നിങ്ങൾക്കെന്നെ അറിയില്ലല്ലോ?എന്റെ പേര് ഗൌരി. നല്ല കറുത്തനിറം. രണ്ടുനേരം പുഴയിൽപ്പോയി കുളിയ്ക്കും, അതാണൊരു ഹോബി എന്നു വേണമെങ്കിൽ പറയാം. എങ്കിലും ആരും എന്നെ "കാക്ക കുളിച്ചാൽ കൊക്കാകില്ല" എന്നൊന്നും പരിഹസിയ്ക്കാറേയില്ല. എന്റെ കറുപ്പിന് അത്രയ്ക്കുണ്ടേ ചന്തം. കറുപ്പിനു എട്ടഴകുണ്ടെന്നു എനിയ്ക്കും തോന്നുന്നു.
ഞാൻ വഴിയിൽക്കൂടെ നടന്നുവരുമ്പോൾ വഴിയോരത്തുള്ളവരുടെ കണ്ണുകളെല്ലാം എന്നെത്തന്നെ നോക്കിയിരിയ്ക്കുന്നതും ഞാനറിയാറുണ്ട്. തടിച്ച പ്രകൃതമായതുകൊണ്ടു ഞാനിത്തിരി പതുക്കെയേ നടക്കാറുള്ളൂ എന്നതു നേര്. എന്റെ നടത്തം കഴിഞ്ഞേയുള്ളൂത്രേ ഫാഷൻ ചാനലിലെ പൂച്ചനടത്തം പോലും എന്നാളുകൾ പറയുന്നു.അത്രയ്ക്കു സുന്ദരിയാണോ ഞാൻ?
ഇനി ഞാനൊരു രഹസ്യം പറയട്ടെ? എനിയ്ക്കെന്റെ കേമത്തം മനസ്സിലാക്കിത്തരാൻ വേണ്ടി ഒരു ദിവസം തമ്പുരാൻ ഒരു നിലക്കണ്ണാടി മുൻപിൽ കൊണ്ടുവന്നു വെച്ചു. എന്റെ തടിച്ച ശരീരം മുഴുവൻ ആ കണ്ണാടിയ്ക്കുള്ളിൽ കൊള്ളുമായിരുന്നില്ല. ദൃഷ്ടിദോഷം ഇല്ലെങ്കിലും നേരേ മുൻപിലുള്ളതു കാണുന്നതിനേക്കാൾ എന്റെ കണ്ണുകൾക്കെളുപ്പം രണ്ടു വശത്തുമുള്ളതു കാണാനാണ്. കണ്ണാടി എനിക്കു പറ്റിയ സാധനമല്ല. ഉറപ്പായി.
എങ്കിലും എനിയ്ക്കെന്റെ കേമത്തം മനസ്സിലാക്കണമെന്നുണ്ട്. എന്താണൊരു പോംവഴി? ഞാനെങ്ങിനെ? ആരാ ഈ ഞാൻ??? ഒരെത്തും പിടീം ഇല്ല്യല്ലോ. ഗൌരി-പടിഞ്ഞാറേ കോവിലകം വക-അത്രമാത്രേ എനിയ്ക്കറിയൂ എന്നെ പറ്റി. കുട്ട്യോൾക്കൊക്കെ എന്റെ വാലിലെ ഒരു രോമം മതീത്രേ പേടി മാറാൻ.
56 comments:
ജ്യോതിക്ക് സ്വാഗതം!
=======================
മലയാളത്തില്‍ എഴുതാന്‍ വളരെ എളുപ്പമാണ്.
ആദ്യമായി, മലയാളത്തില്‍ എഴുതാനുള്ള സംഗതിയാണ് വേണ്ടത്..
വരമൊഴി ആണ് അതിനുള്ള സൂത്രം. സാധാരണ പോസ്റ്റുകള്‍ അടിച്ചുണ്ടാക്കാന് ഈ എഡിറ്ററാണ് ഉപയോഗിക്കുക.. നമുക്ക് അതില്‍ അടിച്ചുണ്ടാക്കാനും സേവു ചെയ്യാനും പിന്നീട് എഡിറ്റ് ചെയ്യാനും ഒക്കെ പറ്റും, നോട് പാഡ് പോലെ.. ഇവിടെ റൈറ്റ് ക്ലിക്ക് ചെയ്തു സേവ് ചെയ്താല്‍ എഡിറ്ററിന്റെ സെറ്റപ്പ് ഫയല്‍ കിട്ടും. അതു ഡൌണ്‍ലോഡ് ചെയ്ത് സേവ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യൂ.
ഇനി, കമന്റ് എഴുതുമ്പോള്‍ ഒക്കെ വരമൊഴിക്ക് പകരം മൊഴി കീമാപ്പോ അതുപോലുള്ള സൂത്രങ്ങളോ ഉപയോഗിക്കാം. അതും വരമൊഴിയുടെ പേജില്‍ ഉള്ള ലിങ്കു വഴി പോയാല്‍ കിട്ടും..
ഒരു മലയാളം ബ്ലോഗിന്റെ സാധാരണ സെറ്റിങ്ങുകള് ഇവിടെ കാണാം
മലയാളം ബ്ലോഗുകളിലെ മലയാളം കമന്റുകള്‍ ശേഖരിച്ച് സ്വരുക്കൂട്ടി വെക്കാന്‍ നമുക്ക് ഒരു ഗൂഗിള്‍ ഗ്രൂപ്പ് ഉണ്ട്. ഇവിടെ നോക്കൂ കമന്റ് നോട്ടിഫിക്കേഷന്‍ അഡ്രസ് ആയി പിന്മൊഴികള് (അറ്റ്) ജീമെയില് (ഡോട്) കോം എന്ന് കൊടുത്താല്‍ (ആ സെറ്റിങ്സില്‍ ആ പരിപാടി കാണാം), അതവിടെ വന്നോളും.. മിക്കവരും അവിടെ വരുന്ന കമന്റുകള്‍ കണ്ടാണ് ആ പേജിലേക്ക് എത്തുന്നത്.. ഒരു ഐഡി ഉണ്ടാക്കി നമ്മുടെ ഗ്രൂപ്പില്‍ ചേരൂ.. ദിവസം അമ്പതോളം കമന്റുകള്‍ ശരാശരി വരുന്നതുകൊണ്ടാണ് പുതിയ ഐഡി എന്നു പറഞ്ഞത്. പൊതുവേ ജീമെയിലാണ് ഉപയോഗിക്കുന്നത്, എല്ലാവരും (നല്ല യൂണികോഡ് സപ്പോര്‍ട്ട് ഉള്ളതു കൊണ്ടാണ് എന്നാണ് എന്റെ വിശ്വാസം)
ഇനി എങ്ങനെ പുതിയ പോസ്റ്റുകള്‍ മലയാളം ബ്ലോഗുകളില്‍ വന്നാല്‍ അറിയാം എന്നല്ലേ? അതിനും നമുക്കു സൂത്രങ്ങള്‍ ഉണ്ട്.. താഴെക്കാണുന്ന ലിങ്കുകള്‍ അതിനുള്ള വഴികളാണ്
1. http://www.thanimalayalam.org
2. http://www.thanimalayalam.in
3. http://malayalam.hopto.org
4. http://thanimalayalam.blogspot.com/
5. http://pathalakarandi.blogspot.com/
6. http://malayalamblogroll.blogspot.com/
7. http://thani-malayalam.blogspot.com
കൂടുതല്‍ അറിയണമെങ്കില്‍ ചോദിക്കൂ :techhelp (at)thanimalayalam[dot]org
സുന്ദരി, ഈ പറഞ്ഞ കടവു എവിടാ മാഷെ...;)
അക്ഷരശ്ലോകം ഗ്രൂപ്പിലെ ജ്യോതിര്മയിയല്ലേ? ജ്യോതി ഈ പോസ്റ്റിലെ ചില്ലക്ഷരങ്ങള്‍ ശരിയാംവിധം കാണിക്കുന്നില്ലല്ലോ, വരമൊഴി/മൊഴി എന്നിവയിലേതെങ്കിലുമാണു മലയാളം എഴുതുവാന്‍ ഉപയോഗിക്കുന്നതെങ്കില്‍ ഏറ്റവും പുതിയ വേര്‍ഷന്‍ തന്നെ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കുക.
ശനിയാ- നന്ദി. ഇപ്പോൾ ശരിയായില്ലേ.
കുട്ടപ്പായി-കടവിടിഞ്ഞു, തിരുവാതിരഞ്ഞാറ്റുവേലയല്ലേ.
പെരിങ്ങോടരേ-അതെ ആ പുണ്യശ്ലോകതന്നെ:-)
ഗുരുകുലത്തിൽ ഗുരു പിക്-നിക് കഴിഞ്ഞെത്തിയില്ല്യാനാ തോന്നുന്നത്. അടുത്തു തന്നെ യുണ്ടായിരുന്ന നെല്ലിക്ക വഴി പറഞ്ഞു തന്നു. നെല്ലിക്കയും രുചിച്ച്.. സൂര്യഗായത്രിയും ജപിച്ച്...കറിവേപ്പിലയിലാണെങ്കിലും വിളമ്പിയ അവിലുകുഴച്ച്തും തിന്നു(ഇത്രയും ഉറപ്പില്ലാതേം ഉണ്ടാക്കാം)...അങ്ങനെ നടക്കുമ്പോൾ രണ്ടും കൽപ്പിച്ചു ഒരു തീരുമാനമെടുത്തതാണേ. കിച്ചു-സാൻ കണ്ടറിഞ്ഞു സഹായിച്ചതുകൊണ്ടു ഇതൊന്നു തരായീ.
സസ്നേഹം
ജ്യോതി
വെല്‍ക്കം ടു ബ്ലോഗ് വേള്‍ഡ്
നൈസ് റ്റു മീറ്റ് യൂ
ജ്യോതിര്മൊയീ, ഭവതി ലിങ്കാന്‍ പഠിച്ചൂന്ന് ഇതാ ഈ കമന്റ് സാക്ഷിയും തെളിവും...
ജ്യോതിര്മൊയീ, ഭവതി ലിങ്കാന്‍ പഠിച്ചൂന്ന് ഇതാ ഈ കമന്റ് സാക്ഷിയും തെളിവും...
പാപ്പേട്ടന്‍ ഇതു വരെ നേരെ ചൊവ്വേ കമന്റാന്‍ പഠിച്ചില്ലാന്ന് ഇതാ ഈ ഇരട്ട കമന്റുകള്‍ സാക്ഷിയും തെളിവും... ;)
സുന്ദരികളും സുന്ദരന്മാരും.ഉറൂബെന്നൊ എഴുതി.ഞങ്ങള്‍, ഞാനും എന്റെ പെങ്ങന്മാരും എന്നും ഒളീച്ചു നടന്നു.നാട്ടുകാരു് പറയുന്നതു കേള്‍ക്കാമായിരുന്നു.സുന്ദരികുട്ടികള്‍(സുന്ദരന്‍ നിശബ്ദന്‍)
നന്ദായിരിക്കുന്നു.ഭാവുകങ്ങള്‍.
വേണു.
ഞാന്‍ ഒരു Intel dual-core CPU ഉള്ള മെഷീനില്‍ നിന്നാണ് മുമ്പത്തെ കമന്റ് പോസ്റ്റു ചെയ്തത്. അതാണെന്നു തോന്നുന്നു ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടത്. ഈ ഇന്റലിന്റെ ഓരോ മായാവിലാസങ്ങളേ...
പാപ്പാന് സാാര്,
പക്ഷെ മിനിമം 512 റാം എങ്കിലും വേണ്ടേ അങ്ങിനെ ഒരു കമന്റ് സ്പ്ലിറ്റ് ആവാാന്? അതും ഉണ്ടെന്നാണൊ വിവക്ഷ? പിന്നെ ത്രെഡില്‍ തൂങ്ങിയാണ് കമന്റിയേന്നും എനിക്കൊരു സംശയം ഇല്ലാതില്ല.
പാപ്പേട്ടാ, ആ കൈഅബദ്ദത്തിന് ഞാന്‍ ഓള്‍റെഡി മാപ്പപേക്ഷിച്ചതാണല്ലോ ;) അതു നമ്മക്കു മറക്കാം :-? ;)
ഇഞ്ചിയേച്ചിയേ, എന്നെ ഒതുക്കാന്‍ ഏതു ചെകുത്താന്റെയും കൂട്ടു പിടിക്കും എന്ന് പറഞ്ഞതിതിനാരുന്നു അല്ലെ?
;)
ആദീ
അതിനിതു പപ്പേട്ടന് അല്ലേ ഉമേഷേട്ടന് അല്ലല്ലൊ?
;)
(സ്വര്‍ഗ്ഗത്തേക്കാള്‍ സുന്ദരമാണീ കമന്റുകള്‍ വിളയും ഭൂമീ.....)
അല്ലാ, ഇഞ്ചിയെന്നു മുതലാ എന്നെ കൂട്ടുപിടിക്കാന്‍ തുടങ്ങിയതു്?
ആദിയേ, എന്തായാലും നമ്മളാ ടീം കേട്ടോ. ചെകുത്താനാണെങ്കിലും പുണ്യാളച്ചനാണെങ്കിലും...
ജ്യോതീ, ലിങ്കിടാന്‍ പഠിച്ചല്ലോ. ഇനി കമന്റുകള്‍ എങ്ങനെ ഡിലീറ്റ് ചെയ്യാം എന്നു കൂടി പഠിക്കൂ. ഇവിടെ അതിന്റെ ആവശ്യമുണ്ടു്... :)
പാപ്പേട്ടാ,
വിശ്വസിക്കരുത്... പണ്ട് ഉമേഷേട്ടാ-ന്നു മുഴുവന്‍ വിളിക്കാത്ത ആളാരുന്നു (തെറ്റില്ലാതെ എഴുതാന്‍ അറിയാമ്മേലാത്തതു കൊണ്ടു മാത്രമല്ല). ഇപ്പക്കണ്ടാ, കാലുവാരിക്കളഞ്ഞു.
നമ്പരുത് നമ്പരുത് :D
(ഈ ഭൂമിയില്‍ ഒരു സ്വര്‍ഗമുണ്ടെങ്കില്‍ അതിവിടെയാണ്, അതിവിടെയാണ്, അതിവിടെയാണ് ;)
ഹ ഹ ഹ
സുന്ദരിയെ ഇഷ്ടപെട്ടോ എന്നു ചോദിച്ചാല്‍ , അതിനേക്കാള്‍ ഇഷ്ടപെട്ടതു ക്ലൈമാക്ക്സ് ആണു വെല്‍കം 2 ബ്ലോഗ് എന്ജോയ് ദ കമന്റ്... ഹാപ്പി ബ്ലൊഗിംഗ് ;)
ഇഞ്ചീ, “ശത്രു ദയ അര്‍ഹിക്കുന്നില്ല” എന്നാണ് ‘രണ്ടാമൂഴ‘ത്തില്‍ ഭീമനോട് നാഗന് ഉപദേശിച്ചത് എന്നു ഞാന്‍ വെറുതെ ഇവിടെ പറഞ്ഞോട്ടെ. ആദിയെ എന്തെങ്കിലും ചെയ്യണം എന്നല്ലാട്ടോ ഞാന്‍ പറയുന്നത്, അതൊക്കെ ഇഞ്ചിയുടെ ഇഷ്ടം പോലെ :-)
അത് എല്ലാം മറന്നേക്കൂ.....
ശത്രു എന്ന പേരില്‍ അറിയപ്പെടുന്ന ശത്രുഘനശാര്ദ്ദൂലവിക്രീഡിതന് എന്റെ എളേമ്മേടെ മൂത്ത മോനാ, ഞാനല്ല :)
ആനയെ കുളിപ്പിക്കണ കാര്യത്തെപ്പറ്റി ജ്യോതി എഴുതുമ്പോള്‍ പ്രാപ്രയെന്താ മെഡിമിക്സിനെപ്പറ്റി ചിന്തിക്കണേ?
പക്ഷെ ഉമേഷേട്ടാ ചെകുത്താന് എന്ന് കണ്ടതും പിന്നെ എങ്ങിനെ ഞാന്‍ കൂട്ടാണ്ടിരിക്കും? പറയൂ.... ;)
പപ്പേട്ടാ,അതോണ്ടാവുമോ ശത്രു(ഘന് സിന്‍ഹ) ഇപ്പൊ വീട്ടില്‍ ഇരിക്കുന്നേ? :-)
ജ്യോതിച്ചേച്ചിയെ, എന്നായൊക്കെയുണ്ട് ? :)
ആഹാ അമേരിക്കന്‍ ഐക്യനാട്ടുകാര് ഇവിടെ ഉത്സവത്തിനു കൊടി ഉയര്ത്തിയിരിക്കുകയാണോ?
എന്റെ സമയം ശരിയല്ല. അതുകൊണ്ട് കൂടണില്ല. കണ്ട ശ്രീജിത്തുമാരും ആദിത്യന്മാരുമൊക്കെ കയറി നിരങ്ങുന്നു.
(ആദിത്യാ ഞാന്‍ ഉറങ്ങി)
നല്ലോണം തേച്ച് ഉരച്ച് കുളിപ്പിക്ക് പാപ്പാനേ :).
ബൈദബൈ, പപ്പന് പ്രിയപ്പെട്ട പാപ്പാന് ഇയാളാണോ? ആരൊക്കെയോ പപ്പേട്ടാ എന്ന് വിളിക്കുന്നുണ്ടല്ലോ?
ജ്യോതി സാഗതം! ആദ്യ കമന്റില്‍ അതുമറന്നു അതിനു ഒരു മാപ്പ്. കയ്യിലുള്ളതുമതി, റൂട്ട് മാപ്പായാലും
കുമാരാ, ഇന്നു കമന്റണ്ട. അഡ്മിന് റൈറ്റൊക്കെ കിട്ടിയതിന്റെ ക്ഷീണമുണ്ടാവുമല്ലോ. നല്ലവണ്ണം മെഡിമിക്സൊക്കെയിട്ടു തേച്ചുകുളിച്ചു കിടന്നുറങ്ങൂ. ബാകി യുദ്ധമൊക്കെ നാളെയാവാം.
ന്നാലും സ്വന്തം ബ്ലോഗ് എരന്ന് വാങ്ങുകാന്നൊക്കെ ഞാന്‍ കേട്ടിട്ടേയുള്ളൂ...
ഇതിപ്പൊ ലൈവ് ആയി കാണാന്‍ സാധിച്ചു..! എന്റെ ഒരു ഭാഗ്യം!
കുമാറേട്ടാ,
വയറു നിറഞ്ഞില്ലെ? ഇനി ഉറങ്ങിക്കൂടെ? ;))
ഹോാ ശത്രുക്കള്‍ക്കു പോലും കുമാറേട്ടന്റെ പോലെ ഒരു അവസ്ഥ ഉണ്ടാവല്ലേ... ദയനീയം
;)))
ഓ മറന്നു. ഇഞ്ചിയ്ക്കു ചെകുത്താന്മാരോടാണല്ലോ കൂട്ടും സംസര്‍ഗ്ഗവും. ആദിത്യന് ആലങ്കാരികമായി പറഞ്ഞതാണു കേട്ടോ.
ഇഞ്ചിനീരം തു മെക്കാനം
ഇഞ്ചീസൌഹൃദവാദിനം
ഗജപാലം പിശാചം ച
ദൂരതഃ പരിവര്‍ജ്ജയേത്
മെക്കാനിക്കല്‍ ഇഞ്ചിനീയര്മാരെയും ഇഞ്ചിയുടെ സുഹൃത്തുക്കളെയും പാപ്പാന്മാരെയും ചെകുത്താന്മാരെയും അടുപ്പിക്കരുതു് എന്നര്‍ത്ഥം.
ജ്യോതിയുടെ ബ്ലോഗില്‍ക്കയറി സംസ്കൃതശ്ലോകത്തില്‍ ഓഫടിക്കുക എന്നു പറഞ്ഞാല്‍... ഇതെന്താ, കുട്ടിക്കളിയാണോ?
എന്നതാ ഇവിടെ നടക്കണേ? ആറുമാസം മുന്നേ ബ്ലോഗ്ഗ് തുടങ്ങ്യ ജ്യോതിട്ടീച്ചര്ക്ക് ഇപ്പോ സ്വാഗതമോ? ആനയുടെ കാര്യം പറഞ്ഞപ്പോഴാ. പാപ്പാനേ, കുമാറിന്റെ ബ്ലോഗ്ഗാനകള്ക്ക് വെയിലടീക്കാണ്ടെ ഓരോ ബേസ്ബാല് ക്യാപ്പ് വാങ്ങി ദാനം ചെയ്യാന്‍ പോകുവാ. ആനയുടെ ഹാറ്റ് സൈസ് എത്രയാവും?
പപ്പേട്ടാ
ആ ശ്ലോകത്തിനൊരു മറു ശ്ലോകം എഴുതീലെങ്കില് അമ്മയാണെ ഞാന്‍ സംകൃതം പഠിക്കും...
എനിക്കങ്ങിനെ ചെകുത്താന്, അസുരന്, ഉമേഷേട്ടന്,ദില്‍ബൂ, ആദി എന്നിങ്ങിനെ റേസിസമോ വിവേചനോ ഒനൂല്ല. എല്ലാരേം സ്നേഹിക്കും,കൂട്ടും.. ;)
ഉമേഷേ. ‘പ്ശാശ്’ എന്നുദ്ദേശിച്ചത് ആരെയാ? (ഗജപാലനായ പ്ശാശ് എന്നാണോ ഗജപാലനും പ്ശാശും എന്നാണോ വിഗ്രഹം?) :-)
ദേവാ, കുമാറിന്റെ ആനകളുടെ സൈസൊക്കെ ഇപ്പൊ ശ്രീജിത്തിനായിരിക്കും കുമാറിനേക്കാളും നന്നായി പരിചയം :-)
ജ്യോതീടെ കഷ്ടകാലത്തിനാണ് സ്വന്തം ബ്ലോഗിലേക്കു തന്നെ ലിങ്കു ചെയ്തു കളിച്ചത് :-)
ഇഞ്ചീ, തീര്‍ച്ചയായും ഇഞ്ചി എഴുതണം. ആ ശ്ലോകത്തിലെ ആദ്യവരിയില്‍ത്തന്നെ കണ്ടോ “ഇഞ്ചിനീരം തു” എന്നെഴുതിയേക്കണേ. ഇഞ്ചിയുടെ നേരെ തുപ്പിയതാണോ എന്തോ? ഈ സംസ്കൃതത്തില്‍ ‘തു’ എന്നൊക്കെ എഴുതിയാല്‍ എന്താ അതിന്റെയൊക്കെ അര്‍ത്ഥം എന്നു ദൈവത്തിനുമാത്രം അറിയാം...
സംകൃതം അല്ല എല്‍ജിയേച്ചീ സംസ്കൃതം ;)
സംകൃതം മറ്റെ മാപ്പിളപ്പാട്ടിലേയാ ;)
പിന്നെ കുറച്ചു മോളില്ത്തെ ഒരു ടെക്നിക്കല്‍ ഡൌട്ട് - നാഗത്തിന്റെ (ആനയുടെ) പുറത്തിരിക്കുന്നവന് എന്ന അര്‍ത്ഥത്തില്‍ ആണോ പാപ്പേട്ടന്‍ സ്വയം “നാഗന്” എന്നു വിളിച്ചത്? എന്നാലും ഇച്ചിരി തടി കൂടിയെന്നും പറഞ്ഞ് ഇഞ്ചിച്ചേച്ചിയെ “ഭീമന്” എന്നു വിളിക്കണ്ടായിരുന്നു....
മൂന്നാമത്തെ വരിയില്‍ ഗജപാലന് (പാപ്പാന്) പിശാചാണെന്നും പറഞ്ഞിട്ടുണ്ട്.
ആനക്ക് മദം ഇളകിയാല്‍ പാപ്പാന് തളയ്ക്കും, ആനപ്പുറത്തിരിക്കുന്നയാള്ക്ക് മദം ഇളകിയാലോ?
ആദിയേ.. നാഗം എന്നാല്‍ ആനയൊ? ശ്ശോ..ഞാന്‍ നിര്‍ത്തി, ഇനി ആദിയ്ക്കൊന്നും തിരുത്തുന്ന പ്രശ്നമില്ല. :)
പ്രാപ്രയുടെ ചോദ്യത്തിനുത്തരം ‘രണ്ടാമൂഴ’ത്തില്‍ തന്നെയുണ്ടല്ലോ -- “ജന്തുക്കള്‍ക്കും സഹജാവബോധമുണ്ട്. മദപ്പാടിന്റെ അരഭ്രാന്ത് മനുഷ്യന്റെ മുഴുഭ്രാന്തിനുമുന്നില് ഭയന്നു ചിന്നം വിളിച്ചു” എന്നോ മറ്റോ വരികളുണ്ടതില്‍.. ബേസിക്കലി, ആന ചിന്നം വിളിക്കും പാപ്പാനു മദമിളകിയാല്‍, നേരെ തിരിച്ചും :-)
ബിന്ദുവേ,
ഇതു വായിച്ചിട്ടുണ്ടോ?
ആദിയേ, നീ പണ്ഡിതനാണല്ലോ... :)
ഒരു പ്രാവശ്യം മുയല് ചക്ക തിന്നെന്നും വെച്ച് പണ്ഡിതന്മാരെ മൊത്തം ഇങ്ങിനെ അടച്ചാക്ഷേപിക്കരുത് ഉമേഷേട്ടാ
ഉമേഷ്ജീ ആദിയെ രക്ഷിക്കാനായി തന്നെയാണല്ലേ? സ്വയം പാര സമ്മതിക്കില്ലല്ലേ? ;)
“സ്വയം പാര സമ്മതിക്കില്ലല്ലേ...” എന്നതു മനസ്സിലായില്ലെ ബിന്ദ്വേ. തെളിച്ചു പറയൂ.
ഇഞ്ചിയ്ക്കു മലയാളത്തിലെ പഴഞ്ചൊല്ലൊക്കെ അറിയാം, അല്ലേ? മുയല്, ചക്ക എന്നൊക്കെ പറയുന്നു...
പാപ്പാനേ, “ച” എന്നുള്ളതുകൊണ്ടു്, “പാപ്പാനും പിശാചും” എന്നു വിഗ്രഹിച്ചാല്‍ മതി.
:)
ഇനിയും ഞാന്‍ എനിക്കിട്ട് പാര വച്ചാല്‍ എന്റെ ആത്മാവെന്നോട് പൊറുക്കില്ല ഉമേഷ്ജീ.. അതുകൊണ്ട് ഞാന്‍ ഇവിടെ ഇല്ല. :)
ഇഞ്ചിയുടെ പഴഞ്ചൊല്ലിനെപ്പറ്റി ഞാനൊന്നു പരാമര്‍ശിച്ചെങ്കിലും ആരും ശ്രദ്ധിച്ചുകണ്ടില്ല.
ഒരു പാര വെറുതേ കിടന്നു തുരുമ്പുപിടിക്കുന്നതു് ഒരു പടലപ്പഴം കിളി കൊത്തിപ്പോകുന്നതിനേക്കാള് ഹൃദയഭേദകമായതുകൊണ്ടു് ഞാന്‍ എഴുതട്ടേ:
======
ഇഞ്ചീ,
മുയല്, ചക്ക എന്നൊക്കെ കേട്ടിട്ടുള്ളതല്ലാതെ പഴഞ്ചൊല്ലെന്താണെന്നു് ഇഞ്ചിയ്ക്കു പിടിയില്ല എന്നു മനസ്സിലായി. പറഞ്ഞു തരാം. ഇഞ്ചിയ്ക്കു മനസ്സിലാകാന്‍ ബുദ്ധിമുട്ടുള്ള കട്ടി മലയാളം വാക്കുകളുടെ ബ്രായ്ക്കറ്റില്‍ ഇംഗ്ലീഷ് വാക്കുകളും ചേര്‍ത്തിട്ടുണ്ടു്.
ഒരിക്കല്‍ ഒരു മുയല് (rabbit) ഒരു പ്ലാവിന്റെ (jackfruit tree) തണലില്‍ കിടന്നു വിശ്രമിക്കുകയായിരുന്നു (resting). അപ്പോള്‍ പ്ലാവില്‍ നിന്നു് ഒരു ചക്ക (jackfruit) അടര്‍ന്നു മുയലിന്റെ പുറത്തു (back) വീണു് (fall) മുയല് ചത്തുപോയി (passed away). അങ്ങനെ പ്ലാവുനില്ക്കുന്നതിലെ കാരണോര്ക്കു (old man) ബുദ്ധിമുട്ടൊന്നും കൂടാതെ (without difficulty) മുയലിറച്ചി തിന്നാന്‍ (to eat) തരമായി.
പിറ്റേന്നു (the next day) മുതല്‍ കാരണോര് വെയിറ്റു ചെയ്തിരിക്കുകയാണു്-ഓരോ ചക്ക വീഴുമ്പോഴും അതിനു കീഴില്‍ ഒരു മുയലുണ്ടാവുമെന്നു പ്രതീക്ഷിച്ചു് (expecting). പിന്നെയൊരിക്കലും അതു സംഭവിച്ചില്ല (didn't happen). അങ്ങനെ മടിപിടിച്ചിരിക്കുന്ന (lazy) കാരണോരോടു് അയല്ക്കാരന് (neighbour) പറഞ്ഞതാണു്: “ഒരു ചക്ക വീണപ്പോള്‍ മുയല് ചത്തുവെന്നു കരുതി എപ്പോഴും (always) ചക്ക വീഴുമ്പോള്‍ മുയല് ചാവില്ല”.
ഇതാണു സൂചിതകഥ (anecdote). മുയല് ചക്ക തിന്നുന്നതൊന്നുമല്ല, ചക്ക വീഴുന്നതും മുയല് ചാവുന്നതുമാണു് ഈ പഴഞ്ചൊല്ലിന്റെ (old saying) അന്തസ്സത്ത (essense). ഇനിയും തെറ്റു പറ്റില്ലെന്നു പ്രതീക്ഷിക്കുന്നു (hope).
======
ഇഞ്ചിയുടെ അടുത്ത പഴഞ്ചൊല്ല്: ഇഞ്ചിയെന്തിനാ നാനാഴി?
ഉമേഷേട്ടാ (Umesh brother)
സത്യം (Truth) പറഞ്ഞാല്‍ ഇതൊരു പോസ്റ്റാക്കാമായിരുന്നു . കമന്റുകളുടെ ഇടയില്‍ കിടന്ന് (lynig) പോവേണ്ടതല്ല.
ഇത് ഞാന്‍(me) വായിച്ചിട്ട് ചിരിച്ചു മരിച്ചു(died). ഇവിടുത്തെ ആസ്ഥാന ഫലിത (joke)പോസ്റ്റിങ്ങുകളായ വിശാലേട്ടന് (Visaalan brother), കുറുമാന് ജി (kurumaan sir), അരവിന്ദന് ജി (aravind sir) യുടെ പോസ്റ്റ് വായിച്ചിട്ട് പോലും (even) ഞാനിത്രേം ചിരിച്ചിട്ടില്ല (didnt laugh).
പപ്പേട്ടന്റെ (elephant jockey) കമന്റ്സിനെ പോലും കടത്തി വെട്ടിക്കളഞ്ഞു (tore apart).
ഇതിനുമുന്നില്‍ എന്റെ ചുരിക ഞാന്‍ താഴ്ത്തുന്നു (lowering).
മറ്റൊരു പഴഞ്ചൊല്ലു പറഞ്ഞുകൊണ്ട്...
ഗുരുക്കളില്‍ പൊട്ടനില്ല (wise).
ഓ “പൊട്ടന്” എന്നതിന്റെ ഇംഗ്ലീഷാണു wise അല്ലേ? അറിയില്ലായിരുന്നു...
ഇഞ്ചി ഇംഗ്ലീഷിലെഴുതിയിട്ട് ബ്രായ്ക്കറ്റില്‍ മലയാളം കൊടുത്താല്‍ മതിയായിരുന്നു.
പാപ്പാനേ, പ്രൊഫൈലില്‍ നിന്ന് mahout എന്നത് എടുത്ത് ദൂരക്കളയൂ.
elephant jockey ചേട്ടന്റെ നെഞ്ചില്‍ തിരുവാതിര കളിച്ചതെന്തിനാണെന്നു മനസിലാവുന്നില്ല... :))
ഇതിനു തരാന്‍ ഇത്രേം ഒക്കെയെ എന്റെ കയ്യില്‍ ഉള്ളു -
jyothichehcy will be of the angry or have been smiled of the dead.
ഇത്രയും നേരം കൊണ്ട് ഈ പോസ്റ്റിനെ ഒരു തുള്ളിയൊഴിഞ്ഞ കളമാക്കിയല്ലോ നിങ്ങളെല്ലാം കൂടി :-)
-- ഒരു പാവം എലിഫന്റ് ജോക്കി
ചില തല്‍പ്പരകക്ഷികളെ സഹായിക്കാന്‍ വേണ്ടി ആ ‘തുള്ളിയൊഴിഞ്ഞ കളം’ എന്നതിന്റെ ഒരു അംഗ്രേസി പരിഭാഷ കൊടുക്കേണ്ടതായിരുന്നു.
സന്തോഷേട്ടാ, എലിഫന്റ് ജോക്കീന്റെ കോപ്പി റൈറ്റ് എന്റെ ബോസിനാണ് ആക്ചുവലി.
വണ്‍ ഡേ, When the birds were chirping outside and the sun was shining bright and the sky was blue, I showed him a picture of thrisoorpooram. He laughed and said, it is so funny to see tiny Indians sitting on top of elephants. So I told him, saaar just like you gigantic white people tame tiny horses, we tiny people tame gigantic elephants. Then he asked, what are they called, Elephant Jockey?
(Tranlation of the above: വേറെ പണിയൊന്നുമില്ലേ ഇന്നിവിടെയാര്ക്കും. ഒരു വീക്ക ഡേന്റെ ആദ്യം തന്നെ ഇങ്ങിനെയാണെങ്കില്‍ ഫ്രൈഡേ ആവുമ്പൊ എന്താവും?)
ഉമേഷ്ജീ കാരണവര്‍ എന്നതിന്റെ ഇംഗ്ലീഷു കൂടി കൊടുക്കാമായിരുന്നു.:)
തുള്ളിയൊഴിഞ്ഞ കളം == Tiananmen Square
പാപ്പാഞ്ചേട്ടാ,
സൂപ്പര്‍ കമന്റ്! :)
(ടിയാനെന്മെന്നും തുള്ളിയും ചേര്‍ത്ത് വായിച്ചപ്പോള്‍ ഒരു നൊമ്പരമാണ് തോന്നിയത് സത്യത്തില്‍)
ജ്യോതിടീച്ചറേ, അപ്പോ അരങ്ങേറ്റം അടിപൊളിയായിരുന്നു അല്ലേ.
നന്നായിരുന്നു...പിന്നെ എന്റെ പോസ്റ്റില്‍ കമന്റിട്ടപ്പോള്‍ ഒരു ഹിന്റ് തന്നതോണ്ട് സംഗതി എന്താന്ന് പെട്ടെന്ന് തന്നെ കത്തി.
ഇതിനിടയ്ക്ക് ഇത്രേം ആള്ക്കാര് ഇവിടെ കേറിപ്പറ്റിയതറിഞ്ഞില്ല. ഒരു നൂലു[thread]കണ്ടപ്പൊഴേയ്ക്കും പുലിവാലാന്നും കരുതി നായന്മാരൊക്കെ കേറിപ്പിടിച്ചതാണോ?
അതോ ആനവാലുകണ്ട്, പാപ്പാനും ആനപ്പുറംകാരനും കൂടി ഏറ്റെടുത്തതാണോ?
അതിനിടയ്ക്ക് കുസൃതിക്കുടുക്കേം കുമാര്ജീം എനിയ്ക്കു സ്വാഗതോം പറഞ്ഞു. നന്ദിയുണ്ടേ:-)
ഇഞ്ചി, ബിന്ദു, ഈ ആനപ്പുറത്തിരിയ്ക്കുന്നോരെ അധികം വിശ്വസിക്കുന്നതു നല്ലതിനല്ല കേട്ടോ,കേട്ടോന്ന് :-)
ആദിത്യാ, പാപ്പണ്സ്ജീ:-), ഉമേഷ്ജീ, കുമാര്‍ജീ, പാപ്രജീ:-),ഇഞ്ചീ, ബിന്ദൂ, കുസൃതിക്കുടുക്കേ, ദേവ്ജീ,... എല്ലാര്ക്കും നന്ദി, ഇവിടെ വന്നു ബഹളമുണ്ടാക്കിയതിന്:-)
അഗ്രജാഗ്രജാ,:-) നന്ദി.
എന്റെ ബ്ലോഗിങ്ങിന്റെ ഹരിശ്രീ പഠിത്തം കൊണ്ടാടിക്കൊണ്ടാടി കൊണ്ടാട്ടം ആയീലോ. എല്ലാര്ക്കും തരാന്‍ നാരങ്ങവെള്ളം പോലും ഇല്ല്യ. തല്ക്കാലം ഇതേള്ളൂ. പിന്നെ ഒരുകുല നന്ദിയും:-)
linkilinki... njaanoru linkaNaavoolO, aa...dee... :-)
സുന്ദരി കൊള്ളൊം കെട്ടാ........
അടി........
സുഖം തന്നെയല്ലിയോ?
ബാംഗ്ലൂരീ വേറെ പണിയൊന്നുവില്ലിയോ?
അറിയമ്മേലാഞ്ഞിട്ടു ചോദിക്കുവാ?
Post a Comment