Thursday, July 20, 2006

ഗൃഹലക്ഷ്മിയ്ക്കു മംഗളം!

'ഇത്ര ധന്യത തികഞ്ഞൊരാത്മസഖി' യെന്നു കാന്തയെ നിനയ്ക്കഹോ
'സ്നേഹസാന്ത്വനവിലാസഹാസപരികര്‍മ്മകൌശലവുമുറ്റവള്‍'
പാരിലേവമിനി പൂരുഷര്‍കരുതിയെന്നുവന്നിടുമതെങ്കിലോ
നാരിവര്‍ഗ്ഗസമഭാവനം ഭവനമംഗലേ ഭവതു മംഗളം!

10 comments:

ജ്യോതിര്‍മയി /ज्योतिर्मयी said...

ഗൃഹലക്ഷ്മിയ്ക്കു മംഗളം! എല്ലാ വനിതകള്‍ക്കുമായി ഡെഡിക്കേറ്റ്‌ ചെയ്യുന്നു :-)

Unknown said...

'സ്നേഹസാന്ത്വനവിലാസഹാസപരികര്‍മ്മകൌശലമതുറ്റവള്‍'

ഒന്ന് സങ്കല്‍പ്പിച്ച് നോക്കി. കിടിലന്‍!!!

ശനിയന്‍ \OvO/ Shaniyan said...

:-) ഇതേതാ ‘സര്‍ക്കിള്‍‘ ടീച്ചറേ?

ജ്യോതിര്‍മയി /ज्योतिर्मयी said...

ശനിയാ, 'സര്‍ക്കിള്‍'?? ഈ വാക്കിന്റെ അര്‍ത്ഥം എന്റെ തലച്ചോറില്‍ മിന്നുന്നില്ലല്ലോ:-(
അഭിധ(ഡയരക്റ്റ്‌), ലക്ഷണ(ഇന്‍ഡികേറ്റീവ്‌) അതോ വ്യഞ്ജന(സജ്ജെസ്റ്റിവ്‌), ഏതു കണക്‍ഷന്‍ കൊടുത്തുനോക്കണം?? :-)

ദില്‍ബാസുരാ, അപ്പോ 13/15 വയസ്സുമുതല്‍ സങ്കല്‍പ്പിച്ചു തുടങ്ങിയിരുന്നോ? :-) [ആട്ടക്കഥ തുടങ്ങിയപ്പോള്‍ വേറൊന്നും അവിടെ കാണാനില്ലല്ലോ-വെറുതേ പറഞ്ഞെന്നേ ഉള്ളൂ]

ശനിയന്‍ \OvO/ Shaniyan said...

വൃത്തം = സര്‍ക്കിള്‍ ;-)

ജ്യോതിര്‍മയി /ज्योतिर्मयी said...

തൂമണം വിതറി നിന്നിടും "കുസുമമഞ്ജരി"

ശനിയന്‍ \OvO/ Shaniyan said...

ഹഹ.. ഓക്കെ..
(കരയാന്‍ മറന്നു പോയി, നേരത്തേ.. “ദേ ടീച്ചറെന്നെ ചീത്ത പറഞ്ഞേഏഏഏഏ” ;-)

ഉമേഷ്::Umesh said...

വൃത്തം കുസുമമഞ്ജരിയാണു ശനിയാ.

രം നരം നരനരം നിരന്നു വരുമെങ്കിലോ കുസുമമഞ്ജരി.

-v-vvv-v-vvv-v-vvv-v-

ശനിയന്‍ \OvO/ Shaniyan said...

ഉമേഷിജീ, ഞാന്‍ നേരത്തേ പറഞ്ഞതാ കുറേ വീയും വരയുമിട്ടാല്‍ മനസ്സിലാവില്ല, ആദ്യം അതൊക്കെ പറഞ്ഞുതരണമെന്ന്.. വീണ്ടും ദേ കിടക്കുന്നു..

(ഇല്ലീഗല്‍ ആര്‍ഗ്യുമെന്റ് എക്സെപ്ഷന്‍)

ജ്യോതിര്‍മയി /ज्योतिर्मयी said...

ശനിയാ,

താളം മനസ്സില്‍ മൂളി ശ്ലോകം/കവിത എഴുതുക, അല്ലാതെ ഈ വരയും കുറിയും നോക്കി ആരും എഴുതാറില്ല. ഉമേഷ്ജി പറഞ്ഞതിലെ,
വര="താ"
കുറി= "ത"

"താ ത താ ത ത ത .....അങ്ങനെ ഒന്നു മൂളിനോക്കൂ.

ഒരിയ്ക്കല്‍ അക്ഷരശ്ലോകഗ്രൂപ്പിനുവേണ്ടി ലഘു-ഗുരു തിരിയ്ക്കുന്നതിനെ പറ്റി ഓരൂട്ടം എഴുതിയിരുന്നുstep by step process. അതു എങ്ങിനെ തപ്പിയെടുക്കും എന്നെനിയ്ക്കറിയില്ല. പക്ഷേ അവിചാരിതമായി, സുനിലിന്റെ 'വായനശാലയില്‍' അതു കാണാനിടയായി. അവിടെ പോയി വായിച്ചാലും മതി.

പിന്നെ വൃത്തം കൃത്രിമമായി പഠിച്ചാല്‍ ആസ്വദിയ്ക്കാന്‍ പറ്റില്ല( എന്നാലും ഒന്നു വായിച്ചു നോക്കൂ താല്‍പര്യമുണ്ടെങ്കില്‍ :-) ഞാനെഴുതിയതാണെന്ന ഒരു ഭാവം എനിയ്ക്കില്ലല്ലോ:-)

സങ്കീര്‍ണ്ണമാക്കാതെ വൃത്തം അതിന്റെ സ്വാഭാവികതയോടെ പഠിയ്ക്കണമെങ്കില്‍ മൂളി/പാടി പഠിയ്ക്കണം. ഉമേഷിന്റെ ഛന്ദശാസ്ത്രത്തില്‍ ശബ്ദമുദ്രണവുമുണ്ടല്ലോ, വസന്തതിലകം പഠിച്ചു കഴിഞ്ഞുവോ? എന്നാലിനി കുസുമമഞ്ജരിയ്ക്കായി കാത്തിരിയ്ക്കാം.