Saturday, June 30, 2007

ശ്യാമരാഗിണി MP3

വാഗ്‌ജ്യോതിയുടെ ഒന്നാം പിറന്നാള്‍ പ്രമാണിച്ച്‌ ഒരു പുതിയ സംരംഭം.


Get this widget Share Track details

25 comments:

Haree said...

നല്ല സംരംഭം.
പിറന്നാളാശംസകള്‍... :‌)

ഒരു ചെറിയ നിര്‍ദ്ദേശം: ഇവിടെ കവിത ചൊല്ലിയിരിക്കുന്നത് വളരെ ‘പ്ലെയിന്‍’ ആയാണ്. ഭാവം വന്നിട്ടുണ്ടോ എന്നൊരു സംശയം. ശബ്ദത്തിന്റെ ഏറ്റക്കുറച്ചിലിലൂടെ ഒരു പ്രത്യേക അനുഭൂതിയാക്കുവാന്‍ കഴിഞ്ഞാല്‍, വളരെ നന്നാവുമെന്നു തോന്നുന്നു. (മധുസൂദനന് നായര്‍ സ്റ്റൈല്‍ :) - അതിനോടെതിര്‍പ്പുള്ളവരുമുണ്ടാവാം, പക്ഷെ എനിക്കിഷ്ടം അദ്ദേഹത്തിന്റെ രീതിയില്‍ ചൊല്ലിയിരിക്കുന്ന കവിതകള്‍ കേള്‍ക്കുവാനാണ്.)
--

സുല്‍ |Sul said...

നന്നായിരിക്കുന്നു.
-സുല്‍

Cibu C J (സിബു) said...

നന്നായി. കവിത ഒരു നിവൃത്തിയുണ്ടെങ്കില്‍ ഒഴിവാ‍ക്കുമായിരുന്ന ഞാന്‍ വരെ കേട്ടു. ആകപ്പാടെ ഇഷ്ടവുമായി. തുടരണം :) ഒന്നു രണ്ടുതവണ കൂടി കേട്ടാലേ മുഴുവന്‍ മനസ്സിലാവൂ. നായിക കണ്ണന്റെ അടുത്തേയ്ക്ക്‌ തിരിച്ചുവരാനുള്ള കാരണം മനസ്സിലായില്ല. ഇങ്ങനെ കണ്‍‌ഫ്യൂഷന്‍ വരുമ്പോള്‍ നോ‍ക്കാനായിവരികളും കൂട്ടത്തില്‍ ഉണ്ടായിരുന്നെങ്കില്‍ നന്നായി. ‘എന്നെയൊന്നെടുക്കണേ’ എന്ന അവസാനത്തെ സുപ്രധാനമായ വാചകം വളരെ കാഷ്വലായി തോന്നി. ‘ദീപേ വരുമ്പോ ആ കീ ഒന്നെടുക്കണേ’ എന്നു പറയും പോലെ.

കൂട്ടത്തില്‍ ഒരു ചിന്ത. ബ്ലോഗിലെ ക്വിക്ക് വായനയ്ക്ക് പറ്റിയതാണ് കവിത എന്നു തോന്നുന്നു. നീളത്തിലുള്ള പോസ്റ്റുകള്‍ കാണുമ്പോള്‍ വായനപിന്നെയാക്കാം എന്ന് വയ്ക്കും പോലെ ഇവിടെ സംഭവിക്കില്ല.

അനംഗാരി said...

കവിതാ പാരാ‍യണരംഗത്ത് ഒരു വനിതാസാന്നിദ്ധ്യത്തിന്റെ കുറവ് ഉണ്ടായിരുന്നു.അത് പരിഹരിക്കപ്പെട്ടു എന്ന് പറയുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.
ആശംസകള്‍.

ഡാലി said...

ജ്യോതി,
വളരെ നന്നായി പരീക്ഷണം. നല്ല രസായിട്ടു കേട്ടു. ശ്യാമരാഗിണിടെ കവിത പോസ്റ്റ് ഇപ്പോ കൂടുതല്‍ വ്യക്തമായി. ഇപ്പോഴാണ് ആ കവിത ശരിയ്ക്ക്കും ആസ്വദിച്ചത് എന്ന് പറയാം.
പുതിയ കാല്‍‌വയ്പ്പിനു ആശംസകള്‍

വേണു venu said...

റ്റീച്ചറേ,
ശ്യാമ്രാഗിണിയായി നില്‍ക്കുന്ന ഏതു ശ്രീകോവിലിന്‍റെയും നട തുറന്നു് വാരിയെടുക്കാനായെത്തും ശ്യമവര്‍ണന്‍‍.
മനോഹരമായ ആലാപനം. ലയിച്ചു് അക്ഷര സ്ഫുടതയോടെയുള്ള പാരായണം കണ്ണടച്ചിരുന്നു കേട്ടു.
തുടരുക എന്നു പറയാനൊരു പേടി.
പരീക്ഷിത്തിന്‍റെ കഥ തന്നെ കാരണം.:)

oru blogger said...

സിംഗിളാണോ? :)

സ്വരത്തില്‍ വീണുപോയ തമ്പിയളിയന്റെ ഇഷ്ടദേവനും ക്രിഷ്ണനാണ്..ക്ഷമിക്കൂ...:)

ആനക്കൂടന്‍ said...

....
കറുപ്പിനുണ്ടോ ഭംഗീ പുച്ഛമായ് കാണെക്കാണെ,
കാണുവാന്‍ മടിച്ചു ഞാന്‍ കള്ളനെ കാര്‍വര്‍ണനും
രാഗവും രചസുമീ മനസില്‍ പുളഞ്ഞപ്പോള്‍
വെറുത്തു തുടങ്ങിയെന്‍ കറുത്ത സഖാവിനെ
കുറ്റമാ കറുപ്പിനാണെന്നാലും കൂട്ടിയിട്ടു
വെറുപ്പായ് കറുപ്പിനെ ചൂണ്ടുവാനായി തന്നെ...

കേട്ടു. ആസ്വദിച്ചു. അഭിനന്ദനങ്ങള്‍...

Kiranz..!! said...

നന്നായിരിക്കുന്നു ജ്യോതി ടീച്ചര്‍,പോഡ്കാസ്റ്റിംഗ് രംഗത്തേക്കുള്ള ചുവടുവയ്പ്പിനൂ ആശംസകള്‍..!

വല്യമ്മായി said...

പിറന്നാളാസംസകള്‍.കവിത വീട്ടില്‍ പോയിട്ടേ കേള്‍ക്കാന്‍ പറ്റൂ ;)

SunilKumar Elamkulam Muthukurussi said...

കേട്ടൂ, ടീച്ചര്‍. കേള്‍‌‌ക്കാതെങനാ?? രാഗവും രജസ്സുമെന്‍ മേനിയെത്തഴുകവേ‍.. എന്ന്‌ ആദ്യം ചെല്ലിയപ്പോളുണ്ടായ തെറ്റ് എഡിറ്റ് ചെയ്യാമായിരുന്നു. (പിന്നെ, പഠിച്ച് ചെയ്താല്‍ മതീ ട്ടോ)
ബാല്യകാലം ഓര്‍മ്മവന്നതെങന്യാച്ചാല്‍...
കുട്ടിക്കാലത്ത് അടുക്കളയില്‍ അമ്മമാര്‍ പണിയെടുക്കുമ്പോള്‍, അവരിങനെയായിരുന്നു കവിതകളും പാട്ടുമൊക്കെ ചൊല്ലിയിരുന്നത്‌. ഭാവം പകുതിയേ കാണൂ. ബാക്കി ശ്രദ്ധ ചോറുവാര്‍ക്കുന്നതിലായിരിക്കും. അതോണ്ട് ണ്ടായ ഗുണം ന്താ ന്ന്‌‌വ്വെച്ചാല്‍ കുറേശ്ശെ കുറേശ്ശെ അവര്‍ ചെല്ലിയവ കുട്ടികള്‍ ഞങ്ങ്ങള്‍‌‌ക്ക്‌ കാണാപാഠമായി. കാണാപാഠമായതല്ലെ പിന്നീട്‌ മറക്കാന്‍ പറ്റൂ...
-സു-

SunilKumar Elamkulam Muthukurussi said...

പിറന്നാള്‍ ആശംസകള്‍ ::))
(നേര്‍ത്തെ പറയാന്‍ മറന്നുപോയി)

ജ്യോതിര്‍മയി /ज्योतिर्मयी said...

ഹരീ :)

നന്ദി. എനിയ്ക്കും ഇഷ്ടമാണ് ഭാവഹാവാദികളോടെ കവിതചൊല്ലുന്നതു കേള്‍ക്കാന്‍. എന്റേത് ആദ്യത്തെ പരീക്ഷണമാണ്, എഡിറ്റിങ് പഠിച്ചിട്ടില്ല, ഇനി പതുക്കെ ചെയ്തുനോക്കണം. പിന്നെ സംഗീതം എനിയ്ക്കു പറഞ്ഞിട്ടുള്ളതല്ല താനും :) അഭിപ്രായം സ്വീകരിച്ചിരിയ്ക്കുന്നു.

സുല്‍ ജി :) നന്ദി.


സിബുവേ :)

ഉം..ഉം..കവിത കേട്ടു ല്ലേ, ഇനി ശ്ലോകം കേള്‍ക്കും, ശ്ലോകം എഴുതും, വൃത്തമഞ്ജരി, ഭാഷാഭൂഷണം ഒക്കെ ഹൃദിസ്ഥമാക്കും... അറിയാം അറിയാം..സംസര്‍ഗ്ഗഗുണമാവും, വരമൊഴീടാശാനേ.

ഗുരുവായൂരമ്പലത്തില്‍, “കുന്നിക്കുരു വാരല്‍” എന്നൊരു ചടങ്ങുണ്ട്. ഉണ്ണിക്കണ്ണനു മുന്നില്‍ വെച്ച വലിയ ചരക്ക് (ഉരുളി)ലെ കുന്നിക്കുരു ചെറിയ കുട്ടികളെക്കൊണ്ട് വാരിയ്ക്കുക...കുട്ടികളുടെ ‘കുട്ടിത്തം‘ കൂടാന്‍-കുസൃതി (ചുറുചുറുക്ക്) കൂടാന്‍ നല്ലതാണെന്നാ വിശ്വാസം. കുന്നിക്കുരു വാരി വാരിക്കളിക്കാം. ആ ഉരുളിയില്‍ തന്നെ... എടുത്തുകൊണ്ടുപോവരുത്...

ശ്യാമം= കറുപ്പ്‌, രാഗം= ചുവപ്പ്‌, രണ്ടും ചേര്‍ന്ന കുന്നിക്കുരു, ശ്യാമരാഗിണി.

രാഗിണിയായപ്പോള്‍, ഉള്ളിലെ വെളിച്ചമായിനിന്നിരുന്ന നാളത്തെ ശ്രദ്ധിക്കാതാവുകയും, എല്ലാക്കറുപ്പും കൂട്ടിവെച്ച്‌ ഉള്ളകമാകെ ഇരുട്ടാക്കുകയും ചെയ്തതു ഞാന്‍ തന്നെ. ഇടയ്ക്കെപ്പോഴോ ആ തിരിനാളം -വെളിച്ചം തൂകുന്ന പുഞ്ചിരി...ഓര്‍മ്മവന്നെന്നു തോന്നുന്നു, അതാണു കവിതയായി വന്നത്.

അനംഗാരി ജി :)

ഡാലി :)

വേണു ജി :)
പരീക്ഷിത്തും ധ്രുവനും പ്രഹ്ലാദനും വൃത്രാസുരനും ഒക്കെ ക്യൂ നില്‍ക്കുന്നുണ്ട്. എത്രസമയമെടുക്കും എന്നറിയില്ല.

ആനക്കൂടന്‍ :) സന്തോഷമായി.

കിരണ്‍സേ :) നന്ദി

വല്യമ്മായീ :)

-സു- എന്ന സുനില്‍ ജി :)
ഇത്രയും കളിയാക്കണ്ടായിരുന്നു :)
അമ്മമാരും അമ്മൂമ്മമാരും ചൊല്ലിയപോലെ അരി വാര്‍ത്തുകൊണ്ടൊന്നുമല്ല ഞാന്‍ ചൊല്ലിയത്. എന്റെ എല്ലാ കഴിവുകളുമെടുത്ത്, ശ്രദ്ധിച്ചൊക്കെ തന്നെയാണു ചൊല്ലിയത്. ആദ്യത്തെ കുറച്ചുവരികള്‍ കുറച്ചുകൂടി നന്നാക്കിച്ചൊല്ലാമായിരുന്നു എന്നെനിയ്ക്കും തോന്നി. താങ്കള്‍ സൂചിപ്പിച്ചപോലെ എഡിറ്റിങ് ഒക്കെ വശമാക്കണം എനിയ്ക്ക്. ഒരു വരി തെറ്റിയതും മായ്ക്കാമായിരുന്നു. നന്ദി.

“ഇവിടെ വാക്കാവട്ടെ സംഗീതം, അര്‍ഥമാവട്ടെ ലയം, നിശ്വാസമര്‍മ്മരങ്ങളാവട്ടെ താളം, പ്രാര്‍ഥന പ്രതീക്ഷയും...”
എന്ന വരികള്‍ ആരു പറഞ്ഞതായാലും, എനിയ്ക്ക് ഒട്ടൊന്നുമല്ല ഉള്‍ക്കരൂത്തും ഉള്‍ക്കുളിരും ഏകുന്നത്... നന്ദി ആ ‘അജ്ഞാത‘നാമാവിനും:)

chithrakaran ചിത്രകാരന്‍ said...

ജ്യോതി ടീച്ചറെ നന്നായിരിക്കുന്നു.... ഒന്നാം വാര്‍ഷികം പ്രമാണിച്ചുള്ള പാല്‍പ്പായസം.
കറുപ്പിനേയും ചുവപ്പിനേയും ലയിപ്പിച്ച ആ പ്രേമ പാരവശ്യം ഇല്ലായിരുന്നെങ്കില്‍ ചിത്രകാരന്‌ ബോധിക്കുമായിരുന്നില്ല.
ഓഫ്‌: അവസാനം വാരിയെടുക്കുന്ന രംഗം ഓര്‍ത്ത്‌ ഒരു ചിരി ഊറിക്കൂടുന്നു.... കൃഷ്ണന്റെ നടു ഉളുക്കുന്നത്‌ ഓര്‍ത്തുപോയി !! :)

ജ്യോതിര്‍മയി /ज्योतिर्मयी said...

ഈ ചിത്രകാരന്റെ ഒരു കാര്യം :)

ചിത്രകാരന്റെ കൃഷ്ണനെ :) എനിയ്ക്ക് അധികം പരിചയമില്ല:)
എന്റെ കൃഷ്ണനു അങ്ങനെയൊന്നും പറ്റില്ല:)
പിന്നെ, വാരിയെടുക്കാന്‍ വരുന്നതു കണ്ണനാണല്ലോ, ഉണ്ണിക്കണ്ണന്‍! വാരിയെടുക്കുന്നത്‌ കുന്നിക്കുരുക്കളും:)

സു | Su said...

കേട്ടു. നല്ല കാര്യം. ആശംസ മുമ്പേ പറഞ്ഞു. ഇവിടേം പറഞ്ഞാല്‍ ഒരു കുഴപ്പവുമില്ല.

ആശംസകള്‍.

Inji Pennu said...

കലക്കി ജ്യോതിടീച്ചറേ! ആശംസകളും പ്രിയ ജ്യോതിചേച്ചിക്ക്!

myexperimentsandme said...

ജ്യോതിടീച്ചറേ, നന്നായിരിക്കുന്നു. ഇന്നാണ്‌ കേട്ടത്‌. ശ്യാമരാഗിണി വായിച്ചുകൊണ്ടുതന്നെ കേട്ടു-അതുകൊണ്ട്‌ നന്നായി ആസ്വദിച്ചു.

ഒന്നാം പിറന്നാളാശംസകളും.

ദേവന്‍ said...

വാര്‍ഷികാശംസകള്‍ ജ്യോതി ടീച്ചറേ.
ഓഡിയോ പോസ്റ്റ് കേട്ടതില്‍ സന്തോഷം

Siji vyloppilly said...

ടീച്ചറെ..ഇപ്പോഴാണ്‌ കാണുന്നത്‌. എല്ലാവിധ ആശംസകളും.
അവസാന വരിയും ചൊല്ലിയതും കൂടുതല്‍ ഇഷ്ടായി.
ഓ.ടോ. ഞങ്ങള്‍ അടുത്ത മാസം 2 ദിവസം ഇവിടെ സംസ്കൃത ക്ലാസ്‌ സംഘടിപ്പിച്ചിട്ടുണ്ട്‌. കുറെ ആളുകള്‍ക്ക്‌ സംസ്കൃതം സംസാരിക്കാന്‍ ഇന്ററസ്റ്റുണ്ട്‌ ടീച്ചറേ. ഞങ്ങള്‍ തപ്പിത്തടഞ്ഞ്‌ പറഞ്ഞുതുടങ്ങിയിട്ടുണ്ട്‌.;)...കുട്ടികളുംചെറുതായി പറയുന്നുണ്ട്‌. ഇവിടെ കാലിഫോര്‍ണിയയില്‍ സംസ്കൃത ഭാരതി വളരെ സജീവമാണ്‌. നിര്‍ഭാഗ്യ വശാല്‍ ഞങ്ങള്‍ താമസിക്കുന്നിടത്ത്‌ ഒന്നും ഇല്ല. ;)

ഉപാസന || Upasana said...

ടീച്ചറെ ഞാന്‍ കേള്‍ക്കാന്‍ ശ്രമിച്ചു പക്ഷേ..
ടീച്ചര്‍ അത് വരികളായി ഇട്ടാല്‍ ഒന്നു നോക്കാമായിരുന്നു.
സുനില്‍

ശരണ്യ said...

നന്നയിട്ടുണ്ട്...

ഉറുമ്പ്‌ /ANT said...

നന്നായി ആസ്വദിച്ചു!

രാജ് said...

എനിക്കത്ര ഇഷ്ടായില്ല. എന്താ സംസ്കൃതം ക്ലാസ് ന്നൊക്കെ കമന്റില്‍ കണ്ടുവല്ലോ, അങ്ങനെ വല്ല ഉദ്ദേശവും ആര്‍ക്കെങ്കിലും ഉണ്ടോ?

bhattathiri said...

എത്രകാലം നീ മറച്ചു വച്ചാ മുഖം
ചിത്രമായ് നിന്നഭിലാഷങ്ങള്‍ നേടവേ
നിത്യവുമെന്‍ സ്വേദബിന്ദുവും രക്തവും
എത്രയൊഴുക്കി ഞാന്‍ നേടി വന്‍‌നേട്ടങ്ങള്‍
മോഹങ്ങളും ശരവേഗത്തിലോടിയ ചിന്തയും
ചുവപ്പുനിറച്ച സ്വപ്നങ്ങളും പേറിഞാൻ
ചുവപ്പില്‍ കറുപ്പാ൪ന്ന നിൻലോകമറിയാതെ
മറക്കാതെയിപ്പോളും തരിച്ചുനോക്കി നിൽപ്പൂ
എങ്കിലും എന്‍ സൌന്ദര്യമേ നിന്‍റെ
ചൊടികള്‍ക്കെന്തൊരു വശ്യഭംഗി
നിന്‍ ചുവന്നു തുടുത്ത മുഖകാന്തിയില്‍
കണ്ണന്‍ പോലും അലിഞ്ഞതല്ലേ പ്രിയേ...!nirmala akavur