Friday, October 06, 2006

വാഗ്വാദിനി!

വാഗ്ദേവി! നീയേ തുണ നാവിലെന്നും
വാക്കിന്‍പ്രവാഹം കുളിരുള്ളതാവാന്‍
വാഗ്വാദകോലാഹലമേറ്റിടാതെ
വാഗ്വാദിനീ കാക്കുക! മേലിലെന്നെ

വാഗ്വാദം കൂടുന്നുവോ എന്നു തോന്നിയപ്പോള്‍(ഇടയ്ക്കിടെ തോന്നാറുണ്ടേ :-)) വാഗ്വാദിനിയായ (വാക്‌-വാദിനിയായ) നാദധാരയുതിര്‍ക്കുന്ന ശബ്ദബ്രഹ്മസ്വരൂപിണിയായ ദേവിയോടൊന്നു പ്രാര്‍ത്ഥിച്ചു.
[വീണാവാദനം= വീണവായന]

7 comments:

ജ്യോതിര്‍മയി said...

വാഗ്വാദിനീ, നീ തന്നെ ശരണം!

Anonymous said...

സ്വാമിയേ... ശരണമയ്യപ്പ.

ഡാലി said...

ജ്യോതിയെ കുറേദിവസം കണ്ടില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ ഇതാ രണ്ട് പോസ്റ്റ്.

അപ്പോള്‍ ഈ പ്രാര്‍ത്ഥന മതീലെ ഇനി വാക്കിന്‍ പ്രവാഹം കുളിരുള്ളതാക്കാന്‍. നോക്കട്ടെ പ്രാര്‍ത്ഥിച്ച് നോക്കട്ടെ. ആ കണ്ണാടിയും എടുക്കുന്നു.

പാര്‍വതി said...

ശരീരം കുളിരാക്കാന്‍ വല്ല വഴിയുമുണ്ടോ..ചൂടാണ്,മനസ്സിലും ശരീരത്തിലും..ഒരു തീച്ചൂ‍ളയ്ക്കുള്ളിലെന്ന പോലെ..ഏതെങ്കിലും പ്രാര്‍ത്ഥനയ്ക്കാവുമോ ആ ചൂട് കുറയ്ക്കാന്‍.

-പാര്‍വതി.

Physel said...

നേര്‍ത്ത മൌനം മുറിച്ചൊന്നിഴചേര്‍ത്ത വാക്കാല്‍
പേര്‍ത്തും പൊഴിക്കുന്ന മുത്തെടുത്തീ-
ഹൃത്തില്‍ കൊരുത്തൊരു മാല തീര്‍ത്തു
ഹൃദ്യം,വാഗ്വാദിനീ നിന്‍ വിലാസം!

ജ്യോതിര്‍മയീ.. കവിതാമുത്തുകള്‍ക്ക് നന്ദി!

ജ്യോതിര്‍മയി said...

കാളിയന്‍, അതെ ശരണം കാളിയമര്‍ദ്ദനകൃഷ്ണാ എന്നു വിളിച്ചുപോകും അല്ലേ കുടിവെള്ളത്തില്‍ വിഷം കലക്കുന്നവരെക്കാണുമ്പോള്‍. നന്ദി കേട്ടോ ഓര്‍മ്മിപ്പിച്ചതിന്‌. കാണണമല്ലോ താങ്കളുടെ ബ്ലോഗ്‌, വരാം.

ഡാലീ,

നന്ദി, നന്ദി, ഒരുകാല്‍ ബാംഗ്ലൂരില്‍, ഒരു കാല്‍ തൃശൂരില്‍, ഒരുകാല്‍ കോഴിക്കോട്ട്‌, പിന്നൊരുകാല്‍ തിരുവനന്തപുരത്ത്‌... ആകെയുള്ളതോ രണ്ടുകാലും. തിരക്കിലായിരുന്നൂ.
(ഒന്നും മനസ്സിലായില്ലാല്ലോ, സാരമില്ല കേട്ടോ):-))

ഫൈസല്ജീ, നന്ദി, നല്ലവാക്കുകള്‍ക്ക്‌. കോഴിക്കോടനായതുകൊണ്ടു നോട്ടുചെയ്തിട്ടുണ്ട്‌, കേട്ടോ.

ജ്യോതിര്‍മയി said...

പാര്‍വതീ,

തണുത്തവെള്ളത്തില്‍ കുളിക്കുക, എരിവും പുളിയും മസാലയും കുറയ്ക്കുക എന്നിവ ശരീരത്തിന്റെ ചൂട്‌ കുറയ്ക്കാന്‍ നല്ലതായി പറയാറുണ്ട്‌.

പാര്‍വതി സീരിയസ്സായാണോ ചോദിച്ചത്‌? എങ്കില്‍ ശരീരത്തിനേക്കാളും മനസ്സിന്റെ ചൂടാണു കാരണം എന്നു തോന്നുന്നു.
മനസ്സില്‍ ചിന്തിച്ചുചിന്തിച്ച്‌ അമിതപ്രാധാന്യം കൊടുക്കുന്നതുകൊണ്ടാണ്‌ നമുക്ക്‌ ഒരു വസ്തുവിനോട്‌(ശരീരത്തിനോടായാലും) വല്ലാത്ത അടുപ്പവും ഒട്ടലും ഒക്കെ തോന്നുന്നത്‌. അപ്പോള്‍ അതിനെന്തെങ്കിലും പറ്റിയാല്‍, അതു നഷ്ടപ്പെട്ടുപോയാല്‍ ഒക്കെ പിടിച്ചുനില്‍ക്കാന്‍ പറ്റാത്തത്ര വിഷമമാവും.

ഓരോരുത്തര്‍ക്കും അവരവരുടെ വിഷമം വളരെ വലുതാണെന്നു തോന്നും. വിഷമഘട്ടത്തില്‍ക്കൂടെ കടന്നുപോകുമ്പോള്‍ ഇതൊന്നും അംഗീകരിക്കാന്‍ ചിലപ്പോള്‍ സാധിക്കില്ല. എന്നാല്‍ ആദ്യമേ ഈ ചിന്തകളൊക്കെ ഉണ്ടായിട്ടുണ്ടെങ്കില്‍ കുറച്ചൊക്കെ കരഞ്ഞാലും, ദുഃഖത്തില്‍നിന്ന്‌ കരകേറാന്‍ ശക്തി ലഭിയ്ക്കും, മൂന്നുകൊല്ലം മുന്‍പ്‌ കടന്നുപോയ അനുഭവ ഒരനുഭവത്തെ മുന്‍നിര്‍ത്തിയാണ്‌ ഞാനും പറയുന്നത്‌, ഗിരിപ്രഭാഷണമല്ല.

പാര്‍വതീ, നന്ദി. ഒന്നു ചിരിയ്ക്കൂ, ഒന്നുകൂടി, ഇപ്പോള്‍ ചൂടു കുറഞ്ഞുവോ:-)