സത്യം ജ്ഞാനമനന്തം നിത്യമനാകാശം പരമാകാശം
ഗോഷ്ഠപ്രാങ്കണരിംഖണലോലമനായാസം പരമായാസം
മായാകല്പ്പിതനാനാകാരമനാകാരം പരമാകാരം
ക്ഷ്മാമാനാഥമനാഥം പ്രണമത ഗോവിന്ദം പരമാനന്ദം!
മൂന്നുവയസ്സേ ഉണ്ടായിരുന്നുള്ളൂ അന്നു വല്യേട്ടന്, അച്ഛന് എവിടെനിന്നോഎഴുതിയെടുത്തുകൊണ്ടുവന്ന ഈ ശ്ലോകം ചൊല്ലിക്കേള്പ്പിയ്ക്കുമ്പോള്(പറഞ്ഞുകേള്ക്കുന്നതാണേ). കടലാസുപെന്സില്കൊണ്ടു എഴുതിയെടുത്ത കടലാസ്, പഠിയ്ക്കാന്‍ ആവശ്യമുണ്ടായിരുന്നില്ല, ചൊല്ലിക്കേള്‍ക്കുന്നതു പഠിയ്ക്കുക- അതായിരുന്നു രീതി. ഏട്ടന്മാര് ചൊല്ലുന്നതുകേട്ടുകേട്ടാണു ഞാന്‍ പല ശ്ലോകങ്ങളും പഠിച്ചത്. ആയിടെയാണു കോഴിക്കോടു അക്ഷരശ്ലോകകലാസമിതി എന്നൊരു സമിതിയുണ്ടെന്നും ആ സമിതി എല്ലാ കൊല്ലവും കുട്ടികള്‍ക്കുവേണ്ടി അക്ഷരശ്ലോകമത്സരം നടത്താറുണ്ടെന്നും അറിഞ്ഞത്. സമിതിയുടെ നടത്തിപ്പുകാരനായ ശ്രീ. കെ. ശങ്കരനാരായണന് എന്ന ശ്ലോകപ്രതിഭ എല്ലാകൊല്ലവും വീട്ടില്‍വന്ന് വിവരമറിയിയ്ക്കുകയും ഞങ്ങള്‍ കുട്ടികളെല്ലാവരും പതിവായി പങ്കെടുത്തുപോരുകയും ചെയ്തിരുന്നു. അതു കുട്ടികള്‍ക്കെല്ലാം നല്ലൊരു വേദിയൊരുക്കിത്തന്നു. അങ്ങനെയങ്ങനെ ശ്ലോകകൌതുകം ഞങ്ങളോടൊപ്പം ഞങ്ങളുടെ ഉള്ളില്‍ വളര്‍ന്നുകൊണ്ടേയിരുന്നു. കൂട്ടത്തിലുള്ളവര്‍ നല്ല ശ്ലോകങ്ങളും ശ്ലോകങ്ങളല്ലാത്ത കവിതകളും ഒക്കെ എഴുതാന്‍ മിടുക്കുള്ളവരായിവന്നു. മറ്റുതിരക്കുകള്ക്കിടയിലും ഇപ്പോഴും ഒരു കൌതുകമായി ഈ കലാവാസന കൊണ്ടുനടക്കുകയും ചെയ്യുന്നു. അക്ഷരശ്ലോകകലയ്ക്കും കലാസമിതിയ്ക്കും ഇതില്‍ വളരെ വലിയ പങ്കുണ്ടു്. കോഴിക്കോട് അക്ഷരശ്ലോകകലാസമിതി ഇപ്പോഴും ശ്രീ. ശങ്കരനാരായണന്റെ നേതൃത്വത്തില്‍ ഓജസ്സോടെ, ഉന്മിഷത്തായി നടന്നുവരുന്നുണ്ട്. മാര്‍ച്ച് ഇരുപത്തൊന്നാം തിയ്യതിയിലെ മാതൃഭൂമിയില്‍ വന്ന വാര്‍ത്ത ഇതോടൊപ്പം വെയ്ക്കുന്നു.
കൂട്ടത്തില്‍പ്പറയട്ടേ, ഈ കലാസമിതി തന്ന ശ്ലോകാന്തരീക്ഷം ഇപ്പോഴും മറ്റുപലര്‍ക്കുമെന്നപോലെ എനിയ്ക്കു ഉമേഷ് ജി,വിശ്വം ജി, രാജേഷ് ജി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള യാഹൂ അക്ഷരശ്ലോകം ഗ്രൂപ്പ് നല്‍കിവരുന്നുണ്ട്. ഞാന്‍ ആദ്യമായി ഒരു ശ്ലോകം രചിച്ചുനോക്കിയത്, ഈ വേദിയിലാണു്. പിന്നീടു പലപ്പോഴായി പലശ്ലോകങ്ങളും എഴുതാനും ഈ വേദിയില്‍ ചൊല്ലാനും അവസരം കിട്ടി. അതൊരു ഭാഗ്യമായി കരുതുന്നു. [യാഹൂ അക്ഷരശ്ലോകക്കൂട്ടത്തില് പലരും ശ്ലോകം എഴുതുന്നവരായിട്ടുണ്ടു്. ബ്ലോഗുകളില്‍ നെല്ലിയ്ക്കയിലും ഉറിയിലും നല്ല ശ്ലോകങ്ങള്‍ കിട്ടും].
ശ്ലോകഗ്രൂപ്പില് ഈയിടെ അയ്യായിരം ശ്ലോകം തികയാറായപ്പോള്‍ കൂട്ടത്തലവനായ ഉമേഷ് ജി ഒരു ആശയം മുന്നോട്ടുവെച്ചു. 4990 മുതല്‍ 5000 വരെയുള്ളശ്ലോകങ്ങള് ശ്ലോകികള്‍ സ്വയം ഉണ്ടാക്കിച്ചൊല്ലുന്നവയായിരിയ്ക്കണം. മാത്രമല്ല, ആ ശ്ലോകങ്ങള്‍ നിശ്ചിതവൃത്തങ്ങളിലുള്ളവയുമായിരിയ്ക്കണം, എന്ന്. എല്ലാവരിലും ഉത്സാഹവും ആവേശവും നിറച്ചുകൊണ്ട്, ശ്ലോകപ്പെരുമഴ തകര്ത്താര്ക്കുകയായിരുന്നു, അയ്യായിരാമത്തേതായി ഒരു ശ്ലോകം രൂപമെടുത്തതു ഞാന്‍ ചൊല്ലിയതു താഴെ.
അമ്പത്തൊന്നക്ഷരാദിപ്പെരുമഴ പൊഴിവൂ, കമ്പിതക്കോളിളക്ക-
ക്കമ്പത്തമ്പോടു തുമ്പോലകളിലുതിരുമഞ്ചായിരം സൂര്യദീപം
വമ്പത്താനന്തര്‍ജാലം! ചെറുതിട വിടവില്ജ്ജാലകം തള്ളിനോക്കീ-
ട്ടിമ്പത്താലമ്പരന്നേ, നവിടെയൊരു മഹാശ്ലോകവാരാശി കാണ്കേ!
5 comments:
നമസ്കാരം ശ്രീ ജ്യോതിര്‍മയി,
എന്റെ ഫിസിക്സ് വിദ്യാലയം എന്ന ബ്ലോഗില്‍ ഇട്ട കമന്റ് ഇപ്പോഴാണ് ശ്രദ്ധയില്‍പെട്ടത് .
അതിന് പ്രകാരം കാര്യങ്ങള്‍ തിരുത്തിയിട്ടുണ്ട്.
പിന്നെ,
ചോദ്യചിഹ്നത്തിന്റെ കാര്യം
അത് ഒന്നു വിശദമാക്കിയാല്‍ വളരേ ഉപകാരം.
ഞാന്‍ അത്രകണ്ട് ശ്രദ്ധിക്കാത്ത ഒരു ഭാഗമായിരുന്നു അത്
ബോഗില് ഇ-മെയില്‍ അഡ്രസ് കാണാത്തതിനാല്‍ കമന്റായി ഇട്ടു എന്നു മാത്രം
ആശംസകളോടെ
കരിപ്പാറ സുനില്‍
എന്നും അവതരണമത്സരത്തില് ഒന്നാം സ്ഥാനം കിട്ടുന്ന, പണ്ഡിതനും സരസനും അഹങ്കാരമില്ലാത്തവനും ആയ, അക്ഷരശ്ലോകം ചൊല്ലുന്നതു് ഒരു പണ്ഡിതവിനോദത്തേക്കാള് കലയായി അവതരിപ്പിച്ച, ശ്രീ ശങ്കരനാരായണനോടൊത്തു് ശ്ലോകം ചൊല്ലാന്‍ പല തവണ കഴിഞ്ഞതില്‍ എനിക്കു വളരെ സന്തോഷമുണ്ടു്. അദ്ദേഹത്തെ ആദരിച്ചതു് തികച്ചും ഉചിതം തന്നെ. അദ്ദേഹത്തെ ഇനി കാണുമ്പോള്‍ എന്റെ ആശംസകള്‍ അറിയിക്കുക. (എന്നെ ഓര്‍ക്കുന്നുണ്ടാവുമോ എന്തോ?)
പിന്നെ, നെല്ലിക്കയും ഉറിയും അല്ലാതെ ഗുരുകുലം എന്നൊരു ബ്ലോഗിലും ഇടയ്ക്കിടെ ശ്ലോകങ്ങള്‍ വരാറുണ്ടു് എന്നു് ആരോ പറയുന്നതു കേട്ടു :)
Namichu. Nalla shlokam.
I am happy that there are real poets who write in the Malayalam language.
I wish I could write at least one shloka like my favourite "Kavithayum Kaypakkayum".
I am happy that there are real poets who write in the Malayalam language.
I wish I could write at least one shloka like my favourite "Kavithayum Kaypakkayum".
Post a Comment