Thursday, July 31, 2008

ചേറ്റിലെ പതാക

വെട്ടം പരത്തും വിടര്‍ന്നകുഞ്ഞി-
ക്കണ്ണിന്‍ തിളക്കമാണെന്‍‌പ്രതീക്ഷ!

മാനത്തുയരെപ്പറക്കുവാനാ-
യെന്നും കൊതിയ്ക്കും പതാകയാണേ

മാനത്തുനിന്നുമൂക്കൊടെവീണൂ
മണ്ണില്‍ക്കിടക്കും പതാകയാണേ
ദേശാഭിമാനികള്‍ വാഴ്ത്തിയന്നാ-
മാനമായ് മാനത്തുപാറിനിന്നൂ
നല്ലകാലം ഭൂതമുണ്ടുപോയീ
തല്ലുകൂട്ടാന്‍ കൊടി യേന്തുകയായ്
ആറാള്‍ക്കുനൂറായ്‌പകുത്തുവെച്ചൂ
നാണമില്ലാതെ വിഴുപ്പലക്കീ
പിച്ചിയും ചീന്തിയുമെന്റെ ചായ-
ക്കൂട്ടില്‍ക്കടുത്തനിറങ്ങള്‍ വീഴ്ത്തീ
മാനത്തുനിന്നുമൂക്കോടെ വീണൂ
ചേറ്റില്‍‌പുതഞ്ഞ പതാകയായീ
ചുറ്റുംകളിക്കുന്ന കുട്ടികളേ
ചെറ്റൊന്നെടുക്കുമോ യെന്നെമെല്ലെ?
പട്ടം പറത്തും കിടാങ്ങളല്ലേ
ഒട്ടൊന്നുയര്‍ത്തുമോയെന്നെവീണ്ടും?

വെട്ടം പരത്തും വിടര്‍ന്നകുഞ്ഞി-
ക്കണ്ണിന്‍ തിളക്കമാണെന്‍‌പ്രതീക്ഷ!

12 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

മാനത്തു നിന്നു മൂക്കോടെ വീണ[പ്പോള്‍ മൂക്കിനൊന്നും പറ്റിയില്ലല്ലൊ അല്ലേ? :) ക്ഷമിക്കണം കവിതയെ വിലയിരുത്തുവനൊന്നും അറിയത്തതു കൊണ്ട്‌ ഒരു തമാശയ്ക്കെഴുതിയതാണേ

സു | Su said...

ആരെങ്കിലുമൊന്ന് ഉയർത്തുമായിരിക്കും.

ശ്രീ said...


വെട്ടം പരത്തും വിടര്‍ന്നകുഞ്ഞി-
ക്കണ്ണിന്‍ തിളക്കമാണെന്‍‌പ്രതീക്ഷ!”

നല്ല വരികള്‍...

Kichu $ Chinnu | കിച്ചു $ ചിന്നു said...

വെട്ടം പരത്തും വിടര്‍ന്നകുഞ്ഞി-
ക്കണ്ണിന്‍ തിളക്കമാണെന്‍‌പ്രതീക്ഷ!
അതു തന്നെ പ്രതീക്ഷിക്കാം.... പുത്തന്‍ തലമുറയില്‍ പ്രതീഖ്സയര്‍പ്പിക്കുക

Unknown said...

ദാണ്ടെ മൂക്കുകുത്തി വീണിട്ടു് കിടന്നു്‌ മോങ്ങുന്നു! ഉയര്‍ത്താന്‍ കിടാങ്ങള്‍ തന്നെ വേണോ? ഉയര്‍ത്തുന്നതിനു് പ്രതിഫലമായി എന്താ മനസ്സിലെ ഒരു കണക്കുകൂട്ടല്‍? :)

(ഞാനാണെങ്കില്‍ തന്നെത്താന്‍ പിടഞ്ഞെണീറ്റിട്ടു് തല്ലുകൂടുന്നവരോടു് പോയി പണിനോക്കാനും, പിള്ളേരോടു് “എനിക്കൊന്നും പറ്റീല്യ, നിങ്ങള്‍ തുടര്‍ന്നു് കളിച്ചോ” എന്നും പറഞ്ഞേനെ! തന്നെത്താ‍ന്‍ താഴ്ത്തപ്പെട്ടതായിരുന്നെങ്കില്‍ വെറുതെ അവിടെത്തന്നെ കിടന്നാല്‍ മതിയായിരുന്നു; വാഗ്ദാനപ്രകാരം ലോകാവസാനത്തിനു്‌ മുന്‍പു് എപ്പോഴെങ്കിലും ഉയര്‍ത്തപ്പെട്ടേനെ. ഇതിപ്പോ അതല്ലല്ലോ സംഭവം!) ‍ :)

Harikrishnan:ഹരികൃഷ്ണൻ said...

പട്ടം പറത്തുന്ന കുഞ്ഞിളംകൈകളി-
ന്നൊട്ടുമേ കൂസാതെയെത്തുമെന്നി-
ട്ടാനന്ദമൂർച്ഛയിലാടിത്തിമിർക്കുന്നൊ-
രായിരം പൂക്കൾ ചിരിക്കുന്ന പോൽ

ആയിരം വെൺമുകിൽത്തുണ്ടുകൾ പാറുന്ന
മാനത്തുദിക്കുന്ന സൂര്യനെപ്പോൽ
ആരെയും കൈ വീശി സ്വാഗതമോതുന്ന
താരിളം തെന്നലിൻ നർത്തനം പോൽ..

മാനത്തു വീണ്ടും പറന്നുയർത്തീടുമീ
മാനാഭിമാനിയാം പൊൻപതാക...
മണ്ണിന്റെ സ്പർശനമേറ്റു, പുനർജ്ജന്മ-
സ്മേരം നുകരുമീ പൊൻപതാക...

കരീം മാഷ്‌ said...

പൊൻപതാക
:(

Ranjith chemmad / ചെമ്മാടൻ said...

നന്നായിരിക്കുന്നു.

ജ്യോതിര്‍മയി /ज्योतिर्मयी said...

ഇന്‍ഡ്യാഹെറിറ്റേജ്, പറ്റി, പറ്റി. നല്ല പറ്റിയൊരു ‘മൂക്കുത്തി’ കിട്ടി. :-)

സു :) അങ്ങനെ പ്രതീക്ഷിക്കുന്നു.

ശ്രീ :)

കിച്ചു &എ എം പി; ചിന്നു :) പുത്തന്‍ തലമുറയ്ക്കു നല്ല ഉത്തരവാദിത്തമുണ്ടെന്നു്.


സി.കെ ബാബു :)അതെ,
"വീണാല്‍ വീഴട്ടെ, വീഴാത്തവനുലകിലെവന്‍?‍,വീണുമണ്ണില്‍ക്കിടക്കും നാണക്കേടാണൊഴിക്കേണ്ടതു്, പൊടിപുരളും മുമ്പെഴുന്നേല്‍ക്ക നല്ലൂ..” അല്ലേ? (ഞാന്‍ വീഴുമ്പോള്‍ ഓര്‍മ്മിക്കാം).


ഹരി :) ഹായ് ഹായ്, സ്വപ്നം കാണുന്നെങ്കില്‍ ഇങ്ങനെ കാണണം, നന്ദി.

കരീം മാഷേ :)

രണ്‍ജീത് :) നന്ദി.

Harikrishnan:ഹരികൃഷ്ണൻ said...

സ്വപ്നത്തിൽ എന്തിനാ വെറും മന്ത്രി ആവുന്നതു് - മുഖ്യമന്ത്രി തന്നെ ആവട്ടെ എന്നു കരുതി ജ്യോതീ :):)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

മൂക്കൊന്നു കുത്തുമ്പൊ മൂക്കുത്തിയും കിട്ടി
മൂക്കത്തു മൂക്കുത്തിയെത്ര ഭംഗി

Sapna Anu B.George said...

നല്ല കവിത.....കണ്ടതില്‍ സന്തോഷം