Thursday, July 13, 2006

പിണക്കം!

ങാ ഹാ! നീയാരാ എന്നെ തടിച്ചീന്നു വിളിച്ചാക്ഷേപിയ്ക്കാന്‍? ഞാനാ സുന്ദരി, തക്കാളി വെണ്ടയ്ക്കയോടു പിണങ്ങി:-(



വാല്‍ക്കഷ്ണം:

ചോദ്യം 1 : പറയാമോ ആരാ തക്കാളി, ആരാ വെണ്ടയ്ക്ക എന്ന്‌?
ചോദ്യം 2: കൂട്ടരേ, ഇതൊരു കഥയാണോ? ആണെങ്കില്‍ ഒറ്റവാക്കിലും കഥയെഴുതാമോ?

15 comments:

ജ്യോതിര്‍മയി /ज्योतिर्मयी said...

നിങ്ങളുടെ തൂക്കം 15 കിലോ കുറയ്ക്കാം, വേഗമാകട്ടെ, ഞങ്ങളെ സന്ദര്‍ശിയ്ക്കൂ
(വെറും 7000/- രൂപ, 15 ദിവസം)

ഇതു വായിച്ചു തീര്‍ന്നില്ല, വേറൊരു പരസ്യപ്പലക വെറും 5999 രൂപയ്ക്കു 20 കിലോ മുറിച്ചുമാറ്റുമത്രേ. മുഴത്തിനു മുഴത്തിനു ഇപ്പരസ്യങ്ങള്‍ കണ്ടാല്‍ തടി-കോണ്‍ഷ്യസ്‌ ആവാതെങ്ങനെ?
ഒറ്റവരിപ്പിണക്കത്തിന്റെ കാരണം പിടി കിട്ടീല്ല്യേ:-)


ഈ ബ്ലോഗുലകത്തിലെ ചുരുക്കം ചില കാഴ്ച്ചകള്‍ കണ്ട കൂട്ടത്തില്‍ '50വാക്കിലൊരു കഥ' കണ്ടിരുന്നു. സരസവും ഗംഭീരവുമായ പലതും കണ്ടു. സാങ്കേതികമായി കുറച്ചുകൂടി എന്റെ ബ്ലോഗറിവു മെച്ചപ്പെട്ടാല്‍ ഞാന്‍ നിങ്ങളെ കമന്റടിയ്ക്കാം.
ഇപ്പോള്‍ ചില്ലന്‍ എന്നെ വട്ടം കറക്കുന്നില്ല എന്നാണെന്റെ വിശ്വാസം

Santhosh said...

ആരാ തക്കാളി, ആരാ വെണ്ടയ്ക്ക എന്നറിയില്ല, ഒരു ഊഹമുണ്ടു താനും:)

ഒറ്റവാക്കില്‍ കഥയെഴുതാമെന്ന് ഇന്നലെയോ മറ്റോ ഒരു സം‌വാദത്തില്‍ കണ്ടു. ‘മരണം’. ആസ്വദിക്കണമെങ്കില്‍ എഴുതിയവനോളം വലിപ്പം വായിക്കുന്നവനും വേണമെന്നും എഴുതിവച്ചിരുന്നു. (അതുകൊണ്ടു തന്നെ ബ്ലോഗില്‍ പറ്റില്ല--എഴുതുന്നവരില്ലാഞ്ഞല്ല പോലും, വായിക്കുന്നവരില്ലാത്തതിനാല്‍--മാതൃഭൂമി തുടങ്ങിയ പ്രിന്‍റ് മാധ്യമം തന്നെ വേണം.)

അതല്ല, ഒരു വാചകത്തിലെ കഥയാണെങ്കില്‍ ബ്ലോഗിലും പ്രിന്‍റിലും പലരും ശ്രമിച്ചിട്ടുണ്ട്. ഇവിടം ഒരു തുടക്കം.

ചില്ല് ശരിയായി. ഇനി പ്രൊഫൈലില്‍ കൂടി പേര് പുതിയ ചില്ലുവച്ചെഴുതിയാല്‍ ഞാന്‍ ചില്ലേ ചില്ലേ എന്നു വിളിച്ച് ഈ വഴി വരില്ല:)

ഉമേഷ്::Umesh said...

ഒന്നും മനസ്സിലായില്ല. ജ്യോതി ഒരു അധുനികോത്തരദുരൂഹനിഗൂഢകഥാകാരിയാണെന്നു മാത്രം മനസ്സിലായി :-)

അല്ലാ, ആരാ തക്കാളി? ആരാ വെണ്ടയ്ക്ക? എന്തിനാ കള്ളന്‍ വെള്ളമടിച്ചതു്? കോട്ടയത്തു് എത്ര വക്കാരി.. ശ്ശേ.. മത്തായിമാര്‍?

:-)

Anonymous said...

യ്യൊ! മിശിഹായെ, ഇനി ഞാനണൊ? :)

രാജേഷ് ആർ. വർമ്മ said...

ഒറ്റവാക്കില്‍ ഒരു കഥയെഴുതാനൊരു ശ്രമം.

:: niKk | നിക്ക് :: said...

എനിക്കെല്ലാം മനസ്സിലായി ജ്യോതി... ;)

:: niKk | നിക്ക് :: said...

ഏയ്‌ L G അച്ചിങ്ങ അല്ലേ? :P

വര്‍ണ്ണമേഘങ്ങള്‍ said...

ആരുടെ കാര്യമായലും ശരി..
വെയ്റ്റ്‌ ലോസ്സ്‌ സെന്റര്‍ എന്നും പറഞ്ഞ്‌ കൂണ്‌ പോലെ മുളച്ച്‌ പൊന്തുന്ന കൂടാരങ്ങളില്‍ എങ്ങാനും കയറി തിരിച്ചിറങ്ങിയാല്‍ പിന്നെന്തൊക്കെ ലോസ്‌ ആകും എന്നു കണ്ടറിയണം.
ബാംഗ്ലൂര്‍ സകലമാന ലോസിനും ഫേമസല്ലേ...

വളയം said...

ഥക യിഷ്ടാഇ യിമര്‍തിജൊ

ജ്യോതിര്‍മയി /ज्योतिर्मयी said...

പ്രതികരണങ്ങള്‍ക്കു നന്ദി. എന്നാലും ആരും എന്തേ ഇതു കഥയല്ലെന്നു പറയാതിരുന്നത്‌? ഉമേഷ്‌ജി പോലും ആധുനികോത്തരനിഗൂഢകഥ എന്നല്ലേ പറഞ്ഞത്‌? രാജേഷേ ശ്രമം കൊള്ളാം, എന്റെ ബ്ലോഗുകണ്ടപ്പോള്‍ തോന്നിയതാ അല്ലേ, "ഉയിര്‍ത്തെഴുനേല്‍ക്കേണ്ടായിരുന്നൂ"ന്ന്‌.. :-) ഇതു നല്ല കഥ. ഇനിയിപ്പോള്‍ കഥയ്ക്കൊരു നിര്‍വചനം ആരെങ്കിലും പറയൂ :-)


വെണ്ടയ്ക്കയുടെ better half തക്കാളി, ഹാഫും ബെറ്റര്‍ഹാഫും തമ്മില്‍ ഇടയ്ക്കിടെ നടക്കാറുള്ള സൌന്ദര്യപ്പിണക്കമായിരുന്നൂ, അത്‌.

സന്തോഷ്‌ ഇതു തന്നെ ഊഹിച്ചു എന്നു തോന്നുന്നു :-)

എല്ലാവര്‍ക്കും നന്ദി, വളയത്തിനു 'ന്ദിന' :-)

സു | Su said...

ബ്ലോഗ് ബ്ലോക്ക് ചെയ്ത സമയത്ത് തന്നെ അതിദൂരം ബഹുവേഗം (അങ്ങനെയല്ലേ) സഞ്ചരിച്ച് എത്തിയതാണ്. തക്കാളി ആരായാലും വെണ്ടക്ക ആരായാ‍ലും ഇത് കഥ ആയാലും ജീവിതമായാലും എനിക്കൊന്നും പറയാനില്ല. ഒറ്റ വാക്കില്‍ കഥയെഴുതാം.ദാ ഇങ്ങനെ.

ചത്തു.

(കഥയില്‍ ചോദ്യമില്ല)

ഉമേഷ്::Umesh said...

സന്തോഷിനൊരു വടിയും മനസ്സിലായില്ല ജ്യോതീ. ഇതൊക്കെ അങ്ങേരുടെ ഒരു നമ്പരല്ലേ. ഞങ്ങളിതെത്ര നാളായി കാണുന്നു.... :-)

Santhosh said...

അയ്യോ, തക്കാളിയും വെണ്ടയ്ക്കയും ബെറ്റര്‍ ഹാഫുമൊന്നുമല്ല ഞാന്‍ ഊഹിച്ചത്. ഞാന്‍ കരുതി ബ്ലോഗിലെ രണ്ടുപേരുടെ തമ്മില്‍ത്തല്ലാണെന്ന്.

സു, കഥ പറയാമെന്ന് പറഞ്ഞിട്ട്...? ആരു ചത്തെന്നാ? വായനക്കാരനാണോ? (ഞാന്‍ ഈ നാട്ടുകാരനല്ല!)

ജ്യോതിര്‍മയി /ज्योतिर्मयी said...

സൂ(ചേച്ചി)വേ,

എന്നാപ്പിടി,

"ജീവനുണ്ട്‌"

(കഥയില്‍ ചോദ്യമില്ല, എന്നാലും ഇതാ ചില ഉത്തരങ്ങള്‍-
എനിയ്ക്കു ജീവനുണ്ട്‌, സുവിനു ജീവനുണ്ട്‌, സൂവിന്റെ കഥകള്‍ക്കും ജീവനുണ്ട്‌ ഇപ്പോള്‍ ഈ ബ്ലോഗിനും :-)

നന്ദി
ജ്യോതി
:-)

സു | Su said...

സന്തോഷ് :) വായനക്കാര്‍ എന്റെ ഓരോ പോസ്റ്റ് കാണുമ്പോഴും ചത്തുകൊണ്ടിരിക്ക്യാണല്ലോ ;)

ജ്യോതി :) ചത്തു എന്നത് വിപുലീകരിക്കുമ്പോള്‍ പല അര്‍ത്ഥവും വരും.

ജനിച്ചു.
ജീവിച്ചു.
മരിച്ചു.
ചത്തു എന്നായതുകൊണ്ട് ദുര്‍മരണവും ആകാം.
കൊല ആകാം.
ഇനി ശല്യമില്ല എന്നാവാം.
ഒക്കെ അതോടെ തീര്‍ന്നു എന്നാവാം.
ഇനീം കുറേ അര്‍ത്ഥമുണ്ടാവാം.

അര്‍ത്ഥം തേടി അലയാന്‍ സമയം ഇല്ലാത്തതുകൊണ്ടാവും കഥയില്‍ ചോദ്യമില്ല എന്ന് പറയുന്നത്.