍ ക്ഷമചോദിയ്ക്കുന്നു.

ജ്യോതി(ഒപ്പ്‌):-)

കണ്ടങ്കോരന്‍ജീ, ആ പറഞ്ഞ പുസ്തകത്തിലെ കാര്യങ്ങള്‍ കുറേശ്ശെയായി പറഞ്ഞുതന്നാല്‍ നന്നായിരുന്നു. വിശ്വം ജീ എഴുതിയപോലെ:-)

റീനി, ഇഞ്ചി, വേണുജീ, അതുല്യാജീ, പൊതുവാളന്‍ജീ, നിങ്ങള്‍ക്കും നന്ദി, വാഗ്‌ജ്യോതിയില്‍ വന്നതിന്‌.
ഇഞ്ചിയേ, നാലുകെട്ടിലെന്താ എന്നെ കേറ്റാത്തേ?;-)

ഷിജുജീ, താങ്കളുടെ ഇത്തരം സംശയങ്ങള്‍ മനസ്സിലിട്ടുരുട്ടിയുരുട്ടി, തത്വചിന്താപരങ്ങളായ പുസ്തകങ്ങളിലൂടെ ഞാന്‍ കടന്നുപോയിട്ടുണ്ട്‌. വേദാന്തചിന്തയാണ്‌, ശങ്കരാചാര്യരും പറഞ്ഞിട്ടുണ്ട്‌ എന്നതുകൊണ്ട്‌ അതൊക്കെ ഗിരിപ്രഭാഷണങ്ങളാണ്‌ എന്ന മുന്‍വിധി താങ്കള്‍ക്കുണ്ടാവില്ലെന്നു കരുതട്ടെ.

Anonymous said...

@ Kandoranki,
English il randu vari ezhuthan Lovedale school ilo XLRI ilo pokenamennila.

@ Shiju,
Ee vishyathe patti udane google cheythu ivide post cheyyenda gathikedu enikkilla. Pinne njan english il post cheyunnathu chila sasthra sankethika vishayangalude malayalam vakkukal ariyillathathu kondanu. Njan veruthe OT aayi comment adichathallatto. ee vishayathe patti valare saralamayi describe cheyuuna oru popular science book aanu suggest cheythathu. Athu alppanjathinte chorathilappayi kanunna manjapitham badhichavarodu enthu parayan

@Jyothi teacher- I can't give a brief description of that book. But i can give this link to his BBC Reith lectures (text and audio)

http://www.bbc.co.uk/radio4/reith2003/

There are also other great popular science books by Damasio, Ledoux, Oliver Sacks, Dennett etc. It will be an injustice to write the contents in 1-2 paragraphs. One can read excerpts in amazon.

To Vedantins - I have reasonable knowledge of it sans sanskrit. In Mandukya Upanishad, one can find 4 stages of human consciousness. Deep sleep, dream, wakefulness and Turiya. But current neuroscientists have experienced much more than this in people who have suffered from damage in different portions of brain. Also states like coma and vegetative state are new to us. Also now we are familiar with chemically altered consciousness. One can find lots of such patients in the books of Ramachandran and Sacks.

@Shiju - Philosophy vayyikkan mood undenkil ithonnu nokku - one of the best original stuff i have ever found

http://www.iucaa.ernet.in/~paddy/answer/answer.htm

Shesham pinne

ജ്യോതിര്‍മയി /ज्योतिर्मयी said...

Hi Anonymous, {I am thankful to you for giving the link. I wish I could go through all the related links.


മനശ്ശാസ്ത്രജ്ഞരും മനോരോഗവിദഗ്ധരും ഇതൊക്കെ അറിഞ്ഞിരിയ്ക്കേണ്ടത്‌ മനോരോഗികളെ ചികിത്സിയ്ക്കുമ്പോള്‍ ഉപകരിയ്ക്കാനാണല്ലോ.

ആധ്യാത്മികത -spritual science- ഓരോരുത്തരും മനസ്സിലാക്കേണ്ടതാണ്‌. കേട്ടതപ്പടി വിശ്വസിയ്ക്കണ്ട. എങ്കിലും എപ്പോഴും ഉള്ളിലേയ്ക്കൊരു കണ്ണുണ്ടായാല്‍ തന്നെ, കാലം ചെല്ലുന്തോറും ഒരാള്‍ക്‌ക്‍ ആന്തരിക സമാധാനം ഉണ്ടാവും എന്നാണെന്റെ അഭിപ്രായം. neuro scienceഇല്‍ ഡിഗ്രീം ഒന്നും ഇല്ലാത്തവര്‍ക്കും സ്വന്തം മനസ്സിലേയ്ക്കൊന്ന് നിരീക്ഷിയ്ക്കാനായാല്‍ത്തന്നെ മനസ്സ്‌ ക്രമത്തില്‍ കൂടുതല്‍ ശാന്തവും ഉന്മേഷഭരിതവും ആവലാതികളില്ലാത്തതും ആവും എന്നും അനുഭവമുണ്ട്‌.

വിശപ്പാണ്‌/ ദാരിദ്ര്യമാണ്‌ ഒരുവനെക്കൊണ്ട്‌ തെറ്റ്‌ ചെയ്യിയ്ക്കുന്നത്‌ എന്നും അതുകൊണ്ട്‌, പണം വെറുതേ മതത്തിനും ആധ്യാത്മികതയ്ക്കും വേണ്ടി ധൂര്‍ത്താക്കരുതെന്നും മതവിരോധികള്‍ പറയുന്നുണ്ട്‌. എന്നാല്‍ വിശപ്പുകൊണ്ടോ ദാരിദ്ര്യം കൊണ്ടോ അല്ല *** വ്യാജ സിഡി കള്‍ ഉണ്ടാക്കിയത്‌. ഒരു ഭര്‍ത്താവ്‌(?) ഭാര്യയുടെ കണ്ണില്‍ കത്തിയിറക്കിയത്‌ ഊണുവിളമ്പിക്കൊടുക്കാത്തതുകൊണ്ടുമായിരുന്നില്ല. ഒരു ഭാര്യ(?) കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ ഗൂഢമായി കൊന്നതും വിശപ്പു മാറ്റാനായിരുന്നില്ല.

അതായത്‌ പലപല തരത്തിലാണ്‌ മനസ്സു പ്രവര്‍ത്തിയ്ക്കുന്നത്‌. ഒരു വിസ്കിക്കുപ്പികണ്ടാല്‍ എനിയ്ക്‌ക്‍ ഒരാകര്‍ഷണവും തോന്നുന്നില്ല. എന്നാല്‍ ചിലര്‍ പറയുന്നു, കുപ്പി കണ്ടാല്‍ നിയന്ത്രണം തെറ്റുന്നുവെന്ന്. വാസ്തവത്തില്‍ കുപ്പിയ്ക്‌ക്‍ ഒന്നും ചെയ്യാനാവില്ലല്ലോ. മനസ്സല്ലേ ഒരാളെക്കൊണ്ട്‌ ഓരോ പ്രവൃത്തിയും ചെയ്യിയ്ക്കുന്നത്‌.

ചിന്താപ്രവാഹമാണ്‌ മനസ്സെങ്കില്‍, ചിന്തകളുടെ quality, quntity, direction എന്നിവയില്‍ ശ്രദ്ധിച്ചാല്‍ മനശ്ശക്തിയെ സമൂഹത്തിനു ഗുണകരമായ രീതിയില്‍ ആക്കാമല്ലോ...

അതിലേയ്ക്കു വളരെ സഹായകമാണ്‌ ഭാരതീയ തത്വചിന്തകള്‍ എന്നാണ്‌ എന്റെ ബോധ്യം. അത്‌ എനിയ്ക്കു മനസ്സിലായത്‌ , ഇവിടെ ഇത്തിരി ഇത്തിരിയായി കോറിയിടണമെന്നുണ്ട്‌. ഞാന്‍ പറഞ്ഞതുകേട്ട്‌ ആരും ഇതെല്ലാം അപ്പടി വിഴുങ്ങുമെന്നോ, ആധ്യാത്മികതയിലേയ്ക്കു വരുമെന്നോ കരുതുന്നില്ല.

പറഞ്ഞുവന്നത്‌ എല്ലാവര്‍ക്കും സ്വയം ഉള്ളിലേയ്ക്കു നോക്കാനുള്ളതാണ്‌ ആധ്യാത്മികത, എന്നും മറ്റുള്ളവരുടെ മനോരോഗം കണ്ടുപിടിയ്ക്കാനോ ചികിത്സിയ്ക്കാനോ ഉള്ളതല്ല എന്നതുമാണ്‌. എനിയ്ക്കെന്റെ മനസ്സിനെ എങ്ങനെ വരുതിയില്‍കൊണ്ടുവരാം എന്ന് പഠിയ്ക്കാന്‍ ആധ്യാത്മികത സഹായിയ്ക്കും. ആഗ്രഹങ്ങളെ അടിച്ചമര്‍ത്താതെ, അവയെ എങ്ങനെ നിയന്ത്രിയ്ക്കാം എന്ന്‌ നമുക്കു മനസ്സിലാവും.

{So spirituality is still relevant}

{Thanks
Jyothi}

Anonymous said...

Though the link wasn’t addressed to me I couldn’t help making a review for the benefit of other readers.

Chapter 1 on gradation of belief, knowledge and concern is fine, done in a hilarious way, composed by deploying impressive presentation skills.

Chapter 2 is solely based on the “beyond the truth” part of Tao of Physics. Apparently heavily inspired by it.

Chapter 3. Either he doesn’t know the famous “Nethi Nethi” call that makes you unlearn (by his words letting the pole go at the zenith of the vault) or pretended he hasn’t heard it before so that “hiranmayena pathrena” he can present as his own.

In chapter4 . He explained the concept of Maya the qualified reality reasonably well, but made a whopping mistake of an assumption in concluding thoughtlessness is mindlessness. Thought is only one of the processes of mind, anybody experienced thoughtlessness experienced it in mind, since experience is also a process of mind. I wonder how he assumed Karmayoga is the vedic proposition to thoughtlessness. While Rajayoga would have been more appropriate for comparison to Zen. Karma yoga is the doorstep to njanayoga, that too applicable only to minds that are haunted by undue emotional binding to results of one’s actions.

Conclusion: Apparently Prof. Padmanabhan is logical to the extent that he knows how illogical logic can be, but didn’t have a worthy thought to share with us in this article, may be he would have done much better without his passion for Tao of Physics.

ജ്യോതിയുടെ ബ്ലോഗ്‌ മലയാളത്തിലായതുകൊണ്ട്‌ ഇവിടെ ആ ഭാഷയില്‍ കമന്റുകള്‍ വീണാല്‍ കാണാന്‍ കൂടുതല്‍ ചന്തമുണ്ടാവും.

Anonymous said...

I just returned to check for updates and found a mistake typed in. The part of TOP I referred to as inspiration for of Ch.2 and surprisingly, the same set of Mu-Koan examples is titled "Beyond Language" not "beyond the truth".

BTW anony, Mandookyam 3,4,5 & 6 you are referring to is not about consciousness, but four normal phases of Atman (if you have the upanishad with you, look at the immediately preceding sloka "sarvam hye thath brahma, ayamathma brahma soyamaamaathmaa chathuspad" ["everything is brahma apparently this athman is also brahma, this athman, this one with four phases"]I hope i dont need to go at length about Atman, mind, invalid states and all.

Anonymous said...

I am the same anony above. While commenting, please don't assume i have any degree in neuroscience. Patham classode ninnathanu ente biology padanam. That will help people not to view the post as a fight between haves and have nots. My only plea in my first post was not to limit the one's domain of search in Philosophy, Vedanta or quantum physics. But few took it as act of irrational arrogance. Much of this is due to the less awareness of popular science books existing outside these fields. So normally the search ends with Tao of physics or Dancing Wu Li Masters. But the best popular science books are in the field of evolutionary biology. Any talk of consciousness is far from complete with out taking into account of the system of human cognition and perception. Optical illusions are reminders of the imperfections in our cognition and perception. For a simple example humans see a flower differently than a bee. The aim of neuroscience is not just to treat mental patients. Somebody has mentioned about grand unified theory in this thread. The imperfections in any model representing reality usually comes when one look at the frontiers. That is why bulk of research in physics are in the area of cosmology and particle physics. Similarly these unusual cases (patients) gives us a chance to peep into the working of human brain. Dr. Ramachandran has mentioned several cases in his talk.
One can never explain the existence of such conditions by invoking any folk theories. I am not saying they are not true, but it breakdowns if we try to stretch too much.

Shiju said...

അരബിന്തോ യുടെ ഫിലൊസഫി നമ്മുടെ ഇവിടുത്തെ ചര്‍ച്ചയോട് അടുത്തു നില്‍ക്കുന്നതാണെന്ന് അദ്ദേഹത്തിന്റെ ചില കൃതികളിലൂടെ കടന്നുപോയപ്പോള്‍ തോന്നിയിട്ടുണ്ട്

ഇവിടെ ഇപ്പോള്‍ എന്താണ് നടക്കുന്നത് എന്ന് ഒരു ഐഡിയയുമില്ല. ഇവരൊന്നും എഴുതുന്ന ഇംഗ്ലീഷ് വായിച്ചിട്ട് ഒന്നും മനസ്സിലാകുന്നു ഇല്ല. ജ്യോതി ടീച്ചറേ ഒന്നു പൊരുള്‍ തിരിച്ച് നല്ല പച്ച മലയാളത്തില്‍ പറഞ്ഞു തരുമോ. അല്ലെങ്കില്‍ ഞാനും അനോനിയെ പോലെ വല്ല സൈറ്റിന്റെ ലിങ്ക് ഇവിടെ കൊടുക്കുമേ. ഇവിടെ ഇപ്പോള്‍ Tao of physics or Dancing Wu Li Masters ഒക്കെ ആണല്ലോ കിടന്ന് കളിക്കുന്നത്. പണ്ട് ഈ സാധനങ്ങള്‍ വന്നപ്പോള്‍ തന്നെ ഡാലിയുടെ ഒരു പോസ്റ്റ് വഴിതെറ്റിയതാണ്.

നമുക്ക് സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ ഇവിടെ സംവദിച്ചാല്‍ പോരെ. ആ പുസ്തകത്തില്‍ / സൈറ്റില്‍ അങ്ങനുണ്ട് ഇങ്ങനുണ്ട് എന്ന് പറയാ‍തെ അത് എന്താണെന്ന് വിശദീകരിച്ചാല്‍ നന്നായിരുന്നു

Anonymous said...

ഷിജു,
പോസ്റ്റിന്റെ കാര്യം അധോഗതി ആക്കിയതിലും ശീമത്തമ്പുരാന്റെ ഭാഷയില്‍ പോസ്റ്റിനെക്കാള്‍ വലിയ കമന്റ്‌ ഇട്ടതിനും മാപ്പ്‌.

ഞാന്‍ ഇതുവരെ ചെയ്ത കാര്യങ്ങളുടെ രത്നച്ചുരുക്കം ഇത്രയേ ഉള്ളു.
ഒന്നാം കമന്റില്‍ ഞാന്‍ "ഞാന്‍ പറയുന്നതുപോലെ അല്ലെങ്കില്‍ ഈ പോസ്റ്റ്‌ കൊച്ചുവര്‍ത്തമാനമായിപ്പോകും" എന്ന അനോണിയുടെ കമന്റിനെ എതിര്‍ത്തു പ്രതികരിച്ചു.

രണ്ടാം കമന്റില്‍ ഞാന്‍ അനോണി എല്ലാവരും വായിച്ചിരിക്കണമെന്ന് പറഞ്ഞ്‌ കൊണ്ടിട്ട ലേഖനത്തെക്കുറിച്ച്‌ നിരൂപണം (വിമര്‍ശനമെന്ന് തന്നെ പറയാം) എഴുതി.

മൂന്നാം കമന്റ്‌ എന്റെ രണ്ടാം കമന്റില്‍ വന്ന ഒരു തെറ്റും അനോണി മാണ്ഡ്യൂക്യം ഉദ്ധരിച്ചെഴുതിയതില്‍ പരാമര്‍ശിക്കുന്നത്‌ മനസ്സല്ല ആത്മാവിന്റെ ഭാവങ്ങളെക്കുറിച്ചാണ്‌ എന്നും രണ്ടു തിരുത്തുകള്‍ നടത്തി അല്ലാതെ ഒന്നും ചെയ്തില്ല.

അനോണി തന്ന ആര്‍ട്ടിക്കിള്‍ അടക്കം ഇത്തരം ചര്‍ച്ചകളെയെല്ലാം ടൌ ഓഫ്‌ ഫിസിക്സും വൂളി മാസ്റ്റേര്‍സും പ്രേത\മായി വന്ന് വിഴുങ്ങിക്കളയുന്നതുകൊണ്ടാണ്‌ കമന്റുകള്‍ വീണ്‌ വഴി തെറ്റുന്നത്‌ ഇത്തരം പോസ്റ്റുകള്‍.

ഉപനിഷത്തുകള്‍ മൊത്തമായി ഇന്റര്‍ലിങ്ക്‌ ചെയ്യപ്പെട്ട തത്വചിന്തകളാണ്‌. അതിനു മുകളിലും താഴെയുമൊക്കെയായി ഒരുപാട്‌ വിവരിച്ചു വച്ചിരിക്കുന്ന ശാസ്ത്രങ്ങളുണ്ട്‌. ശാസ്ത്രീയ വിശകലനം നടത്താന്‍ ശാസ്ത്രങ്ങളെ അല്ലേ സമീപിക്കേണ്ടത്‌, ഹൈ എന്‍ഡ്‌ ആത്മീയ തത്വങ്ങളെ
അല്ലല്ലോ.

ജ്യോതിക്ക്‌ മനസ്സ്‌ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് എഴുതണം, അതിനു വേദിക്ക്‌ ലിറ്ററേച്ചര്‍ പരാമര്‍ശിക്കണമെങ്കില്‍ പ്രധാനമായി രണ്ട്‌ ഏരിയകള്‍ എടുക്കാം മനസ്സിനെ പറ്റി അപഗ്രധിക്കുന്നത്‌. ഒന്ന് ആയുര്‍വേദവും രണ്ട്‌ യോഗയും. ആയുര്‍വേദത്തിന്റെ സൈക്കോളജി അംഗമായ ഭൂതവിദ്യ ബുദ്ധമതക്കാലത്ത്‌ ഏതാണ്ട്‌ മൊത്തമായി പ്രാക്റ്റീസില്‍ നിന്നും പിന്വലിക്കപ്പെട്ടു കാരണം ചിത്ത-ആത്മ-ബ്രഹ്മത്രയങ്ങള്‍ എന്ന ഐഡിയോളജിയെ നിഷേധിക്കുന്നവന്‍ ചിത്തത്തെ ചികിത്സിക്കുന്നെന്ന് പറയുന്നതില്‍ ഒരു അപാകത ഉണ്ടെന്ന് അവര്‍ക്ക്‌ തോന്നിക്കാണണം. അഫ്ഘാനില്‍ ബുദ്ധപ്രതിമയുടെ തലമണ്ട അടിച്ച്‌ പൊട്ടിച്ചതുപോലെ ഒരു വീണ്ടു വിചാരമില്ലാ പ്രവര്‍ത്തിയായിപ്പോയി. ആട്ടെ വന്നതു വന്നു. ഭൂതവിദ്യയുടെ ഗ്രന്ഥങ്ങള്‍ ഉണ്ട്‌, പക്ഷേ പ്രയോഗത്തിലില്ലാത്ത ശാസ്ത്രം കാലഹരണപ്പെട്ടതായി കൂട്ടണമെന്നാണ്‌ കണക്ക്‌.

അതുകൊണ്ട്‌ ജ്യോതി അതുപേക്ഷിച്ചു ബാക്കി വന്ന യോഗയില്‍ ശരണം പ്രാപിച്ചു. പാതഞ്ജലീ സൂത്രത്തില്‍ നിന്ന് അവര്‍ തുടങ്ങി.

ഇത്രയും പോസ്റ്റ്‌ വായിക്കുന്നവര്‍ക്ക്‌ മനസ്സിലാകണമെന്ന് നിര്‍ബന്ധമൊന്നും ഇല്ല, ആര്‍ക്കും മനസ്സിലാകുന്ന കാര്യങ്ങളേ ജ്യോതി നമ്മോട്‌ പറഞ്ഞുള്ളു. പക്ഷേ ഈ അപ്പ്രോച്ച്‌ തെറ്റാണെന്ന് ഒരാള്‍ക്ക്‌ പറയണമെങ്കില്‍ ഇത്രയും കാര്യം നിര്‍ബ്ബന്ധമായും അറിഞ്ഞിരിക്കണം. അതു പിടിയില്ലാതെ ചര്‍ച്ച ശരിയായില്ലെന്നു
പറയുന്നതെങ്ങനെ, ഞാന്‍ ബഹളം വച്ചതിന്റെ കാര്യം അത്രേയുള്ളു. എന്തെങ്കിലും രണ്ടു കാര്യങ്ങള്‍ താരതമ്യം ചെയ്യുമ്പോള്‍ പീര്‍ ലെവലില്‍ വേണ്ടേ ചെയ്യാന്‍, ക്രയോജനിക്ക്‌ ടെക്നോളജിയും ഷേക്സ്പീരിയന്‍ സാഹിത്യവും താരതമ്യം ചെയ്തിട്ട്‌ പാശ്ചാത്യ ക്ലാസിക്കുകള്‍ മോശമാണെന്ന് എഴുതുന്നതുപോലെയാണ്‌ ചര്‍ച്ച പോകുന്നത്‌.

ഡാലി said...

ഷിജു,
“പണ്ട് ഈ സാധനങ്ങള്‍ വന്നപ്പോള്‍ തന്നെ ഡാലിയുടെ ഒരു പോസ്റ്റ് വഴിതെറ്റിയതാണ്.“

ഡാലിയുടെ പോസ്റ്റ് അങ്ങനെ വഴി തെറ്റി വന്നതൊന്നുമല്ലട്ടോ ;). അവിടെ പുതിയ പോസ്റ്റ്വരാത്തത് ഇത്തിരി സമയത്തിന്റെ പ്രശ്നം കൊണ്ടാ.

“പണ്ട് ഈ സാധനങ്ങള്‍ വന്നപ്പോള്‍“ എന്നതിലെ പണ്ട് എത്രകാലം പഴക്കം കാണും? ടവൊ ഓഫ് ഫിസിക്സ് ആണെങ്കില്‍ 1975 ഇല്‍ ആണ്. ഞാന്‍ ജനിച്ചീട്ടു പോലും ഇല്ല.

ഷിജൂന്‍ ആ പോസ്റ്റിനോട് ഭയങ്കര സ്നേഹമാണല്ലെ? ഇടയ്ക്കിടെ അവിടെയും ഇവിടെയും ഒക്കെ പരാമര്‍ശിക്കുന്നു. നന്ദീട്ടൊ :)

ജ്യോത്യേയ് ഓഫിനു മാപ്പും മേപ്പും ഒന്നും ഇല്ല. ഒക്കെ നമുക്ക് സെറ്റില്‍മെന്റാക്കാം.

Shiju said...

എന്തായാലും കണ്ടകോരന്‍ കലക്കുന്നുണ്ട്. ആരെണെന്ന് മനസ്സിലാകുന്നില്ല. ദേവേട്ടന്‍, വിശ്വേട്ടന്‍.....അങ്ങനെ അനോനിക്ക് മുകളില്‍ കമെന്റ് ഇട്ട ആരും ആകാം. എന്തായാലും ഞാന്‍ അല്ല.


ഞാന്‍ ഇത്രയേ ഉദ്ദേശിച്ചുള്ളൂ ഇംഗ്ലീഷിലായാലും മലയാളത്തിലായാലും (മംഗ്ലീഷ് എന്തായാലും വേണ്ട) മനുഷ്യന് മനസ്സിലാകുന്ന ഭാഷയില്‍ എഴുതണം.

Anonymous said...

Kandankora,
Thathvasamhithakalil kadu kayarum mumpu naam evide ninnu vannu ennu nokkam. Jyothi teacher inte chodyam ithayirunnu - manassu oru avayavamano ? aanenkil evideyanathinte sthanam ? Bharathiya thathvachinthayil shareeram, manassu, budhi, atman ennivaye oru savaalayude pala ithalukal polle describe cheyunnundu. Western philosophyilum manassum shareeravum randananna prabala vadham nila ninnirunnu. (ithanu njan aadyathe comment il ezhuthiya mind-body dualism). Njan randamathe comment il ezhuthiya polle oru model inu explain cheyatha empirical evidence varumpolanu aa model update cheyenda aavashyam varunnathu. inganeyanu science inte valarcha. oru kalathu brain inte upayogam blood cool cheyyananennu vare aalukal vishwasichirunnu. Pakshe 19, 20 noottandukalilayi brain ine patti kooduthal nammukku ariyan sadhichu. athinte phalamayi manassu ennu parayunnathu brain inte palla avasthakalude oru prathiphalanam mathramanennu manassilayi. thalachorinu chila prathyeka sthalangalil kshatham (stroke) sambhavikkunna rogikale padichappol ithu kooduthal clear aayi.

Adutha kalathu release cheytha "Rasathanthram" cinema yiloode Alzheimers rogathe patti oru avabodham undayi. Ennalum rogathinte yadhartha karanam film ile doctor paranjilla ennanu ennikku thoniyathu. Brainil beta-amyloid enna oru tharam proteins inte accumulation karanam aanu ee rogam undakunnathu. Oru nimisham nirthi aalochichu nokku ? Ivide enthanu sambhavikkunnathu - shareerathino manassino ? Ithu sambhavikkumbol onnum sambhavikkathe vere aarenkilium maari irikkunundo ?

Ini mattu jeevajalangalkku manassu undo ? ee chodyathinu maraupadi parayanamenkil aadyam manassu enthanennu define cheyyanam. Oru self-awareness enna arthathil ee kazhivu valare churukkam jeevikalkke ulloo. Manushyante athreyum cortex (ithu thalachorille oru bhagamanu - parinamathil ettavum avasanam roopam kondathanu) develop cheytha oru jeeviyum illa.

Ini brain ile ella neurons (brain ile koshangal) oru instant il enthu cheyunnu ennu measure cheyyan pattiyal oralude manassilruppu predict cheyyan pattumo ? In principle may be. But technologically - NO. Ithinu karanam athu cheyyanulla technology nilavil illathathu thanne. Let me give some statistics here. Oralude thalachorillil ekadesham 100 billion neurons undu. Oru neuron um around 100-1000 mattu neuron umayi bandhapettirikunnu. Ithine innathe oru microchip umayi compare cheythal ingane irikkum. Ettavum puthiya Intel inte oru microprocessor chip il ekadhesham 1 billion transistors undakum. Chip il oro transistor um koodiyal 4-5 transistor umaye interconnect cheythittulloo. Athu kondu brain ine fully reverse engineering cheyunna karyathil njan oru agnostic aanu.

Pinne manassu oru samasya aayi vishwasichal enthanu gunam ? Aalukal mystery iye ishtapedunnu. athine pala vikarathode kanam. Kavya bhavana unarum. Pandu Newton mazhavillu enthu kondanu undakunnethennu theliyichapol prashatha kavi Keats Newton ne vazhakku paranju.

Appol kandankora, manassu enthanennu njan ente "manassil" ullathu lalithamayi parayan njan shramichu. Thathvasamhithakalil thattikalikkathe thankalude abhiprayam ezhuthum ennu vishwasikkunu.

Manassum shareeravum enthanennu ezhuthi, appol Aathmavo ? Athu pinnedu orikkal aakatte.

PS; I am a less expert in using Varamozhi. Manassil udhicha ashayam njan keypad nokki varumpolekkum asthamichittundakum. Computer bhashayil paranjal "buffer I/O" problem.

PPS: Jyothi teachere, blogil njan sheema thampurante bhasha upayogikkunnathinu kshma chodikunnu.

Shiju said...

Please don't use Manglish. It is really horrible to read this. Either use simple English or malayalam. Since it is a malayalam blog I prefer malayalam.

ജ്യോതിര്‍മയി /ज्योतिर्मयी said...

ഹെന്റെ കൃഷ്ണാ...

അനോണിക്കുട്ടീ ... ഇവിടെ വരൂ, ഇനി, കണ്ടങ്കോരങ്കുട്ടീ... വരൂ..., വന്ന്വോ?
ങാ... ഇനി രണ്ടാളും കൈകൊടുക്കൂ, ഒന്നു ചിരിയ്ക്കൂ, ദാ... ദാ...ചിരിച്ചൂ.:-)

ഡാലിക്കുട്ടീ, ഷിജുക്കുട്ടാ ഇനീം കാണണേ ഇവിടേയൊക്കെ.


ഈ കമന്റിനെ, "കളിയാക്കല്‍" ആയി കരുതാന്‍ നിങ്ങളുടെ മനസ്സു പറയുന്നുണ്ടോ? തമാശയായി എടുക്കണേ എന്നപേക്ഷിയ്ക്കാന്‍ എന്റെ മനസ്സു പറയുന്നു, ബുദ്ധിയും സമ്മതിച്ചു:-)


(ക്ഷമിയ്ക്കൂ കൂട്ടുകാരേ, കളിയാക്കുകയാണെന്ന് തോന്നരുതേ, ഒരു തമാശ:-))

ജ്യോതിര്‍മയി /ज्योतिर्मयी said...

എന്റെ ഈ കൊച്ചുലേഖനത്തിന്‌ ആധാരം ഉപനിഷത്തുകളാണ്‌ എന്നാണ്‌ എന്റെ വിശ്വാസം. ഉപനിഷത്തുകളെ ആധാരമാക്കി എഴുതപ്പെട്ട ധാരാളം പുസ്തകങ്ങളില്‍ ഈ വിഷയം പ്രതിപാദിയ്ക്കപ്പെട്ടിട്ടുണ്ട്‌.


അനോണി, മനസ്സിനെക്കുറിച്ചും മനസ്സിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചും അധ്യാത്മശാസ്ത്രം എന്തുപറയുന്നു, എന്ന് എനിയ്ക്‌ക്‍ മനസ്സിലായത്‌ എഴുതുക, അതായിരുന്നു ലക്ഷ്യം. അതിന്റെ ആമുഖം മാത്രമേ കഴിഞ്ഞുള്ളൂ. അല്ലാതെ, ഞാന്‍ ഇവിടെ ആദ്യത്തെ കമന്റില്‍ ചോദിച്ച ചോദ്യങ്ങളുടെ ഉത്തരം കണ്ടുപിടിയ്ക്കുക എന്നതായിരുന്നില്ല. ഈ വിഷയം തുടരണമെന്ന് ആഗ്രഹമുണ്ടായിരുന്നു.

ന്യൂറോസയന്‍സ്‌ ഒരു ശാസ്ത്രശാഖയാണ്‌. അതില്‍ നടക്കുന്ന നിരീക്ഷണങ്ങള്‍ ചികിത്സാരംഗത്ത്‌ ഗുണകരമായ പ്രതിഫലനങ്ങള്‍ ഉണ്ടാക്കുന്നുണ്ട്‌. മുന്‍പ്‌ 'മെന്റല്‍' ആയാല്‍ 'ഷോക്കടിപ്പിയ്ക്കുക' എന്നതുമാത്രമായിരുന്നു ചികിത്സ. ഇന്ന് അതല്ല സ്ഥിതി. മനസ്സിനെപ്പറ്റിയാണെന്നു തോന്നുന്നില്ല, തലച്ചോറിനെപ്പറ്റിയും നാഡികളെപ്പറ്റിയും(ന്യൂറോണുകളെപ്പറ്റിയും ഉള്ള പഠനങ്ങള്‍, ഹോര്‍മോണുകളും ശാരീരിക-മാനസികപ്രവര്‍ത്തനങ്ങളും തമ്മിലുള്ള ബന്ധത്തെ കാണിച്ചുതരുന്നുണ്ട്‌-. സമ്മതിച്ചു.
പക്ഷേ,
മനസ്സ്‌ ഓരോന്നു ചിന്തിച്ചുകൂട്ടുന്നതിനനുസരിച്ച്‌ ഹോര്‍മോണ്‍ നിലയില്‍ ആശാസ്യമല്ലാത്ത മാറ്റങ്ങള്‍ കാണുന്നതെന്തുകൊണ്ടാണ്‌? എപ്പോഴും മനസ്സിനെ വിഷാദചിന്തകളില്‍ക്കുടുക്കിയിടുന്നവര്‍ക്‌ക്‍ മറ്റു പല അസുഖങ്ങളും വരാനുള്ള സാധ്യതയുണ്ടെന്നും പറഞ്ഞു കേള്‍ക്കുന്നു. അതായത്‌ മനസ്സിനെ സ്വയം അവനവന്റെ(ഡോക്റ്ററുടെയോ മരുന്നിന്റേയോ അല്ല) കടിഞ്ഞാണില്‍ നിയന്ത്രിയ്ക്കാന്‍ സാധിച്ചാല്‍ വലിയൊരു കാര്യമല്ലേ? അതിനുള്ള വഴികള്‍ അധ്യാത്മശാസ്ത്രത്തില്‍ പറഞ്ഞിട്ടുണ്ട്‌. ബ്രയിനില്‍ ബീറ്റാ അമ്ലോയിഡ്‌ ഉണ്ടായാലോ, തൈറൊയിഡ്‌ ഗ്രന്ഥി തൈറോക്സിന്‍ വേണ്ടത്ര ഉല്‍പാദിപ്പിക്കാത്തതായാലോ എന്റെ മനസ്സ്‌ തകിടം മറിയും എന്ന അറിവുകൊണ്ട്‌ എനിയ്ക്‌ക്‍ (രോഗിയോ ഡോക്ടറോ അല്ലാത്ത) ഒന്നും ചെയ്യാനില്ല. അസുഖം വന്നാല്‍ മരുന്നു കഴിയ്ക്കാം, എന്നു മാത്രം.

ലേഖനത്തില്‍ പറഞ്ഞകാര്യങ്ങള്‍

ഒരുവനെ സ്വന്തം മനസ്സിലേയ്ക്കൊന്നു എത്തിനോക്കാന്‍ പ്രേരിപ്പിച്ചാല്‍ അതുതന്നെ ഒരു നേട്ടമാണ്‌. മനസ്സിനെമെരുക്കിയെടുത്താല്‍ എന്തെന്തെല്ലാം നേട്ടങ്ങളുണ്ട്‌? ഏകാഗ്രമായ മനസ്സുള്ളവരല്ലേ ഏതു രംഗത്തും ശോഭിയ്ക്കുന്നത്‌.

എന്റെ ഗവേഷണം (വിഷയം മറ്റൊന്നാണേ) മുന്‍പോട്ടു പോകാത്തതും എന്റെ മനസ്സിന്റെ ഏകാഗ്രതയില്ലായ്മകൊണ്ടാണെന്നും, അതിന്‌ മറ്റു ന്യായീകരണങ്ങളൊന്നും കണ്ടുപിടിച്ചു ബുദ്ധിമുട്ടേണ്ടെന്നും എന്റെ അനുഭവം സാക്ഷി:-(

P.S. അനോണി, ലിങ്കു തന്നതിന്‌ നന്ദിപറഞ്ഞുകൊണ്ട്‌ ഞാനിട്ട കമന്റ്‌, താല്‍പര്യമുള്ളവര്‍ ഒന്നു കൂടി വായിച്ചാല്‍ നന്നായിരുന്നു:-)
sasnEham,
jyOthi

Anonymous said...

Jyothi teachere,
Enikku teacher parayunna ekaagrathyudeyum, manoniyanthranithenteyum anshyakathaye patti oru tharkkavum illa. pinne bharathiya darshanangale valare bhahumanavum undu. mattu samskarangale apeshichu pourasthya darshanam ikkariyathil valare advanced aayirunnu enna pakshakkarananu njan. pakshe nammal anweshanam athil othukki nirtharuthu ennu mathramanu ente apesha.

PS: Njan ente kazhinja post il film Rasthanthram ennu ezhuthi. athu thanmatra ennu matti vayikkan apesha.

PPS: Kadu kayari nadannappol sasthra boologathile puthiya angathinte ee lekahanam kandu. Thathpalariyam ullavar nokkuka.

http://scienceblogs.com/neurontic/2006/12/mind_over_matter.php

ജ്യോതിര്‍മയി /ज्योतिर्मयी said...

കണ്ടങ്കോരന്‍ജീ,

നന്ദി ഇവിടെ സജീവമായി പങ്കെടുത്തതിന്‌, വിലപ്പെട്ട സമയം ചെലവാക്കിയതിനും. ഇനിയും വിലപ്പെട്ട കാര്യങ്ങള്‍ പറഞ്ഞുതന്ന് എന്റെ ബ്ലോഗില്‍ വെളിച്ചം പരത്തും എന്ന പ്രതീക്ഷിയ്ക്കട്ടെ.

(എല്ലാം അരച്ചുകലക്കിക്കുടിച്ച ഒരാളാവും ഞാന്‍ എന്ന് താങ്കള്‍ക്കു തെറ്റിദ്ധാരണയില്ലെന്നും കരുതട്ടെ:-)

നമസ്കാരം!

ഇതു വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി.

Anonymous said...

"ജ്യോതി ടീച്ചര്‍ ജ്യോതി ടീച്ചര്‍ വീ വോണ്ട്‌ കിക്ക്‌ ഷിന്‍സ്‌ എഗൈന്‍ ടീച്ചര്‍ .ക്യാന്‍ വീ സ്റ്റെപ്‌ ഡൌണ്‍ ഫ്രം ദ ബെഞ്ച്‌ പ്ലീസ്‌, പ്ലീസ്‌?" :)

അലമ്പാക്കി തുടങ്ങിയെങ്കിലും എതാണ്ട്‌ നേര്‍വഴിക്ക്‌ എത്തി ഞങ്ങള്‍ അഴുക്കപ്പിള്ളേര്‍. പിണക്കമൊന്നും പണ്ടേയില്ല ഞാനും അനോണിയും, ഉവ്വോ അനോ? കണ്ടില്ലേ ഞങ്ങള്‍ ബെസ്റ്റ്‌ ഫ്രണ്ട്സാ. എന്തെങ്കിലും ഒരു തര്‍ക്കമൊക്കെ ഇല്ലെങ്കില്‍ ഒരു രസമില്ലാത്തത്‌ കൊണ്ടല്ലേ ഇടക്കൊരു കയ്യെളക്കം :)

അനോണി, ഞാന്‍ ഇപ്പോഴാണു താങ്കളുടെ കമന്റ്‌ കണ്ടത്‌. തീര്‍ച്ചയായും എന്റെ വീക്ഷണവും,ie ലേമാന്‍ ആയ എന്റെ തത്വ ചിന്തകളുടെയും ശാസ്ത്രത്തിന്റെ സാങ്കേതികപദങ്ങളുടെയും തോരണം തൂക്കാത്ത സാധാരണ വീക്ഷണവും ചേര്‍ക്കാം ഇവിടെ തന്നെ .ഒരു ഇത്തിരി സ്ഥലം കൂടി എനിക്കു കമന്റിന്‌ അനുവദിക്കണേ വാഗ്ജ്യോതിയില്‍ അതും കൂടി ഇടാന്‍, tamil-ല്‍ പറയുമ്പോലെ വെറും "പുറമ്പോക്ക്‌" ആയി പോയില്ലേ ഞാന്‍. എന്നേം തെറ്റിദ്ധരിക്കല്ലേ, ഞാന്‍ അരക്കുകയും ചെയ്തു കലക്കുകയും ചെയ്തു, പക്ഷേ കുടിച്ചില്ല. ഒക്കേറ്റിനും ഒരു വെളുത്തുള്ളി മണം. എനിക്ക്‌ വെളുത്തുള്ളി അലര്‍ജ്ജ്യാ.

Anonymous said...

മനസ്സും ശരീരവും
കര്‍ത്താ: Sri Sri കണ്ടങ്കോരന്‍ എസ്ക്വയര്‍. MD, DM, Dlit, Dphil, Phd in Psychology[ഫ്ലോറിഡ വേദിക്ക്‌ കോളേജ്‌] എന്നിവ ഒന്നും ഇല്ലാത്തയാള്‍.

Q: മനസ്സ്‌ ഒരവയവം ആണോ?
അല്ലേയല്ല. ഭൌതിക ശരീരത്തിന്റെ പ്രത്യേകം വൃത്തികള്‍ ചെയ്യുന്ന ഒരു ഭാഗത്തെയാണ്‌ അവയവം എന്ന വാക്കാല്‍ വിശേഷിപ്പിക്കുന്നത്‌. ചെവി ഒരു അവയവം ആണ്‌, ശരീരത്തിന്റെ ഭാഗമായി ഇരുന്ന് അത്‌ കേള്‍വി തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുന്നു. മനസ്സ്‌ അങ്ങനെ ഒന്നല്ല.

Q:മനസ്സ്‌ എന്നാല്‍ പിന്നെ എന്താണ്‌?
മനനം അതായത്‌ പ്രതിഫലനം(reflection) ചെയ്യുന്നത്‌ മനസ്സ്‌. മനസ്സ്‌ മാറി എന്നു പറഞ്ഞല്‍ ഒരു റിഫ്ലക്ഷന്‍ മാറി മറ്റൊന്ന് ആയെന്ന്. മനസ്സു മടുത്തുപോയി - പ്രതിഫലനം ഒരു വിരസമായ ചിത്രം ആണെന്ന്. മനസ്സിലായില്ല= ചിത്രം അവ്യക്തം എന്ന്. അത്ര മാത്രം ലളിതമാണ്‌ മനസ്സിന്റെ ഘടന. മനസ്സ്‌ എന്നാല്‍ തലച്ചോറിന്റെ- ജ്യോ പറയുന്ന ബുദ്ധിയുടെ പ്രവര്‍ത്തിഫലമായി ഉണ്ടാകുന്ന മനനങ്ങള്‍ മിന്നിമായുന്നിടം. മനസ്‌ എന്ന പിക്ചര്‍ റ്റ്യൂബിന്റെ മുന്വശം പ്രവര്‍ത്തിപ്പിക്കുന്ന യന്ത്രവും, അതിലേക്ക്‌ തരംഗങ്ങളയക്കുന്ന യന്ത്രവും, അതിലേക്ക്‌ എന്തു തരംഗം അയക്കണമെന്ന് തീരുമാനിക്കുന്ന യന്ത്രവും ആയ തലച്ചോര്‍, ബുദ്ധി, മനസ്സില്‍ വരുന്ന ഈ ചിത്രങ്ങളുടെ പ്രേക്ഷകനും ആണെന്നും ആ ചിത്രം അവനെ സ്വാധീനിച്ചുകൊണ്ടേയിരിക്കുന്നെന്നും മാത്രമാണ്‌ ഈ കാര്യത്തില്‍ ഒരു
പ്രത്യേകത ആയി ഉള്ളത്‌. ഈ തലച്ചോറിന്റെ ശക്തി അഥവാ മേധ അനുസരിച്ച്‌ ശക്തിയുള്ള മനസ്സോ അവ്യക്തമായ മനസ്സോ കൃത്യമായി പ്രവര്‍ത്തിക്കുന്ന മനസ്സോ ഗ്രെയിന്‍ വീണു മങ്ങിയ അതിബുദ്ധി മനസ്സോ ഒക്കെ ഉണ്ടാകും ജീവികള്‍ക്ക്‌.

Q: മനസ്സ്‌ ഒരു പ്രതിഭാസമല്ലേ?
അതേ, എന്നാല്‍ മനുഷ്യന്‌ മനസ്സ്‌ ഒരു പ്രഹേളികയൊന്നുമല്ല, ആയിരുന്നിട്ടുമില്ല. ബുദ്ധി എന്ന യജമാനന്‍ നിയന്ത്രിക്കുന്ന മായ എന്നൊക്കെ ഒരു ഏകദേശ രൂപം (ജ്യോതിയുടെ പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്‌) മാത്രമേ പണ്ട്‌ ഉണ്ടായിരുന്നുള്ളു. ചിത്തവൃത്തികളുടെ ശാസ്ത്രം എന്തെന്ന് അടുത്തുവരെ വലിയ പിടിപാട്‌ ശാസ്ത്രത്തിനും ഇല്ലാതെ അനുമാന ജന്യമായ സിദ്ധാന്തങ്ങളില്‍ ഒതുങ്ങിയിരുന്ന്നു. എന്നാല്‍ ഇന്ന് ഓരോ മനോഗതത്തെയും എതു സെറ്റ്‌ ന്യൂറോണുകള്‍ എന്‍ഗേജ്‌ ചെയ്താണ്‌ തലച്ചോര്‍ നിര്‍മ്മിച്ച്‌ ഈ പ്രതിഫലനം ഉണ്ടാക്കി സ്വയം കാണുന്നതെന്ന് ഇന്ന് കൃത്യമായി രേഖപ്പെടുത്താന്‍ കഴിയുന്ന പോസിട്രോണ്‍ എമിറ്റര്‍ സ്കാനുകളും ഫങ്ക്ഷണല്‍ മാഗ്നറ്റിക്‌ റെസൊണന്‍സ്‌ സ്കാനുകളും വഴി നടക്കുന്നുണ്ട്‌. അതൊരു വലിയ മുന്നേറ്റമായി. എന്തൊക്കെ ന്യൂറോണുകള്‍ കൂടി ചുവപ്പ്‌ എന്നു പറയുന്നു എന്തൊക്കെ കൂടി വൃത്തം എന്നു പറയുന്നു, എന്തൊക്കെ കൂടി വെളിച്ചം എന്നു പറയുന്നു, മറ്റെന്തൊക്കെ കൂടി വാഹനത്തിലാണ്‌ നമ്മളെന്നു പറയുന്നു, വേറേ എന്തൊക്കെ കൂടി നമ്മള്‍ വാഹനത്തിലാണെന്നു പറയുന്നു, വേറേ എന്തൊക്കെ കൂടി സ്റ്റോര്‍ ചെയ്ത വിവരമായ ചുവപ്പില്‍ നിര്‍ത്തിയിടുക അത്യാവശ്യം എന്ന വിവരമെടുക്കുന്നു എന്നിങ്ങനെ ഓരോ ചിന്തകളുടെയും സാങ്കേതിക വശം കണിശ്ശമായി രേഖപ്പെടുത്താനാവുന്നുണ്ട്‌ ഇന്ന്. ചിന്ത ഇന്നൊരു അത്ഭുതമേയല്ല. ഹബ്ബെല്‍, ലിവിങ്ങ്സ്റ്റണ്‍ എന്നീ മഹാന്മാര്‍ മനസ്സില്‍ പ്രതിഫലനം എങ്ങനെ ഉണ്ടാകുന്നു എന്നതിനെ സ്കാനുകള്‍ ഉപയോഗിച്ച്‌ രേഖപ്പെടുത്തല്‍ പ്രക്രിയയിലൂടെ പറഞ്ഞു തന്നവരില്‍ ഏറ്റവും വലിയ സംഭാവനകള്‍ ചെയ്ത ശാസ്ത്രജ്ഞരാണ്‌. അനോണി പറഞ്ഞ കോശങ്ങളുടെ നിസ്സഹരണം മൂലമുള്ള മനോഭേദങ്ങള്‍ (അല്‍ഷിമേര്‍സ്‌ മുതല്‍ എന്തും) ഇതിനാല്‍ ഇന്ന് കൃത്യമായി അടയാളപ്പെടുത്താം. നാളെ അത്‌ ന്യൂറോണുകളെ നിര്‍മ്മിക്കുകുകയും വിനിയോഗിക്കുകയും ചെയ്യുന്ന പ്രക്രിയയെ സ്വാധീനിക്കുന്ന മരുന്നുകള്‍ ആയി മാറിയേക്കാം, അങ്ങനെ വൈദ്യം ഒരു വലിയ കുതിച്ചുകയറ്റം പക്ഷാഘാതം മുതല്‍ അമ്നീസ്യ വരെയുള്ള രോഗങ്ങളില്‍ ചികിത്സിക്കുന്നതില്‍ നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.

പക്ഷേ അതുകൊണ്ട്‌ മുഴുവനായില്ലല്ലോ. മനസ്സാണ്‌ സ്വം- ഞാനെന്ന വ്യക്തിത്വം ഉണ്ടാക്കിയെടുക്കുന്നത്‌. അതെങ്ങനെ നടക്കുന്നു? എല്ലാവര്‍ക്കും സ്വബോധം ഉണ്ടല്ലോ? ഇതിനെക്കുറിച്ച്‌ കൃത്യമായി ആധുനിക ശാസ്ത്രത്തിന്‌ അറിവില്ല. എന്നാല്‍ അഹം എന്നത്‌ സഹജാവബോധം (ജനനതിന്റെ ഭാഗമായി കിട്ടുന്നത്‌) എന്ന പൌരാണിക വീക്ഷണം അശാസ്ത്രീയമാണെന്ന് തോന്നുന്നില്ല. ആദ്യ എയര്‍ കോണ്ടാക്റ്റ്‌ നിമിഷത്തില്‍
ശ്വാസം വലിക്കാന്‍ തുടങ്ങണമെന്നും ഇത്രാമത്തെ കോശം രൂപം കൊള്ളുമ്പോള്‍ വിരലോളം വലിപ്പം വച്ച ഭ്രൂണത്തിന്റെ ഹൃദയം സ്പന്ദനം തുടങ്ങണമെന്നും പ്രീപ്രോഗ്രാം ചെയ്തിരിക്കുന്നതുപോലെ "എന്റിറ്റി"- അഹം എന്ന ഭാവവും പ്രീപ്രോഗ്രാം ചെയ്തതാവാം (തൂക്കണാം കുരുവികളില്‍ പരീക്ഷണം നടത്തി നൂറ്റാണ്ടുകള്‍ക്കു മുന്നേ പ്രീ പ്രോഗ്രാംഡ്‌ ആയ ഭാഗങ്ങള്‍ ജീവികളുടെ തലച്ചോറിലുണ്ടെന്ന് തെളിയിക്കപ്പെട്ടതാണ്‌)

Q: ബോധ മനസ്സും അബോധ മനസ്സും?
ഫ്രോയ്ഡ്‌ വളരേയേറെ ഭാരങ്ങള്‍ ഇറക്കിവച്ച ചുമടുതാങ്ങിയായ അബോധ മനസ്സ്‌ എന്ന സങ്കല്‍പ്പം ഇന്ന് അപ്രസക്തമാണ്‌. ഫോര്‍ഗ്രൌണ്ട്‌ (ഡിക്ലയേര്‍ഡ്‌) ചിന്തകള്‍, ബാക്ഗ്രൌണ്ട്‌ (അണ്‍ നോട്ടീസ്ഡ്‌) ചിന്തകള്‍ എന്നിങ്ങനെ തരം തിരിവ്‌ കണ്ടെത്താനാവുന്നുണ്ട്‌ നമുക്കിന്ന്. മനസ്സ്‌ വര്‍ത്തിക്കാന്‍ അത്യാവശ്യം വേണ്ട കാര്യങ്ങളില്‍ ഒന്നാണ്‌ ചിത്തവൃത്തികളെ മൊത്തമായി നമ്മള്‍ അറിയാതിരിക്കുക എന്നത്‌. നിങ്ങളീ കമന്റ്‌ വായിക്കുമ്പോല്‍ ലക്ഷക്കണക്കിന്നു ചിത്തവൃത്തികള്‍ നടന്നുകൊണ്ടേയിരിക്കുന്നു മുകളില്‍ നിന്നും ഇടിവാള്‍ വീഴാന്‍ സാദ്ധ്യതയുണ്ടോ, സാനിയ എതു നിറത്തിലുള്ള പാവാടയുടുത്തായിരിക്കും ഇപ്പോള്‍ ദോഹയില്‍ ഇരിക്കുന്നത്‌, കൊതുകെങ്ങാന്‍ വന്നു കടിച്ച്‌ പകര്‍ച്ച വ്യാധി വരുമോ, ബ്ലോഗ്‌ വായിക്കുന്ന സേര്‍വര്‍ റിക്കാര്‍ഡ്‌ ചെയ്യുന്നുണ്ടോ ഇങ്ങനെ പരശ്ശതം പ്രോസസുകള്‍ നടക്കുന്നത്‌ എല്ലാം ബോധമനസ്സില്‍ വന്നാല്‍ മനുഷ്യനു സ്ഥിരബോധം നശിക്കും എന്നതിനാല്‍ ഏറിയ പങ്കും ബാക്ഗ്രൌണ്ട്‌ ആക്കി വയ്ക്കുന്നു.

എഴുതി പകുതിയാവുന്നതേയുള്ളു അനോണി ബോറടിക്കാന്‍ തുടങ്ങുന്നെങ്കില്‍ പറയൂ നിര്‍ത്താം, ഇല്ലെങ്കില്‍ ഞാന്‍ നാളെ തുടരാം. പരമാവധി ലളിതമാക്കിയിട്ടുണ്ട്‌ ഷിജു.[ വായിച്ചറിവ്‌ പലതും ഉപയൊഗിച്ചിട്ടുണ്ടെങ്കിലും ആര്‍ക്കും കടപ്പാടു കൊടുക്കാന്‍ മാത്രം പോന്ന അളവില്‍ ഇവിടെ പകര്‍ത്തിയിട്ടില്ല]

Shiju said...

കണ്ടകോരന്‍ ചേട്ടോ

നമിച്ചു സാഷ്ടാംഗ പ്രമാണം.

ഇപ്പോള്‍ എഴുതിയത് ഒരു പത്തു പ്രാവശ്യം വായിച്ചതിനു ശേഷം സംശയങ്ങളുമായി വരാം

ഷിജു

സു | Su said...

ഈശ്വരാ... ഇത്രയൊക്കെ അര്‍ത്ഥം ഉണ്ടോ ഇതിന്? ഞാന്‍ ഇതൊക്കെ വായിച്ച്, പിന്നേം വായിച്ച്, പിന്നേം വായിച്ച് ഇരുന്നോളാം.

ജ്യോതിര്‍മയി /ज्योतिर्मयी said...

"ജ്യോതി ടീച്ചര്‍ ജ്യോതി ടീച്ചര്‍ വീ വോണ്ട്‌ കിക്ക്‌ ഷിന്‍സ്‌ എഗൈന്‍ ടീച്ചര്‍ .ക്യാന്‍ വീ സ്റ്റെപ്‌ ഡൌണ്‍ ഫ്രം ദ ബെഞ്ച്‌ പ്ലീസ്‌, പ്ലീസ്‌?" :)നോ, നോ. സംസ്കൃതത്തില്‍ പറയൂ, കുട്ട്യോളേ:)
ങ്‌ ഹ, പോട്ടെ, സാരല്ല്യ, നല്ല മിടുക്കന്മാര്‍, നന്നായി വരുംട്ടോ
( ഇന്നേ നോക്കിയുള്ളൂ ഈ പോസ്റ്റില്‍)

ജ്യോതിര്‍മയി /ज्योतिर्मयी said...

കണ്ടങ്കോരന്‍ജീ,

വായിച്ചു മനസ്സിലാക്കിവരുന്നു, ഇനിയും തുടരൂ, കാത്തിരിയ്ക്കാം. വാഗ്ജ്യോതിയില്‍ ഒരു എമെര്‍ജെന്‍സിലാമ്പ്‌ ആവശ്യമുണ്ട്‌ ന്ന് ഇപ്പൊ തോന്നിയേ ഉള്ളൂ.

ജ്യോതിര്‍മയി /ज्योतिर्मयी said...

അനോണിമാഷേ(കടപൂട്ടി, നെയിംബോര്‍ഡ്‌ മാറ്റിയോ ആവോ:)
താങ്കള്‍ തന്ന ലിങ്ക്‌ കാണാന്‍ പറ്റുന്നില്ലല്ലോ? ഒന്ന് ഒരിക്കല്‍ കിട്ടി, ഡൌണ്‍ലോഡു ചെയ്തിരുന്നു, ഇപ്പോള്‍ അതും കേള്‍ക്കാന്‍ പറ്റുന്നില്ല. (ഒരു അല്‍പ്പജ്ഞാനീടെ ഓരോ പ്രശ്നങ്ങളേ:(

ജ്യോതിര്‍മയി /ज्योतिर्मयी said...

സൂ, ഞാനൂണ്ട്‌ കമ്പൈന്റ്സ്റ്റഡിയ്ക്‌ക്‍.
(കട്ടങ്കാപ്പി ഫ്രീ:)

സു | Su said...

എന്നിട്ട് വേണം കണ്ടങ്കോരന്‍ ജി എഴുതിവെച്ചതൊന്നും മനസ്സിരുത്തി പഠിക്കുകയല്ലെന്നും, ഷാരൂഖ് ഖാന്റെ കൂടെ കുതിരപ്പുറത്ത് പോകുന്നത് സ്വപ്നം കണ്ട് ഉറങ്ങുകയാണെന്നും, പറഞ്ഞുനടക്കാന്‍. വേല കൈയ്യിലിരിക്കട്ടെ. ഞാന്‍ ഒറ്റയ്ക്ക് പഠിച്ചോളാം.

ജ്യോതിര്‍മയി /ज्योतिर्मयी said...

കുട്ടാനിമാഷേ,

നല്ല അനുഭവജ്ഞാനം:)
ഞാന്‍ ധന്യയായി:)

പരീക്ഷയെഴുതുമ്പോള്‍ ഇതേ അനുഭവമാണെന്ന് 8-ാ‍ം ക്ലാസ്സില്‍ പഠിയ്ക്കുമ്പോള്‍ എന്നോട്‌ കൂട്ടുകാര്‍ പറഞ്ഞപ്പോള്‍ എനിയ്ക്കൊട്ടും മനസ്സിലായില്ല. അധികം വൈകാതെ പ്രീഡിഗ്രീക്കു പഠിയ്ക്കുമ്പോള്‍ ഗണിതപരീക്ഷയെഴുതുമ്പോള്‍ എനിയ്ക്കെല്ലാം മനസ്സിലാവുകയായിരുന്നു. സഹാറാമരുഭൂമിക്കുപോലും തലകറങ്ങി:)
(സയന്‍സു ഗ്രൂപ്പെടുത്ത ഞാന്‍ S.S.L.C യുടെ കണക്കിലെ മാര്‍ക്കില്‍ ഊറ്റം കൊണ്ട്‌ കണക്കുപരീക്ഷയും എഴുതുകയായിരുന്നേ)

എല്ലാം ഓര്‍മ്മിപ്പിച്ചതിന്‍ നന്ദി:)

Anonymous said...

അനോണി തിരക്കിലാണെന്നു തോന്നുന്നു. പുള്ളിയെത്തും വരെ നമുക്ക്‌ മറ്റെന്തെങ്കിലും ചെയ്യാന്‍ സമയമുണ്ട്‌. ടീച്ചറാണെങ്കില്‍ നമ്മള്‍ നല്ല കുട്ടികളെന്ന് സ്വഭാവപത്രവും തന്നു. ഇനിയിപ്പോ ചില്ലറ കുസൃതി കാട്ടിയാലും ക്ഷമിച്ചോളും :)

ഷിജൂ,
അരിപ്പക്കൊഞ്ചു തുള്ളുന്നതുപോലെ ഈ ബൂലോഗം മൊത്തം ഭൌതികശാസ്ത്രവും കമ്പ്യൂട്ടറും ഗണിതവും ജൈവശാസ്ത്രവും പഠിച്ചവര്‍ തുള്ളുന്നു. ഇവരെയെല്ലാം കണ്ടപ്പോള്‍ അശാസ്ത്രികള്‍ ആയ എനിക്ക്‌ ഒരാഗ്രഹം.

ശാസ്ത്രഭാവനാ സാഹിത്യം എഴുതുന്നവരെയും ചലച്ചിത്രക്കാരെയും എല്ലാ കാലവും മോഹിപ്പിച്ച ഒരു ആശയം ആണ്‌ യന്ത്രമനുഷ്യന്‍ എന്നത്‌. അതിന്റെ നിര്‍മ്മാണത്തിനു വരുന്ന പ്രധാന വിഘ്നം യാന്ത്രികമായി ഒരു മനസ്സ്‌ ഉണ്ടാക്കാന്‍ ഇനിയും കഴിഞ്ഞില്ല എന്നതാണ്‌. ഉത്തരവുകള്‍ അനുസരിച്ചു ചിന്തിക്കുന്ന കൊള്ളരുതാത്ത കൃത്രിമ ബുദ്ധിയല്ല, വികാരങ്ങളനുസരിച്ച്‌ ഒരു തവണ ഓട്ടോ ഡ്രൈവറോട്‌ രണ്ടു രൂപയുടെ പേരില്‍ വഴക്കടിക്കുകയും മറ്റൊരു തവണ ബാക്കി കൈയ്യില്‍ വച്ചോളൂ എന്നു പറയുകയും ചെയ്യുന്ന, ഒരു സിനിമ കണ്ടാല്‍ സന്തോഷിക്കുന്ന, കരയുന്ന കുട്ടിയെ കണ്ടാല്‍ നോവുന്ന, സ്വന്തമായി കച്ചവടം തുടങ്ങുകയും അതു പൊളിയുമ്പോല്‍ കള്ളുകുടിക്കാരനാവുകയും ചെയ്യുന്ന ജൈവ മനസ്സുള്ള യന്ത്രം.

അതുണ്ടാക്കണമെങ്കില്‍ മനുഷ്യമനസ്സിന്റെ അല്‍ഗോരിതം എഴുതാനാവണം.
നമ്മളിത്ര പേര്‍ കൂടി ഒരെണ്ണം എഴുതാനാവുമോ? ശ്രമിച്ചാല്‍ എന്തെങ്കിലും നടന്നില്ലെങ്കില്‍ പോലും ശ്രമത്തിന്റെ ഒരു രസമെങ്കിലും ഉണ്ടാവില്ലേ?
[എനിക്കു ശാസ്ത്രത്തിലും ഗണിതത്തിലും കമ്പ്യൂട്ടറിലും പരിശീലനമൊന്നും കിട്ടിയിട്ടില്ല, എങ്കിലും കൂടെ നിന്ന് വിസിലടിച്ച്‌ പ്രോത്സാഹിപ്പിക്കാനെങ്കിലും ആവുമെന്ന് തോന്നുന്നു]

ഡാലി said...

ജ്യോതീ,
വനിതാലോകത്തിലെ കമന്റ് കന്റ് വന്ന് നോക്കിതാ. അപ്പോ അതാണ് കുട്ടാണി മാഷ്ടെ പ്രശ്നം അല്ലേ.

എനിതൊക്കെ വായിച്ചീട്ട് ചെറിയൊരു വട്ടായോ എന്ന് സംശയം. കുട്ടുണി മാഷ്ടെ ആ ഉപമയാണോന്നൊന്നര ഉപമ.

മെയില്‍ ഐഡി സുധചേച്ചിക്കോ എനിക്കോ അയച്ചാ മതി ജ്യോതി.
dalydavis at gmail.com

മേഘമല്‍ഹാര്‍(സുധീര്‍) said...

നചികേതസ്സിന്റെ സംശയത്തിന്‌ മറുപടിയായി കഠനോപനിഷത്തില്‍ യമന്‍ ഇങ്ങിനെ പറയുന്നുണ്ട്‌. "ശരീരം തന്നെയാണ്‌ രഥം. ശരീരാന്തര്‍ഗതനായ അത്മാവാണ്‌ രഥി(വഴി). ബുദ്ധിയാകുന്ന തേരാളി മനസ്സാകുന്ന കടിഞ്ഞാണ്‍ കൊണ്ട്‌ ഇന്ദ്രിയങ്ങളാകുന്ന കുതിരകളെ നിയന്ത്രിക്കുന്നു."

ഗീതോപദേശത്തിന്‌ പശ്‌ചാത്തലമാകുന്നതും രഥം തന്നെയാകുന്നതിന്റെ സാംഗത്യം ഇതാണെന്നു തോന്നുന്നു.

മനസ്സിനെക്കുറിച്ചൊരു ലേഖനം എഴുതണമെന്നു കരുതി ഇരിക്കുകയായിരുന്നു ഞാനും.

സംസ്‌കൃതം പഠിക്കാത്തതിനാല്‍ ജ്യോതിര്‍മയിയുടെ ചില സംസ്കൃതം വരികള്‍ മനസ്സിലായില്ല എന്നുകൂടി അറിയിക്കുന്നു.
വീണ്ടും എഴുതുക.
സുധീര്‍ (മേഘമല്‍ഹാര്‍

Anonymous said...

@Jyothi Teacher: I am sorry, i didn't check this post later. I visited after 1-2 days after your post stating

(quote)

നമസ്കാരം!

ഇതു വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി.

(/quote)

It sounded to me like a call to end further discussion. I didn't find additional comments then. Since i don't have added my e-mail id to pinmozhikal, i wasn't aware of the discussions going on here. Also please let me know which link isn't working (as i have posted a couple of links here)

@Kandankoran: I have repeatedly told i have no academic training in any of these subjects i am talking. I came to know all these by reading popular articles, books, lectures etc.

(quote)

കര്‍ത്താ: Sri Sri കണ്ടങ്കോരന്‍ എസ്ക്വയര്‍. MD, DM, Dlit, Dphil, Phd in Psychology[ഫ്ലോറിഡ വേദിക്ക്‌ കോളേജ്‌] എന്നിവ ഒന്നും ഇല്ലാത്തയാള്‍.

(/quote)

So inganeyokke ezhuthi kayyadi vangan sramikkunathu kandu chirikkane enikku pattoo.

Ullavanum illathavanum thamillula oru yudhathinte pratheethi undakkanano bhavam ?

Eventhough you are more read about these than many others, i think you like to harbour the concept of mind-body dualism (the idea that mind has something to do other than just physiological process in the body). That is why i raised the question why people undergo remarkable changes in personality and thinking when some selective damage happens to their brain. The books i mentioned, those by Ramachandran and Oliver Sacks has a lot of such clinical tales.

There was a good popular article on this subject in the current issue of Time magazine.

The Mystery of Consciousness - Steven Pinker

http://www.time.com/time/magazine/article/0,9171,1580394,00.html

(see also other related articles in the sidebar)

PS: Jyothi teachere, Kada poottiyittilla. Kure naal kondu valarthi kondu vanna kachavadamane ithu. Pakshe name board ithavana mattiyittundu. (Jack Rabbit)

Anonymous said...

I have tried to put down my thoughts here. The discussion which took place here gave an inspiration to finish it. X'mas eve um New Year eve um angane poyi kitti. There are 5 posts. Read from first (one in bottom) as they are on a single thread.

http://dialogue-with-death.blogspot.com/

Kadappadu: Kathopanishad

Anonymous said...

Kandankoran chettanum (ennekkal 10 vayassolam mooppullathu kondu) koottukarum kachavadam nirthi poyyo ?

adult sex short stories said...

No one was calling for help and herewas a woman in need and he was a super hero after alland it was his job to fulfill the needs of this lonelylady. At least, he tried.
audio adult stories
daddys little girl taboo stories
forced animal sex stories free
free hardcore erotic adult stories
embarrassing spanking stories
No one was calling for help and herewas a woman in need and he was a super hero after alland it was his job to fulfill the needs of this lonelylady. At least, he tried.

bhattathiri said...

പുരുഷന്‍ (ആത്മാവ്) എല്ലാത്തിനും സാക്ഷിയായി ചിത്തവൃത്തികളെ നിരീക്ഷിക്കുക മാത്രമാണ് ചെയ്യുന്നത്. ചിത്തവൃത്തികള്‍ ത്രിഗുണാത്മകമായതിനാല്‍ അതിന് പരിണാമം സംഭവിക്കുന്നു.

വിഷയം ചിത്തത്തിന്റെ ജ്ഞാനം ആണ്. പുരുഷന്‍ അതിന്റെ സാക്ഷിയും. എന്നാല്‍ പുരുഷന്റെ (ആത്മാവിന്റെ) അസാന്നിധ്യത്തില്‍ ജ്ഞാനം പ്രകാശിക്കുന്നില്ല. ഇതും മുന്‍ സൂത്രങ്ങളില്‍ പ്രതിപാദിച്ചിരുന്നതാണ്. നമുക്ക് ഏതു വിഷയത്തെ മനസ്സിലാക്കണമെങ്കിലും ആത്മാവിന്റെ സാന്നിദ്ധ്യം ആവശ്യമാണ്. അതിനാല്‍, മനസ്സിലാക്കുന്നത് പുരുഷനാണ്. ഇതിനായി തന്റെ ഉപകരണങ്ങളായ അന്തഃകരണങ്ങളെ ആത്മാവ് ഉപയോഗപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്. വിഷയത്തെ ജ്ഞാനമാക്കി മാറ്റുന്നത് പുരുഷനാണ്. പുരുഷന്‍ ഗുണാതീതന്‍ ആയതിനാല്‍ വിഷയവുമായി ബന്ധം പുലര്‍ത്തുന്നില്ല, അതിനാല്‍ത്തന്നെ പരിണാമവും സംഭവിക്കുന്നില്ല.
നാം അനുഭവിക്കുന്ന സുഖം അനുകൂലവും ദുഃഖം പ്രതികൂലവുമായ അനുഭൂതിയാണ്. അനുഭൂതി ആത്മാവിന്റെ സ്വരൂപവുമാണ്. സ്ഫടികത്തിന് സമീപം ഒരു പുഷ്പം വച്ചാല്‍ അതിന്റെ നിറം സ്ഫടികത്തില്‍ പ്രതിഫലിക്കുന്നതുപോലെ, സുഖ ദുഃഖങ്ങള്‍ ആത്മാവിന്റെ പ്രതിബിംബങ്ങളാണ്.

പുഷ്പത്തിന്റെ നിറം സ്ഫടികത്തില്‍ പ്രതിഫലിക്കുന്നതു പോലെ ബുദ്ധിയുടെ വൃത്തിക്കാനുസരിച്ച് വിഷയങ്ങള്‍ ആത്മാവില്‍ പ്രതിഫലിക്കുന്നു.
പ്രതിഫലിക്കുന്നു. ബുദ്ധി ത്രിഗുണാത്മകവും മാറ്റങ്ങള്‍ക്ക് വിധേയനുമാണ്, അതിനാല്‍ ബുദ്ധിയുടെ വൃത്തിക്കനുസരിച്ച് നമ്മുടെ പ്രകൃതിക്ക് മാറ്റം വരുന്നു അഥവാ നമ്മുടെ ഗുണങ്ങള്‍ക്ക് പരിണാമം ഉണ്ടാകുന്നു. പരിണാമം സംഭവിക്കുന്നത് സത്യത്തില്‍ പ്രകൃതിക്കാണ് പുരുഷനല്ല.

നമ്മുടെ ഓരോ ഇന്ദ്രിയങ്ങള്‍ക്കും മസ്തിഷ്‌കത്തില്‍ ഓരോ കേന്ദ്രമുണ്ട്. എല്ലാ ഇന്ദ്രിയങ്ങള്‍ക്കും കൂടി ഒരു കേന്ദ്രമല്ല. എന്നാല്‍ നാം ഒരേ സമയം കാണുകയും കേള്‍ക്കുകയും മണക്കുകയും ഒക്കെ ചെയ്യുന്നു. ഒരേ സമയം ഇതിനെയെല്ലാം അറിയാന്‍ കഴിയുന്നത് ബുദ്ധിശക്തികൊണ്ടല്ല. ബുദ്ധിക്ക് ഒരു സമയത്ത് ഒരു വിഷയത്തിലാണ് കേന്ദ്രീകരിക്കുവാന്‍ കഴിയുക. ബുദ്ധിക്ക് ആധാരവും അതീതവുമായ ‘ആ’ ഏകത്വം പുരുഷന്‍ ആണ്. ‘ആ’ ഏകത്വത്തിലാണ് വിവിധ ഇന്ദ്രിയ വിഷയങ്ങളും, ബുദ്ധിവൃത്തികളും സംയോജിച്ച് ഒന്നായിത്തീരുന്നത്.

അതിനാല്‍ യോഗികള്‍, ബുദ്ധിയെ പ്രകാശിപ്പിക്കുന്നത് ആത്മാവാണെന്നും ബുദ്ധി തൃഗുണാത്മകമായതിനാല്‍ മാറ്റം സംഭവിക്കുന്നത് ബുദ്ധിക്കാണെന്നും തിരിച്ചറിയേണ്ടതുണ്ട്. അനുകൂലവും പ്രതികൂലവുമായ അനുഭൂതികള്‍ ബുദ്ധിയില്‍ പ്രതിഫലിക്കുന്നതിനാല്‍ നമുക്ക് സുഖദുഃഖങ്ങളുടെ അനുഭൂതി ഉണ്ടാകുന്നത്. ജ്ഞാനം ആത്മാവിന്റെ ഗുണമോ ധര്‍മ്മമോ അല്ല സ്വരൂപം ആണ് എന്ന തിരിച്ചറിവ് യോഗിയെ മോക്ഷത്തിലേക്ക് നയിക്കുന്നു.

അഷ്ടാംഗയോഗത്തിലൂടെ ഈ തിരിച്ചറിവാണ് യോഗികള്‍ക്ക് ലഭിക്കുന്നത്.