മരം ഒരു ഗുരു
എന്തേ മാമകഹൃത്തുലഞ്ഞു മിഴിനീരാലേ മുഖം മങ്ങുവാ-നെന്തേ പൂവിതള്‍വാടിവീണതു കണക്കാക്കാതെ നില്പീമരം?ചിന്തിച്ചീവിധമമ്പരന്നനില ഞാന്‍ കൈക്കൊള്‍കവേ മാമരംതണ്ടൊന്നെന്നുടെ നേര്‍ക്കുനീട്ടി, യതില്‍ഞാന്‍ കണ്ടൂ പഴങ്ങള്‍ മുദാ
മരം ഒരു വലിയതത്വം പഠിപ്പിച്ചു. അതെന്താവാം?
4 comments:
:)
വിനയ് :-)നന്ദി
“സ’ഫല’മായ ഗുരുത്വം”
എന്ന് ആദരണീയനായ ഒരു വ്യക്തി, ഈശ്ലോകം വായിച്ചിട്ട് അഭിപ്രായം പറഞ്ഞു. അദ്ദേഹത്തിനും വിനീതമായ നമസ്കാരം!
(വാഗ്ജ്യോതി)
ചില ആഴ്ചകൾമുമ്പ് കേസരിയിൽ മാനനീയ പരമേശ്വർജിയുടെ “മരങ്ങളേ നിങ്ങൾ മഹർഷിമാരല്ലോ...“എന്നു തുടങ്ങുന്ന ഒരു കവിത കണ്ടിരുന്നു. അതുപോലെ ഇതും ഹൃദ്യമായി.
Post a Comment