Monday, April 30, 2007

മുയല്‍ക്കുട്ടനും ആമമുത്തശ്ശനും

കാടില്ലാത്തതുകൊണ്ട്, വീടുമില്ലാത്ത മുയല്‍ക്കുട്ടന്‍ വീട്ടിലേയ്ക്കുള്ള വഴിതപ്പി നടക്കുകയായിരുന്നു. വഴിയോരക്കാഴ്ചകള്‍ കണ്ട്, എല്ലാ കണ്ണഞ്ചിപ്പിക്കുന്ന പരസ്യങ്ങളും വായിച്ച്‌ , അന്തമില്ലാതെ വികസിച്ചുകൊണ്ടിരിക്കുന്ന ലോക-ബൂലോഗപുരോഗതിയെക്കുറിച്ചോര്‍ത്ത് അന്തംവിട്ടാണു നടപ്പ്‌.

ഇടയ്ക്കൊക്കെ ബ്ലേഡുകൊള്ളുന്നപോലെ വേദനിപ്പിക്കുന്നുവെങ്കിലും, അവന്‍ ക്രെഡിറ്റ് കാര്‍ഡ്, കക്ഷത്തില്‍ തന്നെ സൂക്ഷിച്ച് കൊണ്ടുനടന്നു. അതുള്ളതുകൊണ്ടാണല്ലോ, വീടില്ലെങ്കിലും, വീട്ടിലേയ്ക്കുവേണ്ട കണ്ണില്‍ക്കണ്ട സാധനങ്ങളെല്ലാം അവനു വാങ്ങാന്‍ കഴിയുന്നത്‌! പറ്റുന്നതെല്ലാം വാങ്ങി, സൂക്ഷിച്ചു, മറ്റു പലതിനും ഓര്‍ഡര്‍ കൊടുത്തു... അങ്ങനെ അവന്‍ മുന്നോട്ടു നീങ്ങി.

അപ്പോഴാണ് , മണ്ണിട്ടുതൂര്‍ത്ത ആമ്പല്‍ക്കുളനിരത്തില്‍‍ ചങ്ങാതിയായ ആമ ഇരിയ്ക്കുന്നതു കണ്ടത്. കണ്ടയുടനെ പരിചയം പുതുക്കാനും കമ്പനികൂടാനും മുയല്‍ക്കുട്ടനു ധൃതിയായി.

“ഹലോ ആമ ജി“ എന്നു വിളിക്കാനാഞ്ഞു എങ്കിലും അങ്ങിനെ വിളിച്ചില്ല. തന്നേക്കാള്‍ എത്രത്രയോ ഓണം അധികം ഉണ്ടവനാണ് ആ ആമ. എങ്കിലും, തന്റെകൂടെ ഓടി, ഓട്ടപ്പന്തയത്തില്‍ തോറ്റവനുമാണല്ലോ എന്നോര്‍ത്തപ്പോള്‍ “ആമമുത്തശ്ശാ” എന്നു നീട്ടിവിളിച്ചൊന്നു പരിഹസിക്കാം എന്നുവെച്ചു മുയല്‍ക്കുട്ടന്‍.

“ആമമുത്തശ്ശാ, ആമമുത്തശ്ശാ... ഇപ്പോഴും ഈ നിരത്തുവക്കിലിരിക്കുകയാണോ? ഇതിപ്പോള്‍ ആമ്പല്‍ക്കുളമല്ലല്ലോ, വെറും നിരത്തല്ലേ? ആ രണ്ടു ഫ്ലാറ്റുകളുടേ കൂടി പണികഴിഞ്ഞാല്‍ ഇതു നല്ല തിരക്കുള്ള റോഡാവുകയും ചെയ്യും. എത്രകാലം ഇവിടിരിയ്ക്കും. ഈ പഴഞ്ചന്‍ രൂ‍പമെല്ലാമൊന്നു മാറ്റൂ. എന്റെ കൂടെ നടക്കാനുള്ള ഒരു മിനിമം ഫാഷനെങ്കിലും ഉണ്ടാക്കൂ, എന്നാല്‍ നമുക്ക്‌ ഒരുമിച്ചു യാത്ര തുടരാം, ഞാനും എന്റെ വീടുതേടിയുള്ള യാത്രയിലാണ്“.

മുയല്‍ക്കുട്ടന്‍ റ്റെലിഷോപ്പിങ് പരസ്യത്തിലെപ്പോലെ വാചാലനാവാന്‍ തുടങ്ങുകയായിരുന്നു. “എന്നെക്കണ്ടു പഠിക്കൂ. എന്തൊരു ചുറുചുറുക്ക്‌! ഓടാം, ചാടാം, മറിയാം. നോക്കൂ “ഞാനെത്ര മോഡേണ്‍” ആണെന്ന്‌. കാരറ്റുപോലും കരണ്ടുതിന്നേണ്ട പണിയില്ല. വിറ്റമീന്‍ ഗുളികകള്‍ പോലെ ഈരണ്ടുഗുളികകള്‍ കാലത്തും വൈകീട്ടും കഴിച്ചാല്‍ മതി. അതിനു മുന്‍പും ശേഷവും ഈരണ്ടു ഗ്ലാസ് വെള്ളോം കുടിക്കണം. അത്രതന്നെ. ഹൌ ഈസി റ്റു ലിവ്! കാരറ്റിനു കിലോയ്ക്കു 48 രൂപയാണത്രേ. എങ്കിലും എനിയ്ക്കെന്തു ചേതം?....

“ആമമുത്തശ്ശാ, ഇത്ര പഴഞ്ചനായാല്‍ ബൂലോഗത്തൊന്നു കാലുകുത്താന്‍ പോലും പറ്റില്ല. ഒന്നു മോഡേണാവൂ. വേഗമോടാന്‍ തയ്യാറാവൂ...എത്രയെത്ര ലോകങ്ങള്‍ ഇനിയും കാണാനിരിക്കുന്നു? ഓടിയോടി എന്നെങ്കിലും വീടു കണ്ടെത്തണ്ടേ?....”

ആമമുത്തശ്ശന്‍, രണ്ടടി മുന്നോട്ടിഴഞ്ഞുകൊണ്ട് വെറുതേയൊന്നു മൂളി...

മുത്തശ്ശന് എങ്ങും ഓടേണ്ട കാര്യമില്ല. മുത്തശ്ശന്‍ വീടും കൊണ്ടാണുനടപ്പ്‌, അഥവാ ഈ മുത്തശ്ശന്‍ ലക്ഷ്യം കണ്ടെത്തിക്കഴിഞ്ഞമഹാനാണ്. ഇദ്ദേഹത്തിനു മരണവുമില്ല... എന്നൊക്കെയാണ് ആമമുത്തശ്ശന്‍ അമര്‍ത്തിമൂളിയതിന്റെ അര്‍ഥം എന്ന് ആലോചിക്കാനോ ഒന്നും കാത്തുനില്‍ക്കാതെ മുയല്‍ക്കുട്ടന്‍ അടുത്ത ബൂലോഗത്തിലേയ്ക്കു പിന്മൊഴിവള്ളിയിലൂടെ ചാടിയോടിപ്പോയി...

38 comments:

ജ്യോതിര്‍മയി said...

മുയല്‍ക്കുട്ടനും ആമമുത്തശ്ശനും-

കഥയോ കടംകഥയോ!

സു | Su said...

പാവം മുയല്‍. ഇനി എപ്പോ വിവരം വെക്കും എന്തോ. എന്തായാലും മോഡേണ്‍ ആയി നടക്കട്ടെ. ഈ ബൂലോഗത്തില്‍ ഇങ്ങനെ എത്ര മുയലുകള്‍. എത്ര ആമകള്‍.

വേണു venu said...

മുത്തശ്ശന്‍ വീടും കൊണ്ടാണുനടപ്പ്‌. അമര്‍ത്തിമൂളിയതിന്റെ അര്‍ഥം.
ടീച്ചറെ വായിച്ചു രസിച്ചു. :)

വിശാല മനസ്കന്‍ said...

"ഹലോ ആമ ജി“

ഹഹഹ.. അത് കലക്കി ടീച്ചറേ!!

ഉം ഉം ഉം. രസായിട്ടുണ്ട്.

Manu said...

അപ്പോ അതോണ്ടാണല്ലേ പഴയ ചില ബ്ലോഗ്ഗ് ചിങ്കത്താന്മാര്‍ ബ്ലോഗ്ഗ് നിറുത്തി നിര്‍വാണമടഞ്ഞത്.. (അദെന്താന്ന് മനസ്സിലായില്ലേല്‍ പണ്ടാരടങ്ങിയത് എന്ന് വായിക്കേമാവാം)

എഴുത്തു നന്നായി ജ്യോതിര്‍മയി.

ശെഫി said...

നന്നായി

കുട്ടന്മേനൊന്‍::KM said...

:)

പയ്യന്‍‌ said...

ജ്യോതി ടീച്ചറേ,
കഥ വായിച്ചു

അനാഗതശ്മശ്രു said...

ജ്യൊതിയെ രണ്ട്‌ മൂന്നാഴ്ചയായി കാണഞ്ഞതു ആമ മുത്തശ്ശനോടൊപ്പമായിരുന്നതിനാലാണോ?
കഥ കൊള്ളാം

ജ്യോതിര്‍മയി said...

സൂ ജി :)

ബൂ-ഭൂലോകത്തിലെ എല്ലാ മുയലുകള്‍ക്കും ആമകള്‍ക്കും കൂടി സമര്‍പ്പിക്കാമായിരുന്നൂ ല്ലേ? തേങ്ങാ‍പ്പൂളെങ്കിലും തിന്നാമായിരുന്നു :)


വേണു ജി :) സന്തോഷം. ജ്യോതി.


വിശാലമനസ്കന്‍ ജി :)

എല്ലാരേം ബഹുമാനിയ്ക്കണം, വേണ്ടേ? ഞാന്‍ സാമ്പാറോ കാളനോ ഉണ്ടാക്കിയാലും ഉണ്ണുന്നവര്‍ ഇതുതന്നെ പറയുന്നു, “നല്ല രസമായിട്ടുണ്ട്” എന്ന്‌
:( എന്താ ഒരു പോം വഴി, ജി?


മനു ജി :
(‘ജി മനു‘ വേ... ‘മനു ജി‘ റെ..ഓ.കെ, ശ്രദ്ധിക്കാം)
അങ്ങിനെ പണ്ട് ആരും അടങ്ങിയതായി എനിക്കറിയില്ല... അതും ഈ കഥയുടെ ആന്തരാര്‍ഥമാണോ? :)


ശെഫി ജി :) സ്വാഗതം. സന്തോഷം.

കുട്ടന്മേനോന്‍ ജി :)

പയ്യന്‍‌ജി :) ഉം.

അനാഗതന്‍ ജി :)

നല്ല ഒബ്സെര്‍വേഷന്‍. മുയല്‍ക്കുട്ടനു സന്തോഷായീ :) ആമമുത്തശ്ശന്‍ എന്നാല്‍ നാട്ടുമുത്തശ്ശനാണെന്നും മുയല്‍ക്കുട്ടനെന്നാല്‍ ആഗോളീകരണത്തിന്റെ പ്രഭാവം കൊണ്ടുടലെടുത്ത ഒരു അത്യന്താധുനിക സംസ്കാരത്തിന്റെ പ്രതിനിധിയായ (ഐ.ടി -ഇമിറ്റേഷന്‍ ട്രെന്റ്റ് എന്നാണോ ആവോ) യുവത്വം ആണെന്നും ഒക്കെ നിരീക്ഷിച്ചു കണ്ടെത്തിയാലോ എന്നു വ്യാമോഹിച്ചിരിക്കുകയായിരുന്നു...


എല്ലാവര്‍ക്കും സന്തോഷവും സമാധാനവും ആശംസിക്കുന്നു...

ജ്യോതിര്‍മയി

അപ്പു said...

:-) വായിച്ചു. അവസാന വരി നന്നായി രസിച്ചു..”പിന്മൊഴി വള്ളീ”

indiaheritage said...

ജ്യോതിര്‍മയീ,
കഴിഞ്ഞ പോസ്റ്റില്‍ , ബൊലോഗ നോപെടുക്കാന്‍ പോകുകയാണെന്നു പറഞ്ഞതു കൊണ്ട്‌ ഈ ബ്ലോഗ്‌ ശ്രദ്ധിക്കാന്‍ താമസിച്ചു പോയി., ഇതു പോലോരോന്നെഴുതാനാണെങ്കില്‍ ഇടക്കിടക്ക്‌ നോമ്പെടുത്തോളൂ കേട്ടോ

രാജു ഇരിങ്ങല്‍ said...

വിമര്‍ശനത്തിന് പുതിയ മുഖം നല്‍കുന്ന ബ്ലോഗേഴ്സിന്‍ റെ ‘ജി’ ടീമിലാണ് ടീച്ചറും അല്ലേ...
ഏന്തായാലും

ബൂലോകത്തിന്‍ റെ സ്പന്ദനം പിന്‍ മൊഴി വള്ളിയിലാണെന്ന് കുറുപ്പ് മാഷെ പോലെ ടീച്ചര്‍ക്കും തോന്നുന്നു അല്ലേ..

ജ്യോതിര്‍മയി said...

അപ്പു ജി :) സന്തോഷം

പണിക്കര്‍ ജി :) രണ്ടര്‍ഥം മനസ്സില്‍ തോന്നി. എനിയ്ക്കിഷ്ടമായത്‌ സ്വീകരിച്ചോളാം :)

രാജു ഇരിങ്ങല്‍ ജി :) (ജീ എന്നു വിളിച്ചാല്‍ ഹിന്ദീക്കാരുടെ ഭൃത്യവേല ചെയ്യുകയാണെന്നു തോന്നുമോ ജീ?)
പിന്മൊഴിയില്‍ ഞാന്‍ സ്ഥിരം എത്താറില്ല, അതുകൊണ്ടുതന്നെ ബൂലോകവാര്‍ത്തകള്‍ കൃത്യമായി അറിയാറില്ല. വല്ല ജീ റ്റീമും ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ ഞാനറിഞ്ഞില്ല, പിന്നെ, പണ്ടുമുതലേ ജീ ന്നു ചേര്‍ത്ത്‌ ബഹുമാനമുള്ളവരേയും, പ്രൊഫൈല്‍ കണ്ടു പരിചയപ്പെടാത്തവരേയും ഒക്കെ വിളിക്കാറുണ്ടായിരുന്നു, പുതുതായി തുടങ്ങിയതല്ല.

കുറുപ്പുമാഷേം പരിചയപ്പെട്ടിട്ടില്ല.

കഥയോ കടംകഥയോ എന്നു വിമര്‍ശിക്കുമെന്നു കരുതി...:)

സന്തോഷത്തോടെ, ജ്യോതിര്‍മയി.

Manu said...

മനു ജി അല്ല.. ഇതു വേറേ ഒരു പാവം മനുവാ... :(

Jyothi said...

പാവം മനു... എന്ന മനു ജി :) താങ്കളേ തന്നെ ആണു ഞാനുദ്ദേശിച്ചത്.
ജ്യോതിര്‍മയി.

രാജു ഇരിങ്ങല്‍ said...

ടീച്ചറേ...അങ്ങിനെ വിളിക്കാലൊ
താങ്കളുടെ ‘ ആമാ ജീ’ ആണ് ഈ കഥയിലെ വിമര്‍ശനത്തിന്‍ റെ കൂരമ്പ് എന്നൊക്കെ പറയാന്‍ പറ്റുന്നത്.
അതു കൊണ്ട് തന്നെ ‘ജീ’ എന്നുള്ളത് താങ്കള്‍ വിചാരിച്ചതിലും അപ്പുറം കൊള്ളേണ്ടവര്‍ക്കൊക്കെ കൊണ്ടു എന്നു തന്നെ ഞാന്‍ കരുതുന്നു. അതു തന്നെയാണ് ഈ കഥയുടെ വിജയവും. ‘ജീ’ ടീം എന്നത് ഒരു പ്രയോഗമല്ലേ ടീച്ചറേ...

കഥ ആയാലും കടംങ്കഥ ആയാലും പറയാനുള്ളത് വായനക്കാരിലേക്ക് എത്തിച്ചേരുന്നുവെങ്കില്‍ ...
പിന്നെ ബൂലോകത്തിന്‍റെ സ്പന്ദനം... (അതൊരു സിനിമാ ഡയലോഗല്ലേ ടീച്ചറേ... പിന്നെ കുറുപ്പ് മാഷും)

വല്യമ്മായി said...

പോസ്റ്റ് നന്നായി. ബൂലോഗത്ത് ഒതുക്കി നിര്‍ത്താതെ ഭൂലോകത്തിനും യോജിക്കുന്ന പ്രമേയം ആയിരുന്നു.
ഓടോ:സുഹൃത്തുകള്‍ക്കിടയില്‍ ഈ ജി വിളി അസഹനീയമല്ലേ :)

ജ്യോതിര്‍മയി said...

രാജു ഇരിങ്ങല്‍ ജീ :)

അതൊരു കൂരമ്പായിരുന്നെന്നു ഞാനറിഞ്ഞില്ല (ഞാനറിഞ്ഞില്ലേ രാമനാരായണ... എന്ന മട്ട്‌).

അതിനേക്കാള്‍ വലിയ (പ്രാധാന്യം എനിയ്ക്കു തോന്നിയ) ഒരു തീം ഇതിലുണ്ട്, ചിലര്‍ക്കു മനസ്സിലായി എന്നെനിക്കു മനസ്സിലായി... ഏതായാലും ഞാന്‍ വിശദീകരിക്കുന്നൊന്നുമില്ല...

എന്തായാലും കുറുപ്പുമാഷെ ഇഷ്ടായി, ജീ ടീമിനേയും.

ജ്യോതിര്‍മയി said...

വല്യമ്മായീ
സന്തോഷം. അതെ, സുഹൃത്തുക്കളെ ജീ വിളിക്കുന്നില്ല. (സൂ ജി എന്നു തമാശയ്ക്ക് ഇടയ്ക്കു വിളിക്കും എന്നതൊഴിച്ചാല്‍). അതല്ലേ വല്യമ്മായീ, ഇഞ്ചീ, ബിന്ദൂ, സിജീ, പാര്‍വതീ, സോനേ, എന്നൊക്കെ വിളിക്കുന്നത്? ഡാലീന്നും ഡാലിയേ ന്നും വിളിക്കുന്നത്?

sandoz said...

ടീച്ചറേ....
ഒരു മുയല്‍ക്കുട്ടനും...
ഒരു ആമ മുത്തശനും എതിരല്ലാ......
പിന്നെ പഴയ പ്രതാപങ്ങള്‍ മുയല്‍ക്കുട്ടന്മാരുടെ ഒച്ചയിലുംവിളിയിലും അര്‍മ്മാദത്തിലും നഷ്ടപെട്ടു പോകുന്നു എന്നു കരുതി തല ഉള്ളിലേക്ക്‌ വലിച്ച ചില ആമ മുത്തച്ചന്മാരുണ്ടാകാം.....
പക്ഷേ ഭൂരിഭാഗവും അങ്ങനെയല്ലാ....
ചേട്ടാ..ചേച്ചീ...എന്നൊക്കെ വിളിക്കാനുള്ള സ്വാന്തത്ര്യം തന്ന് കൊണ്ട്‌ അവരിപ്പഴും മുയല്‍ക്കുട്ടന്മാരുടെ ഒപ്പം അര്‍മാദിക്കുന്നു.....
പിന്നെ റോഡില്‍ കിടന്ന ഒരു തോടും മുതുകിലേറ്റി ചിലര്‍ മുത്തശന്‍ ചമയുമ്പോള്‍ മുയല്‍ക്കുട്ടന്മാര്‍ പോടാ പുല്ലേ എന്ന് പറയും.....
അമര്‍ത്തി മൂളുന്നതും അങ്ങനെയുള്ള മുത്തശന്മാരാ...
അല്ലാത്തവര്‍ ഒപ്പം നടക്കും...
തോളത്ത്‌ കയ്യിടും...
കുശലം ചോദിക്കും......

സു | Su said...

ജ്യോതിര്‍മയീ ജീ,

എന്നെ ജീ എന്നു ചേര്‍ത്ത് വിളിച്ചിരുന്നത് ബഹുമാനം കൊണ്ടാണെന്നാ ഞാന്‍ ഇത്രയും കാലം വിചാരിച്ചിരുന്നത്. മറ്റുള്ള “ജീ” കളുടെ കൂട്ടത്തില്‍ എന്നേയും കൂട്ടിയല്ലോ എന്നൊക്കെ വിചാരിച്ച്, എവിടെയൊക്കെയോ എത്തിയപോലെ കൊമ്പത്ത് ഇരിക്കുകയായിരുന്നു ഞാന്‍. ഇപ്പോഴല്ലേ അത് തമാശയ്ക്കായിരുന്നു എന്നു മനസ്സിലായത്. കൊമ്പൊടിഞ്ഞ് നിലത്തെത്തി. ഇനി പതുക്കെ എണീക്കട്ടെ. ഇനിയിപ്പോ, ബിന്ദുവിനോടോ ഇഞ്ചിയോടോ പറയണം ജീ എന്ന് ചേര്‍ത്ത് വിളിക്കാന്‍. മറ്റുള്ളവര്‍ കാണുമ്പോ അല്പം ഗമ വേണ്ടേ. ;)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:
സാന്‍ഡോ മുയലേ ബാ നമ്മക്കു കളിക്കാന് ‍പോവാം..

പോസ്റ്റിനോളം കിടിലം കമന്റ് എന്നു പറഞ്ഞാല്‍ വല്ല ആമ മുത്തശ്ശീം തല്ലാന്‍ വര്വോ?

ikkaas|ഇക്കാസ് said...

സൂവിനെ സൂചീന്നു വിളിച്ചാ കൊഴപ്പമാകുമോ?

ജ്യോതിര്‍മയി said...

സാന്‍ഡോസ് ജി
ആഹാ.. ഇങ്ങനേയും വായിക്കാമല്ലേ.ശരിയാണല്ലോ. എനിയ്ക്കിഷ്ടമായി, ഇപ്പറഞ്ഞത്.

സു | Su said...

ജ്യോതീ, രണ്ട് ചോദ്യങ്ങള്‍. (ഉത്തരം വിരോധമില്ലെങ്കില്‍ തന്നാല്‍ മതി)
കോളേജിലോ സ്കൂളിലോ പഠിപ്പിക്കുന്നത്?

സംസ്കൃതം ആണോ പഠിപ്പിക്കുന്നത്? അല്ലെങ്കില്‍ എന്ത്?

ജ്യോതിര്‍മയി said...

സൂ

ഒരു തമാശ പറഞ്ഞതല്ലേ, ക്ഷമി. ഞാന്‍ വീട്ടില്‍ സൂ എന്നു വിളിക്കുന്നത്, ഏട്ടനെയാണ്. ഇവിടെ സൂ ചേച്ചീ എന്നോ സൂ ജി എന്നോ വിളിക്കട്ടെ, എന്നു ചിലപ്പോള്‍ തോന്നും. ഒന്നു ചിരിക്കു... :) :) ദാ ഇങ്ങനെ.

കുട്ടിച്ചാത്താ
ഈ ജിയെക്കുറിച്ച്‌ ഞാന്‍ പുതിയൊരു പോസ്റ്റിട്ടോളാം. പതുക്കെ എറിയണേ.
കലൂലുവിനേം മോട്ടുവിനേം ഒക്കെ കൂടെ കൂട്ടിക്കോണേ..:)

ഇക്കാസ് ജി :)

കറങ്ങിക്കറങ്ങി ഭൂമി ഉരുണ്ടതാണെന്നു വീണ്ടും കണ്ടുപിടിച്ചോ? (തമാശയാണേ)

ജ്യോതിര്‍മയി said...

സൂ, സമാധാനമായോ? അതോ ഉത്തരം പറയണോ? എന്തേ ഇപ്പൊ ഇങ്ങനെ തോന്നാന്‍?
:)
qw_er_ty

Sul | സുല്‍ said...

ആമമുത്തശ്ശന്മാരെല്ലാം പുലികളാല്യോ?

ടീച്ചറെ അതെന്തായാലും നന്നായി. ഓടിയോടി നടുവൊടിയാന്‍ ഇവിടെ മുയല്‍കുട്ടന്മാരുണ്ടല്ലോ.
മാറാലയും ചെമ്പല്ലിയും മേല്‍കൂര താങ്ങുന്നപോലെയാ ഇവിടെ ചിലര്‍. ആണോ? അല്ലേ.. ആ എന്തൊന്തൊ :)
-സുല്‍

വേണു venu said...

എന്തായലും ജി, ഒരു കുറഞ്ഞ പുള്ളിയല്ല.
ഹിന്ദിയില്‍‍ ഒരു നല്ല സീരിയല്‍ വരുന്നുണ്ടു്. “ഓഫീസു് ഓഫീസു്” എന്നാണു് പേരു്. പങ്കജു് കപൂര്‍‍ എന്ന അനുഗ്രഹീത നടനാണു്, പ്രധാന കഥാപാത്രം. അദ്ധേഹം ഒരു ഓഫീസ്സില്‍‍ ചെന്നിട്ടു് ഒരു പാണ്ടേയെ തിരയുന്ന ഒരു രംഗം ഓര്‍മ്മ വന്നു. പാണ്ടെയുടെ ടേബിളില്‍‍ ചെന്നു് കഥാപാത്രം ചോദിച്ചു. ഒരു പാണ്ടെ ഇവിടെ ജോലി ചെയ്യുന്നുണ്ടല്ലോ. ഏതു സീറ്റിലാണു് ഇരിക്കുന്നതു്.
ആ എനിക്കറിയില്ല. അവജ്ഞയോടെ ഉത്തരം നല്‍കി.
കുറെ സമയങ്ങള്‍ക്കു ശേഷം തിരക്കി പിടിച്ചു് അതേ ടേബിളില്‍‍ വന്നു് ചോദിച്ചു പാണ്ടെജി എവിടെയാണിരിക്കുന്നതു്. അതു ഞാനാണെന്നു പറയുന്ന പാണ്ടെ....:)
ജീ യ്ക്കു് ഒത്തിരി വിലയും നിലയും ഉണ്ടു്.:)

indiaheritage said...

പണിക്കര്‍ ജി :) രണ്ടര്‍ഥം മനസ്സില്‍ തോന്നി. എനിയ്ക്കിഷ്ടമായത്‌ സ്വീകരിച്ചോളാം :)

അയ്യയ്യോ ജ്യോതീ,

ഒരര്‍ഥമേ ഞാന്‍ ഉദ്ദേശിച്ചുള്ളു. ഇതു പോലുള്ളവ ഇനിയും തുടര്‍ന്നെഴുതാന്‍ പ്രചോദനത്തിനായി നോമ്പെടുക്കാനും എഴുതി പ്രസിദ്ധം ചെയ്യാനും. അല്ലാതെ ദുരുദ്ദേശമൊന്നുമില്ലേ

daly said...

ജ്യോത്യേ, മുയല്‍കുട്ടന്‍ ആലോചിച്ചിലെങ്കിലും ഇവിടെ ആലോചനയായി ആമയണോ, മുയലാണോ, അതോ ആമമുയലാണോ?

ജ്യോതിര്‍മയി said...

പണിക്കര്‍ ജി
പ്രോത്സാഹനത്തിനു നന്ദി. ഇതുതന്നെയായിരിക്കും ഉദ്ദേശിച്ചതെന്നറിയാമെങ്കിലും, വിപരീത അര്‍ഥവുമാവാമല്ലോ... “theories of meaning" പഠിക്കട്ടെ, ഞാന്‍.

ഡാലിയേ, :)
ഇതെന്താ? ചെമ്പകം, അരളി, കുംകുമം.. എന്നൊക്കെ പറഞ്ഞപോലെ ആമമുയല്‍ എന്നൊക്കെ ആലോചിച്ചുതുടങ്ങിയോ? ഇനിയിപ്പോ ‘ആനമയിലൊട്ടകം’... ആവുമോ എന്റീശ്വരാ! എന്നാലും നന്ദീടെ നന്ദ്യാര്‍വട്ടം, (കട്: വക്കാരി ജി) ഡാലിയേ :)

Sha : said...

വായിച്ചു........രസിച്ചു...........

അഗ്രജന്‍ said...

ഹഹഹ... ഇത് കൊള്ളാലോ ജ്യോതിര്‍മയി‍ ടീച്ചര്‍ ജി :)മുന്‍പേ ഓടുന്ന മുയല്‍ക്കുട്ടന്മാരെ ഉറക്കിക്കിടത്തി പന്തയം ജയിക്കാന്‍ ഇനിയും ബാല്യമുണ്ടെന്ന് തന്നെയാണ് ആമകളിപ്പോഴും ചിന്തിക്കുന്നതല്ലേ :)

ബിജുരാജ്‌ said...

കൊള്ളാം ... എല്ലാവരും അവരവരുടെ ശരികളില്‍ ജീവിക്കുന്നൂ അല്ലേ.. ?

ദേവന്‍ said...

ഒരോഫ് ഇവിടെ അടിച്ചു പോകട്ടെ ജ്യോതിടീച്ചറേ? (മാപ്പ് ഭൂമിശാസ്ത്രം പഠിപ്പിക്കുന്ന മാഷ് ക്ലാസില്‍ കൊണ്ടുപോയിരിക്കുകയാണെന്ന് അറിയാം അതുകൊണ്ട് ചോദിക്കുന്നില്ല)

മാനേജ്മെന്റ് ക്ലാസുകളില്‍ കേള്‍ക്കാറുള്ള ആമ മുയല്‍ക്കഥ.
ആമയും മുയലും പന്തയം വച്ചു. മുയല്‍ ഒരൊറ്റക്കുതിപ്പിനു മുക്കാല്‍ ഭാഗവും ഓടി. ആമയുടെ പൊടി പോലും ഇല്ല കാണാന്‍, അവന്‍ കിടന്ന് ഉറങ്ങി. ആമ ജയിച്ചു. ഗുണപാഠം-കഴിവുണ്ടായിട്ടു മാത്രം കാര്യമില്ല, സ്ഥിരോല്‍സാഹം വേണം ജയിക്കാന്‍.

മുയല്‍ വിട്ടില്ല. അവര്‍ വീണ്ടും പന്തയം വച്ചു. ഇത്തവണ മുയല്‍ ഉറങ്ങാതോടി. സുഖമായി ജയിച്ചു. ഗുണപാഠം- കഴിവും സ്ഥിരോല്‍സാഹവും ഒത്തു ചേര്‍ന്നവനു വിജയം സുനിശ്ചിതം

മൂന്നാമതും പന്തയം ആയി. ഇത്തവണ അവരോടിയ വഴിയില്‍ ഒരു പുഴ ഉണ്ടായിരുന്നു. മുയല്‍ നീന്താനറിയാതെ പുഴക്കരയെത്തി അന്തം വിട്ടു നിന്നു. ആമ പുഴ നീന്തി ഫിനിഷിങ് പോയിന്റിലെത്തി.
ഗുണപാഠം- ഒന്നില്‍ മികച്ചിട്ടു കാര്യമില്ല, സാഹചര്യത്തിനു യോജിച്ച കഴിവാണു വേണ്ടത്.

പിന്നെ അവര്‍ ആ വഴി ഒരിക്കല്‍ കൂടി ഓടി. മണ്ണുള്ള പാതയിലെ പാറക്കെട്ടുകള്‍ മുയല്‍ ആമയെ പുറത്തിരുത്തി ചാടിക്കടന്നു. പുഴവെള്ളത്തില്‍ ആമ മുയലിനെ പുറത്തിരുത്തി നീന്തി. അങ്ങനെ അവര്‍ ലോകത്ത് ആദ്യമായി പാറക്കെട്ടു ചാടിക്കടന്ന ആമയും പുഴ നീന്തിയ മുയലുമായി റിക്കോര്ഡ് ബുക്കില്‍ സ്ഥാനം പിടിച്ചു. ഗുണപാഠം- കഴിവുകള്‍ പൂള്‍ ചെയ്താല്‍ വിന്‍-വിന്‍ സാഹചര്യം ഉണ്ടാക്കാം

ജ്യോതിര്‍മയി said...

ദേവന്‍‌ജി
ഈ കമന്റ് ഇപ്പോഴേ ശ്രദ്ധിച്ചുള്ളൂ.
ആമ-മുയല്‍ക്കഥ ഈ പുത്തന്‍ പതിപ്പുകളും കേട്ടിട്ടുണ്ട്. എന്നാലും അതിവിടെ പറഞ്ഞത് നന്നായി.
വിന്‍-വിന്‍ സാഹചര്യം സൃഷ്ടിക്കാന്‍ ആലോചിക്കേണ്ടതുതന്നെ.
qw_er_ty