Tuesday, July 25, 2006

നാക്കിനോടൊരു വാക്ക്‌

ഉണ്ണാനുമുരിയാടാനും
തുനിയേ, ശേഷിയോര്‍ക്കുക
വാക്കേറ്റമാര്‍ത്തിയും നാക്കേ
കേടാണുടലിനെപ്പൊഴും"

സംസ്കൃതം
ജിഹ്വേ! പ്രമാണം ജാനീഹി
ഭാഷണേ ഭോജനേऽപി ച
അത്യുക്തിരതിഭുക്തിശ്ച
സദ്യഃ പ്രാണാപഹാരിണീ"

കാശീനാഥശര്‍മ്മയുടെ 'സുഭാഷിതരത്നഭണ്ഡാര'ത്തില്‍ നിന്നും എടുത്ത ഈ ശ്ലോകത്തെ ഒന്നു പരിഭാഷപ്പെടുത്തിനോക്കിയതാണ്‌.

5 comments:

ജ്യോതിര്‍മയി /ज्योतिर्मयी said...

know your limit, O Tounge അഥവാ 'നാക്കിനോടൊരു വാക്ക്‌'

(മിണ്ടുമ്പോള്‍ തോന്നും ഉണ്ണുമ്പോഴോര്‍ക്കാമെന്ന്, ഉണ്ണുമ്പോഴോ...)

ശനിയന്‍ \OvO/ Shaniyan said...

തര്‍ജ്ജമ മുഴുവനായോ?

ഉമേഷ്::Umesh said...

നാക്കിനോടുള്ള വേറൊരു വാക്കു്, ഇവിടെ.

ബിന്ദു said...

ഇവിടേയും അതു തന്നെ. :)

ജ്യോതിര്‍മയി /ज्योतिर्मयी said...

ശനിയന്‍ജി എന്താണുദ്ദേശിച്ചത്‌? എന്റെ പോസ്റ്റിലുള്ള മലയാളശ്ലോകം കൂടെക്കൊടുത്തിട്ടുള്ള സംസ്കൃതത്തിന്റെ ആശയം മുഴുവനുള്‍ക്കൊള്ളുന്നുണ്ടെന്നാണെന്റെ വിശ്വാസം.
വായിച്ച ആരും അതിനെപറ്റി ഒന്നും പറഞ്ഞില്ല:-)

ഞാന്‍ കമന്റിയ വരിയാണോ പൂര്‍ണ്ണമായില്ല എന്നു തോന്നീത്‌?
"മിണ്ടുമ്പോള്‍ നാക്കു വിചാരിയ്ക്കും ഉണ്ണുമ്പോള്‍ പാലിയ്ക്കാം ഉപദേശമെന്ന്‌, എന്നാല്‍ ഉണ്ണുമ്പോള്‍ മറ്റൊന്നും ഓര്‍ക്കാറുമില്ല"

ഉമേഷ്‌, അതോര്‍മ്മിപ്പിച്ചതിനു നന്ദി:-)
ബിന്ദു, ഇവിടുത്തെ പോലെ അവിടേയും, തിരിച്ചല്ല :-)