ഈ മുത്തശ്ശിയെ നിങ്ങള്‍ക്കറിയും. ഇവര്‍ നിങ്ങളുടെ മുത്തശ്ശിയല്ലായിരിയ്ക്കാം. പക്ഷേ നിങ്ങളുടെ കുഞ്ഞുമക്കളുടെ മുത്തശ്ശിയല്ലേ, ഓര്‍ത്തുനോക്കൂ. പിന്നെ പത്തുമുപ്പതുവര്‍ഷം കഴിഞ്ഞാല്‍ വേണമെങ്കില്‍ ഒന്നുകൂടെ ഓര്‍ത്തുനോക്കാം. മുത്തശ്ശിമാര്‍ പറയുന്നതില്‍ വല്ല കാര്യവുമുണ്ടോഎന്ന്-
എനിയ്ക്കു അമ്മൂമ്മയെപ്പോലെ - മുത്തശ്ശിയെപ്പോലെ - തോന്നാറുള്ള പ്രിയപ്പെട്ടകവിയുടെ - ബാലാമണിയമ്മയുടെ ഒരുകവിത “മുത്തശ്ശി” - ചൊല്ലാന്‍ ഞാന്‍ കാണിച്ച സാഹസം പൊറുക്കുക, കവിത കേള്‍ക്കുക.
7 comments:
:) അതിശയം! രാവിലെത്തന്നെ ഇല്ലാത്ത സമയം ഉണ്ടാക്കിയെടുത്ത് കവിതകൾ കുറേയൊക്കെ ഓടിച്ചുനോക്കി, “അമ്മയെപ്പോലെ തോന്നുന്നു, ചിലതൊക്കെ വായിച്ച് സങ്കടം വരുന്നൂ” എന്നൊക്കെ പ്രസംഗിച്ച്, ഒടുവിൽ “ഇത്രയും നല്ലത് എഴുതിവെക്കാൻ ഇനിയാരെങ്കിലുമുണ്ടാവുമോ” എന്നൊക്കെ പറഞ്ഞ് പുസ്തകം മനസ്സില്ലാമനസ്സോടെ താഴെവെച്ചതേയുള്ളൂ. വായിച്ചെപ്പോ തീർക്കുമോയെന്തോ!
കേട്ടില്ല. നന്നായിരിക്കാനേ സാദ്ധ്യതയുള്ളൂ. അല്ലെങ്കിൽ പറയാം.
ഞാന്‍ കേട്ടു...ഇഷ്ടായി.
ഞാന്‍ ആദ്യമായാ ഈ കവിത കേള്‍ക്കുന്നത്.
കവിത കേട്ടു, ഇഷ്ടപ്പെട്ടു. ആലാപനവും നന്നായിരിക്കുന്നു.
നന്നായിരിക്കുന്നൂ ആലാപനം :)
ഞാനും ആദ്യമായാ ഈ കവിത കേൽക്കുന്നത്. വളരെ നനനായിരിക്കുന്നു
കേട്ടു :) നന്നായിട്ടുണ്ട്.
എന്റെ ‘മുത്തശ്ശി‘യെ ശ്രദ്ധിച്ച എല്ലാവര്ക്കും നന്ദി :)
Post a Comment