അക്ഷരമേ!
നിനക്കര്‍ഥമുണ്ടോ?
ഉണ്ടെന്നോ? ഇല്ലെന്നോ?
ഒന്നും കേട്ടില്ല.
ഓഹോ! നീയൊറ്റയ്ക്കല്ലല്ലോ
പിന്നാലെ വരുന്നതാരൊക്കെ
നിരനിരയായി?
അവരും അക്ഷരങ്ങളാണല്ലോ
അക്ഷരസംഘമേ!
നിനക്കര്‍ഥമുണ്ടോ?
ഉണ്ട്, ഉണ്ട്, ഉണ്ട്.
ആരു തന്നൂ നിനക്കര്‍ഥം?
ഈ അക്ഷരം? ആ അക്ഷരം? ഏതക്ഷരം?