Thursday, April 28, 2011

കണ്ണിന്റെ വലിപ്പം

വരദൃശ്യജാലമിരുള്‍നീക്കി, നേത്രമാം
ചെറുതായൊരിന്ദ്രിയമതില്‍പ്പതിയ്ക്കവേ
കരിയെന്നുമല്ല ഗിരി സൂര്യഗോളവും
പരിചോടൊതുങ്ങു, മിഹ ദൃഷ്ടി ശിഷ്ടമാം.

3 comments:

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

കരി ആനയെ ആണൊ ഉദ്ദേശിച്ചത്

ജ്യോതിര്‍മയി /ज्योतिर्मयी said...

ആന തന്നെ.

ആനയും പര്‍വ്വതവും സൂര്യനും എന്നുവേണ്ട എന്തും ഏതും ഈ കുഞ്ഞിക്കണ്ണുകള്‍ അല്ലേ കാണുന്നത്? അപ്പൊ കണ്ണല്ലെ അവയേക്കാള്‍ വലുത് ഒരുതരത്തില്‍ പറഞ്ഞാല്‍?

നന്ദി ട്ടോ വായനക്കും കമന്റിനും. ബ്ലോഗ് അടച്ചുപൂട്ടിയില്ല എന്നു വരുത്താല്‍ ഇടക്കിടെ നാലുവരി കൊണ്ടുവെക്കുകയാണു്. വിസ്തരിച്ചെഴുതാന്‍ ഇനി എന്നാണാവോ സമയം കിട്ടുക?

saffron Richa said...

nice..