ആമുഖം 1: ഇതൊരു കഥയോ കാവ്യസൃഷ്ടിയോ അല്ല. ‘ഈ ത്രിശങ്കു‘, നിന്നിടത്തും നിന്നും ഒന്നു ചാടി ആ ഉയരത്തില്‍നിന്ന് നോക്കിയപ്പോള്‍ ഉണ്ടായ ഇണ്ടലുകള്‍ ആണ്...
ആമുഖം 2: കെവിന്‍ സിജിയുടെ ‘ദിനപത്രം’ ഈയടുത്ത ദിവസമാണ് ഞാന്‍ കണ്ടത്. നല്ലൊരു പരിപാടിയായി തോന്നുകയും ചെയ്തു. ഇത്തരം സംരംഭങ്ങള്‍ വേറേയും ചിലതുണ്ടെന്നു തോന്നുന്നു, എനിയ്ക്കു മുഴുവന്‍ മനസ്സിലായില്ല. ഇതേക്കുറിച്ച് ചില സംശയങ്ങള്‍ ഉണ്ട്. സമയവും സൌകര്യവുമുള്ള ആരെങ്കിലും പറഞ്ഞുതന്നാല്‍ ഉപകാരമായിരിക്കും. ഈ ചര്‍ച്ചകള്‍ മറ്റൊരിടത്തു നടന്നിട്ടുണ്ടെങ്കില്‍ ലിങ്ക് തന്നാലും മതി. പടിപടിയായി ഞാന്‍ പഠിച്ചോളാം:)
ആമുഖം 3: ‘ഈ ത്രിശങ്കു‘വിനെ പരിചയപ്പെടുത്താം-
ഈ ത്രിശങ്കു ഒരു ബ്ലോഗറാണ്. ബൂലോഗം എന്താണെന്നു വ്യക്തമായ ഒരു ധാരണയുമില്ല. ഓരോ കണ്ണില്‍ക്കൂടി നോക്കുമ്പോഴും ഓരോ കാഴ്ചയാണ് കിട്ടുന്നതത്രേ. (മൂന്നു കണ്ണുകള്‍ ഉണ്ടോ എന്നറിയില്ല, സമവീക്ഷണം (balanced vision) ഏതായാലും ഇല്ല. ഓരോ നോട്ടത്തിലും അതാതു തട്ടു താഴ്ന്നുകൊണ്ടിരിക്കുന്നു, എന്നാണ് ത്രിശങ്കു പറയുന്നത്. താന്‍ ചവിട്ടിനിന്നിരുന്ന മണ്ണ് കാലിനടിയിലില്ലെന്നും... ചുറ്റും ആരുമില്ലെന്നും മനസ്സിലാവുന്നു,... അങ്ങുദൂരെ...പകലോന്റെ വരവറിയിച്ചുകൊണ്ട് ‘ദിനപത്രം’ എന്നൊരു കുഞ്ഞുനക്ഷത്രം കണ്ടു. നല്ല കൌതുകം തോന്നി. ദുസ്വപ്നത്തില്‍ നിന്നും ഉണര്‍ത്താനുള്ള ഉദയനക്ഷത്രമാണോ അതോ കട്ടന്‍ചായപ്പത്രമാണോ... ? ത്രാസിന്റെ തട്ടുകള്‍ വീണ്ടും ചാഞ്ചാടുന്നു...
ത്രിശങ്കുവിന്റെ ദൃഷ്ടിദോഷം കീമാന്‍ അഞ്ജലിയോടെ വരമൊഴിയില്‍ ആക്കിയത്, താഴെ വായിക്കാം--
1. ‘ദിനപത്രം’ പോലെ യുള്ളവയില്‍ എന്റെ രചന വരുന്നത് ഞാന്‍ എങ്ങിനെ കാണണം? “ഹായ്, എന്റെ ലേഖനത്തിനു ഒരു പരസ്യം കിട്ടി, നാലാളു കൂടുതല്‍ കാണും” എന്ന രീതിയിലോ അതോ, “ എന്റെ രചന എന്നോടു പറയാതെ ഇവിടേയും ഇട്ടല്ലോ. ഇനി എന്റെ ബ്ലോഗില്‍ വരാതെ ദിനപത്രം മാത്രം വായിച്ചാലും മതിയാവുമല്ലോ (അതുകൊണ്ട് ദോഷം ഉണ്ടെന്നല്ല) എന്നോ?
2. ബൂലോഗത്തുവരുന്ന എല്ലാ രചനകളും എഡിറ്റ് ചെയ്ത്, ലിസ്റ്റ് ചെയ്യുന്നുണ്ടോ? അതോ സംരംഭകര്‍, അവര്‍ക്ക്, “കൊള്ളാം” എന്നു തോന്നുന്ന രചനകള്‍ ലിസ്റ്റ് ചെയ്യുകയാണോ?
3. ഓരോ രചനയും വായിച്ച് സെലെക്റ്റ് ചെയ്യുമോ അതോ ഇതിനോടകം ‘കൊള്ളാം’ എന്നു തോന്നിയ ബ്ലോഗുകള്‍ നോട്ട് ചെയ്ത്, അവയില്‍ വരുന്നതെല്ലാം ലിസ്റ്റ് ചെയ്യുമോ?
4. നല്ലവായന സാധ്യമാവണം എന്നതല്ലേ ഇതിന്റെ ലക്ഷ്യം. എഴുത്തുകളരി എന്ന സങ്കല്‍പ്പത്തേക്കാള്‍ വായനശാല എന്ന സങ്കല്‍പ്പമാണോ ഇതിലൂടെ സാക്ഷാല്‍കരിക്കാന്‍ ഉദ്ദേശിക്കുന്നത്?
5. ഏതായാലും ‘വായില്‍തോന്നിയത് വെറുതേ കുത്തിക്കുറിക്കുന്നത്’ ബ്ലോഗെഴുത്തുകാര്‍ നിര്‍ത്താന്‍ ഇത്തരം സംരംഭങ്ങള്‍ പ്രചോദനമാവട്ടെ. എന്തും എഴുതേണ്ടവര്‍ക്ക് എഴുതാം, പക്ഷേ അതിനൊക്കെ ഒരേപോലെ സ്ഥാനവും മാനവും ‘വെട്ടത്തിരിപ്പും (വിസിബിലിറ്റി) കിട്ടണമെന്ന് ബ്ലോഗെഴുത്തുകാര്‍ ആഗ്രഹിക്കരുത്. ഇങ്ങനെ ഒരു പാഠം ഞാന്‍ പഠിയ്ക്കട്ടെ? അപപാഠമാവുമോ?
കെവിന്‍-സിജി :) ‘ദിനപത്രത്തെ’ ഒരു ഉദാഹരണമായി പറഞ്ഞെന്നേയുള്ളു. എനിയ്ക്കിഷ്ടമായി അത്. ഇതില്‍ ആരോപണങ്ങള്‍ ഒന്നുമില്ല :) സംശയം തീര്‍ക്കുക എന്നതു ആരുടേയും ബാധ്യതയും ആവില്ല.
ശ്രദ്ധേയം: ‘ദിനപത്ര’ത്തെപ്പറ്റി ദുരുദ്ദേശ്യത്തോടേയുള്ള കമന്റുകള്‍ വന്നാല്‍ ഡിലീറ്റ് ചെയ്യും. പോര്‍ട്ടല്‍/ഫീഡര്‍... ഈ പദങ്ങളൊന്നും ഞാന്‍ വായിച്ചു പഠിച്ചുകഴിഞ്ഞിട്ടില്ല, അതുകൊണ്ട്, ഏതു പദം ഉപയോഗിക്കണമെന്നറിയാത്തതിനാല്‍ ‘ബ്ലോഗുകൃതിസൂചിക- ആവലി’ എന്നൊക്കെയുള്ളതിന് ഒരു ഉദാഹരണമായി, ‘ദിനപത്രം’ എന്നുപയോഗിച്ചതാണ്. ലക്ഷ്യം - അതിനെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുക എന്നതുമാത്രം.
28 comments:
തനിമലയാളം.ഓര്‍ഗ്, മലയാളംബ്ലോഗ്സ്.ഇന്‍ എന്നിവ അഗ്രിഗേറ്ററുകളാണ്. അവ മലയാളം ബ്ലോഗുകളെ ലിസ്റ്റ് ചെയ്യുകയാണ് ചെയ്യുക. വിഭാഗം തിരിച്ച് ബ്ലോഗ് പോസ്റ്റുകള്‍ ലിസ്റ്റ് ചെയ്യുവാനുള്ള സൌകര്യവും രണ്ടിലുമുണ്ട്. ഇവിടെ ഏതെങ്കിലും രീതിയിലുള്ള സെലക്ഷന്‍ നടക്കുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല.
ദിനപത്രം വ്യത്യസ്തമാണ്. അവിടെ എനിക്കു തോന്നുന്നു കുറച്ചുപേര്‍ ‘റിപ്പോര്‍ട്ട്’ ചെയ്യുകയാണ് ചെയ്യുന്നതെന്ന്. കെവിന്‍-സിജി എന്നിവര്‍ക്ക് മാത്രമായി ബൂലോകത്ത് വരുന്ന പോസ്റ്റുകളെല്ലാം വായിച്ച് അതിനൊക്കെ ആമുഖവുമെഴുതി പോസ്റ്റ് ചെയ്യുക എന്നത് ചെയ്യുവാന്‍ കഴിയുമോ? ഒരിക്കല്‍ വന്നാല്‍ ആ ബ്ലോഗിലെ എല്ലാ പോസ്റ്റും ലിസ്റ്റ് ചെയ്യണമെന്നില്ല. ഓരോ പോസ്റ്റിന്റേയും മൂല്യം കണക്കാക്കി (അത് സംരംഭകരുടെ ദൃഷ്ടിയില്‍, മറ്റുള്ളവരുടെ ദൃഷ്ടിയില്‍ ഒരുപക്ഷെ അവിടെ വരുന്നതിനെല്ലാം മൂല്യം കാണണമെന്നില്ല) അത് അവിടെയിടുകയാണ് എന്നു തോന്നുന്നു.
ദിനപത്രത്തില്‍ ഒരു പോസ്റ്റും പൂര്‍ണ്ണമായി നല്‍കുന്നില്ല, അത് അതാത് ബ്ലോഗില്‍ തന്നെ പോയി വായിക്കേണ്ടതുണ്ട്. എനിക്കു തോന്നുന്നത് ഇതുപോലെ ഒരു നാലോ അഞ്ചോ എണ്ണം വേണമെന്നാണ്. എന്നു പറഞ്ഞാല്‍, പല രീതിയില്‍ ചിന്തിക്കുന്നവരുടെ... അപ്പോള്‍ ഒരു നല്ല പോസ്റ്റും കണ്ണില്‍ പെടാതിരിക്കില്ല. അവിടെ വരുന്നത് ഒരു പരസ്യമാണോ, ഞാനങ്ങിനെ എടുക്കുന്നില്ല. നോട്ടീസ് ബോര്‍ഡ് എന്നോ മറ്റോ പറയാമെന്നു തോന്നുന്നു.
ഓഫ്: ഇതൊരു മറുപടിയല്ല, എനിക്കും ആധികാരികമായ ധാരണയില്ല. ഇതെന്റെ മനസിലാക്കല്‍ മാത്രം.
--
ഹരീ, കമന്റു കാണുന്നതിനുമുന്നേ ത്രിശങ്കുവിന്റെ ആശങ്കകള്‍ പിന്നേം കൂടി. ഇനീം ലിസ്റ്റിന്റെ വലിപ്പം കൂടുമോ എന്നറിയില്ല:)
ഹരീ മനസ്സിലാക്കിയത് പറഞ്ഞുതന്നതിനു നന്ദി. വായിച്ചു. വ്യ...ക്ത...മാ..യി..വ..രു..ന്നു...:)
മലയാളാ ബ്ലോഗ് ലോകത്തിലേക്ക് കെവിന്റേയും സിജിയുടേയും മറ്റൊരു സംഭാവന, എല്ലാവിധമായ അഭിനന്ദനങ്ങളും...ഇനിയും ഏറേ ചെയ്യാന്‍ ദൈവം അവര്‍ക്ക് കരുത്ത് നല്‍കട്ടേ:)ആശംസകള്‍ മാത്രം പറയുന്നു...
ഇതില്‍ കൂടുതല്‍ ഭംഗിയായി അത് നന്നാക്കാവാനവില്ല അത്ര മെച്ചം ..
ഒരഭിപ്രായവും പറയില്ല ഇല്ല കാരണം
ഇതിനെ പറ്റി കൂടുതല്‍ എഴുതി സമ്മര്‍ദ്ദം ഉണ്ടാക്കിച്ച് അവര്‍ അത് നിര്‍ത്തി പോകാതിരിക്കട്ടേ:)
qw_er_ty
"ഇവനിതു ഭവിക്കേണമിന്ന കാലം വേണം --" എന്നിങ്ങനെ ഓരോ വിധിയുണ്ടത്രെ.
ഏവൂരാന്റെ അനുഭവയോഗം കുറഞ്ഞു കാണും, ഇനിയുള്ള കുറച്ചു കാലം അതൊക്കെ അനുഭവിക്കാന്‍ യോഗം കെവിന്‍ സിജിക്കായിരിക്കും. അതാണോ 'ദിനപത്രം ' തുടങ്ങാന്‍ അവരെ തോന്നിപ്പിച്ചത്?
ഏതായാലും നന്നായി നടക്കട്ടെ
1. ‘ദിനപത്രം’ പോലെ യുള്ളവയില്‍ എന്റെ രചന വരുന്നത് ഞാന്‍ എങ്ങിനെ കാണണം? “ഹായ്, എന്റെ ലേഖനത്തിനു ഒരു പരസ്യം കിട്ടി, നാലാളു കൂടുതല്‍ കാണും” എന്ന രീതിയിലോ അതോ, “ എന്റെ രചന എന്നോടു പറയാതെ ഇവിടേയും ഇട്ടല്ലോ. ഇനി എന്റെ ബ്ലോഗില്‍ വരാതെ ദിനപത്രം മാത്രം വായിച്ചാലും മതിയാവുമല്ലോ (അതുകൊണ്ട് ദോഷം ഉണ്ടെന്നല്ല) എന്നോ?
=ദിനപത്രത്തില്‍ വരുന്നതിനെ പറ്റി സന്തോഷിക്കുക തന്നെയാണ് വേണ്ടത്. അത് വരാന്‍പോകുന്ന ബൂലോഗത്തിന്റെ ഒരു പ്രിവ്യൂ ആണ്. ഇനിയും ഇതുപോലെ സംരംഭങ്ങളുണ്ടാവും എന്നത് മൂന്നുതരം. പിന്മൊഴി ഒന്ന് നിന്നുകിട്ടിയാല്‍ പിന്നെ നാലുതരം :)
=ദിനപത്രത്തില്‍ ലിങ്കും ബ്ലോഗിലെ ഒന്നുരണ്ട് വാചകങ്ങളും മാത്രമേ ഉണ്ടാവൂ. വായിക്കേണ്ടയാള്‍ ത്രിശങ്കുവിന്റെ ബ്ലോഗില്‍ തന്നെയെത്തണം.
2. ബൂലോഗത്തുവരുന്ന എല്ലാ രചനകളും എഡിറ്റ് ചെയ്ത്, ലിസ്റ്റ് ചെയ്യുന്നുണ്ടോ? അതോ സംരംഭകര്‍, അവര്‍ക്ക്, “കൊള്ളാം” എന്നു തോന്നുന്ന രചനകള്‍ ലിസ്റ്റ് ചെയ്യുകയാണോ?
=അവര്‍ക്ക് കൊള്ളാം എന്നു തോന്നുന്നത് മാത്രം. എന്റെ അറിവനുസരിച്ച് സംരംഭകര്‍ അല്ല സംരംഭകന്‍ ആണ് കുറച്ചുകൂടി കൃത്യമായ പദം. അല്‍പ്പം കൂടി കൃത്യമാക്കണമെങ്കില്‍ കെവിന്‍ എന്നും പറയാം :)
3. ഓരോ രചനയും വായിച്ച് സെലെക്റ്റ് ചെയ്യുമോ അതോ ഇതിനോടകം ‘കൊള്ളാം’ എന്നു തോന്നിയ ബ്ലോഗുകള്‍ നോട്ട് ചെയ്ത്, അവയില്‍ വരുന്നതെല്ലാം ലിസ്റ്റ് ചെയ്യുമോ?
=ബ്ലോഗല്ല പോസ്റ്റുകളാണ് സെലക്റ്റ് ചെയ്യപ്പെടുന്നത്. ഇന്ന് ഒരു കലക്കന്‍ പോസ്റ്റെഴുതി എന്നുവച്ച് ഇനി എന്നും ദിനപത്രത്തില്‍ കുടികിടപ്പിനുള്ള പട്ടയം കിട്ടില്ലെന്ന്...
4. നല്ലവായന സാധ്യമാവണം എന്നതല്ലേ ഇതിന്റെ ലക്ഷ്യം. എഴുത്തുകളരി എന്ന സങ്കല്‍പ്പത്തേക്കാള്‍ വായനശാല എന്ന സങ്കല്‍പ്പമാണോ ഇതിലൂടെ സാക്ഷാല്‍കരിക്കാന്‍ ഉദ്ദേശിക്കുന്നത്?
=ത്രിശങ്കുവിന് വളരെ ഇന്‍സൈറ്റുണ്ട്. ബ്ലോഗുകള്‍ എഴുത്തുകാരന്റെ അടിച്ചുപൊളി ആയിരുന്നെങ്കില്‍; അവരേക്കാള്‍ കൂടുതലുള്ള വായനക്കാരുടെ അര്‍മ്മാദമാണ് പോര്‍ട്ടലുകളും, വായനാലിസ്റ്റുകളും എല്ലാം. അതേ.. ഇതിനെ ഡിജിറ്റല്‍ യുഗത്തിലെ വായനശാലകള്‍ എന്നു വേണമെങ്കില്‍ പറയാം.
5. ഏതായാലും ‘വായില്‍തോന്നിയത് വെറുതേ കുത്തിക്കുറിക്കുന്നത്’ ബ്ലോഗെഴുത്തുകാര്‍ നിര്‍ത്താന്‍ ഇത്തരം സംരംഭങ്ങള്‍ പ്രചോദനമാവട്ടെ. എന്തും എഴുതേണ്ടവര്‍ക്ക് എഴുതാം, പക്ഷേ അതിനൊക്കെ ഒരേപോലെ സ്ഥാനവും മാനവും ‘വെട്ടത്തിരിപ്പും (വിസിബിലിറ്റി) കിട്ടണമെന്ന് ബ്ലോഗെഴുത്തുകാര്‍ ആഗ്രഹിക്കരുത്. ഇങ്ങനെ ഒരു പാഠം ഞാന്‍ പഠിയ്ക്കട്ടെ? അപപാഠമാവുമോ?
=ഈ പാഠം നല്ല പാഠം. എല്ലാകുട്ടികളും ത്രിശങ്കുവിനേ പോലെ പഠിച്ചിരുന്നെങ്കില്‍; കുട്ടികള്‍ക്ക് ത്രിശങ്കു ഒരു ടീച്ചറായിരുന്നെങ്കില്‍...
സിബു, ഒരായിരം നന്ദി. എന്റെ സമയം ലാഭിച്ചതിനു്. ജ്യോതിര്‍മയീ, സിബുവിന്റെ മറുപടി സമ്പൂര്‍ണ്ണമാണു്. ഇനിയും സംശയങ്ങളുണ്ടാവും, ചോദിച്ചോളൂ, മടിക്കണ്ട.
പിന്നെ ഹരീ, രാജൂ, സാജന്‍, ഇന്ത്യാഹെറിറ്റേജ് ;) എല്ലാവര്‍ക്കും പ്രത്യേകം പ്രത്യേകം നന്ദി.
ജ്യോതിര്‍മയീ, 'വെട്ടത്തിരിപ്പു്' കൊള്ളാം, ഈ വാക്കിനു നന്ദി.
qw_er_ty
വെട്ടത്തിരിപ്പ് മാഷ്ടെ സ്വന്തം പദമാണോ?
ഏതായാലും ആ വാക്ക് ഇഷ്ടമായി... :)
ഇനി അതെവിടാ ഒന്നുപയോഗിക്കുക!
--
ഒരു സംശയം:
കെവിന്‍ & സിജി, കെവിന്‍ സിജി, കെവിന്‍ എന്നിങ്ങനെ പലപ്പോഴും പലതു കേള്‍ക്കുന്നു. ഇത് ഒരാളാണോ രണ്ടുപേരാണോ? സിദ്ദിഖ് ലാല്‍ ഒന്നാണെന്ന് പലരും കരുതുന്നതുപോലെ ഒരു സംശയം :)
മറ്റൊന്ന്:
ഈ ബൂലോഗത്ത് ദിനംപ്രതിയുണ്ടാവുന്ന എല്ലാ പോസ്റ്റുകളും വായിച്ച്, അവ വിലയിരുത്തി, അതിനൊരു കുറിപ്പുമെഴുതി ദിനപത്രം ഉണ്ടാക്കുവാന്‍ സമയം ലഭിക്കുന്നുണ്ടെന്നോ!
--
ഹരിക്കുട്ടാ :) കെവിന്‍ കുട്ടന്റെ (വിശ്വത്തിന്റെ കെവിന്‍ കുട്ടന്‍) പ്രിയപത്നിയാണ് സിജി. (അല്ലേ?) ;)
http://kevinsiji.goldeye.info/category/%e0%b4%9a%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%82/
ഈ ലിങ്കിലുണ്ട്.
ജ്യോതീ :) സംശയം ചോദിച്ചത് നന്നായി. ഹരിയും സിബുവും സംശയം തീര്‍ക്കാന്‍ കമന്റ് വെച്ചതും നന്നായി. അതൊക്കെ വായിച്ചുമനസ്സിലാക്കിയിട്ട് ഇനിയും സംശയം വരുമ്പോള്‍ ചോദിക്കാം. കെവിന്റെ സമയം ലാഭിച്ചുവെന്നും പറഞ്ഞ് കെവിന്‍ രക്ഷപ്പെട്ടാല്‍ ശരിയാവില്ല. ഞാനൊരു ചോദ്യാവലി തയ്യാറാക്കി വരാം കെവിനേ. ;)
സിബു മാഷേ :)
വളരെ നന്ദി. ഇത്രയും ക്ഷമയോടെ പറഞ്ഞുതന്നതിന്.
കെവിന്‍& സിജി :) “സംശയാത്മാ വിനശ്യതി” എന്നാണല്ലോ. അതുകൊണ്ട്, ഇനിയും സംശയം വന്നാല്‍ ചോദിക്കാം. നന്ദി.
ഹരീ :) ‘വിസിബിലിറ്റി’ എന്നതിനൊരു മലയാളം ഒരു 2 മിനുട്ട്... ആലോചിച്ചാലോചിച്ച്- “വെട്ടത്തിരിപ്പ്” എന്നു പ്രയോഗിച്ചുനോക്കിയാലോ എന്നുകരുതി, പ്രയോഗിച്ചു. ഇതിനു മുന്‍പ് ഞാന്‍ കേട്ടിട്ടില്ലെങ്കിലും, വെട്ടം എന്ന വാക്കും ഇരിപ്പ് എന്ന വാക്കും മുന്‍പേ ഉള്ളതല്ലേ. ക്രെഡിറ്റ് കൊടുക്കണമെങ്കില്‍ ‘വാഗ്‌ജ്യോതിക്ക്’ ആവാം. ത്രിശങ്കുമാഷിനു വേണ്ട. (ഒരു നിര്‍ബന്ധവുമില്ല)
സൂ :) സംശയം കിട്ടിയാല്‍ ഇവിടെ വെച്ചോളൂ:) ഞാനുമുണ്ടാവും പിന്നാലെ.
രാജു ജി :) നന്ദി.
സാജന്‍ ജി:) അതെ. നന്ദി.
ഇന്‍ഡ്യാ ഹെറിറ്റേജ് :) “പാവം വിധി’ മാറ്റിയെഴുതാന്‍ സമയമായി:) ഉം, എല്ലാം നന്നായി നടക്കാന്‍ ഞാനും പ്രാര്‍ഥിക്കുന്നു.
'ഇനിയും ഇതുപോലെ സംരംഭങ്ങളുണ്ടാവും എന്നത് മൂന്നുതരം. പിന്മൊഴി ഒന്ന് നിന്നുകിട്ടിയാല്‍ പിന്നെ നാലുതരം :)'
ഇതു നന്നായി, അപ്പോള്‍ ഒന്നായ നിന്നെയിഹ നാലെന്നു കണ്ട..ആ സന്തോഷം..
പിന്നെ സിബു ഈ പോര്‍ട്ടല്‍ എന്നു പറയുന്നതും വെബ്പേജ് എന്നു പറയുന്നതും ഒന്നു തന്നെയാണോ അതോ രണ്ടാണോ?
ഇനി ആര്‍ക്കെങ്കിലും ഇതേല്‍ ഒരെണ്ണം ഉണ്ടാക്കണമെ-ന്നു തോാന്നിയാല്‍ അതിന്റെ സാങ്കേതിക വിവരങങള്‍, അവീടെ നിന്നു കിട്ടാം എന്നൊന്നു പറഞ്ഞു തരുമല്ലോ?
അറിയാവുന്ന ആരെങ്കിലും പറഞ്ഞാലും മതി
thRiSanku=mukkuti?
‘ത്രിശങ്കു = എങ്ങുമെത്താത്തവന്‍. രണ്ടു നിലകളുടെ ഇടയ്ക്കു നില്‍ക്കുന്നവന്‍...എന്ന അര്‍ഥത്തില്‍ ഉപയോഗിക്കാം. (ത്രിശങ്കു എന്ന രാജാവിന്റെ-ഹരിശ്ചന്ദ്രന്റെ അച്ഛന്‍- കഥയോര്‍ക്കുക)
ത്രിശങ്കു എന്നതിന് വേറെ പറയാവുന്ന അര്‍ഥങ്ങള്‍, പൂച്ച, മിന്നാമിനുങ്ങ്, എന്നൊക്കെ ആണ്. ‘മുക്കുറ്റി’എന്നുള്ളതായി എനിയ്ക്കറിയില്ല.
ആരാണനോണി? നന്ദി.
വാഗ്‌ജ്യോതി.
മാവേലീ, വെബ്പേജെന്നു പറയുന്നതു്, ഒരു പേജില്‍ തീരുന്ന സംഗതിയാണു്. ബ്ലോഗിനെ ഉദാഹരണമായി എടുക്കാം. പോര്‍ട്ടല്‍ എന്നു പറയുന്നതു്, പരസ്പരബന്ധിതമായ ഒരുപാടു പേജുകളുള്ള, ഓരോ പേജിനും പ്രത്യേകം പ്രത്യേകം ഉദ്ദേശങ്ങളുള്ള വിശാലമായ ഒരു സംവിധാനത്തെയാണു്. ഉദാഹരണത്തിനു് കറിവേപ്പില മോഷ്ടിച്ച യാഹൂ ഇന്ത്യ പോര്‍ട്ടല്‍.
പോര്‍ട്ടലൊന്നുണ്ടാക്കാന്‍, ഗൂഗിലില്‍ web design books എന്നു സെര്‍ച്ചു ചെയ്താല്‍ മതി. ഇഷ്ടം പോലെ പഠനസഹായികള്‍ കിട്ടും.
സാങ്കേതിക ചര്‍ച്ചകള്‍ നടക്കട്ടെ... ബൂലൊക ഹൈവേ വികസനത്തിന് അത്യാവശ്യമാണ്.
ദിനപത്രത്തെക്കുറിച്ച ഹരീയുടെ സംശയത്തിന് (എന്റെയും) കെവിന്‍ മറുപടി പറഞ്ഞു കാണുന്നില്ല?
Haree | ഹരീ said...
കെവിന്‍-സിജി എന്നിവര്‍ക്ക് മാത്രമായി ബൂലോകത്ത് വരുന്ന പോസ്റ്റുകളെല്ലാം വായിച്ച് അതിനൊക്കെ ആമുഖവുമെഴുതി പോസ്റ്റ് ചെയ്യുക എന്നത് ചെയ്യുവാന്‍ കഴിയുമോ?
ഈ ബൂലോഗത്ത് ദിനംപ്രതിയുണ്ടാവുന്ന എല്ലാ പോസ്റ്റുകളും വായിച്ച്, അവ വിലയിരുത്തി, അതിനൊരു കുറിപ്പുമെഴുതി ദിനപത്രം ഉണ്ടാക്കുവാന്‍ സമയം ലഭിക്കുന്നുണ്ടെന്നോ!
ഈ ബൂലോഗത്ത് ദിനംപ്രതിയുണ്ടാവുന്ന എല്ലാ പോസ്റ്റുകളും വായിച്ച്, അവ വിലയിരുത്തി, അതിനൊരു കുറിപ്പുമെഴുതി ദിനപത്രം ഉണ്ടാക്കുവാന്‍ സമയം ലഭിക്കുന്നുണ്ടെന്നോ!
ഒരിക്കലുമില്ല കൂട്ടുകാരേ, സമയം വളരെ കമ്മിയാണു്. ഉള്ള സമയം കൊണ്ടു് ആവും പോലെ ചെയ്യുന്നു. ഇടയ്ക്കു് ചിലരെല്ലാം സഹായിയ്ക്കുന്നുണ്ടു്, പക്ഷേ ഇപ്പോള്‍ ഏകദേശം മുഴുവനായി തന്നെ ഞാനാണു് എഴുതുന്നതു്. ഭാവിയില്‍ ബൂലോഗരുടെ എണ്ണം കൂടുകയും ദിനേന കൈകാര്യം ചെയ്യാവുന്നതില്‍ കൂടുതല്‍ കൃതികള്‍ പ്രസിദ്ധീകരിയ്ക്കപ്പെടുകയും ചെയ്യുമ്പോള്‍ ഇപ്പോള്‍ ചെയ്യുന്ന പോലെ ഒറ്റയ്ക്കൊരിക്കലും നടക്കില്ല. സഹകരിയ്ക്കാന്‍ താല്പര്യമുള്ളവര്‍ക്കു് എപ്പോഴും സ്വാഗതം. ഗൂഗിളന്റെ പരസ്യമിട്ടിട്ടുണ്ടെങ്കിലും വരുമാനമില്ലാത്തതിനാല്‍ എന്തു ഷെയര്‍ ചെയ്യാമെന്ന വാഗ്ദാനമാണു് ഞാന്‍ തരിക? qw_er_ty
കെവിന്‍ & സിജി
maRupaTikaLkku nandi.
ellaavidha aaSamsakaLum! praarthhanakaLum!
GOOD LUCK!
Jyothirmayi.
പറഞ്ഞ് പറഞ്ഞ് ദിനപത്രോം പൂട്ടിക്കാനാണോ പരിപാടി ? കോപ്പി റൈറ്റ് പ്രശ്നം യേത് .....
ഞാനയച്ച ഒരു കമന്റ്, അപ്രസക്തമാണെന്നോ അനാവശ്യമാണെന്നോ കണ്ടാല്‍ ബ്ലോഗുടമയ്ക്ക് അതു ഡിലീറ്റ് ചെയ്യാം. പക്ഷേ അപ്പോഴേയ്ക്കും അല്പരസം തോന്നി, ഞാന്‍ അതുവരെ ഇട്ട കമന്റു മുഴുവന്‍ കളയുക എന്നത് കുട്ടിക്കളിപോലെ തോന്നിയാല്‍ ആരേം തെറ്റുപറയാന്‍ പറ്റില്ല.
...................................
ദിനപത്രം നന്നായി നടത്താന്‍ നടത്തിപ്പുകാര്‍ശ്രദ്ധിച്ചുകൊള്ളും. അതു ഉത്തരോത്തരം നന്നാവുക തന്നെ ചെയ്യും...
വാഗ്‌ജ്യോതി ബ്ലോഗ് ഒരുകൊല്ലമായതിന് ബ്ലോഗിനും ബ്ലോഗുടമ ജ്യോതിടീച്ചറിനും എന്റെ വഹ ഒന്നാം പിറന്നാളാശംസകള്‍.
ഇനിയുമിനിയുമിനിയുമിനിയുമിനിയും തുടരുക. എല്ലാ വിധ ആശംസകളും.
ഒരു വര്‍ഷം ആയതില്‍ ആശംസകള്‍. ഈ ബ്ലോഗിലെ പല പോസ്റ്റുകളും, വര്‍ഷങ്ങള്‍ക്ക് ശേഷവും വായിക്കുമ്പോള്‍, ഉപകാരപ്രദം എന്ന് തോന്നും. ഇനിയും അത്തരം നല്ല പോസ്റ്റുകളോടെ ഈ ബ്ലോഗ് നിലനില്‍ക്കട്ടെ എന്നാശംസിക്കുന്നു.
വക്കാരി ജി :)
ആദ്യത്തെ പിറന്നാളാശംസയ്ക്കു നന്ദി. പിറന്നാള്‍ കഴിഞ്ഞിട്ടാണെങ്കിലും ഒരു പരീക്ഷണപ്പോസ്റ്റിട്ടിട്ടുണ്ടേ. (കവിത കേള്‍പ്പിച്ചേ അടങ്ങൂ എന്ന വാശിയുണ്ടെന്നുകൂട്ടിക്കോളൂ :)
സൂ ji :)
നന്ദി.
Post a Comment