Friday, March 02, 2007

ബ്ലോഗും പെരുവഴിയും!

ബ്ലോഗുലകം പെരുവഴിപോലെയാണെന്നും, അവിടെ വിലയുള്ളതൊന്നും വെച്ചുപോകരുതെന്നും ആരെങ്കിലും അവിടെയുള്ളതു നശിപ്പിച്ചാല്‍, കുറ്റം പറയരുതെന്നും, ധാരണ പലര്‍ക്കുമുണ്ട്. എന്നാല്‍, ഉത്തരവാദിത്തമുള്ള ഒരു പരിഷ്കൃതസമൂഹം എന്ന നിലയ്ക്ക്‍ പെരുവഴിയെത്തന്നെ ഒരു ‘പെരിയവഴി’ ആക്കാന്‍ നമുക്കു കഴിയും, കഴിയണം, അതിനുള്ള ശ്രമങ്ങള്‍ക്ക് ഓരോപൌരനും ബാദ്ധ്യതയുണ്ട് എന്നോര്‍മ്മിപ്പിക്കാന്‍ കൂടിയാണീ പോസ്റ്റ്.

പെരുവഴി എന്നാല്‍ പൊതുവഴി.

കുപ്പകള്‍ വലിച്ചെറിയാനുള്ള സ്ഥലമാക്കണോ അതോ,

പൂത്തുലയുന്ന മരങ്ങളും വഴിവിളക്കുകളും കൊണ്ട്, മനോഹരമാക്കണോ?


അതു പൊതുജനം തീരുമാനിക്കും.

ആരാ പൊതുജനം? ‘ഞാനൊഴികെ’ ഉള്ള മറ്റുള്ളവരോ?


[നിരത്തുവക്കില്‍, മരങ്ങള്‍ വെച്ചുപിടിപ്പിക്കുമ്പോള്‍, കാലികളില്‍ നിന്നും സംരക്ഷണം നല്‍കുന്നതിനായി വേലികെട്ടാറുണ്ട്, തൈകള്‍ക്കുചുറ്റും. പക്ഷേ അതിനുള്ളില്‍ നിന്നും തൈ പിഴുതുകളയണമെന്ന്, ഒരു ഇരുകാലിയ്ക്കു തോന്നിയാല്‍, എന്തുചെയ്യാന്‍ പറ്റും? ബോധവല്‍ക്കരണത്തിന്റെ പ്രസക്തി അവിടെയാണ്].


പൊതുവഴി പെരുവഴിയായേക്കാം
പെരുവഴി പൊതുവഴിയാണല്ലോ
പെരുവഴി ‘പെരിയ’വഴിയാക്കുകയുമാവാം!

മൂക്കുപൊത്തിപ്പിടിച്ച്‌, നടന്നുതീര്‍ക്കുന്നതിനുപകരം
കഥകള്‍ പൂക്കുന്ന, കവിതകള്‍ കിനിയുന്ന, ചിത്രങ്ങള്‍ വിടരുന്ന വഴിയോരക്കാഴ്ചകളാല്‍ കുളിര്‍മയേകുന്ന യാത്രാനുഭവം-അതുതരാനും ഈപെരുവഴിക്ക്, പൊതുവഴിക്ക് ആവും.
അതിനായുള്ള ശ്രമത്തിന് അണ്ണാറക്കണ്ണന്റെ വക രണ്ടുതരി മണ്ണ്‌, അതാണിത്.

(വിശ്വംജിയുടെ പോസ്റ്റില്‍ നിന്നും അവിടെ ഇക്കാസ് ജി‍ ഇട്ട കമന്റില്‍ നിന്നും ഈ അണ്ണാന്‍‌കുഞ്ഞിനു കിട്ടിയത്)


16 comments:

ജ്യോതിര്‍മയി said...

‘ബ്ലോഗും പെരുവഴിയും‘

ഒരു പോസ്റ്റ്.
(അണ്ണാന്‍‌കുഞ്ഞിനും തന്നാലായത്‌, എന്നാണല്ലോ)


വിശ്വംജിയുടെ പോസ്റ്റില്‍ നിന്നും അവിടെ ഇക്കാസ് ജി‍ ഇട്ട കമന്റില്‍ നിന്നും ഈ അണ്ണാന്‍‌കുഞ്ഞിനു കിട്ടിയത്.

ikkaas|ഇക്കാസ് said...

പോസ്റ്റ് നന്നായിട്ടുണ്ട്.
എന്റെ ഒരു കമന്റിലെ വാക്കുകളില്‍ നിന്ന് ഇത്രയുമെഴുതാന്‍ കഴിഞ്ഞ നിങ്ങളുടെ കഴിവിനെ അഭിനന്ദിക്കുന്നു.
അഭിവാദ്യങ്ങള്‍

ജ്യോതിര്‍മയി said...

ഇക്കാസ്‌ജി, താങ്കള്‍ വായിക്കണമെന്നു ഞാനും കരുതിയിരുന്നു. നന്ദി,വായിച്ചു എന്നറിയിച്ചതിന്‌.

കരീം മാഷ്‌ said...

ഒക്കത്തിരിക്കുന്ന കുഞ്ഞിനെ വലിച്ചെടുത്തു സ്ഥലം വിടുന്ന തസ്കരന്നു മുന്നിലൊന്നലറിക്കരയാന്‍ പോലുമാവില്ലേ.
ഈ കുഞ്ഞിനെ വെച്ചു “അവകാശം” രജിസ്റ്റര്‍ ചെയ്യുന്ന അവയവവില്‍പ്പന ഹൂയാ ഗ്രൂപ്പുകാര്‍ക്ക് ഓശാന പാടഉന്ന നട്ടല്ലു വീണുപോയ നാട്ടുകാരെ ഓര്‍ത്തു ഒരിറ്റു കണ്ണീര്‍ പൊഴിക്കന്‍ എനിക്കൊരു പളുങ്കുപാത്രം തരൂ. ഞാന്‍ ഒന്നു കരയട്ടെ!

ജ്യോതിര്‍മയി said...

കരീം മാഷേ...
:-)

അണ്ണാന്‍‌കുഞ്ഞിനൊപ്പം കൂടിയതല്ലേ?

എനിയ്ക്കാകെ കണ്‍ഫ്യൂഷനായല്ലോ!
കമന്റ്, പോസ്റ്റുമാറി ഇട്ടതാണോ? അതോ ...ഒരു സംശയം:-)

എന്തായാലും ഡിലീറ്റ് ചെയ്യരുതേ, അതിനുവേണ്ടി പറഞ്ഞതല്ല. ഞാനൊന്നുകൂടി ആലോചിച്ചുനോക്കാം.

sandoz said...

ഹ..ഹ..ഹ..ഹാ
അതു കലക്കി.......ടീച്ചറേ...അതു കരീം മാഷ്‌ അണ്ണാന്‍ കുഞ്ഞിന്റെ ഒപ്പം കൂടീത്‌ തന്നെയാ....പിന്നെ പുള്ളി ഇത്തിരി സെന്റി ആയി പോയി.....അതാ കണ്ണീരു നിയന്ത്രിക്കാന്‍ പറ്റാതിരുന്നത്‌.....അതു ശേഖരിക്കാന്‍ ആണു ഒരു പാത്രം ചോദിച്ചത്‌
[ഞാന്‍ ഓടി വീണു...അവിടുന്നും എഴുന്നേറ്റ്‌ ഓടി......]

ജ്യോതിര്‍മയി said...

സാന്‍‌ഡോസേ,

വീണാലും എണീറ്റോടണേ...
അണ്ണാന്‍‌കുഞ്ഞിനെ ചവിട്ടരുത്, സൂക്ഷിക്കണം.

(തമാശയാണു കേട്ടോ)

ബിന്ദു said...

ടീച്ചറെ.. മനസ്സിലായതു വച്ച് രണ്ടു വാക്ക്.:)
ഇവിടെയൊക്കെ മഞ്ഞുകാലം കഴിയുമ്പോഴേക്കും വഴിയരികുകളില്‍ രണ്ടു സൈഡിലും പൂച്ചെടികളും തോരണങ്ങളും ഒക്കെ കാണാറുണ്ട്. പറിക്കാന്‍ പറ്റുന്ന തരത്തില്‍ തന്നെ. പക്ഷേ ഒരു കുഞ്ഞു പോലും ഒരു പൂവും പോലും പറിച്ചെടുക്കുന്നത് കണ്ടിട്ടില്ല. ഒരു പക്ഷെ അന്യന്റെ മുതല്‍ ആഗ്രഹിക്കരുതെന്ന് പറഞ്ഞു കൊടുക്കുന്നതു കൊണ്ടാവണം. :)
( ഓഫ് ആയോ? ആയാലും സാരമില്ല, എനിക്കങ്ങനെ ഒരു പേരുദോഷം ഉണ്ട്. ;) )

ജ്യോതിര്‍മയി said...

ബിന്ദുജി :-)

മനസ്സിലായതുവെച്ചു നോക്കിയാല്‍? എന്താണങ്ങിനെ?

ഒരു ആമുഖം കൂടി ചേര്‍ത്തു, പോസ്റ്റില്‍.
എന്തും പറയാം, പ്രശ്നമില്ല.

ജ്യോതി:-)

ജ്യോതിര്‍മയി said...

“ബ്ലോഗുലകം പെരുവഴിപോലെയാണെന്നും, അവിടെ വിലയുള്ളതൊന്നും വെച്ചുപോകരുതെന്നും ആരെങ്കിലും അവിടെയുള്ളതു നശിപ്പിച്ചാല്‍, കുറ്റം പറയരുതെന്നും, ധാരണ പലര്‍ക്കുമുണ്ട്. എന്നാല്‍, ഉത്തരവാദിത്തമുള്ള ഒരു പരിഷ്കൃതസമൂഹം എന്ന നിലയ്ക്ക്‍ പെരുവഴിയെത്തന്നെ ഒരു ‘പെരിയവഴി’ ആക്കാന്‍ നമുക്കു കഴിയും, കഴിയണം, അതിനുള്ള ശ്രമങ്ങള്‍ക്ക് ഓരോപൌരനും ബാദ്ധ്യതയുണ്ട് എന്നോര്‍മ്മിപ്പിക്കാന്‍ കൂടിയാണീ പോസ്റ്റ്“.

എന്നുകൂട്ടിച്ചേര്‍ത്തു.

കരീം മാഷ്‌ said...

ബ്ലോഗുലകം ഒരു പൊതുവഴിയാണേന്നു കരുതീട്ടല്ല ടീച്ചരെ കുഞ്ഞുങ്ങളെ അവിടെയാക്കി പോയത്.അവരുടെ അഗ്രിമെന്റു വായിച്ചു ഒപ്പിട്ടു തന്നെയാ സ്വന്തം കുഞ്ഞുങ്ങളെ അവിടെയാക്കിയത്.
പൊതുവഴിയില്‍ കുഞ്ഞുങ്ങളെയാക്കിപ്പോകാന്‍ നമ്മള്‍ അത്രക്കും കുഞ്ഞുങ്ങളെ സ്നേഹിക്കാത്തവരാണോ?

venu said...

പെരുവഴി എന്നും ഭയം തോന്നിപ്പിക്കുന്ന ഒരു വഴിയാണു്. പെരുവഴിയമ്പലം, നീ പെരുവഴിയിലാവും, എന്നൊക്കെ കേട്ടിട്ടുള്ളതുകൊണ്ടു്.
കരിം മാഷു ഭയപ്പെടുന്നതു് പൊതു വഴിയാണോ.പെരു വഴിയാണോ.?

കരീം മാഷ്‌ said...

പൊതു വഴിം പെരു വഴിയെന്ന രണ്ടു സാങ്കേതിക പദങ്ങളില്‍ കുടുങ്ങി എന്നെ കുട്ടികളെ നഷ്ടപ്പെടാന്‍ എനിക്കു സഹിക്കില്ല വേണു. എന്റെ കുട്ടികള്‍ എനിക്കു പ്രിയപ്പെട്ടത‌്. മറ്റാരെക്കാളും

Haree | ഹരീ said...

വിശ്വംജിയുടെ എന്നതില്‍ ലിങ്കിട്ടിരിക്കുന്നത് ശരിയല്ലാട്ടോ! ഒന്നു നോക്കൂ...

ലേഖനത്തിനു നന്ദീട്ടോ... :)
--

-സു- എന്നാല്‍ സുനില്‍|Sunil said...

http://chintha.com/node/2532
ജ്യോതി,
ഇതുകൂടെ ഒന്നു വായിക്കൂ. ഇന്റെര്‍നെറ്റിലെ വായന ഒരു യാത്ര തന്നെയാണ്.
ഹൈപ്പര്‍ലിങ്കിങ്ടെക്നോളജിയുടെ പ്രത്യെകതകള്‍.-സു-

പ്രിയംവദ said...

‌ :-)
qw_er_ty