Monday, June 26, 2006

മിന്നാമിനുങ്ങിനോട്‌

വെളിച്ചമില്ലാത്തിടമില്ല പാരിൽ
വളർന്നു ശാസ്ത്രം ഗഗനത്തിലെത്തി
മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം
കണ്ണിൽപ്പിടിയ്ക്കില്ല,കമാണിരുട്ടിൽ!

അണയ്ക്കുവാനായനിലൻ,നനയ്ക്കാ
നണഞ്ഞുവെന്നോ തിരി വർഷമൊപ്പം
അണച്ചു നെഞ്ചോടു, പറന്നിടുമ്പോൾ
അണയ്ക്കുമോ നീ പരവേശനായാൽ?

മുനിഞ്ഞു കത്തുന്ന വിളക്കുമായി
ഖദ്യോതമേ നീയലയുന്നതെന്തേ?
ഇരുട്ടറശ്രീലകമൊന്നെനിയ്ക്കു
ണ്ടകത്തു വന്നിത്തിരി വെട്ടമേകൂ!

തിരഞ്ഞുവെന്നാൽ സഹചാരിയാകും
കാർവണ്ടിനെക്കാണുകിൽ ഭാഗ്യമല്ലേ
പങ്കം നിറഞ്ഞു,ണ്ടൊരു പങ്കജത്തിൽ
കാർവർണ്ണനുണ്ടാം കണികാട്ടണം നീ!

6 comments:

മര്‍ത്ത്യന്‍ said...

ആദ്യമായിട്ടാണിവടെ,
വായിച്ചിഷ്ടപെട്ടു :)

ജ്യോതിര്‍മയി /ज्योतिर्मयी said...

അസുരൻ മാത്രമല്ല, മർത്യനും വായിക്കുന്നുണ്ടല്ലേ. സന്തോഷമായി.
ജ്യോതി

ഇന്ദു | Preethy said...

ഇരുട്ടറശ്രീലകമൊന്നെനിയ്ക്കു
ണ്ടകത്തു വന്നിത്തിരി വെട്ടമേകൂ!

നല്ല വരികള്‍...ജ്യോതിക്ക് സ്വാഗതം! നല്ല കവിതകള്‍ വായിക്കാന്‍ ഇനിയിടയ്ക്ക് വരാം.

രാജീവ് സാക്ഷി | Rajeev Sakshi said...

സ്വാഗതം.
നിലാവിന്‍റെ വെണ്മയും കുളിര്‍മയുമുണ്ട്
ഈ മിന്നാനിനുങ്ങിന്‍റെ നുറുങ്ങുവെട്ടത്തിന്.

സഞ്ചാരി said...

മിന്നമിനുങ്ങിനെ പിടിച്ചു കുപ്പിലാക്കിയിരുന്നകുട്ടികാലം ഓര്‍ത്തുപോയി.
നന്ദിയുണട്ട്പൊടിപിടിച്ച ആ ഓര്‍മ്മകള്‍ തുടച്ചെടുക്കാന്‍ സഹായിച്ച്തിന്നു.

Anonymous said...

കവിതനന്നായിരിക്കുന്നു.
ആശംസകള്‍
എംകെ നംബിയാര്‍