Sunday, June 25, 2006

നാന്ദി - വാക്ക്‌

പ്രവാളപ്രഭാ മഞ്ജു ഭൂഷാന്വിതാംഗീ
രസാസ്വാദതൃഷ്ണാം സമുദ്ദീപയന്തീ
ശരച്ചന്ദ്രികാശീതദാത്രീ ച മേ വാൿ
ഭവേത്‌ സർവദാ നിത്യകാമപ്രദാത്രീ

10 comments:

Unknown said...

ദേവീ സ്തുതിയാണെന്ന് മനസ്സിലായി. സരസ്വതീ ദേവിയെയാണോ എന്ന് അറിയില്ല.

നന്നായി തുടങ്ങൂ വാക് ദേവി അനുഗ്രഹിക്കട്ടെ.

കെവിൻ & സിജി said...

സ്വാഗതം, ഒരു വാണീവിലാസിനിയാവുക.

ജേക്കബ്‌ said...

സ്വാഗതം

Kalesh Kumar said...

ബൂലോഗത്തേക്ക് സ്വാഗതം!

ജ്യോതിര്‍മയി /ज्योतिर्मयी said...

ദിൽബാസുരാ,

അനുഗ്രഹത്തിനു നന്ദി!

സർവാലങ്കാരഭൂഷിതയും ഒച്ചയിൽ ഒതുക്കിനിർത്താതെ ശബ്ദത്തിന്റെ പൊരുൾ തേടാൻ പ്രചോദനമേകുന്നതും ശരച്ചന്ദ്രികയുടെ കുളിർമ്മയുള്ളതും ....ഒക്കെ ആയിത്തീരട്ടെ എന്റെ വാക്ക്‌..
..എന്ന്‌. ദേവനോടോ ദേവിയോടോ ആരോടു വേണമെങ്കിലുമാവാം. ദിൽബാസുരനും ചൊല്ലാമിതു വേണമെങ്കിൽ. ഹിരണ്യകശിപു നിരോധിക്കില്ല. മൂപ്പരെ പറ്റിക്കാൻ മതേതരത്വം കലക്കീട്ടുണ്ടെന്നു പറയാം :-)

കെവിൻ, ജേക്കബ്‌, കലേഷ്‌- നന്ദി, നന്ദി, നന്ദി :-)

viswaprabha വിശ്വപ്രഭ said...

ജ്യോതിര്‍മയീ,
ഇങ്ങനെ ഒരു ബൂലോഗം തുടങ്ങുന്നതു ഭേഷായി!
അഭിനന്ദനങ്ങള്‍ എഴുത്തുകാരിക്കോ അതോ വായനക്കാര്‍ക്കോ വേണ്ടൂ?

നല്ലൊരു സല്‍ക്കാരം പ്രതീക്ഷിച്ചുകൊള്ളട്ടെ.

രാജേഷ് ആർ. വർമ്മ said...

ദില്‍ബാസുരന്‍ മുകളില്‍ പറഞ്ഞതുപോലെയാണ്‌ ഞാനും ഇതിന്റെ അര്‍ത്ഥം മനസ്സിലാക്കിയത്‌. എന്നിട്ട്‌ ആശകൊണ്ട്‌ ഇതു തര്‍ജ്ജമ ചെയ്യാനൊരു ശ്രമവും നടത്തി. ആ കഥ കാണുക.

Unknown said...

ജ്യോതിര്‍മയീ..
അംഗീ എന്ന് ആദ്യത്തെ വരിയില്‍ കാണുന്നത് സ്ത്രീലിംഗമല്ലെ? (ഇനി ആവില്ലെന്നുണ്ടോ?) സ്ത്രീലിംഗമാണെങ്കില്‍ ദേവന്മാരെ ഇങ്ങനെ സ്തുതിച്ചാല്‍ ബൂലോഗത്തെ ദേവേട്ടന്‍ പോട്ടെ ഞങ്ങള്‍ അസുരന്‍സിന് വരെ ഒരു ജാള്യതയാണ്.

ജ്യോതിര്‍മയി /ज्योतिर्मयी said...

അസുരാ:-)

ഭൂഷാന്വിതാംഗീ... തുടങ്ങിയവ 'വാക്കിനുള്ള വിശേഷണമായാണ്‌ ഞാനുപയോഗിച്ചത്‌. വാക്കെന്ന വാക്ക്‌ സ്ത്രീലിംഗമാണു സംസ്കൃതത്തില്‍.
രാജേഷിന്റെ ശ്ലോകങ്ങളും കണ്ടു നോക്കൂ.
നന്ദി
ജ്യോതി

രാജ് said...

ഒക്കെ മനസ്സിരുത്തി വായിക്കുന്നതു് ഇപ്പൊഴാ. വൈകിപ്പോയില്ല സമാധാനം. രാജേഷിന്റെ തര്‍ജ്ജമയും വായിച്ചു. ഇനി അര്‍ത്ഥം ആദ്യം തന്നെ എഴുതണംട്ടോ, അര്‍ത്ഥമറിഞ്ഞു വായിക്കുമ്പോള്‍ ജ്യോതിയുടെ വരികള്‍ ഉദാത്തമെന്നു തോന്നിപ്പോകുന്നു, അല്ലെങ്കില്‍ ശുനകനു പൊതിക്കാത്ത തേങ്ങ കിട്ടിയപോലെ :(

ഉമേഷിനോ രാജേഷിനോ വ്യാഖ്യാനം കൂടിയെഴുതാമെങ്കില്‍ ബ്ലോഗില്‍ സംസ്കൃത പഠനം ഉഷാറാവും.