Saturday, January 08, 2011

ഭുജംഗം

ഭുജംഗപ്രയാതവൃത്തത്തില്‍ ഒരു ശ്ലോകം

സഹായം തരേണം നിനയ്ക്കുമ്പോഴെയ്ക്കും
ദയാസാഗരന്‍ ദേവ, നെന്നെന്റെ ചിത്തം
അഹങ്കാരഭാരത്തിനാല്‍ കുമ്പിടാനും
മടിയ്ക്കും ഫണത്തില്‍ പദം വെപ്പതെന്നോ?

4 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ ഭുജഗത്തിന്റെ ലക്ഷണമൊന്നും ഈ മണ്ടനറിയില്ല കേട്ടോ ഡോക്ട്ടറേ..
പിന്നെ
എന്റെ മിത്രമേ ഭവതിക്കും കുടുംബത്തിനും അതിമനോഹരവും,
സന്തോഷപ്രദവുമായ പുതുവത്സര ആശംസകളും ഒപ്പം
ഐശ്വര്യപൂർണ്ണമായ നവവത്സര ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ....
സസ്നേഹം,

മുരളീമുകുന്ദൻ

അനില്‍ said...

ഇമേ സാദരം ത്വാം നമാമോ വയം! :-)

Unknown said...

ഭുജംഗം....!!

ജ്യോതിര്‍മയി /ज्योतिर्मयी said...

ബിലാത്തിപ്പട്ടണം മുതല്‍ ചെമ്മാടുവരെയുള്ളവര്‍ വായിച്ചൂലോ ഈ ശ്ലോകം! സന്തോഷമായി..
സ്പെഷല്‍ നന്ദി മൂന്നുപേര്‍ക്കും.. നവവത്സരാശംസകളും സ്വീകരിക്കൂ.

ജ്യോതിര്‍മയി.