Friday, December 11, 2009

പെണ്‍ഹൃദയം

പെണ്ണിന്റെ ഹൃദയത്തില്‍ എങ്ങനെ കേറിക്കൂടാം?


“നര്‍മ്മാലാപത്തിനാലല്ലറിയുക, വിരുതുണ്ടെങ്കിലോ സ്ത്രീജനത്തിന്‍-
ധര്‍മ്മം രക്ഷിപ്പതിന്നാ, യതുമതി വനിതാമാനസം പൂകിടാനായ്.
നിര്‍മ്മായം ചേല നല്‍കീട്ടിവളുടെ യഭിമാനത്തിനെക്കാത്ത ദേവ-
ന്നിമ്മട്ടില്‍ സ്ഥാനമേകീ മമമനസി മുദാ”, ചൊല്ലി പാഞ്ചാലിപോലും!

(സ്രഗ്ദ്ധരാവൃത്തത്തില്‍ എഴുതിയ ശ്ലോകം)

10 comments:

Calvin H said...

വെറുതെ അല്ല നെസ്സ് വാദിയയെ കേറി പ്രീതി സിന്റ ലൈൻ അടിച്ചത്.. ബോംബെ ഡൈയിങ്ങാവുമ്പോ തുണി ഒരുപാട് ഉണ്ടാവുമല്ല്ലോ!

പിന്നേം തമായായിരുന്നേ ;)

കണ്ണനുണ്ണി said...

തുണിക്കട നടത്തിയിരുന്നെങ്കിലോ അപ്പൊ :)

ജ്യോതിര്‍മയി /ज्योतिर्मयी said...

ഹ ഹ വായനക്കാര്‍ക്കു നന്ദി. കമന്റിനും നന്ദി.

എന്നാലും കൂട്ടരേ, പെണ്ണിന്റെ ഹൃദയത്തില്‍ ഇടം കിട്ടാന്‍ തുണിക്കട തുടങ്ങാന്‍ ആരെങ്കിലും ഇറങ്ങിത്തിരിച്ചാല്‍ ‘എഴുത്തുകാരി’യ്ക്ക് അതില്‍ ഒരു ഉത്തരവാദിത്തവുമില്ല എന്ന് ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു...

Unknown said...

ഇതൊരു പുതിയ അറിവാണല്ലോ. പക്ഷെ വെറും ചേല കൊണ്ടു കാര്യം നടക്കും എന്ന് ഞാന്‍ വിചാരിക്കുന്നില്ല...

Calvin H said...

@souparnika,

നല്ല കഥ... ശ്രീകൃഷ്ണൻ നർമ്മത്തിലും വിരുതിലും ഒന്നും ഒട്ടും മോശമായിരുന്നില്ല. പാഞ്ചാലിയെ പുള്ളിക്ക് ലൈന് അടിക്കാനേ താല്പര്യം ഉണ്ടായിരുന്നില്ല.

ലൈൻ അടിക്കാൻ നേരത്ത് ചേല കവരാറാണ് പതിവ്. ഗോപികാവസ്ത്രാക്ഷേപം രാസക്രീഢ ഒക്കെ ജ്യോതിർമയി മറന്നാലും നമുക്ക് മറക്കാൻ പറ്റുമോ? :)

ജ്യോതിര്‍മയി /ज्योतिर्मयी said...

ചേല, വെറും ചേലയല്ല, ബോംബെ ഡൈയിങ് അല്ല, കാഞ്ചീപുരം അല്ല.......

“ചിന്തയും വാക്കുമെന്‍ ചെയ്തികളും
കൊണ്ടുഞാന്‍ നെയ്തൊരിപ്പട്ടുവസ്ത്രം
ഞാന്‍ തന്നെയെന്നേ മമത മൂലം
ഞാനുമെല്ലാരും നിനച്ചതുള്ളൂ...

നീരാടുവാനായിറങ്ങിയപ്പോള്‍
നീയതെടുക്കുമെന്നോര്‍ത്തതില്ല
ഇത്തുകിലോടു മമത പക്ഷേ
തുച്ഛമാണച്യുത സത്യമോര്‍ത്താല്‍
എത്രകാലത്തേക്കു വിസ്മരിക്കും
ഹൃത്തടം തന്നിലെ മുത്തിനെ ഞാന്‍!

(എനിയ്ക്കിഷ്ടപ്പെട്ട ഈവരികള്‍ ഓര്‍മ്മവന്നു... കാല്വിന്റെ കമന്റുകണ്ടപ്പോള്‍)

ഹൃദയം കാണിച്ചാലും ചെമ്പരത്തിപ്പൂ ആണെന്നു പറയുന്നവരും ഉണ്ടാവും.

ജ്യോതിര്‍മയി /ज्योतिर्मयी said...

പിന്നൊരു കാര്യം-
ഗോപികമാരോടല്ല ഇത്തവണ ഞാന്‍ ചോദ്യം ചോദിച്ചത്. കൃഷ്ണനോടുമല്ല.
പാഞ്ചാലിയാണ് ഈ ചോദ്യത്തിന് ഉത്തരം പറയേണ്ടത് എന്നും തോന്നി. പാഞ്ചാലിയുടെ ഹൃദയത്തില്‍ കൃഷ്ണനു നല്ല ഒരുസ്ഥാനമുണ്ടായിരുന്നു. തീയില്‍ക്കുരുത്ത അവളുടെ ഉത്തരം എനിയ്ക്കിഷ്ടായി. അത്രതന്നെ.

Calvin H said...

ശ്രീകൃഷ്ണൻ ചേല കവർന്നെടുത്താൽ അത് ഗോപികമാരെ വസ്ത്രത്തിന്റെ വെറും ഭൌതികത മനസിലാക്കാൻ.

ശ്രീകൃഷ്ണൻ ചേല നൽകുമ്പോൾ ഭൌതികതയും ഫിലോസഫിയും ഒന്നുമില്ല :) അഭിമാനസംരക്ഷകൻ :):)

the man to walk with said...

kavithayum commentukalum ishtaayi..

ജ്യോതിര്‍മയി /ज्योतिर्मयी said...

ചേലകവര്‍ന്നെടുക്കാന്‍ എല്ലാവര്‍ക്കും അധികാരമില്ല. അധികാരമുള്ളവര്‍ അതു കവര്‍ന്നെടുത്താല്‍ മാനനഷ്ടവുമില്ല. കേസുമില്ല.

മറ്റുള്ളവര്‍ ഭീഷണിപ്പെടുത്തിയോ അബലയെന്നുഗണിച്ചോ അനാവശ്യത്തിനു മുതിര്‍ന്നാല്‍, സ്വന്തം എതിര്‍ത്തുനില്‍പ്പൊന്നും ഫലിക്കാതെ നിസ്സഹായയെന്നു തോന്നുന്ന അവസരത്തില്‍ രക്ഷകനായി വരുന്ന ആളെ ഹൃദയത്തില്‍ കുടിയിരുത്തും ആരായാലും.

അങ്ങനെ വനിതയ്ക്ക് രക്ഷവേണ്ടിടത്ത് രക്ഷകനാവാന്‍ ശ്രമിച്ചാല്‍ പുരുഷനു, വനിതയുടെ ഹൃദയത്തില്‍ സ്ഥാനം കിട്ടും, ആ നിലക്ക്, ഒരാള്‍ക്കേ പ്രവേശനമുള്ളൂ എന്നില്ല..എന്നുകൂടി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്, പാഞ്ചാലിയെക്കൊണ്ടു പറയിപ്പിച്ചതിലൂടെ.

വായിച്ചവര്‍ക്കും കമന്റിട്ടവര്‍ക്കും നന്ദി.
[വേറൊരു ട്വിസ്റ്റ് ഞാന്‍ പ്രതീക്ഷിച്ചു, മഹാഭാഗ്യത്തിന് അതുണ്ടായില്ല :-)]