|
ഇനി, വാഗ്ദേവിയെ സ്മരിച്ചുകൊണ്ടിരുന്നപ്പോള്‍ തോന്നിയ ചില വരികള്‍ കുറിച്ചു ശ്ലോകരൂപത്തിലാക്കിയത്-
1. വാഗ്ഭൂഷണം (ഇതു സംസ്കൃതത്തിലാണു രൂപംകൊണ്ടതു്)
प्रवाळप्रभा मञ्जुभूषान्विताङ्गी
रसास्वादतृष्णां समुद्दीपयन्ती
शरच्चन्द्रिकाशीतदात्री च मे वाक्
भवेत्सर्वदा नित्यकामप्रदात्री॥
പ്രവാളപ്രഭാമഞ്ജുഭൂഷാന്വിതാംഗീ
രസാസ്വാദതൃഷ്ണാം സമുദ്ദീപയന്തീ
ശരച്ചന്ദ്രികാശീതദാത്രീ ച മേ വാക്
ഭവേത്സര്‍വദാ നിത്യകാമപ്രദാത്രീ!
2. വിദ്യാരംഭം കഴിഞ്ഞപ്പോള്‍ തോന്നിയത് (ഇതും സംസ്കൃതത്തില്‍)
सरसभाषणमावहमन्मुखे
स्वरससेवनभावनया मुदा।
भवतु मे रसना तव वेदिका
नय सरस्वति! वेदविदां पथि॥
സരസഭാഷണമാവഹ മന്മുഖേ
സ്വരസസേവനഭാവനയാ മുദാ
ഭവതു മേ രസനാ തവ വേദികാ
നയ സരസ്വതി! വേദവിദാം പഥി.
3. അടുത്തതു് മലയാളത്തില്‍ രൂപപ്പെട്ട ശ്ലോകമാണ്, ഒരു വിജയദശമി ദിനത്തിലെഴുതിയതു്
മനോദര്‍പ്പണത്തില്‍ക്കറുത്തൊട്ടിനില്‍ക്കും
മഹാരാഗവിദ്വേഷമാലിന്യമെല്ലാം
വെടിഞ്ഞാകില്‍, വെണ്‍താമരത്താരിനുള്ളില്‍-
ത്തെളിഞ്ഞീടുമാ വാണി ചിത്രം! വിചിത്രം!
13 comments:
ഇതിലെ മലയാളം മാത്രം മനസ്സിലായി. പക്ഷെ, മലയാളത്തിൽ 'വിചിത്രം' എന്നുപറഞ്ഞാൽ ഒരു തരി നെഗറ്റീവ് അല്ലേ?
വെടിഞ്ഞാകില്‍ - കളഞ്ഞാകില്
നല്ല ശ്ലോകങ്ങള്‍
നല്ല ശ്ലോകങ്ങൾ.ആശംസകൾ...
ഈ പോസ്റ്റിനു കമന്റിടാനുള്ള അറിവൊന്നും എനിക്കില്ല.
എങ്കിലും,
‘ആശംസകള്‍’
അപ്പൊ ഇല്ലത്തെക്കുട്ട്യാ ല്ലേ?
അതോ കോലോത്തെക്കുട്ട്യോ?
ആകെമൊത്തംടോറ്റല് കണ്ഫൂഷന്..
വല്ല പുത്തന്പോസ്റ്റും ഇടൂ കുട്ട്യേ, കാണട്ടെ
അനോണിനോണി
അനോണിയമ്മാമനു നല്ല വിവരമുണ്ടേ, ശബ്ദം കേട്ടപ്പോഴേയ്ക്കും മനസ്സിലായല്ലോ ഈ കുട്ടി പത്താംക്ലാസ്സിലാ പഠിയ്ക്കണേന്ന്.
അതോ എങ്ങാനും എന്റെ കൂടെ പണ്ട് ഒന്നാം ക്ലാസില്‍ പഠിച്ചിട്ടുണ്ടോ?
(ജ്യോതിര്‍മയി)
ശ്ലോകത്തിലു ചൊല്ലുന്നതിലും വെടിഞ്ഞാകില്‍ എന്ന വാക്കും കളഞ്ഞാകില് എന്ന വാക്കും , രണ്ടായാലും കുഴപ്പമില്ല അല്ലേ
അനോനിമാമാ,
ഞാൻ കോലോത്തെക്കുട്ട്യല്ല,ഇല്ലത്തെക്കുട്ട്യല്ല.ബാലവാടീത്തെക്കുട്ടിയാ.പുതിയ പോസ്റ്റ് കാണാനുള്ള കാഴ്ച്ചേം മാമന് പോയോ?
ജ്യോതിർമയിച്ചേച്ചീ,
ഒന്നിൽ ഞാനെത്തിയിട്ടില്ലല്ലോ.പിന്നെങ്ങനെയാ ഒപ്പം പഠിക്കുന്നേ?പത്തിലേയ്...ഈ ജന്മത്തെത്തുമെന്ന് തോന്ന്ണില്ല.
ഓഫുകളി തീർന്നു.ഇനി ഓൺ സൈഡിലേ ഗോളുള്ളൂ.
ആദ്യത്തേതിൽ എക്കോ ഒന്നു് അൽപ്പം കുറക്കാമായിരുന്നു. അവസാനത്തെ ചൊല്ലണതും എഴുതിയതും അൽപ്പം മാറ്റമുണ്ട്, അതാ മുകളിലത്തെ കമന്റ് :)
അല്ല, ഈ വി.ശി എന്തിനാ ജ്യോതിക്കു മറുപടി പറയുന്നത്?
ശ്ലോകം ചെല്ലലിനെ പറ്റി എനിക്ക് പണ്ടത്തെ കമന്റ് തന്നെ ഇപ്പോഴും പറയാനുള്ളൂ. എന്തായാലും ‘ഇറക്കുമതി‘ ചെയ്ത് വെക്കുന്നതിൽ കുഴപ്പമില്യല്ലോ?
-സു-
ഛെ, “ഇറക്കുമതി” പറ്റീഎല്യ. അപ്പോ ഇ-മെയിലിൽ കിട്ടുമെന്ന് വിചാരിക്കുന്നു.
-സു-
വെറുതെ കൺഫ്യൂഷിയതല്ലേ അനോനിച്ചാ..
അല്ല,ഇറക്കുമതി നടക്കുന്നില്ലല്ലോ.അതെന്താ?
സിബു ജി
‘വിചിത്രം’ എന്നതിന് നെഗറ്റീവ് അര്‍ത്ഥമോ?
വന്നുവന്ന്, ഒരുവാക്കിനും ഒരര്‍ഥവും ഇല്ല, എന്നാണെനിയ്ക്കു തോന്നുന്നത്. ഓരോ വാക്യത്തിന്റെ അര്‍ത്ഥത്തിലേയ്ക്ക് ആവശ്യമുള്ളത്രമാത്രം അര്‍ഥം വാക്കുകള്‍ സംഭാവനചെയ്യുകയാണെന്നു തോന്നുന്നു :)
വിചിത്രം, വിശേഷപ്പെട്ട ചിത്രം, അദ്ഭുതപ്പെടുത്തുന്ന കാഴ്ച എന്നൊക്കെയല്ലേ?അതോ ‘വെള്ളം’ പോലെ ഇതിന്റേം അര്‍ത്ഥം മാറീട്ടുണ്ടോ? ഞാനറിഞ്ഞില്ല.
ഇന്‍ഡ്യാ ഹെറിറ്റേജ്, നന്ദി പ്രോത്സാഹനത്തിന്.
“ഛെ, “ഇറക്കുമതി” പറ്റീഎല്യ. അപ്പോ ഇ-മെയിലിൽ കിട്ടുമെന്ന് വിചാരിക്കുന്നു“.
-സു-
സുനില്‍ ജി, വിചാരം അസ്ഥാനത്താണ് :)
Post a Comment