Saturday, May 29, 2010

എഴുത്തുകാരി

എഴുതിയതെത്ര
കണക്കില്ല
ചിലരക്ഷരങ്ങള്‍ കണ്ടു
ചിലര്‍ വാക്കും
അതിനപ്പുറം ആരും ഒന്നും കണ്ടില്ല
ഒരു പുരസ്കാരവും തേടിവന്നില്ല

നിറം‌പിടിപ്പിച്ചെഴുതി
നീട്ടിയും കുറുക്കിയും എഴുതി
രാപകല്‍, ചോരനീരാക്കി എഴുതി
എന്നിട്ടുമെന്തേ.....
പാവം..... പാവം.....
പേന.

4 comments:

ഉപാസന || Upasana said...

പേനയുടെ സങ്കടങ്ങള്‍...
നന്നായി
:-)

ബിലാത്തിപട്ടണം / BILATTHIPATTANAM. said...

പേനക്ക് റെസ്റ്റ് കൊടുക്കൂ...
ടൈപ്പ് ചെയ്യൂ....

Rare Rose said...

ആരെങ്കിലും കാണാതിരിക്കില്ല വാക്കിനും,അക്ഷരങ്ങള്‍ക്കുമപ്പുറത്തൊളിപ്പിച്ചത്..പറയാനാഗ്രഹിച്ചത്..:)

അനില്‍ said...

ചോര നീരാക്കിയോ..?
അപ്പൊ പിന്നെ, അദ്ധ്വാ...നിക്കുന്ന പേനാവിഭാഗം തന്നെ.