അമ്മതന്‍ കൈവിട്ടുഞാനാദ്യമായ് കുതിച്ചതു
കൌതുകം കുന്നിക്കുരു വാരുവാനായിത്തന്നെ!
അമ്പാടിക്കണ്ണന്നോടു മിണ്ടാനും കളിക്കാനു-
മൊന്നുമേ വിലക്കില്ലാ നിഷ്കളം കളിക്കാലം
കണ്ണനും ഞാനും വാരീ കുന്നിതന്‍മണി “കണ്ണാ!
കാണ്മു നിന്‍ കറുപ്പു, ഞാന്‍ സിന്ദൂരച്ചോപ്പിന്നൊപ്പം“!
സുന്ദരിച്ചെമപ്പിലായ് കറുപ്പിന്‍ രാശി ചേര്‍ന്ന
കുന്നിതന്‍ മണിപോലെ ഞങ്ങളുമൊന്നായ്‌തീര്‍ന്നൂ.
കാലവും കൂടീ കളിച്ചീടുവാന്‍, വൈകാതെയെന്‍-
ഭാവന രാഗാലോലം പായുവാന്‍ തുടങ്ങിയോ?
രാഗവും രജസ്സുമെന്‍ മേനിയെത്തഴുകവേ
മാനസം കൊതിച്ചുപോയ് രഥസഞ്ചാരത്തിനും.
രാഗലോലയായ് ത്തീര്‍ന്നെന്‍ കണ്‍കളും ചുവന്നപ്പോള്‍
ലോകമാലോകം രാഗം മറ്റൊന്നും കാണാതെയായ്.
കറുപ്പിന്നുണ്ടോ ഭംഗി? പുച്ഛമായ് കാണെക്കാണെ
കാണുവാന്‍ മടിച്ചു ഞാന്‍ കള്ളനീ കാര്‍വര്‍ണ്ണനും.
രാഗവും രജസ്സുമീ മനസ്സില്‍ പുളഞ്ഞപ്പോള്‍
വെറുത്തുതുടങ്ങിയെന്‍ കറുത്ത സഖാവിനെ?
കുറ്റമക്കറുപ്പിനാ,ണെന്നാലും കൂട്ടിയിട്ടൂ
വെറുപ്പായ് കറുപ്പിനെ ച്ചൂണ്ടുവാനായിത്തന്നെ.
എന്നുമെന്‍ ഹൃദന്തത്തില്‍ പുഞ്ചിരിവെട്ടം തന്ന
നാളത്തെ നോക്കാതെ ഞാനെണ്ണിയോ ‘കരിന്തിരി‘!
ഇരുട്ടുപരന്നതെന്നകമേതന്നെയാണു-
കാണുവാനെനിയ്ക്കാമോ ശ്യാമസുന്ദരാ നിന്നെ?
ചുവപ്പില്‍ പറ്റിച്ചേര്‍ന്ന കറുത്ത പൊട്ടായിട്ടീ
കുന്നിതന്‍ മണിപോലെ ശ്യാമരാഗിണിയായി
നിന്നെയും കാത്തുകാത്തു ശ്രീകോവില്‍ നടയ്ക്കലായ്
തപിച്ചു കിടക്കും ഞാന്‍ വാരിയൊന്നെടുക്കണേ.
കൂട്ടുകാരേ, ഇനിയും ഈ കവിത ചൊല്ലിനോക്കി മിനുക്കാനുണ്ട്. ക്ഷമ കുറവായതുകൊണ്ട് ഇപ്പോള്‍ തന്നെ പോസ്റ്റു ചെയ്യുന്നു. ഇത് അന്‍പതാമത്തെ പോസ്റ്റ്, ആണ്. ഇനിയും ഈ രംഗത്തു തുടരണമെന്നുണ്ട്. കുറ്റങ്ങളും കുറവുകളും ചൂണ്ടിക്കാണിച്ച് നേര്‍വഴിക്കു നടത്താന്‍ നിങ്ങളും സഹായിക്കുമല്ലോ, എന്ന പ്രതീക്ഷയില്‍ മിനുക്കാതെ തന്നെ കവിത സമര്‍പ്പിക്കുന്നു.
29 comments:
കൂട്ടുകാരേ
ഇത് ഇവിടുത്തെ അന്‍പതാമത്തെ പോസ്റ്റ് ആണ്. ഇനിയും ഈ രംഗത്തു തുടരണമെന്നുണ്ട്. കുറ്റങ്ങളും കുറവുകളും ചൂണ്ടിക്കാണിച്ച് നേര്‍വഴിക്കു നടത്താന്‍ നിങ്ങളും സഹായിക്കുമല്ലോ, എന്ന പ്രതീക്ഷയില്‍ മിനുക്കാതെ തന്നെ കവിത സമര്‍പ്പിക്കുന്നു. എല്ലാവര്‍ക്കും നന്ദി!
ജ്യോതിട്ടീച്ചര്‍,ആദ്യമായാണ് ഇവിടെ,സംസ്കൃതം കണ്ടാല്‍ തലകറങ്ങി ഒരു മൂലക്കിരിക്കാനല്ലാതെ പ്രത്യേകിച്ച് യാതൊരു ഗുണവുമില്ലാത്തത് കാരണം ഈ ഏരിയയില്‍ അടുക്കില്ല:).പക്ഷേ ഇപ്പോ എഴുതിയതെങ്ങാണ്ടോക്കെയോ ക്ലിക്കായി,നാലാം ക്ലാസ്സില്‍ “ അങ്കണത്തൈമാവിന്‍“ പാടിയതോര്‍മ്മവരുന്നു. അമ്പതാം പോസ്റ്റിനും ,അമ്പത് പോസ്റ്റിനും ആശംസകള്‍..!
പാവം തേങ്ങാസുല്ലൊറങ്ങി :)..എന്നാപ്പിന്നെ ദാദും..ഒരു കുഞ്ഞു തേങ്ങ..!
ജ്യോതി ടീച്ചറേ....
അതു ശരി.... അമ്പതാം പോസ്റ്റിനുള്ള തേങ്ങ കിരണ്‍സു കൊണ്ടുപോയല്ലേ.......സുല്ല് അറിയണ്ടാ.....അവന്‍ ചങ്ക് പൊട്ടി ചാകും.........
എന്റെ വക അഞ്ച് കതിന .....'ഠോ....ഠോ.....ഠോ...ഠോ...ഠോ' ഗുണം പത്ത്=50.
ടീച്ചറേ എല്ലാ ആശംസകളും.....
ചുവപ്പില്‍ പറ്റിച്ചേര്‍ന്ന കറുത്ത പൊട്ടായിട്ടീ
കുന്നിതന്‍ മണിപോലെ ശ്യാമരാഗിണിയായി
നിന്നെയും കാത്തുകാത്തു ശ്രീകോവില്‍ നടയ്ക്കലായ്
തപിച്ചു കിടക്കാം ഞാന്‍ വാരിയൊന്നെടുക്കണേ
വാരിയെടുത്തിരിക്കുന്നു...:)
50ന്റെ അഭിനന്ദനങ്ങള്‍...
ടീച്ചറേ,
അമ്പതിനു നൂറാശംസകള്‍. നല്ല വെടിക്കെട്ടു പോസ്റ്റുകള്‍ പടയായി തന്നെ ഈ ബ്ലോഗില്‍ വരട്ടെ ഇനിയും.
റേഷന്‍ കട നടത്തുന്ന കൃഷ്ണനണ്ണന്റെ മോള്‍ കവിതയല്ലാതെ മറ്റൊരു കവിതയും എന്റെ എഴയലത്തൂടെ പോയിട്ടില്ലാത്തതുകൊണ്ട് കവിതയെ പറ്റി അഭിപ്രായം പറയാന്‍ ഞാനാളല്ലേ, അതാ ഒന്നും മിണ്ടാത്തത്.
സഭ വശമില്ലാത്തതാണെന്നു തോന്നിയാല്‍ വായടച്ചിരുന്നു ബാക്കി പണ്ഡിതരെക്കൊണ്ട് നാം വിഢിയാണെന്ന് സംശയിപ്പിക്കുന്നതാണ് വാ തുറന്ന് സകല സംശയവും തീര്‍ക്കുന്നതിനെക്കാള്‍ ബുദ്ധിയെന്ന് തിരുക്കുറലിലോ മറ്റോ ഇല്ലേ, ഞാന്‍ ദാ എയര്‍ പിടിച്ച് വായടച്ച് ഇവിടെ ഒരു മൂലക്കിരിപ്പുണ്ട്. ബാക്കിയുള്ളവര്‍ പറയുന്നതൊക്കെ തന്നെ എന്റെയും ഒപ്പീനിയന്‍ (ഇന്നു വന്ന ചെയിന്‍ മെയിലു മുഴുവന്‍ തിരു-സ്പാം-കുറലായിരുന്നു, അതിന്റെ ഇഫക്റ്റാ ഇത്- ദാര്‍ശനികോമാനിയ എന്നു പറയും]
അഭിനന്ദനങ്ങള്‍.
ജ്യോതി..50*1000 +1 ആശംസകള്‍..
കവിതയെ പറ്റി അഭിപ്രായം പറയാനൊന്നും അറിയില്ലാ
എനിക്കിപ്പൊ കവിത മനസ്സിലാവുന്നവരെയും ഒരു പാടു ബഹുമാനമാണു !
ഒരു ചെറിയ കവിത കിട്ടിയാല്‍ അത് ഈണമിടാം എന്നല്ലാതെ അതിലെ കവിതയെ വിമര്‍ശിക്കാനുള്ള അറിവൊന്നും എനിക്കില്ല. പക്ഷെ എനിക്കിതിഷ്ടപ്പെട്ടു എന്നു പറയാനറിയാം
ആശംസകളോടെ
എന്തേ കണ്ണനു കറുപ്പു നിറം
എന്ന സിനിമാ ഗാനം മനസ്സിലോടി വന്നു..
നന്നായി. രാഗലോലരായി കണ്ണനും രാധയും..
nannayi
അന്‍പതാം പോസ്റ്റിന്‍..ആശംസകള്‍...
ആശംസകള്‍.
ടിച്ചര്‍ക്ക് അമ്പതാം പോസ്റ്റാശംസകള്‍. ഇനി നൂറടിക്കണം, പിന്നെ ഇരുന്നൂറ്, അങ്ങനെ കപ്പാസിറ്റി സാവകാശം കൂട്ടികൊണ്ടു വന്നാല്‍ മതി (എന്നെ കൊല്ലല്ലെ,ചുമ്മാതല്ലെ ടീച്ചറെ)...
ഇനിയും ആ തൂലികയില്‍ നിന്ന് (കീ ബോര്‍ഡില്‍ നിന്ന്) കവിതകളും, കഥകളും, ലേഖനങ്ങളും പ്രവഹിക്കട്ടെ)
ഇനിയുമൊത്തിരി കവിതകളും, ലേഖനങ്ങളും ആ തൂലികയില്‍ നിന്നും പിറവിയെടുക്കട്ടെ... എല്ലാവിധ ആശംസകളും...ഇതിനിടെ വല്യമ്മായിയും 50 തികച്ഛു...
50 ന്റെ ആശംസകള്‍!
ഈ അന്‍പതൊരു അഞ്ഞൂറിന്റെ ഫലം ചെയ്യും
അന്‍പോടെ ആശംസകള്‍
അഭിനന്ദനങ്ങള്‍. ഇനിയും നല്ല പോസ്റ്റുകള്‍ എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.
ആശംസകള്‍ അഭിനന്ദനങ്ങള്‍ . :)
അഭിനന്ദനങ്ങള്‍
സുവര്‍ണ്ണാശംസകള്‍
വാഗ്ജ്യോതിയിലെ മറ്റുള്ള രചനകളിലെ കൈയടക്കം ഇതിലില്ലാതായിപ്പോയി എന്നു തോന്നുന്നു
പയ്യന്‍ജി
വളരെ സന്തോഷമുണ്ട്, കവിതയെ കുറിച്ച് അഭിപ്രായം പറഞ്ഞതിന്. കുറച്ചുകൂടി വിശദമാക്കിത്തരാമോ? ‘കയ്യടക്കം’ എന്നതുകൊണ്ട്, എന്താണുദ്ദേശിച്ചത്? ആശയക്ലിഷ്ടത ഉണ്ട് എന്നതാണോ? അതോ ചുവപ്പൂം(രാഗം), കറുപ്പും(ശ്യാമം) ചേര്‍ന്ന കുന്നിക്കുരുവില്‍ നിന്നും, ആ ബാല്യത്തില്‍ നിന്നും രാഗം..രജസ്സുമാത്രമായ (കറുത്ത കണ്ണനെ മറന്ന) കര്‍മ്മം മാത്രമായ...വികാരത്തള്ളിച്ചയുടെ യുവത്വത്തിലേക്കുള്ള ആ പരിവര്‍ത്തനം വരച്ചുകാട്ടാന്‍ എനിയ്ക്കൊട്ടും കഴിഞ്ഞില്ലെന്നു തോന്നുന്നു. അതായിരിക്കാം ആരും കവിതയെപ്പറ്റി അഭിപ്രായം പറയാതിരുന്നത്, എന്നു കരുതി ഇരിക്കുകയായിരുന്നു. അതോ പക്വതയില്ലാത്തതായി, എന്നാണോ?
വളരെ നന്ദി, അഭിപ്രായത്തിന്.
ജ്യോതി,
അമ്പതു തികച്ചതിന്റെ പ്രത്യേക ആശംസകള്‍
കറുപ്പും ചുവപ്പും വര്‍ണ്ണങ്ങളിലൂടെ
ശ്യാമവും രാഗവും കൃത്യമായ ആശയസ്ഫുടത നേടുന്നു.
ആശയക്ലിഷ്ടതയുടെ പ്രശ്നമേയില്ല.
പക്ഷേ,
“മാനസം കൊതിച്ചുപോയ് രഥസഞ്ചാരത്തിനും.“
“കാണുവാന്‍ മടിച്ചു ഞാന്‍ കള്ളനാം കാര്‍വര്‍ണ്ണനാം.“
വരികളിലെ പൂര്‍ണ്ണവിരാമങ്ങള്‍ കവിതയുടെ ഒഴുക്കിലെ തടയണകളായില്ലേ ? ഒരു ശങ്ക
ജ്യോതി ഒരു തവണ കൂടി ചൊല്ലി നോക്കി തിരുത്തിയാല്‍ ശരിയാവാനേയുള്ളു
ജ്യൊതി റ്റീച്ചര്‍ സംസ്കൃതം വിദുഷിയാണോ
അല്ല, ജീ :)
(മറുപടി, തൊട്ടുമുകളിലെ കമന്റിന്)
:)
കിരണ്‍സ് :) (ഇനി മുതല്‍ ഞാന്‍ ബ്ലോഗുപേരേ വിളിക്കൂ, എല്ലാരേം)
നന്ദി. അമ്പതിന് വലിയ കാര്യം ഉണ്ടോ എന്നറിയില്ല. (ഏറ്റവും സാവധാനത്തില്‍ അമ്പതടിക്കുന്നതിനു സമ്മാനമുണ്ടെങ്കില്‍...ചിലപ്പോള്‍ വല്ലതും തടയും:) 2006 ജൂണ്‍ 25 നാണ് ഞാനാദ്യമായി ഒരു പോസ്റ്റിട്ടു പരീക്ഷിച്ചത്. ഇതിനിടെ എത്രയോ കൂട്ടുകാര്‍ നൂറും ചിലരൊക്കെ, ഇരുന്നൂറും മുന്നൂറും ഒക്കെ അടിച്ചിട്ടുണ്ടല്ലോ.
സാന്‍ഡോസ് :) വെടി എനിയ്ക്കു പേടിയാ. എന്നാലും തന്നതു വരവുവെച്ചു, ഇനി തേങ്ങ മതി:)
വിഷ്ണുപ്രസാദ് :) ഗുരുവായൂരപ്പന്റെ മുന്നില്‍ ‘കുന്നിക്കുരു വാരല്‍’ എന്നൊരു ചടങ്ങുണ്ട്, കൊച്ചുകുട്ടികള്‍ക്കു ചെയ്യാന്‍. അറിയുമായിരിക്കും അല്ലേ? വാരാം. പക്ഷേ കണ്ണന്റെ മുന്നില്‍ നിന്നു എടുത്തുകൊണ്ടുപോകരുത് :) നന്ദി, വായിച്ചതിനും.
ദേവന്‍ ജി :) ലാസ്റ്റീന്നു ഫസ്റ്റ് ആയതിനാണോ ആശംസ:) അമ്പതിന്റെ ആശംസ വരവുവെച്ചു. എന്തു തരം പോസ്റ്റാ ഇവിടെ ഉണ്ടാവുക എന്നൊന്നും എനിക്കു തന്നെ അറിയില്ല. കവിതയിലോ ലേഖനത്തിലോ കഥയിലോ (കഥയില്ലാത്ത ഞാനോ) കൈവെയ്ക്കാന്‍ കഴിയുക എന്നു ഇനിയും കണ്ടറിയാനിരിക്കുന്നേയുള്ളൂ, ഒന്നിനും ഒരു തീരുമാനവുമില്ല. പ്രോത്സാഹനങ്ങള്‍ പലപ്പോഴും ധൈര്യം തരുന്നുണ്ട്. നന്ദി.
സൂ :) നന്ദി ചേച്ചി :)
പ്രിയംവദ :) നന്ദി, ഇത്രേം ..നന്ദനങ്ങള്‍ ഞാനെവിടെ കൊണ്ടുവെയ്ക്കും! വാഗ്ജ്യോതിയില്‍ കുറച്ചുകൂടി സ്ഥലം ഉണ്ടാക്കണം.
ഇന്‍ഡ്യാ ഹെറിറ്റേജ് ജി :)
കവിത ഇഷ്ടമായി എന്നറിഞ്ഞ് സന്തോഷമുണ്ട്. ഇതിന് ഈണമിടാമോ എന്നൊക്കെ ചോദിച്ചാല്‍ എന്റെ അഹംകാരമോ അവിവേകമോ ആവുമോ എന്നൊരു ശങ്കയും ആശങ്കയും:) നന്ദിയും നമസ്കാരവും:)
A short break, നന്ദിപ്രകാശനം തുടരും...:)
by the way, ബ്ലോഗര്‍ പ്രൊഫൈലില്‍ 'ഓണ്‍ ബ്ലോഗര്‍ സിന്‍സ്...’ എന്നിടത്ത്, oct 2005 എന്നു കാണുന്നുവല്ലോ. ഞാന്‍ ബൂലോഗത്തു കാലുകുത്തിയത്, 2006 ജുണ്‍ 25 നാണ്. അതു പ്രൊഫൈലില്‍ ശരിയാക്കാന്‍ എന്താണു ചേയ്യുക?
ആരെങ്കിലും പറഞ്ഞുതരുമോ, സമയം കിട്ടുകയാണെങ്കില്‍?
ജി മനു :)
നന്ദി.
സന്തോഷ് ബാലകൃഷ്ണന്‍ ജി :) കുറേ കാലം കൊണ്ടാണീ അന്‍പത്. എന്നാലും അന്‍പത്, അന്‍പതു തന്നെ. നന്ദി, ആശംസകള്‍ക്ക്.
പടിപ്പുര ജി :) പുര കോഴിക്കോട്ടാണല്ലോ:)
കഥ വായിച്ചിട്ടുണ്ട്. കമന്റ് ഇട്ടിട്ടില്ല, എന്നാണെന്റെ ഓര്‍മ്മ. ആശംസകള്‍ക്കു നന്ദി.
കുറുമാന്‍ ജീ :) ശരി, കപ്പാസിറ്റി ഞാന്‍ കൂട്ടിക്കൂട്ടി കൊണ്ടുവരാം. സാച്ചുറേഷന്‍ എത്താറായ നിങ്ങളെപ്പോലുള്ളവര്‍ മെല്ലെമെല്ല മില്ലിമില്ലി കുറയ്ക്കുമോ കുറുമാന്‍സ്? :)
കണ്ണൂരാന്‍ ജി:) ആശംസകള്‍ക്കു നന്ദി. വല്യമ്മായിക്ക് നൂറടിക്കുമ്പോള്‍ ആദ്യത്തെ ആശംസ എന്റെ വക ഇപ്പൊഴേ നേരുന്നുണ്ട്:)
സാജന്‍ ജി:) നന്ദി,ആശംസകള്‍ക്ക്.
കരീം മാഷേ :) നല്ലവാക്കുകള്‍ക്കു നന്ദി. നന്നാക്കാന്‍ ശ്രമിക്കാം ഇനിയും.
നന്ദു ജി :) നന്ദി, ആശംസകള്‍ക്ക്.
വേണു ജി:) നന്ദി
വല്യമ്മായി :) നന്ദി. വല്യമ്മായി നൂറടിക്കുമ്പോള്‍ ആദ്യത്തെ ആശംസ, ഞാന്‍ റിസര്‍വു ചെയ്യുന്നു :)
രാജേഷ് :) ആശംസകള്‍ക്കു നന്ദി.
പയ്യന്‍ ജി:) നന്ദി, അഭിപ്രായത്തിന്. ഞാനിനിയും ചൊല്ലിനോക്കട്ടെ.
അനാഗതന്‍ മാഷേ :) വിദുഷിയൊന്നുമല്ല. സംസ്കൃതമാണ് പഠിച്ചുകൊണ്ടിരിക്കുന്നതും പഠിപ്പിക്കുന്നതും എന്നു പറയാം. ഭൌതികശാസ്ത്രവും ഉണ്ടു കൂടെ:)
ഇതുവരെയായി ഇവിടെ വന്ന് നിര്‍ദ്ദേശങ്ങളും സാങ്കേതികസഹായങ്ങളും ചെയ്തുതന്ന് എനിയ്ക്ക് ബൂലോഗവാസം സാധ്യമാക്കിത്തരുന്ന കൃഷ്ണകുമാര്‍ ജി, വിശ്വപ്രഭ ജി, ആദിത്യന്‍ (എവിടെപ്പോയി?), ശനിയന്‍ ജി,
പാപ്പാന്‍ജി, വക്കാരി ജി തുടങ്ങിയവര്‍ക്കും ഇത്തരുണത്തില്‍ നന്ദിയുടെ നന്ദ്യാര്‍വട്ടങ്ങള്‍ (കട്: വക്കാരി ജി) സമര്‍പ്പിക്കുന്നു.
എഴുത്തിന്റെ ഈ പരീക്ഷണശാലയിലേയ്ക്ക് ഞാന്‍ കടന്നുവരാന്‍ ഒരു പ്രധാന നിമിത്തമായി ഞാനെണ്ണുന്ന ഉമേഷ് ജി, ബാലേന്ദു എന്നിവര്‍ക്കും എന്റെ നമസ്കാരം.
(നൂറൊക്കെ എപ്പോഴാണാവോ എത്തുക. പറയാനുള്ളത് ഇവിടെ പറഞ്ഞേക്കാം)
എല്ലാവര്‍ക്കും നന്ദി. നമസ്കാരം.
നന്മനിറഞ്ഞ വിഷുക്കണി കണ്ടുണരാന്‍ ഹൃദയപൂര്‍വം എല്ലാവര്‍ക്കും വിഷുവും ആശംസിക്കുന്നു.
ഇത്തിരി വൈകിപ്പോയി.ട്രാഫിക്ബ്ലോക്ക് !50 പോസ്റ്റിനു എന്റെ അഭിനന്ദനങ്ങള്‍,എത്രയും പെട്ടെന്ന് centuary അടിക്കട്ടെ എന്ന് ആശംസിക്കുന്നു.
’രാഗവും രജസ്സും മേനിയെത്തഴുകുന്ന’ കാലത്ത് കറുത്ത സഖാവിനെ മറക്കുക സ്വാഭാവികമല്ലെ. പക്ഷെ ആ സഖാവ് ഒരിക്കലും മറക്കില്ലല്ലൊ, മറന്നിട്ടുമില്ല.
Post a Comment