Saturday, August 30, 2008

മണ്ണാങ്കട്ടയും പുരോഗതിയും

മണ്ണാങ്കട്ട മണ്ണിലുരുണ്ടു, മണ്ണിനോടു മുരണ്ടു
“ഇവിടെയപ്പടി മണ്ണാണല്ലോ”
*************************
മണ്ണപ്പം ചുട്ടുകൊണ്ടിരുന്ന ഉണ്ണിയോട് മമ്മിപറഞ്ഞു,
‘ഇവിടെയപ്പടി മണ്ണാണല്ലോ’

കീടാണു വരുമോ മമ്മീ
വന്നാലെന്താ, ഡിഷ്യൂം ഡിഷ്യൂം
നമുക്കെല്ലാകീടാണുക്കളേയും വെടിവെച്ചിടാം
രോഗാണുക്കളേം വെടിവെച്ചിടാം
എല്ലാരേം വെടിവെച്ചിടാം,
എന്നിട്ട് സുഖമായി ജീവിക്കാം
****************************

മണ്ണാങ്കട്ട മണ്ണില്ലാത്തവഴി നോക്കി
ഉരുണ്ടുരുണ്ടുകൊണ്ടേയിരുന്നൂ
ചാറ്റല്‍മഴയത്തേയ്ക്ക്...

2 comments:

ദേവന്‍ said...

മണ്ണാങ്കട്ടയോ അതെന്തു മണ്ണാങ്കട്ടയാണ്.

അല്ല ഈ മണ്ണ് എന്നു വച്ചാല്‍ തന്നെ എന്താ സാധനം മമ്മീ?

ജ്യോതിര്‍മയി /ज्योतिर्मयी said...

അയ്യയ്യേ കുട്ടാ, മണ്ണറിയില്ലേ? നഴ്സറിയില്‍നിന്നും പോട്ടില്‍ നിറയ്ക്കാന്‍ പാക്കറ്റില്‍ കൊണ്ടുവരാറില്ലേ, പൊടി പൊടിപോലെ, അദന്നെ മണ്ണ്. അച്ഛമ്മേടേ നാട്ടില്‍പ്പോയാല്‍ കാണാം ഇഷ്ടം പോലെ...
ഹ ഹ ഹ... മമ്മിയ്ക്കു മണ്ണാങ്കട്ട അറിയില്ല, കരിയിലയുടെ ഫ്രണ്ടാണെന്നു കേട്ടിട്ടുണ്ടോ എന്നൊരു ഡൌട്ട്...