Thursday, July 20, 2006

കിളിപ്പാട്ട്‌

സംഗീതമേ ജീവിതമെന്നു ചിന്തി-
ച്ചറിഞ്ഞതില്ലൈഹികവിദ്യകള്‍ ഞാന്‍
കൂടൊന്നുകൂട്ടാനറിയാതെ പാരം
വശം കെടുന്നൂ കുയിലോതിടുന്നൂ.


പാട്ടൊന്നു പാടൂ കുയിലമ്മയല്ലേ
കേട്ടിട്ടെനിയ്ക്കും മതിവന്നതില്ലാ
കൂട്ടില്‍ത്തരാം ഞാനിട,മെന്നു ചൊല്ലി
മുട്ടയ്ക്കു ചൂടേകിയിരുന്നകാക്ക!

3 comments:

ജ്യോതിര്‍മയി /ज्योतिर्मयी said...

ഇതൊരു പന്നിയല്ല, ആനയല്ല...പിന്നെയോ? ഒരു കുയിലും ഒരു കാക്കയും :-) അതെ, "കിളിപ്പാട്ട്‌"

സു | Su said...

കാക്ക തന്‍ കൂടെ കൂടൊന്ന് കൂട്ടിയാല്‍
കുയിലിന്റെ പാട്ടിന് മാധുര്യം കുറയുമോ?

ശനിയന്‍ \OvO/ Shaniyan said...

കൊള്ളാം!

എന്നാല്‍,

സംഗീതമേ ജീവിതമെന്ന് ചിന്തിക്കിക്കുകിലെ
ന്തിനേറെ, പറയുന്നു മമ കാക റാണി,
കളകൂജനം ആസ്വദിക്കേണ്ടൊരു കാകനെന്തേ
കൊത്തിയാട്ടുന്നു കുയിലെന്നൊരു ശങ്കയിങ്കല്‍?

:-)