അക്ഷരമേ!
നിനക്കര്‍ഥമുണ്ടോ?
ഉണ്ടെന്നോ? ഇല്ലെന്നോ?
ഒന്നും കേട്ടില്ല.
ഓഹോ! നീയൊറ്റയ്ക്കല്ലല്ലോ
പിന്നാലെ വരുന്നതാരൊക്കെ
നിരനിരയായി?
അവരും അക്ഷരങ്ങളാണല്ലോ
അക്ഷരസംഘമേ!
നിനക്കര്‍ഥമുണ്ടോ?
ഉണ്ട്, ഉണ്ട്, ഉണ്ട്.
ആരു തന്നൂ നിനക്കര്‍ഥം?
ഈ അക്ഷരം? ആ അക്ഷരം? ഏതക്ഷരം?
27 comments:
അക്ഷരതെറ്റുകളുടെ ഈലോകത്ത് 'അര്‍ത്ഥം' എന്ന വാക്കിനു പോലും അര്‍ത്ഥമുണ്ടോ എന്നു സന്ദേഹം....
മലയാളത്തിന്റെ കാര്യം കുറച്ചുകൂടി ഗവേഷിക്കണം. പക്ഷേ ഇംഗ്ലീഷില്‍ ചാറ്റുകാരും വാറ്റുകാരും ഗവേഷിച്ച് കുറച്ച് അക്ഷരങ്ങള്‍ക്ക് അര്‍ത്ഥം കണ്ടുപിടിച്ചിട്ടുണ്ട്:
u - നീ
c u - പിന്നെക്കാണാം
k - ഓക്കേ
ബാക്കി ഗവേഷിക്കട്ടെ...
കയ്യുറ വേണ്ടെന്നോ.. ഈ അക്ഷരങ്ങളെയൊക്കെ പെറുക്കിപ്പെറുക്കി വെക്കുമ്പോള്‍ കയ്യുറയില്ലെങ്കില് അണുബാധയുണ്ടാകും-അക്ഷരങ്ങള്‍ക്ക് :)
കൃതി ഇഷ്ടപ്പെട്ടു.
എന്നെത്തന്നെയാണൊ പറയുന്നെ? ആ ‘എല്‍’ ന്റെ അടിയിലെ ‘ജ’ എനിക്ക് ശരിക്ക് കാണാന്‍ മേലാ..ഇവിടെ ഇപ്പൊ എന്നെ എന്തിനാ കളിയാക്കിയെ എന്ന് എനിക്ക് സത്യമായിട്ടും മനസ്സിലായില്ല...ഈ ജ്യോതിചേച്ചിയെ എനിക്ക് മുമ്പ് ഒരു ബ്ലോഗിലും വെച്ച് പരിചയവുമില്ല...
പിന്നെ ക്യോം? ക്യോം?
ഓ! ആര്‍ജ്ജവം എന്ന് വെച്ചാല്‍ അതാണല്ലെ..
ഞാന്‍ ഏന്തോ ഊര്‍ജ്ജത്തിന്റെ റിലേഷന്‍ എന്നൊക്കെ വിചാരിച്ചേനെ..താങ്ക്സ്..
ഇനി ഞാന്‍ അങ്ങിനെ എന്റെ ഒരു പോസ്റ്റിക്കഴിഞ്ഞിട്ട് കമന്റ് വെക്കും എന്ന് വല്ലോം ആണൊ? ശ്ശൊ! എന്നെ ചമ്മിച്ചു..
എനിക്കും ആഗ്രഹമുണ്ട് ഇവിടത്തെ ഭീകരമായ കലാകാരന്മാര് ഒക്കെ ചെയ്യുന്ന പോലെ അങ്ങിനെ ഒക്കെ ചെയ്യാണ്ടിരിക്കാന്‍.. പക്ഷെ..ഞാന്‍ ഒക്കെ അങ്ങിനെ വെച്ചില്ലെങ്കില്‍..ഒരാളും തിരിഞ്ഞ് നോക്കീല്ലെങ്കിലൊ..എന്നാപ്പിന്നെ എന്റെ ബ്ലോഗ് ഡ്രാഫ്റ്റ് ആയിട്ട് ഇട്ടാല്‍ പോരെ? ഹിഹിഹി.
LG,
താങ്കളെ തന്നെയാണുദ്ദേശിച്ചത്. ഞാന്‍ കളിയാക്കണമെന്നുദ്ദേശിച്ചില്ല. അങ്ങനെ തോന്നിയെങ്കില്‍ ക്ഷമിയ്ക്കൂ. LGയുടെ കമന്റുകള്‍ ഓഫ്റ്റോപിക്കായാല് പോലും(ഇനി അതല്ലെങ്കിലും) straightforwardum innocent ഉം ആണെന്നു (ആ ഫോടൊയിലെ അമ്മിണിക്കുട്ടിയുടേതുപോലെ) തോന്നാറുണ്ട്. ആ നിഷ്കളങ്കതയ്ക്കുമുന്നില്‍ ആദരവു തോന്നുന്നു. സ്നേഹത്തോടെ, ജ്യോതി.
ഓ.പു: നാലുകെട്ടില്‍ ഞാന്‍ പലതവണ വന്നു, ഒരബദ്ധം പറ്റി. അതിനി നാലുകെട്ടില്‍ വന്നിട്ടു പറയാം.
പരീക്ഷണം നടക്കട്ടെ. പൊട്ടിത്തെറിക്കാഞ്ഞാല് മതി.
സംസ്കൃതവൃത്തത്തില്‍ മാത്രം എഴുതിയിരുന്ന ജ്യോതിയും ഈ വഴിക്കായോ?
നാടോടുമ്പോള്‍ നടുവേ :-)
അക്ഷരങ്ങള്‍ക്കു മാത്രമല്ലല്ലോ മൌനത്തിനു പോലും പലപ്പൊഴും അര്‍ത്ഥങ്ങളും അര്‍ത്ഥാന്തരങ്ങളും ഇല്ല്ലെ?
‘ഓടോ‘ എന്ന അക്ഷരക്കൂട്ടം ലോകത്ത് ബാക്കി എല്ലാവര്ക്കും അര്ത്ഥരഹിതമായിരിയ്ക്കും... എന്നാല്‍ ബൂലോകക്കാര്ക്ക് ആ വാക്ക് ഒരുപാട് മാനങ്ങളുള്ള ഒന്നല്ലെ?
ഓടോ: “ഭീകരമായ കലാകാരന്മാര് “ എന്നു എല്‍ജിയേച്ചി ഉദ്ദേശിച്ചത് എന്നെത്തെന്നെ അല്ലെ? ;)
ജ്യോതിയെ അങ്ങനെ ഏതെങ്കിലും ഒരു ചട്ടക്കൂടില്‍ ഒതുക്കി നിര്‍ത്താനുള്ള ഉമേഷിന്റെ ശ്രമം ഞങ്ങള്‍ പല്ലും നഖവും കമന്റുകളും ഉപയോഗിച്ച് എതിര്‍ക്കും.
മ എന്ന അക്ഷരമാണ് മലയാള വാക്കുകള്‍ക്ക് അര്‍ഥം നല്‍കുന്നത്. അതിനെക്കുറിച്ച് ഞാന്‍ എവിടെയോ എഴുതിയിട്ടുണ്ട്. പെട്ടെന്ന് തപ്പിയപ്പോള്‍ കാണുന്നില്ല. എന്റെ എല്ലാ പോസ്റ്റുകളും വായിക്കൂ. അതില്‍ എവിടെയെങ്കിലും ഉണ്ടാവാനാണ് സാധ്യത.
അതെങ്ങനാ ആദിത്യനു കലത്തിന്റെ ആകാരമാണെന്നു് എല്‍ജി അറിഞ്ഞതു്?
ദേ, ഒരുത്തന് സ്വയം ഭീകരന്, കല-ആകാരന്‍ എന്നൊക്കെ വിശേഷിച്ചു രസിക്കുന്നു. ഓഫ്ടോപ്പിക്കടിക്കാനും ടോപ്പിക്കില്ലാതെ പോയാല്‍ മനുഷ്യന് എന്തും ചെയ്യും, അല്ലേ? :-)
ഹാവൂ... ഇന്നത്തെ തുടക്കം വലിയ മോശമില്ല :( ആവശ്യത്തിനായി :(
ജ്യോതിയേച്ചിയേ മാപ്പ് :)
സന്തോഷിന്റെ കൂടെ ഞാനും കൂടുന്നു (മൂപ്പരുടെ പോസ്റ്റുകള്‍ വായിപ്പിക്കാനുള്ള ഐഡിയ ഞാനും എടുക്കുന്നില്ല എന്നല്ലാട്ടോ) ഇങ്ങനേയും എഴുതണം വല്ലപ്പോഴും. ജ്യോതി കര്‍മ്മം കൊണ്ടു് എന്താകുന്നു? (ബൈ പ്രൊഫഷന്റെ മലയാളം എന്തുവാ?) അദ്ധ്യാപികയാണോ?
"സു, സ്വാഗതത്തിനു നന്ദി. സൂര്യഗായത്രി ജപിയ്ക്കാന് തുടങ്ങിയിട്ടു നാളുകള്‍ കുറേയായിരിയ്ക്കുന്നു. ബഹുമാനമോ പേടിയോ ഒക്കെ കാരണം ഇതുവരെ കമെന്റിയില്ലെന്നേയുള്ളൂ. പല പോസ്റ്റുകളും എനിയ്ക്കിഷ്ടമായിരുന്നു. --"Posted by ജ്യോതിര്‍മയി to Suryagayatri സൂര്യഗായത്രി
ഒസാമ, താലിബാന്, പിടികിട്ടാപ്പുള്ളികള്‍, വീരപ്പന് ,സുകുമാരക്കുറുപ്പ്, റിപ്പര്‍ എന്നിവയിലൊന്നും ഞാന്‍ പെടില്ല. പിന്നെ എന്തിന് പേടിക്കണം? ബഹുമാനിക്കാം. അതില്‍ വിരോധമില്ല. എല്ലാരേം പേടിക്കുന്ന എന്നെ, പ്ലീസ്...പേടിക്കരുത്.
ജ്യോതീ.. ഇങ്ങനേയും എഴുതൂ.. പക്ഷേ... എല്ജീസിനിതെങ്ങനെ കളിയാക്കിയതായി തോന്നി എന്നെനിക്കു മനസ്സിലായില്ല. എങ്ങനെ എങ്ങനെ??
അതു ബിന്ദുച്ചേച്ചി മോളില് ജ്യോതിച്ചേച്ചി ഡിലിറ്റ് ചെയ്ത ഒരു കമന്റ് കാണാഞ്ഞിട്ടാ... സമയം നോക്കി പിന്മൊഴിയില് ഒന്നു തപ്പിനോക്കൂ...
എന്നെ മിക്കവാറും ജ്യോതിച്ചേച്ചി ചവിട്ടിപ്പുറത്താക്കും..
പ്രിന്‍സി, അര്‍ഥവും ശരി, അര്‍ത്ഥത്തിനു പലപല അര്‍ത്ഥങ്ങളുണ്ടല്ലോ. അക്ഷര'തെറ്റു'മനസ്സിലായില്ല.
വക്കാരി, അരിഗതോ ഗോസ്സായിമസ്സു.
അസുരാ:-) , ആദിത്യ, നന്ദി! ഓടോ വിനു സംസ്കൃതം ഓ.പു(ഓണത്തിനിടയിലെ പുട്ട്)
ഉമേഷ്ജി, ഞാന്‍ മുക്കിയ കമന്റു കണ്ടില്ലല്ലോ, അതാ. അവിടെ സൂചിപ്പിച്ചിരുന്നു, എന്റെ ഒരു പരീക്ഷണമാണെന്ന്, ഗവേഷണമാണെന്നും:-)) പിന്നെ, കഥയല്ല, കവിതയല്ല, സംസ്കൃതമല്ല... എന്നൊക്കെ ഒരു പരസ്യം കൊടുത്തിരുന്നു.
സന്തോഷ്, നന്ദി, എല്ലാം ഒന്നു പരീക്ഷിച്ചു നോക്കട്ടെ, തുടക്കക്കാരിയാണ്.
പെരിങ്ങോടരേ, ചോദ്യം ഇഷ്ടപ്പെട്ടു, കര്‍മ്മം കൊണ്ടു ഞാനൊരു അദ്ധ്യാപികയാണിപ്പോള്‍.
സു, എനിയ്ക്കാരേം പേ....ടി...യൊ... ന്നു..മില്ലാ ട്ടോ, എന്തായാലും നന്ദി! (കമന്റുകള്‍ക്കു മറുപടിയിടണമെന്നൊക്കെ പഠിച്ചു വരുന്നേയുള്ളൂ, മുന്‍പത്തേതും ചേര്‍ത്ത്, ഒരു മൂന്നു നന്ദി:-)
ബിന്ദൂ, വളരെ നന്ദി! ഉത്തരം ആദിത്യന് പറഞ്ഞുതന്നല്ലോ. കമന്റു എഡിറ്റ് ചെയ്യാന്‍ വിദ്യയുണ്ടോ? എനിയ്ക്കതറിയാത്തതുകൊണ്ട്, അതങ്ങു ഡിലീറ്റ് ചെയ്തു.
ആദിത്യാ, ആ കമെന്റു മുക്കണമെന്നെനിയ്ക്കുണ്ടായിരുന്നില്ല, LGയോടുള്ള ബഹുമാനത്തോടെ ഞാന്‍ എന്നെയായിരുന്നു, പരിഹസിച്ചത്. വ്യക്തിപരാമര്‍ശം മാത്രമായിട്ടു മായ്ക്കാനുള്ള റബ്ബര്‍ കൈവശമില്ലാത്തതുകൊണ്ട്, ആ തുണ്ടു ചുരുട്ടിക്കളഞ്ഞു. പിന്മൊഴിയില് ഇപ്പോഴും കാണുമോ?
"വീട്" എന്ന വാക്കിന്റെ അര്‍ത്ഥം എന്താ? താമസസ്ഥലം?
1. ആ മഞ്ഞപെയിന്റടിച്ച വീടാണെന്റേത്
2. എന്റെ വീട്ടില്‍ പശുവുണ്ട്
ഈ രണ്ടു വാചകങ്ങളിലും വീടെന്ന വാക്കിനു ഒരേ അര്‍ത്ഥമാണോ? ആരും പറഞ്ഞുതരാതെ നമുക്ക് അര്‍ഥം മനസ്സിലാകുന്നുണ്ടെങ്കിലും തികച്ചും ഒരേ അര്ത്ഥതിലല്ലല്ലോ "വീട്" ഉപയോഗിച്ചത്?
നന്ദി,
ജ്യോതി.
അക്ഷരങ്ങള്‍ വെറും വരകളും, വാക്കുകള്‍ വെറും ശബ്ദങ്ങളും...
ശ്രോതാവിന്റെ തലച്ചോറിലാണക്ഷരങ്ങള്ക്കത്ഥമുണ്ടാകുന്നത്
ആഹാ! എന്നാ നേരത്തെ പറയണ്ടെ? എന്നെ പോക്കിയതതാണെന്ന്....ഞാന്‍ വിചാരിച്ചു നിങ്ങള്‍ സംസ്കൃതം ഫാമിലീസ് എന്തോ എന്നെ കളിയാക്കിയതാണെന്ന്...
അല്ലാ എന്നും പറഞ്ഞ് കമന്റ് ഡിലീറ്റിയതിനെതിരെ ഞാന്‍ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തുന്നു...അപ്പൊ ഉമേഷേട്ടന് എന്തോരം പോസ്റ്റ് എന്നാ ഇവിടെ ഡിലീറ്റ് ചെയ്യണം? ഹിഹിഹി... പിന്നേയ്..ഞാന്‍ ഇവിടെ ഒരു ചെക്കനെ റാഗ് ചെയ്തതു വായിച്ചിട്ടില്ലാന്ന് തോന്നണ് എന്നെ ഇങ്ങിനെ ബഹുമാനിക്കുമ്പോള്‍..ഹിഹിഹി..
പിന്നേയ്..എന്നാ അബദ്ധം കാണിച്ചെ? പറ..പറ...പ്ലീസ്....ഇവിടെ പറഞ്ഞാലും മതി...
എന്നെ പൊക്കിയ പോസ്റ്റ് അങ്ങിനെ മുക്കണ്ട..എത്ര ആഴത്തില്‍ നീന്തിയും ഞാന്‍ അതു പൊക്കിയിരിക്കും...ദേ ബിന്ദൂട്ടി ഈ താഴെ കാണുന്ന കമന്റാണ്...
എന്റെ ഒരു ചിന്ന ഗവേഷണം. അതോ പരീക്ഷണമോ? ഏതായാലും കയ്യുറ നിര്‍ബന്ധമില്ല:-)'കടന്നുവരൂ, കടന്നുവരൂ! കഥയല്ല, കവിതയല്ല, സംസ്കൃതമല്ല... ഒരു പരീക്ഷണം, എന്റെ ഗവേഷണം.കമന്റുകളേ, ഇതിലെ ഇതിലെ' എന്നൊരു ബോര്‍ഡു വെച്ചാലോ, വേണ്ട, എല്ജീടത്ര ആര്‍ജ്ജവം(straight forwardness ennu malayalam :-)) എനിയ്ക്കില്ലല്ലോ :-({Adv}“
എല്‍ജി ഇത് ശരിയാണോ? ഒരു കമന്റ് പബ്ലിഷ് ചെയ്യണോ വേണ്ടയോ എന്നത് ആ ബ്ലോഗ് ഉടമസ്ഥന്റെ സ്വാതന്ത്ര്യമല്ലേ. അതിന് തുരങ്കം വയ്ക്കാമോ?
സത്യത്തില്‍ ഇത് തന്നെയാണ് പിന്മൊഴികളുടെ ഒരു പ്രശ്നവും. ഒരു കമന്റ് ഡിലീറ്റ് ചെയ്താലും അത് പിന്മൊഴി നിലവറയിലും മെയില്‍ ബോക്സിലും കിടക്കുന്നുണ്ടാവും. ബ്ലോഗുടമസ്ഥന്റെ പൂര്‍ണ്ണസ്വാതന്ത്ര്യത്തിന് അതൊരു വിഘ്നമാവുന്നു.
പിന്നെ, പോസ്റ്റ് ചെയ്തത് ജനമറിയാന്‍ ഒരു കമന്റുകൂടി ഇടേണ്ട കാര്യമില്ല. blog send അഡ്രസില്‍ കൂടി pinmozhikalഅറ്റ്gmail.com ചേര്‍ത്താല്‍ മതി.
ശരിയാണ്. ചിലപ്പോള്‍ എന്തെങ്കിലും പൊട്ടത്തരം എഴുതി അറിയാതെ പബ്ലിഷില്‍ ഞെക്കിയാല്‍ തീര്‍ന്നു. പക്ഷേ ഡിലീറ്റ് ചെയ്ത കമന്റ് പിന്മൊഴികളില്നിന്നും കൂടി കളയാന്‍ എന്തായിരിക്കും മാര്‍ഗ്ഗം?
സിബു,
ഇവിടെ വന്നതിനു നന്ദി! LG യുടെ പേരു പരാമര്‍ശിച്ചത് അവര്‍ക്കിഷ്ടപ്പെട്ടില്ല എന്നു മനസ്സിലായപ്പോള്‍, കമെന്റില്‍ 'എഡിറ്റ്' പ്രയോഗിയ്ക്കാന്‍ കഴിയാത്തതുകൊണ്ട്, കമന്റു മുഴുവന്‍ പിന്വലിച്ചതായിരുന്നൂ ഞാന്‍. കാര്യം LGയ്ക്കു പിടികിട്ടിയതുകൊണ്ട്, എനിയ്ക്കും സമാധാനമായി.
LG, പ്രത്യേകം നന്ദി. പക്ഷേ എപ്പോഴും ഇതു ചെയ്യണ്ട :-))
സ്വന്തം പോസ്റ്റിലെ കമന്റുകള്‍ എഡിറ്റു ചെയ്യാനോ മറ്റോ ഉള്ള ഒരു വിദ്യ മന്‍ജിത്ത് പണ്ടെവിടെയോ സൂചിപ്പിച്ചിട്ടുണ്ടായിരുന്നു.
ഒന്നിനും പ്രത്യേകിച്ച് ഒരു അര്‍ത്ഥവുമില്ല.. എന്നാല്‍ എല്ലാത്തിനും അര്‍ത്ഥമുണ്ട്.. അതെല്ലേ സത്യത്തില്‍ അക്ഷരം..
അയ്യോ...ഇതാകെ കണ്ഫൂഷ്യന് അയല്ലൊ..
സിബു ചേട്ടാ....ജ്യോതിചേച്ചി വിചാരിച്ചു എനിക്ക് എന്തോ ഫീല്‍ ചെയ്തു എന്ന്..എനിക്ക് ഒന്നുമേ ഫീല്‍ ചെയ്തില്ല.....അപ്പൊ എനിക്ക് ഫീല്‍ ചെയ്തില്ലാന്ന് കാണിക്കാനാണ് ഞാന്‍ അതെടുത്ത് പോസ്റ്റിയെ... ശ്ശോ..ആകെ ഗുലുമാല്....ഇനി ഒരു പോസ്റ്റിലും തൊടുന്ന കാര്യമില്ല... :-)
അയ്യോ ചേച്ചീ, ഞാന്‍ "അക്ഷരതെറ്റുകള്‍" എന്നതിനെ ജീവിതത്തോട് ഉപമിച്ചതാ.. ചീറ്റിപ്പോയല്ലെ.. :((
L.G. ചേച്ചി ചെയ്തതിനെ ഞാനും പിന്താങ്ങുന്നു..
അങ്ങനെയെങ്കിലും എന്റെ ബ്ലോഗ്ഗ് വരെയൊന്നു വന്നാലോ... :P
ഉത്തരം,ഒരേഒരുത്തരം.
" അക്ഷരം."
വേണു.
Post a Comment