Tuesday, June 27, 2006

ഭാഷാതീതം (ഒരു ടുപ്‌-കഥ)

ട്രാഫിക്‌ കുരുക്കിനോടു മല്ലടിക്കാനോരോ നിയമങ്ങളേ! 8 മുതൽ 10വരെ സ്വകാര്യവാഹനങ്ങൾ നിരത്തിലിറക്കരുതത്രേ. പുതിയ നിയമത്തിന്റെ ശരിതെറ്റുകളെക്കുറിച്ചു ചിന്താധീനയായി അവൾ. കണ്ടക്ടർ മുൻപിൽ വന്നു നിന്നപ്പോഴാണ്‌ താൻ ബസ്സിലാണല്ലോ എന്നു ക്ലിക്കായത്‌. ബാക്കി നാലു രൂപാ തരാനുണ്ട്‌. നേരത്തേ വാങ്ങിയ ടിക്കറ്റും ഒരു രൂപാത്തുട്ടും സംവാഹകന്റെ മുമ്പിലേക്കു നീട്ടി. അയാളുടെ കണ്ണുകൾ ചുവന്നു, ചുവപ്പു സിഗ്നൽ കണ്ട ഡ്രൈവറുടേതുപോലെ.

"ഏൻ ബേക്കമ്മാ? ടിക്കറ്റ്‌ ബേക്കാ? ചുട്ടാ ബേക്കാ? മാത്താഡുബേക്കു...ഹേളമ്മാ...."

ഹേളമ്മയല്ല, അവൾക്കു ഹാലാണിളകിയത്‌. എങ്കിലും ഒന്നും പുറത്തു കാണിച്ചില്ല. ഹാലിളക്കി അതിൽ പഞ്ചാര യിടുന്നവരാണീ 'പ-ഹ'യന്മാർ.

"വക്കാരിമഷ്ടാ, വക്കാരിമഷ്ടാ" ചിരിക്കാൻ ശ്രമിച്ചുകൊണ്ടവൾ.
പാവം പരന്ത്രീസറിയാത്ത സംവാഹകൻ!

44 comments:

കലേഷ്‌ കുമാര്‍ said...

:)
വേര്‍ഡ് വെരിഫിക്കേഷന്‍ എന്നും പറഞ്ഞൊരു സൂത്രമുണ്ട് - അത് എനേബിള്‍ ചെയ്തോ ജ്യോതിര്‍മയീ. അല്ലേല്‍ കമന്റ് സ്പാ‍ -മാമന്മാര്‍ വരും.

ജ്യോതിര്‍മയി said...

കലേഷേ,
അതെന്തു സൂത്രം?? ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ..
കിച്ചു-സാൻ വരട്ടെ,ചോദിക്കാം
നന്ദി

കുഞ്ഞന്‍സ്‌ said...

ബാക്കി ബേകു, ബേഗ കൊടി എന്നു പറയേണ്ടേ ജ്യോതിര്‍മയീ, പിന്നെ വേഡ് വെരിഫിക്കേഷന് ഇത് നോക്കൂ

bodhappayi said...

ഹാലിളക്കി അതിൽ പഞ്ചാര യിടുന്നവരാണീ 'പ-ഹ'യന്മാർ.

പാലില്‍ പഞ്ചാര ഇടുന്ന കാര്യമാണോ ജ്യോതി... :)

ദില്‍ബാസുരന്‍ said...

ഇവന്മാര്‍ 8-10 ന്റെ നിയമവുമിറക്കിയോ?
എന്തായാലും പോസ്റ്റ് തുമ്പ ചനാഗിതേ..

ബിന്ദു said...

കന്നട അറിയില്ലാത്തവര്‍ക്കതൊന്നു പരിഭാഷപ്പെടുത്താമോ? ചില്ലന്‍ ഇപ്പോഴും ശരിയല്ല കേട്ടോ. :)
വക്കാരീ.. ജ്യോതിര്‍മയി വിളിക്കുന്നൂ...

ഉമേഷ്::Umesh said...

ജ്യോതീ,

കാണാന്‍ വൈകിപ്പോയി. കൊള്ളാം. ജ്യോതിയെപ്പോലെ സംസ്കൃതം നന്നായി അറിയുന്ന ഒരാളുടെ അഭാവം ബൂലോകത്തില്‍ പ്രകടമായിരുന്നു. അതുപോലെ ചൈതന്യമുള്ള കവിതകളുടെയും. (സന്തോഷ്, ശനിയന്‍, ഇന്ദു, സ്നേഹിതന്‍ തുടങ്ങിയവരെ മറക്കുന്നില്ല) ജ്യോതി ആ കുറവു നികത്തുമെന്നു പ്രതീക്ഷിക്കുന്നു.

യൂണിക്കോഡില്‍ ഇപ്പോഴും പ്രശ്നങ്ങളുണ്ടല്ലോ. വരമൊഴിയും കീമാനും ഏറ്റവും പുതിയതു ഡൌണ്‍‌ലോഡ് ചെയ്യുക. 1.3.3 ആണു് പുതിയ വരമൊഴിയുടെ വേര്‍ഷന്‍.

എന്റെ പഴയ ബ്ലോഗുകളെല്ലാം കൂടി ഒന്നിച്ചുകൂട്ടി “ഗുരുകുലം” എന്ന പേരില്‍ ഒരു ബ്ലോഗ് ഇവിടെ ഇട്ടിട്ടുണ്ടു്. പുതിയതായി ഗണിതം, ഛന്ദശ്ശാസ്ത്രം എന്നിവയും അതിലുണ്ടു്. സമയം കിട്ടൂമ്പോള്‍ വായിച്ചുനോക്കി തെറ്റുകള്‍ ദയവായി ചൂണ്ടിക്കാണിക്കുക.

ബൂലോഗരേ,

ജ്യോതി ഒരു സംസ്കൃതാദ്ധ്യാപികയും കവയിത്രിയുമാണു് (മലയാളത്തിലും സംസ്കൃതത്തിലും). കഥാകൃത്തുമാണെന്നു് ദാ ഇപ്പോള്‍ മനസ്സിലായി.

ഉമേഷ്::Umesh said...

“വാക്കു്” എന്ന പേരില്‍ മന്‍‌ജിത്തിന്റെ ഒരു ബ്ലോഗ് ഉണ്ടു്. ബ്ലോഗിന്റെ പേരു് “വാഗ്‌ജ്യോതി” എന്നു തന്നെ ആക്കരുതോ?

വാക് + ജ്യോതി = വാഗ്‌ജ്യോതി ആയിരിക്കേ, എന്തേ vakjyothi എന്ന പേരു് ബ്ലോഗിനു സ്വീകരിച്ചു?

ശനിയന്‍ പറഞ്ഞ കാര്യങ്ങളൊക്കെ ചെയ്തല്ലോ. എങ്കില്‍ കൂടുതല്‍ ആളുകള്‍ ഈ ബ്ലോഗ് വായിക്കാനിടയാകും.

വക്കാരിമഷ്‌ടാ said...

യെന്നെ വിളിച്ചിരുന്നോ? കമാന്റ്സൊക്കെ ഗൂഗിള്‍ ഗ്രൂപ്പില്‍ വരുന്നുണ്ടോ? അപ്പോള്‍ സംസ്കൃതി വാര്‍ത്താഹീ ശുയന്തായാണല്ലേ. നല്ലത്. പ്രവാചകാ ജ്യോതിയാനന്ദസാഗരാ ആണെന്നറിഞ്ഞപ്പോള്‍ അതിലും സന്തോഷം. അടുത്ത തലമുറയെയെങ്കിലും സംസ്കൃതം പഠിപ്പിക്കണം. ഇപ്പോള്‍ തന്നെ സ്വന്തക്കാരുടേയും ബന്ധുക്കാരുടേയും കുട്ടികളെ സംസ്കൃതം പഠിപ്പിക്കാന്‍ അണ്ണാറക്കണ്ണനും തന്നാലായത് ചെയ്യുന്നുണ്ട്.

സ്വാഗതം.

കുഞ്ഞന്‍സ്‌ said...

ബിന്ദു, മലയാളത്തിലെ ഒരുപാട് വാക്കുകളിലെ ‘പ’ കന്നഡയില്‍ ‘ഹ’ ആകും

പാല്‍ - ഹാലു
പൂവ് - ഹൂവ്
പുല്ല് - ഹുല്ല്
പല്ല് - ഹല്ല് എന്നിങ്ങനെ

അതാണ്‍ “ഹാലിളക്കി അതിൽ പഞ്ചാര യിടുന്നവരാണീ 'പ-ഹ'യന്മാർ” എന്ന് ജ്യോതിയെഴുതിയത്.

ഹല്ലിരുവരിഗെ കടലേ കൊടല്ലാ - പല്ലുള്ളവര്‍ക്ക് കടല കൊടുക്കില്ല - എറിയാനറിയാവുന്നവന്റെ കയ്യില്‍ കല്ല് കൊടുക്കില്ല എന്നതിന്റെ കന്നഡ രൂപം

"ഏൻ ബേക്കമ്മാ? ടിക്കറ്റ്‌ ബേക്കാ? ചുട്ടാ ബേക്കാ? (എന്ത് വേണം, റ്റിക്കറ്റോ ചില്ലറയോ?)

മാത്താഡുബേക്കു - പറയണം (മലയാളത്തില്‍ ആണെങ്കില്‍ ഒന്നു വാതുറക്കണം എന്നു പറയുന്ന അതേ ഇഫക്ട്))

ഹേളമ്മാ - പറയൂ‍

said...

സുരേഷ്‌ ഗോപി കന്നഡ പടത്തില്‍ അഭിനയിച്ചാ "ഹ ഹുല്ലേ" എന്നൊക്കെയാവും ഡയലോഗ്‌ ;)

ബാന്‍ഗ്ലൂര്‌ ഉണ്ടായിരുന്ന സമയത്ത്‌, ഇന്‍ഡ്യന്‍ എക്സ്പ്രസ്സില്‍ തിങ്കളാഴ്ച വരറുള്ള "know your kannada -10 kannada sentences" ബൈഹാര്‍ട്ട്‌ അടിച്ചതിന്റെ ഒരു കോണ്‍ഫിഡന്‍സില്‍ എന്റെ കസിന്റെ മുന്നില്‍ ഒന്ന് ഷൈന്‍ ചെയ്യാന്‍ ഒരു ബേക്കറിയില്‍ പോയി "എരട്‌ കോഫി , ഒന്ത്‌ വടെ" എന്നു കാച്ചി. മലയാളി ആയിരുന്ന ബേക്കറിക്കാരന്‍ സഹ ബേക്കറിക്കാരനോട്‌ - "ബടെ രണ്ട്‌ കാപ്പീം ഒരു വടേം കൊടുത്തേ"

അരവിന്ദ് :: aravind said...

ഋ, ഒന്ത് വട എന്ന് കേട്ട്, ഓന്ത് വടയില്ല, പരിപ്പ് വട മതിയോ എന്ന് ചോദിച്ചില്ലാലോ..
ഭാഗ്യം.

said...

ഹാഹ
കന്നട ഒരു പഴയ മലയളി കന്നഡ തമാശ്‌ (ചെലപ്പോ എല്ലാവരും കേട്ടിട്ടുണ്ടാവും)


ബസ്‌ കാത്തു നില്‍ക്കുന്ന ഒരു മലയാളി, അപരിചിതനോട്‌ : 'ആ ബസ്‌ ശിവാജിനഗര്‍ ഹോഗുമോ ?'
അപരിചിതന്‍ - 'ഹ്‌ം ം ഹോഗുമായിരിക്കും'

evuraan said...

ജ്യോതി,

സ്വാഗതം.!

ഋ -വിന്റെ സുരേഷ് ഗോപി ഡയലോഗും “ആ ഹോഗുമായിരിക്കും” എന്നതും ഒരുപാട് ചിരിപ്പിച്ചു...

ശ്രീജിത്ത്‌ കെ said...

ഋ ബാംഗ്ലൂര്‍ക്കാരനാണോ? ബാംഗ്ലൂര്‍ ബ്ലോഗേര്‍സ് മീറ്റിനു കണ്ടിലല്ലോ. ജ്യോതിയുടെ നിരീഷണം ഇഷ്ടപെട്ടു. ബാംഗ്ലൂരില്‍ ഹിന്ദി എല്ലാവര്‍ക്കും മനസ്സിലാകുമെന്നത് കൊണ്ട് എന്നെപ്പോലുള്ളവര്‍ ജീവിച്ച് പോകുന്നു.

Kuttyedathi said...

ജ്യോതിക്കു സ്വാഗതം. അങ്ങനെയൊരു നിയമമിറക്കിയോ ? അപ്പോള്‍ സ്വന്തം വാഹനങ്ങളില്‍ ആപ്പീസില്‍ പോകുന്നവരൊക്കെ എന്തു ചെയ്യും ?

ആകെ അറിയുന്ന രണ്ടു മൂന്നു വാചകം വച്ചാണു ഞാനും ബാംഗ്ലൂരില്‍ ജീവിച്ചു പോയത്‌.

എരഡ്‌ ദോസൈ. ഓയില്‍ ബേടാ. ( ഇതെടുത്തു പറഞ്ഞില്ലെങ്കില്‍ എണ്ണ ഒലിക്കുന്ന, എണ്ണയില്‍ കുളിച്ച ഒരു ദോശ കൊണ്ടുവന്നു കളയും ലവന്മാര്‍)

പിന്നെ ഓട്ടോക്കാരനോടു തര്‍ക്കിക്കുമ്പോള്‍, 'ജാസ്തി മാത്താട ബേടാ ' (കൂടുതല്‍ വാചകമടിക്കണ്ട. ഞാന്‍ തന്നതും കൊണ്ടു പോടേയ്യ്‌ എന്നു മലയാളം ). :)

സംസ്‌കൃതം അദ്ധ്യാപിക എന്നൊക്കെ കേട്ടപ്പോള്‍ വല്ലാത്ത ബഹുമാനം.

വഴിപോക്കന്‍ said...
This comment has been removed by a blog administrator.
വഴിപോക്കന്‍ said...

ഋ , "ഹോഗുമായിരിയ്ക്കും!" ഹി ഹി ഹി

ആരും ബൈ ടു , ബൈ ത്രീ , ഫൈവ്‌ ബൈ സെവന്‍ ടൈപ്പ്‌ ചായ ഓര്‍ഡെരിന്റെ കഥകളോന്നും പറയുന്നില്ലല്ലൊ

said...

ശ്രീജിത്‌, ബാംഗ്ലൂരാണ്‌ ഒഫീസ്‌ ച്ചാലും ട്രാവലിംഗ്‌ ആണ്‌ പതിവ്‌. ഇപ്പോ സിംഗപൂര്‌. അടുത്ത മാസം ബാംഗ്ലൂര്‌ വഴി വരുന്നുണ്ട്‌.

evuraan said...

ജ്യോതി ടീച്ചറെ,

വിടരുതെ, അങ്ങനത്തെ കണ്ടക്ടര്‍മാരെ...

ബാക്കികിട്ടാനുള്ളത് ചോദിച്ച് വാങ്ങുക തന്നെ ചെയ്യണം.

അതെന്തായീ എന്ന് കഥയിലൊട്ട് പറയുന്നുമില്ല. എങ്കിലും നീതിയും ന്യായവും ജയിച്ചു എന്ന് തന്നെ കരുതട്ടെ...

Anonymous said...

>>ജ്യോതിയെപ്പോലെ സംസ്കൃതം നന്നായി >>അറിയുന്ന ഒരാളുടെ അഭാവം ബൂലോകത്തില്‍ >>പ്രകടമായിരുന്നു.

ഉമേഷേട്ടന്‍ പറഞ്ഞത് വളരെ വളരെ ശരി.
അല്ലെങ്കില്‍ എന്റെ ജ്യൊതികുട്ടീ ഇവിടെ ചില ഗുരുക്കന്മാര്‍ ഏതാണ്ടൊക്കെ കടിച്ചാ പോട്ടാത്ത പറഞ്ഞിട്ട് അത് സംകൃതം ആണെന്ന്‍ പറഞ്ഞ് കുറേ നാളായി നടക്കുന്നു...ഹൊ! നി ചെക്കെങ്കിലും ചെയ്യാല്ലൊ..ഈ പറയണതൊക്കെ ശരിയാണൊ എന്ന്.

ഇനി റഷ്യന്‍ അറിയണ ആരെങ്കിലും കൂടി കിട്ടിയാല്‍ രക്ഷപ്പെട്ടു ;)

അപ്പൊ ഇനി പ്രത്യേകം പറയണ്ടല്ലൊ..
സ്വാഗതം അ: !
സ്വാഗതം ഹ: !
സ്വാഗതം അഹഹ: !

സന്തോഷ് said...

ഇനി റഷ്യന്‍ അറിയണ ആരെങ്കിലും കൂടി കിട്ടിയാല്‍ രക്ഷപ്പെട്ടു.

അതിനല്ലേ തണുപ്പന്‍.

LG, ഇതുകൊണ്ടൊന്നും രക്ഷയുണ്ടെന്നു തോന്നുന്നില്ല. ഇനിയും ഒരുപാട് പേര് വേണ്ടി വരും...

സ്നേഹിതന്‍ said...

ഇതിപ്പോഴാണ് കണ്ടത്. എഴുതിയത് രസിച്ചു. തുടരട്ടെ എന്നാശംസിയ്ക്കുന്നു ജ്യോതിര്‍മയീ.

ഉമേഷ്::Umesh said...

ബൈട്ടുവിനെപ്പറ്റി ഒന്നേകാല്‍ കൊല്ലം മുമ്പു രാത്രിഞ്ചരന്‍ പറഞ്ഞിട്ടുണ്ടു വഴിപോക്കാ. ദാ ഇവിടെ.

എവിടെപ്പോയോ എന്തോ രാത്രിഞ്ചരന്‍?

എല്‍‌ജീം സന്തോഷും കൂടി എന്നെപ്പോലുള്ള പാവങ്ങളെ ഔട്ട് ഓഫ് ബിസിനസ്സ് ആക്കുമോ? :-)

evuraan said...

അത് സംകൃതം ആണെന്ന്‍ പറഞ്ഞ് ...

എല്ലാം സം‌കൃതം തന്നെയല്ലേ (സം‌+കൃതം)

ഹാ ഹാ

എന്നാലും ബോണ്‍ജിയങ്ങനെയൊരു തമാശടിച്ചതാണോ അതോ അക്ഷരത്തെറ്റാണോ എന്നാണ് ഇപ്പോ സംശയം.

ബോണ്‍‌ജിയല്ലേ, അക്ഷരപിശകാരിക്കും. അല്ലേ ബോണ്‍‌ജീ..? :)‌

തണുപ്പന്‍ said...

ങ് ഹേ..., എന്തെങ്കിലും പറഞ്ഞോ? റഷ്യനറിയുന്ന ആളെ വേണമെന്നോ മറ്റോ?
യാ ദാവ്നോ ഗതോവ്. എന്നാ കേട്ടൊ, ഉമേഷ്ജി പരിഭാഷപ്പെടുത്തിയത് കണ്ട് ഞാന്‍ ശരിക്കും ഞെട്ടിയിരുന്നു.പത്തരമാറ്റിലാണ് അത്.എന്നാലും കണ്ണും തുറന്ന് ഞാന്‍ ഇരിപ്പുണ്ട്, എന്തെങ്കിലും പ്പിടിച്ചാല്‍ അപ്പൊ പോസ്റ്റാം.


എന്നാ ജ്യോതിക്കുട്ടി സ്വാഗതം പറയാന്‍ വൈകിക്കുന്നില്ല. സംസ്കൃതം ടീച്ചറാണല്ലേ? ഞമ്മളും പണ്ട് സ്കൂളില്‍ സംസ്കൃതം പഠിച്ചിരുന്നു, അധികമൊന്നുമില്ല - ഒരാറ് കൊല്ലം. അന്നതിലെ ഗോമ്പിറ്റേഷനുകളില്‍ ഗപ്പും കിട്ടിയിരുന്നു..വെറുതെ പറയല്ലാട്ടോ- സ്പ്രിക്കേട്ടുണ്ട്. പറഞ്ഞിട്ടെന്താ ഇപ്പൊ ഒന്നും ഓര്‍മ്മയില്ല, ബാലഃ ബാലാ ബാലാഃ എന്നതൊഴിച്ച്. ഒന്ന് പൊടിതട്ടിയെടുത്താല്‍ ശരിയാക്കാമെന്ന് തോന്നുന്നു.ഇനിയെന്തായാലും ജ്യോതിയുണ്ടല്ലോ.

അപ്പൊ ദസ്വെദാനിയ.

ഉമേഷ്::Umesh said...

ആകെ ഓര്‍മ്മയുള്ളതും തെറ്റാണല്ലോ തണുപ്പാ. “ബാലഃ ബാലൌ ബാലാഃ” എന്നാണു ശരി. (ജ്യോതിയേ, അങ്ങനെയല്ലേ?)

തണുപ്പനു സംസ്കൃതമറിയാമെന്നറിയില്ലായിരുന്നു. സംസ്കൃതത്തിന്റെയും റഷ്യന്റെയും വ്യാകരണങ്ങള്‍ തമ്മില്‍ സാദൃശ്യമുണ്ടെന്നു് എനിക്കു തോന്നിയിരുന്നു. തണുപ്പനു തോന്നിയിട്ടുണ്ടോ?

ഒരു ഉദാഹരണം. “വീട്ടില്‍ പോകുന്നു” എന്നോ “വീട്ടിലേക്കു പോകുന്നു” എന്നോ സംസ്കൃതത്തില്‍ പറയുന്നതു് “വീടിനെ പോകുന്നു” എന്നാണു് (“ഗൃഹം ഗച്ഛാമി”). റഷ്യനിലും അങ്ങനെ തന്നെ. (എങ്ങനെയെന്നു് ഓര്‍മ്മയില്ല.) രണ്ടു ഭാഷയിലും ആധാരികാവിഭക്തിയ്ക്കു പകരം (സംസ്കൃതത്തിലെ സപ്തമി) പ്രതിഗ്രാഹികാവിഭക്തി (ദ്വിതീയ) ഉപയോഗിക്കേണ്ട ക്രിയകള്‍ ഒരുപാടെണ്ണം ഒന്നു തന്നെയാണു്.

അജിത്‌ | Ajith said...

വാഗ്‌ജ്യോതി ടീച്ചറെയ്‌, സംസ്കൃതം 10 വരെ പഠിച്ചെങ്കിലും പഠതി പഠതഃ പഠന്തി മാത്രമെ ഓര്‍മയുള്ളൂ.

പോസ്റ്റുകളില്‍ സംസ്കൃതവും കുറച്ചു ഉള്‍പ്പെടുത്തിയാല്‍ നന്നായിരുന്നൂ

Anonymous said...

എ? അപ്പൊ സംകൃതം എന്നും ഒരു വാക്കുണ്ടൊ? അതിന്റെ അര്‍ത്ഥം എന്താണാ‍വൊ കര്‍ത്തവെ ഇനി? ചീത്ത വാക്കൊന്നുമല്ലൊ അല്ലെ? ഞാനതല്ലെ ആലോചിക്കണെ, ഞാന്‍ ഇവിടെ എന്തെങ്കിലും പൊട്ടത്തരം കാണിച്ചാല്‍ അപ്പൊ എവിടെന്നാന്നെ ഈ മനുഷ്യര്‍ ഒക്കെ ചാടി വീഴുന്നെ? അല്ലെങ്കില്‍ ഒരു കമന്റ് സെഞ്ചുറി അടിപ്പിക്കണെമെങ്കില്‍ ഇവരെ ഒക്കെ മഷി ഇട്ടു നോക്കിയാല്‍ കിട്ടൂല്ല.എന്നിട്ട് ബിന്ദുക്കുട്ടീം കുട്ട്യേട്ടത്തീം ഞാനുമൊക്കെ കഷ്ട്പ്പെടുംബോള്‍ ഉടനെ സീയറ്റിലില്‍ നിന്ന് ഒരാള്‍ വരും..പ്രൈസ് അടിക്കാന്‍.. ഹൊ! എന്തു മനുഷ്യരപ്പാ! :)

തണുപ്പനും ഉമേഷേട്ടനും കൂട് ഏതണ്ടൊക്കെ വിളിച്ച് പറഞ്ഞിട്ട് അതു റഷ്യന്‍ ആണെന്നൊക്കെ അങ്ങ് ചുമ്മ പറഞ്ഞാല്‍ മതി..മലപ്പുറത്തൂന്ന് ഫോട്ടോ പിടിച്ച ആള് റഷ്യയില്‍ തന്നെ ആണോ എന്നാണ് ഇപ്പോഴത്തെ ചോദ്യം തന്നെ..:)

ഉമേഷ്::Umesh said...

“സംകൃതം“ എന്നതിനു് “some കൃതം” എന്ന അര്‍ത്ഥമാണു് ഏവൂരാന്‍ ഉദ്ദേശിച്ചതെന്നു തോന്നുന്നു.

“സംകൃതം” എന്നതിനു “സ‌മ്യക്കായ കൃതം” എന്നു് അര്‍ത്ഥവും പറയാം സംസ്കൃതത്തില്‍.

(അയ്യോ, സാധാരണ പറയുന്നതു പോലെ പറഞ്ഞുപോയി. ജ്യോതി ഉള്ള കാര്യം ഓര്‍ത്തില്ല. ശ്ശോ...)

Anonymous said...

>>സ‌മ്യക്കായ കൃതം
അതെന്തു കായാണ് ഇനി ഉമേഷേട്ടാ?

വഴിപോക്കന്‍ said...

യേശുദാശിന്റെ പ്രശസ്തമായ മാപ്പിള പാട്ട്‌ കേട്ടിട്ടില്ലേ LG & ഉമെഷ്ജി :)

സംകൃത പമഗരി തങ്ക തൊങ്ക തധീംകിണ
ധിം ധിമി ധിമികിണ മേളം...

:)

അത്‌ തന്നെ സംകൃതം

ഉമേഷ്::Umesh said...

“സ‌മ്യക്” ആ‍യ. നല്ലതായ എന്നര്‍ത്ഥം.

സഞ്ജയന്‍ (കുറച്ചു മാത്രം ജയിക്കുന്നവനല്ല), സന്തോഷം, സമ്മോഹനം, സംയമം തുടങ്ങിയവയുടെ ആദ്യമുള്ള “സം” സംയക്കിന്റെ ചെറിയ രൂപമാണു്.

പണിക്കത്തി എന്തു കത്തിയാണു് എന്നു ചോദിച്ചതു പോലെയുണ്ടല്ലോ? കുമാറിന്റെ നെടുമങ്ങാടീയത്തിന്റെ താഴെയും ഇങ്ങനെയൊരു ചോദ്യമുണ്ടു്.

ജ്യോതിര്‍മയി said...
This comment has been removed by a blog administrator.
ജ്യോതിര്‍മയി said...

ഭാഷാതീതം, മലയാളം, കന്നഡ, ജാപ്പനീസ്‌, റഷ്യന്‍,സംസ്കൃതം...ചര്‍ച്ച ഇത്രയൊക്കെ വരുമെന്നു നിനച്ചതല്ല. നന്ദി എല്ലാവര്‍ക്കും, ഇവിടെ ഇത്തിരി സമയം നിന്നതിനും പ്രോത്സാഹനം തന്നതിനും.

ഉമേഷ്‌,

സഃ=അവന്‍
സഃ ബാലഃ = അവന്‍ കുട്ടിയാണ്‌/ആ കുട്ടി
എന്നാണെങ്കിലും സഃ വൃക്ഷഃ(സംസ്കൃതത്തില്‍ വൃക്ഷഃ എന്നതു പുല്ലിംഗമാണല്ലോ) എന്നതിനു, അവന്‍ വൃക്ഷന്‍ എന്നാരും പരിഭാഷപ്പെടുത്താറില്ലല്ലോ? അതു വൃക്ഷം ആണ്‌ എന്നല്ലേ . അതുപോലെ ഗ്രാമം ഗച്ഛാമി എന്നതിനു ഗ്രാമത്തിനെ പോകുന്നു എന്നു പറയാറില്ലല്ലോ? ദ്വിതീയ വേണമെന്നതു ശരി. അതുതന്നെയായിരിയ്ക്കും ഉമേഷ്‌ ഉദ്ദേശിച്ചതും.

btw, "തന്മ നിര്‍ദ്ദേശികാ കര്‍താ....ഇല്‍ കല്‍ പ്രത്യയമായവ" എന്നതില്‍ "ഏയ്ക്ക്‌" (വീട്ടിലേയ്ക്ക്‌,കൂട്ടിലേയ്ക്ക്‌ എന്നിവയിലെ)എന്നതു ആധാരികയാണെന്നു എടുത്തു പറഞ്ഞിട്ടുണ്ടോ?

സാദരം
ജ്യോതി

evuraan said...

:) ഇനി ഇവരു തമ്മിലടിയാവുമോ എന്തോ? ബോണ്‍‌ജി പറഞ്ഞ മാതിരി?

:)

ദേവന്‍ said...

ജ്യോതിര്‍മയിയുടെ ബ്ലോഗ്‌ ഇപ്പോഴാ കണ്ടത്‌ . സ്വാഗതമോതാന്‍ സമയപരിധിയില്ലാത്തത്‌ ഭാഗ്യം- വെല്‍ക്കം.

ബൌണ്ടിഫുള്‍ ടാങ്ക്‌ ആയ ബൂലോഗത്ത്‌ എന്തെങ്കിലുമൊരു കാര്യത്തില്‍ മൊണപ്പൊളിമാല കിട്ടുന്നത്‌ അപൂര്‍വ്വയോഗമാണ്‌. ഇത്രയും കാലം സംസ്കൃതവ്യാപാരത്തില്‍ ഉമേഷ്‌ ഗുരുക്കള്‍ക്ക്‌ കുത്തകാവകാശമായിരുന്നു.

എന്തെങ്കിലും പോസ്റ്റ്‌ വായിച്ച്‌ "
ബ്ലോഗര്‍ത്ഥ പ്രതിപത്തയേ" എന്ന് വിദ്യാവിഹീനപ്പശുക്കള്‍ ഞങ്ങള്‍ വിലപിക്കുമ്പോള്‍ ഉമേഷ്‌ മാസ്റ്റര്‍ ഡബിള്‍ ഡച്ച്‌ പോലെ എന്തൊക്കെയോ പറഞ്ഞു തന്നിരുന്നത്‌ സംസ്കൃതമാണോ പ്രാകൃതമാണോ എന്നതാണെന്നു പോലും അറിയാതെ വിഴുങ്ങേണ്ട അവസ്ഥയായിരുന്നു ഇതുവരെ. ഇനിയിപ്പോ ആ ഭയം വേണ്ടല്ലോ :)
[ഒരു ഗുരുപ്പാര വച്ചപ്പോ ബിന്ദു പറഞ്ഞതുപോലെ "എന്തൊരു സമാധാനം"]

ഉമേഷ്::Umesh said...

“കിരീടം” എന്ന സിനിമയില്‍ സേതുമാധവന്‍ കീരിക്കാടനെ അടിച്ചുമലര്‍ത്തിയപ്പോള്‍, മുമ്പു കീരിക്കാടനെ ഗുരുക്കളെന്നു വിളിച്ചിരുന്ന കൊച്ചിന്‍ ഹനീഫ മറ്റവന്റെ പക്ഷം ചേര്‍ന്നപോലെ, ദേവനും ഏവൂരാനുമടക്കമുള്ള ആളുകള്‍ എനിക്കെതിരേ തിരിഞ്ഞിരിക്കുകയാണോ? :-)

ആകെ പ്രശ്നം. ഞാന്‍ പറഞ്ഞതൊന്നു്‌, ജ്യോതി മനസ്സിലാക്കിയതു വേറൊന്നു്. സംസ്കൃതത്തിന്റെയും റഷ്യന്റെയും വ്യാകരണങ്ങള്‍ക്കു സാദൃശ്യമുണ്ടെന്ന എന്റെ നിരീക്ഷണത്തിനുപോദ്‌ബലകമായി ഒരുദാഹരണം കൊടുത്തു എന്നു മാത്രം. അല്ലാതെ, സംസ്കൃതത്തിലെ പ്രയോഗം തെറ്റാണെന്നോ, മലയാളത്തില്‍ അങ്ങനെയാണു പരിഭാഷ എന്നോ ഉദ്ദേശിച്ചില്ല.

മലയാളത്തിലും ഈ പ്രയോഗം ഇല്ലാതില്ല്ല. “വീടു പൂകുക”, “ഗൃഹം പ്രാപിക്കുക” തുടങ്ങിയവയില്‍ പ്രതിഗ്രാഹികയാണല്ലോ.

വീട്ടിലേയ്ക്ക്‌,കൂട്ടിലേയ്ക്ക്‌ തുടങ്ങി ഒരു വിഭക്തിയാണെന്നു തെറ്റായി തോന്നിക്കുന്ന മറ്റൊരു വിഭക്തിയെ “വിഭക്ത്യാഭാസം” എന്നാണു വിളിക്കുന്നതു്. “കേരളപാണിനീയം” ഇതിനെപ്പറ്റി പ്രതിപാദിക്കുന്നുണ്ടു്.

ദേവന്‍ said...

അയ്യോ ഞാന്‍ മറുകണ്ടം ചാടിയതല്ലേ അയ്യോ മൊണപ്പൊളീസ്‌ ആന്‍ഡ്‌ റെസ്റ്റ്രിക്റ്റീവ്‌ ബ്ലോഗ്ഗിംഗ്‌ പ്രാക്റ്റീസസ്‌ കമ്മീഷന്റെ അജെന്‍ഡക്കു വിരുദ്ധമായ ഒരു സ്ഥിതിവിശേഷം അവസാനിച്ചതില്‍ സന്തോഷം രേഖപ്പെടുത്തിയതായിരുന്നു അത്‌.

Adithyan said...

സ്വയം കീരിക്കാടന്‍ ജോസ് എന്നൊക്കെ വിളിച്ച് ആത്മപ്രശംസ നടത്തുന്ന വേറെ ആരെയും ഞാന്‍ കണ്ടിട്ടില്ലേയ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്....

ഗുരോ, സ്വസ്തി. അങ്ങേയ്ക്കു തുല്യം അങ്ങു മാത്രം...

ഇടിവാള്‍ said...

അതാരപ്പ, ഇവടത്തെ ജോസ്‌ ???
മനസ്സിലായില്ല്യ !

evuraan said...

അയ്യോ, ഞാന്‍ കളം മാറിചവിട്ടിയതല്ലാ.

ഇടിവാള്‍ said...

ഇപ്പഴാ.. കീരിക്കാടനെ പിടികിട്ട്യേ !!!

ആദ്യം, കമന്റൊന്നും വായിച്ചില്ല്യാര്‍ന്നുവേ ്്്‌

വിശാല മനസ്കന്‍ said...

വായിക്കാന്‍ ലേയ്റ്റായി.
ജ്യോതിര്‍മയിക്ക് സ്വാഗതം.