Tuesday, November 11, 2008

ആത്മഗതവും ഗീതയും

ഈ ലോകത്തില്‍ ആരെങ്കിലും സ്വയം ചീത്തയാവണം എന്നു വിചാരിയ്ക്കുന്നവരുണ്ടോ? ഇല്ല. എല്ലാവര്‍ക്കും നന്നാവാന്‍ തന്നെയാണിഷ്ടം. പക്ഷേ ലോകത്തില്‍ ചീത്തക്കാര്യങ്ങളാണു് അധികവും നടക്കുന്നതെന്നാണു പൊതുവേ എല്ലാവരുടേയും വിലയിരുത്തല്‍. നന്നാവണം എന്നുവിചാരമുള്ളവരില്‍ത്തന്നെ പലരും ചീത്തക്കാര്യം ചെയ്യുന്നു എന്നല്ലേ അതിനര്‍ഥം?

ലോകം നന്നാക്കണം എന്നതിനുപകരം ലോകം നന്നാവണം എന്നു കരുതാം. ലോകം നന്നാവാന്‍ എന്നാലാവുന്ന ഏറ്റവും വലിയകാര്യം ഞാന്‍ നന്നാവുക എന്നതാണ്. ഞാന്‍ നന്നായാല്‍ എന്നെക്കൊണ്ടു ലോകത്തിനു ഗുണമുണ്ടാവും. അതുണ്ടായില്ലെങ്കില്‍ത്തന്നെ എന്നെക്കൊണ്ടു ദോഷം ഉണ്ടാവില്ല, അത്രയെങ്കിലും ആയാലായി!

ഇനി എങ്ങനെയാണു ഞാന്‍ നന്നാവുന്നത്? നന്നാവാനുള്ള ഒന്നാമത്തെ പടി ഞാന്‍ കാണുന്നതിതാണ്:-

  • ഞാന്‍ നല്ലതെന്നു വിചാരിക്കുന്ന/ബോധ്യമുള്ള കാര്യങ്ങള്‍ അനുസരിക്കുക
  • ഞാന്‍ ചീത്തയെന്നു വിചാരിക്കുന്ന കാര്യങ്ങള്‍ ചെയ്യാതിരിക്കുക.
  • അല്പനേരത്തെ അലസതക്കും സന്തോഷാഭാസത്തിനും വേണ്ടി ഒന്നും ചെയ്യാതിരിക്കുക.
  • എനിയ്ക്കെന്തൊക്കെ ആരൊക്കെ ചെയ്തുതരും എന്നതിനേക്കാള്‍ കൂടുതലായി, എന്നെക്കൊണ്ട് എന്തെല്ലാം ചെയ്യാന്‍ സാധിക്കും എന്നാലോചിക്കുക.

വാസ്തവത്തില്‍ ആര്‍ക്കും ചീത്തക്കാര്യം ചെയ്യണമെന്നില്ല. എങ്കിലും ആരോ ഉള്ളിലിരുന്നു പ്രേരിപ്പിക്കുന്നതുപോലെ, ആളുകള്‍ പാപം ചെയ്തുപോകുന്നുവല്ലോ. ചെയ്യാന്നേരത്ത്, ‘ഛെ, ഇതു ഞാന്‍ ചെയ്യില്ല’ എന്നുറച്ചൊരു തീരുമാനമെടുക്കാല്‍ എന്താണു സാധിക്കാത്തതു്?

പണ്ടു് അര്‍ജ്ജുനന്‍* കൃഷ്ണനോടു് ഇതേരീതിയില്‍ ഒരു ചോദ്യം ചോദിച്ചിരുന്നു. അതു പഠിയ്ക്കുന്നതിനുമുന്‍‌പ്, എന്തൊക്കെയാണു സ്വയം ഉള്ളിലേയ്ക്കൊന്നു നോക്കിയാല്‍ കിട്ടുന്ന ഉത്തരങ്ങള്‍ എന്നാലോചിച്ചാല്‍ നന്നായിരിയ്ക്കും.*അര്‍ജ്ജുനന്‍= ഋജുബുദ്ധിയായവന്‍
( കുടിലബുദ്ധിയല്ല, നേര്‍ബുദ്ധിയുള്ളവന്‍= സ്ട്രെയിറ്റ് ഫോര്‍വേഡ് മൈന്‍ഡ് ഉള്ളവന്‍ എന്നു പച്ചമലയാളം :)

7 comments:

അനൂപ്‌ കോതനല്ലൂര്‍ said...

സ്വയം നന്നാകണം എന്ന് ചിന്തിക്കുന്ന എത്ര പേരുണ്ട്.
ഈ ലോകത്ത് മറ്റുള്ളവരെ ഏങ്ങനെ നശിപ്പിക്കാം എന്ന് ചിന്തിക്കുന്നവരാണ് അധികവും

Jayachandra Menon said...

ഒരാളുടെ നന്മ വേറൊരാളുടെ തിൻമ. ഒരാളുടെ നന്മ കുറേ കഴിയുമ്പോൾ അയാൾക്കു തന്നെ തിന്മ.പ്രശ്നമല്ലേ ജ്യോതീ?

ज्योतिर्मयी ജ്യോതിര്‍മയി said...

ശ്രീ അനൂപ്,
അങ്ങനെയുള്ളവര്‍ ന്യൂനപക്ഷമാണ്. ഏതായാലും നമുക്കാപക്ഷം ചേരാതിരിക്കാന്‍ ശ്രദ്ധിക്കാം.

ജയചന്ദ്രന്‍ ജി,

അതൊരു വാസ്തവമാണ്, പക്ഷേ പ്രശ്നമാക്കേണ്ടതില്ല എന്നാണ് എന്റെ പക്ഷം. ഒരു ഉദാഹരണം പറയാം-

അനോണിമസ് ആയി കമന്റിടുന്നത് ശരിയോ തെറ്റോ? അതു തെറ്റാണ് എന്നാണ് ഞാന്‍ ചിന്തിക്കുന്നതെങ്കില്‍, ഞാന്‍ ആ തെറ്റു ചെയ്യരുത്.
അനോണിക്കമന്റിടുന്നതു ഒരു രസമാണ്, അതില്‍ തെറ്റെന്നും ശരിയെന്നും ഒന്നും ലേബലൊട്ടിക്കേണ്ടതില്ല, എന്നാണു നാം കരുതുന്നതെങ്കില്‍ അങ്ങനേയും ആവാം, പക്ഷേ അപ്പോള്‍ മറ്റുള്ളവര്‍ ഇടുന്ന അനോണിക്കമന്റുകളും നമ്മളെ അസ്വസ്ഥരാക്കരുത്. മറ്റുള്ള അനോണിക്കമന്റുകളെയും ഞാന്‍ തെറ്റായി കണക്കാക്കുന്നില്ലെങ്കില്‍ എന്നെസംബന്ധിച്ച് അനോണിക്കമന്റ്റുകളെവെച്ച് ഞാന്‍ ലോകത്തിലെ തെറ്റിനെ വിലയിരുത്തില്ല.

അവനവന്റെ ബോധ്യത്തിനനുസരിച്ച് (കണ്‍‌വിക്‍ഷന്‍ അനുസരിച്ച്) ക്രമേണ നന്‍‌മ എന്നെണ്ണുന്നതും തിന്മയായി കണക്കാക്കുന്നതും മാറിവരാവുന്നതാണെങ്കിലും മനസ്സാക്ഷിക്കനുസരിച്ച് (മനസ്സല്ല, മനസ്സാക്ഷി) ചെയ്യാനുള്ള തന്റേടം ഉണ്ടായാല്‍ രക്ഷപ്പെടും എന്നാണെന്റെ തോന്നല്‍.

ഒരാള്‍ സ്വന്തം ആഗ്രഹപൂര്‍ത്തിക്കുവേണ്ടി മറ്റൊരുത്തനെ ചൂഷണം ചെയ്യുന്നതു ശരിയോ തെറ്റോ? ചിലര്‍ പറയും ആഗ്രഹമുണ്ടെങ്കില്‍ അതു നിവര്‍ത്തിക്കാനുള്ളതുചെയ്യാം, ചെയ്യാതിരിക്കുന്നത് ഹിപ്പോക്രസി ആണെന്ന്. അങ്ങനെ പറയുന്നവര്‍, ലോകത്തുനടക്കുന്ന ഒരൊറ്റ കുതിരകയറലിനേയും തിന്‍‌മയായി കണക്കാക്കരുത്...
പച്ചമനുഷ്യനാണു കേമന്‍, സംസ്കാരം എന്നതു ജാടയാണ്, ഹിപ്പൊക്രസിയാണ് എന്നു പറയുന്നവര്‍ മറ്റുള്ളവരുടെ കുതിരകയറലുകള്‍ക്കു അടിപ്പെടുമ്പോഴും കുറ്റം പറയില്ലാ... എന്നു പ്രതീക്ഷിക്കാം.

ഇനി അതൊക്കെ തെറ്റാണ്, എന്നു ബോധ്യപ്പെട്ടിട്ടുണ്ടെങ്കില്‍,അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന്നും സുഖത്തിനാവണം, അത്രയുമായില്ലെങ്കില്‍, അന്യന്റെ ദുഃഖത്തിനാവരുത് എന്ന നിഷ്ഠയെങ്കിലും പാലിക്കാന്‍ തന്റേടം കാണിക്കണം.
(ഫ്രെയിം ഓഫ് രെഫരന്‍സ് മാറരുതെന്നു ചുരുക്കം)

Jayachandra Menon said...

ഈ വിഷയത്തോടുള്ള എന്റെ സമീപനം ‘ധാർഷ്ട്യത്തിന്റെ ഭാഷയും സ്വരവും’ എന്ന ഒരു പോസ്റ്റിൽ ഞാനൊന്നു കോറിയിട്ടിട്ടുണ്ട്. വിയോജിക്കുവാനുള്ള പൂർണ്ണസ്വാതന്ത്ര്യത്തോടെ ഒന്നു വായിച്ചു നോക്കിക്കോളൂ.

ज्योतिर्मयी ജ്യോതിര്‍മയി said...

Jayachandran ji,

I do agree that good/bad are relative.

It is not possible to control others or to control the surroundings. But each person has a control over his or her own self. That possibility must be explored...

My small post was meant to stress this point:-
In order to see the welfare of the world, one's own responsibility in being/becoming a 'good' person, is greater than protesting/shouting at the evils around.

It is about... how to bring about some positive changes in one's own habits.

(sorry for using English)

മേഘമല്‍ഹാര്‍ said...

എന്റെ നന്മയും നിങ്ങളുടെ നന്മയും ശരി. നമ്മളെല്ലാം നല്ലവരല്ലേ?. നല്ലവന്റെ ലക്ഷണമെന്താണ്‌?.
തത്വമസി

Mahesh Cheruthana/മഹി said...

എല്ലാവരും തീരുമാനിച്ചാൽ നടക്കാത്ത കാര്യമൊന്നുമില്ല!
നമ്മുടെ സമൂഹത്തിൽ കാണാൻ കഴിയാത്തതും ഇതു തന്നെ!