Thursday, January 03, 2008

പിതൃദേവോ ഭവ

അമ്മ നല്‍കുമൊരുമ്മ, അതാണെ-
ന്നോര്‍മ്മവച്ചനാള്‍ തൊട്ടു വിഭാതം.

ഉമ്മവച്ചെന്റെ കണ്ണുമിഴിപ്പി-
ച്ചമ്മ മെല്ലെമുഖമുയര്‍ത്തുമ്പോള്‍,
നെറ്റിയിലമ്മ തൊട്ട സിന്ദൂര-
പ്പൊട്ടെനിയ്ക്കു കണിയായിടുമ്പോള്‍,
പൊന്‍‌കണിയെന്റെയുള്ളിലും ചുറ്റും
കുങ്കുമപ്രകാശംവിതറുമ്പോള്‍,
കൈപിടിച്ചു തൊഴുവിച്ചെന്‍‌ ചിത്തം
കൂപ്പുകൈയ്യില്‍ നിറച്ചമ്മ ചൊല്ലും-

“നിന്‍‌മിഴിയ്ക്കു വെളിച്ചം പകരാന്‍
പൊന്‍‌കണിയൊരുക്കീടുവതാരോ
അപ്പരമപ്രകാശത്തെനിത്യം
കൂപ്പിടേണം, സവിത്രേ, നമസ്തേ!”

എഴുതിയത്, ശ്രീ പി. സി. മധുരാജ് (1992 ജൂണില്‍).
കൃതി: വഴിക്കുറിപ്പുകള്‍

7 comments:

Unknown said...

എന്താണു വിഭാതം എന്നാലര്‍ത്ഥം‌? നന‍്ദി.!

സു | Su said...

:|

ജ്യോതിര്‍മയി /ज्योतिर्मयी said...

ഏവൂരാന്‍ ജി :)
വിഭാതം എന്നാല്‍ പ്രഭാതം, വെളിച്ചം, ഉണരാനുള്ളകാലം, ഉണര്‍വിലേയ്ക്കുനയിക്കുന്നത് എന്നൊക്കെ അര്‍ഥം പറയാം.

ജ്യോതിര്‍മയി /ज्योतिर्मयी said...

സു ജി :)
വായിച്ചുഅല്ലേ?

ഏ.ആര്‍. നജീം said...

മാതാപിതാഗുരുദൈവം..

മാതാവ് പിതാവിനെ കാട്ടിത്തരുന്നു പിതാവ് ഗുരുവിനെ ഗുരുവിലൂടെ ദൈവത്തെ...അല്ലെ..

കൊള്ളാട്ടോ..

ഹരിശ്രീ said...

:)

Appukkuttan said...

പിതൃദേവോ ഭവ
- ee kavithayude artham muzhuvan enikku manasilakathapole. peril pithrudevo bhava ennu kaanumbol
ammavyude kumkumam allathe veronnum
pithavinodu bandhikkan njan kavithayil kandilla.
Najiminte comment vayichappol kooduthal
kuzhangi.
"savithre namasthe" -- ennaaal
savithavinayikkondu namasakaaram ennalle? savithavu sooryan alle?

enthenkilum parayamo?