Friday, September 08, 2006

വാക്ക്‌

"വാക്കെന്റെ അമ്മയുമച്ഛനുമാകുന്നു,
വാക്കിന്‍ വിരല്‍തൂങ്ങിയല്ലോ നടക്കുന്നു
."

മധുസൂദനന്‍നായരുടെ ഈ വരികളോട് എനിയ്ക്കു വല്ലാത്തൊരടുപ്പം തോന്നുന്നു‌. ഈ അച്ഛന്റേയും അമ്മയുടേയും കൈപിടിച്ചു നടക്കുന്ന ഒരു കുട്ടിയായി ഞാന്‍ എന്നെ കരുതുന്നു. പിന്നീടെപ്പോഴോ വാക്ക്‌ എന്റെ കൂട്ടുകാരനാണെന്നും ജീവിതസഖിയാണെന്നും ഊണാണെന്നും ഓണമാണെന്നും പൂവിന്മണമാണെന്നും ഒക്കെ തോന്നി. എല്ലാം എല്ലാം വാക്കാണെന്ന്‌. ഞാന്‍ കണ്ടെത്തിയ തിളങ്ങുന്ന വാക്കിനെ കാണിച്ചുകൊടുക്കാന്‍ എനിയ്ക്കെന്തെന്നില്ലാത്ത ആവേശം.
അറിയുന്ന വാക്കുപയോഗിച്ച്‌ ഉച്ചത്തിലുച്ചത്തില്‍ ഞാന്‍ വിളിച്ചു പറഞ്ഞു...

"ഹായ്‌ എന്തൊരു വെളിച്ചം, എന്തൊരു തെളിച്ചം."

എന്റെ ഒച്ചകേട്ടു വന്നവര്‍ പക്ഷേ ഒന്നും കാണുന്നുണ്ടായിരുന്നില്ല. എന്നോടൊന്നു നന്നായി ഉറങ്ങുവാന്‍ പറഞ്ഞു. ഉറങ്ങിക്കഴിഞ്ഞാല്‍ എല്ലാം ശരിയാകുമത്രേ!


ഞാന്‍ കണ്ണടച്ചു. വാക്ക്‌ ഒരു പ്രഹേളികയാണോ? തമോഗര്‍ത്തം പോലെ, അതൊരു ഇരുട്ടുഗുഹയാണോ? അതോ എന്റെ കണ്ണുകള്‍ക്ക്‌ നിറഞ്ഞുവഴിയുന്ന പ്രകാശം കാണാന്‍ കഴിയായ്കയാണോ? ഇരുപതിനായിരത്തിലധികം കുതിപ്പുകളെടുത്തുപാഞ്ഞുവരുന്ന ശബ്ദം അത്യുച്ച ശബ്ദമാണെങ്കിലും ചെവികള്‍ക്കതു നിശ്ശബ്ദതയാണത്രേ! അതുപോലെ, പ്രകാശക്കൂനയാണോ തമോഗര്‍ത്തം?

"വാക്കേ, നീയെനിയ്ക്കാരാ?"



"കണ്ണനെ തൊഴൂ", "സൂര്യനെ തൊഴൂ", "തെങ്ങിനെ തൊഴൂ", "തുളസിയെ തൊഴൂ" എന്ന അമ്മയുടെ വാക്ക്‌ എല്ലാരേയും ആദരിയ്ക്കാന്‍ എന്നെ പഠിപ്പിക്കുന്നു. "കുഞ്ഞേ, അമ്മ കഴിഞ്ഞേ ഉള്ളൂ മറ്റെന്തും" എന്ന അച്ഛന്റെ വാക്ക്‌ അച്ഛനേയും അമ്മയേയും എന്റെ ഹൃദയത്തോടു ചേര്‍ത്തിന്നും നിര്‍ത്തുന്നു.

ചക്കയുടെ "ഈ എത്തല്‍ മുല്ലശ്ശേരീലും ഈ എത്തല്‍ മറ്റേവീട്ടിലും ഈ എത്തല്‍ 'ബഹിളാമുഖി' എന്ന ഭിക്ഷക്കാരിയ്ക്കും ഈ എത്തല്‍ നാരാട്ട്യമ്മയ്ക്കും കൊടുക്കാം" എന്ന്‌ ഒരു ചക്ക കിട്ടിയാല്‍ അതു പങ്കുവെങ്കുന്ന അമ്മയുടെ വാക്ക്‌, പ്ലാവിനുചുറ്റും നാം മതിലുകെട്ടിയെങ്കിലും അതിലുണ്ടാവുന്ന ചക്ക എല്ലാവര്‍ക്കുമുള്ളതാണെന്ന ബോധം എന്നിലുണ്ടാക്കുന്നു.

തൊടിയില്‍ അച്ഛനും ഞാനും കൂടി നട്ട പടവലവള്ളിയില്‍ കായയൊന്നും ഉണ്ടാകാതിരുന്നിട്ടും "അതൊന്നും സാരമില്ല, എന്നും ചെടിയ്ക്കു നനയ്ക്കണം, വിത്ത്‌ വളര്‍ന്ന്‌ ചെടിയായി വരുന്നതുതന്നെ കാണാന്‍ ഒരു രസമല്ലേ, കായ കിട്ടിയല്‍ പറിയ്ക്കാം, ഇല്ലെങ്കില്‍ വേണ്ട" എന്ന വാക്ക്‌ , "ഠ" വട്ടത്തിലുള്ള മണ്ണില്‍ എന്നോടൊപ്പം നിന്ന്‌ മണ്ണിന്റെയും വിത്തിന്റെയും സൂര്യന്റെയും കൌതുകങ്ങളിലേയ്ക്ക്‌ എന്നെ കൈപിടിച്ചു നടത്തി. ഞാന്‍ വിചാരിയ്ക്കുന്നകാര്യങ്ങള്‍ അതേപോലെ നടക്കാതെവരുമ്പോള്‍ അധികം അസ്വസ്ഥയാകാതിരിയ്ക്കാനും എനിയ്ക്കു, ആ വാക്കു തന്നെയല്ലേ ശക്തിതരുന്നത്‌.

"കുട്ടീ, നിനക്കു നല്ലതേ വരൂ" എന്നു പറഞ്ഞനുഗ്രഹിച്ച ആചാര്യവാക്ക്‌, എന്റെ വഴിയില്‍ വെളിച്ചം വിതറിക്കൊണ്ട്‌ നില്‍ക്കുന്നു.

വീണ്ടും കുറേ നാളുകള്‍ കഴിഞ്ഞപ്പോള്‍,

"ഇനി നീ ഇദ്ദേഹത്തോടൊപ്പം നടക്കൂ", എന്നു പറഞ്ഞ്‌ എന്റെ കൈ എനിയ്ക്കതുവരെ അന്യനായിരുന്ന ഒരാളുടെ കൈയിലേല്‍പ്പിച്ചപ്പോള്‍, "‘ണ്ണി‘ക്കെന്നും നല്ലതേ വരൂ" എന്ന വാക്കിലൂടെ എത്ര ശക്തിയാണച്ഛന്‍ തന്നത്‌, സാന്ത്വനവും സ്നേഹവും ഒപ്പം തന്നു. ഇന്നു ഞാന്‍ പിടിച്ചുകൊണ്ടിരിയ്ക്കുന്ന കൈകളിലേയ്ക്കും കൂടി മുഴുവന്‍ ശക്തിയും സ്നേഹവും സാന്ത്വനവും പകരാന്‍ മാത്രം ആ വാക്കുകള്‍ക്കു ശക്തിയുണ്ടായിരുന്നൂ എന്നു ഞാനിപ്പോളറിയുന്നു.

വാക്കേ നീയെനിയ്ക്ക്‌ -
സ്നേഹമാണ്‌,
ശക്തിയാണ്‌,
വഴികാട്ടിയാണ്‌,
അറിവാണ്‌ ,
സത്യമാണ്‌,
വെളിച്ചമാണ്‌

ഞാന്‍ തന്നെയാണ്‌.

75 comments:

ജ്യോതിര്‍മയി /ज्योतिर्मयी said...

വാക്കേ നീയെനിയ്ക്കാരാ? ഇരുട്ടോ വെളിച്ചമോ? ചിതറിയ ചില ചിന്തകള്‍- പുതിയ പോസ്റ്റ്‌, "വാക്ക്‌"

PeringOtarE,

ഇന്നലെ ഡ്രാഫ്റ്റാക്കിയ എന്റെ വാക്കെന്ന പ്രഹേളികയിലെ 'തമോഗര്‍ത്തമാണ്‌' താങ്കളുടെ പോസ്റ്റിലേയ്ക്കു കമന്റായി വന്ന വീരന്‍. ആവര്‍ത്തിച്ചു എന്നു തോന്നുന്നു.
:-)

അരവിന്ദ് :: aravind said...

മനോഹരമായ പോസ്റ്റ്.
വായിച്ച് മനസ്സ് നിറഞ്ഞു.

ടീച്ചറുടെ കുട്ടിക്കാലത്തെക്കുറിച്ച് എഴുതാമോ?

രാജ് said...

ടീച്ചറുടെ കണ്ണു് എന്റെ ബ്ലോഗിലുമെത്തുന്നുണ്ടെന്നു ഞാനറിഞ്ഞില്ല, എങ്കില്‍ കുറച്ചുകൂടെ നന്നാക്കി എഴുതിയേന്നെ :)

അരവിന്ദാ ടീച്ചര്‍ ഒരു നൂറു കഥ ഒരു വാക്കില്‍ പറയുന്നുണ്ടല്ലോ, വാക്കിത്രയിഷ്ടപ്പെടുന്നവര്‍ അതു് അനാവശ്യമായി ചിലവഴിക്കുകയില്ല.

വാക്കുകള്‍ ഇത്ര കാലത്തിനു ശേഷവും
ബാക്കിയുണ്ടെന്നുള്ള നേരിതേ ധന്യത!
(മന്‍‌ജിത്തിന്റെ ‘വാക്ക്’ എന്ന ബ്ലോഗില്‍ നിന്നു്)

ദമനകന്‍ said...

നല്ല പോസ്റ്റ്, വാക്ക് താന്‍ തന്നെ ആകുന്നത് വ്യക്തമായ ചിന്ത ഉള്ളവര്‍ക്ക് മാത്രമാണ്, ജ്യോതിയുടെ പോസ്റ്റുകള്‍ അതിന് ദൃഷ്ടാന്തം. എനിക്കോക്കെ പലപ്പൊഴും വാക്കുകള്‍ക്ക് വേണ്ടി തപ്പേണ്ടി വരാറുണ്ട്.

myexperimentsandme said...

അരവിന്ദന്റെ കമന്റ് കണ്ടാണ് വന്നത്. ശരിക്കും, മനസ്സ് നിറഞ്ഞു. വളരെ ഹൃദയസ്പ‌ര്‍ശിയായി എഴുതിയിരിക്കുന്നു.

പെരിങ്ങോടരുടെ സ്പര്‍‌ശവും ഓര്‍മ്മവരുന്നു.

നന്നായിരിക്കുന്നു ജ്യോതിടീച്ചറേ.

മുല്ലപ്പൂ said...

സ്നേഹത്തിന്റെ സഹനത്തിന്റെ നേര്‍വഴിയുടെ വാക്കു.

ഈ പോസ്റ്റ് ഒരുപാടിഷ്ടം.

അരവിന്ദ് :: aravind said...

മന്‍സിലായി പെരിങ്ങ്‌സേ ഉദ്ദേശിച്ചത് മന്‍സിലായി...
ഗദ് ഗദ്...
ചില്ലറയിലെ അടുത്ത പോസ്റ്റ് എഴുതിക്കൊണ്ടിരിക്കുവാ..ഇപ്പോ പേജ് 15 ആയി.
ഗദ്ഗദ്.....:-(

അല്ല, ടീച്ചറുടെ കുട്ടിക്കാലത്തെക്കുറിച്ചുള്ള ആ ഫ്ലാഷുകള്‍ ഭയങ്കര ഹൃദ്യമായിത്തോന്നി. ആര്‍ത്തിയായി കൂടുതല്‍ കേള്‍ക്കാന്‍. ടീച്ചറുടെ ഇഷ്ടം.
:-))

Anonymous said...

വാക്കേ നീയെനിയ്ക്ക്‌ -
സ്നേഹമാണ്‌,
ശക്തിയാണ്‌,
വഴികാട്ടിയാണ്‌,
അറിവാണ്‌ ,
സത്യമാണ്‌,
വെളിച്ചമാണ്‌

ആണോ?

ഓത്തു പള്ളിയിലേക്കവള്‍ പോകുന്ന ഇടവഴിയില്‍ ഞാന്‍ കാത്തു നിന്നതല്ലെ, വഴിയില്‍ ആരുമിലാതിരുന്നിട്ടൂം ഒരു വാക്കു പോലും അവള്‍ മിന്ദിയില്ല,വേനലവധികഴിഞ്ഞവള്‍ നാട്ടിലേക്ക്‌ മടങുമ്പോള്‍ കടവുവരെ ഞാന്‍ കൂടെ പോയതാ എന്നിട്ടും ഒരു വാക്ക്...

:)

ബിന്ദു said...

‘വാക്കു പറഞ്ഞാല്‍ വാക്കായിരിക്കണം’. ഞാനെപ്പോഴും കേള്‍ക്കുന്ന വാക്കിതാണ്. :) ഒരു വാക്ക് കൊണ്ട് ഇത്രയും എഴുതാന്‍ പറ്റും അല്ലേ? നന്നായി.

nalan::നളന്‍ said...

വാക്കുകളൊന്നും കിട്ടുന്നില്ല ടീച്ചറേ, വാക്കുകള്‍ കടം തരാത്ത ഭാഷയെ എന്തു ചെയ്യണമെന്നു നോക്കട്ടെ :)

myexperimentsandme said...

വാക്ക് വാക്കായിട്ട് തന്നെയിരിക്കണം, പ്രവര്‍ത്തിച്ചതിന്റെ മാറ്റ് കളയരുതെന്നാണ് ഗോഡ്‌ഫാദറില്‍ പ്രൊഫസര്‍ ജഗദീഷ് മുകേഷിനെ ഉപദേശിച്ചത്.

(ജ്യോതി ടീച്ചറേ, മാപ്പ്)

ജ്യോതിര്‍മയി /ज्योतिर्मयी said...

വക്കാരീ,
മാപ്പോ, ആദ്യം കരീം മാഷെനിയ്ക്കു തരട്ടെ:-(
ഇപ്പോഴൊന്നും തലയില്‍ കയറുന്നില്ല.
അതു അവടെ നില്‍ക്കട്ടെ,
എന്താ പറഞ്ഞേ? വാക്കു വാക്കായിട്ടിരിയ്ക്കണമ്ന്ന്‌, വക്കാരിയോ, ബ്ലക്കാരിയോ ബ്ലോക്കരിയോ, ഏതെങ്കിലും ഒന്നു തീരുമാനിയ്ക്കൂ. പിന്നെ മാറ്റാതെ വാക്കു വാക്ക്‌:-)

P Das said...

മനോഹരമായിരിക്കുന്നു..

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഏകമേവാക്ഷരം യസ്തു ഗുരുഃ ശിഷ്യം പ്രബോധയേല്‍
പൃഥിവ്യാം നാസ്തി തദ്രവ്യം യദ്ദ്ത്വാ ചാനൃണീ ഭവേല്‍

ഒരു അക്ഷരമെങ്കിലും പഠിപ്പിച്ചിട്ടുള്ള ഗുരുവിനു കൊടുത്തു കടം വീട്ടാന്‍ തക്ക യാതൊരു ദ്രവ്യവും ഈ ഭൂമിയിലില്ല

ചാണക്യന്‍

അപ്പോള്‍ പിന്നെ വാക്കിന്റെ മാഹാത്മ്യം പറഞ്ഞറിയിക്കനാവുമോ

നല്ല ഭാവന

Adithyan said...

"Its only words
and words are all I have
to take your heart away..."

ഏറനാടന്‍ said...

ആദിയില്‍ വചനമുണ്ടായി.. എന്നാണല്ലോ. പിന്നീടാണ്‌ വെളിച്ചമുണ്ടായത്‌. ശരിയാണ്‌ വാക്കിന്റെ വില അത്രത്തോളമുണ്ടെന്ന് ഒന്നുകൂടി ഓര്‍മ്മിപ്പിച്ച നല്ലൊരു രചന നിര്‍വഹിച്ച ജ്യോതിര്‍മയിക്ക്‌ ആശംസകള്‍.

Physel said...

മാനിഷാദ: എന്ന വാക്ക് ഒടുവില്‍ രാമായണം എന്ന മഹാസാഗരം തീര്‍ക്കാനുള്ള നിയോഗം ആയാണല്ലോ ഭവിച്ചത്...

വക്കുടഞ്ഞ വെറും വാക്കുകളിലൂടെയുള്ള ഒരു അലസ വായനാനുഭവമല്ല ഈ രചന... നന്ദി!

Rasheed Chalil said...

മനോഹരം...

പാപ്പാന്‍‌/mahout said...

ജ്യോതീ, അക്ഷരങ്ങളെയും, വാക്കുകളെയും സ്നേഹിക്കുന്ന മറ്റെല്ലാവരെയും പോലെ എനിക്കും ഈ പോസ്റ്റ് വളരെ ഇഷ്ടപ്പെട്ടു.

മനസ്സിന്റെ കൊട്ടാരഭിത്തികളില്‍ പതിച്ചുവച്ചിരിക്കുന്ന പ്രകാശം പരത്തുന്ന രത്നങ്ങളാകുന്നു ചില വാക്കുകള്‍ എന്നോര്‍‌മ്മിപ്പിച്ചതിനു നന്ദി...

മുസ്തഫ|musthapha said...

‘വാക്ക്’ വെച്ചുള്ള കസര്‍ത്ത് അസ്സലായിരിക്കുന്നു.

ഉമേഷ്::Umesh said...

ഇപ്പോഴേ ഇതു വായിക്കാന്‍ പറ്റിയുള്ളൂ. അതിനിടയില്‍ മുല്ലപ്പൂവിന്റെ ബ്ലോഗില്‍ വക്കാരിയും കുമാറുമൊക്കെക്കൂടെ ഒരു വെള്ളിയാഴ്ചനേരമ്പോക്കിനു പോയിരുന്നു :)

വളരെ നന്നായിട്ടുണ്ടു്. നല്ല ശൈലിയും വാക്കുകളും.

ഒന്നു കൂടി പറഞ്ഞോട്ടേ. അവതരണവും നേരത്തേതിനേക്കാള്‍ നന്നാവുന്നുണ്ടു്. ഖണ്ഡിക തിരിക്കുന്നതും മറ്റും. അല്പം HTML കൂടി പഠിച്ചാല്‍ ഇതിനെ കുറച്ചുകൂടി ഭംഗിയാക്കാം. ശ്ലോകങ്ങളെ വേറേ നിറത്തില്‍ കൊടുക്കുകയും ഉദ്ധരണികളെ blockquotes-ല്‍ ഇടുകയും മറ്റും.

ചിഹ്നനത്തില്‍ സന്തോഷിന്റെ കുത്തും കോമയും എന്ന ലേഖനത്തില്‍ പറയുന്ന പല കാര്യങ്ങളും പാലിച്ചിട്ടില്ല. സന്തോഷെഴുതിയതു് ഇപ്പോള്‍ എല്ലായിടത്തും അംഗീകൃതമാണു് എന്നു തോന്നുന്നു.

ഡാലി said...

ജ്യോതീ.. (ഇതും വിളിച്ച് ശീലിച്ചതാ..പണ്ട് എന്റെ സഹമുറിയത്തി ജ്യോതി രത്നം)
“വാക്ക്”, അതില്‍ ജീവിക്കുന്നു നാം പലരും. ആ ഓര്‍മ്മപ്പെടുത്തല്‍ വളരെ നന്നായിരിക്കുന്നു.

“തൊടിയില്‍ അച്ഛനും ഞാനും കൂടി നട്ട പടവലവള്ളിയില്‍ കായയൊന്നും ഉണ്ടാകാതിരുന്നിട്ടും "അതൊന്നും സാരമില്ല, എന്നും ചെടിയ്ക്കു നനയ്ക്കണം, വിത്ത്‌ വളര്‍ന്ന്‌ ചെടിയായി വരുന്നതുതന്നെ കാണാന്‍ ഒരു രസമല്ലേ, കായ കിട്ടിയല്‍ പറിയ്ക്കാം, ഇല്ലെങ്കില്‍ വേണ്ട" എന്ന വാക്ക്‌“
ഇത് ഞാന്‍ എന്റെ അപ്പനോട് പറയുനതാണല്ലോ ജ്യോതി. ഫലം തരാത്ത വൃക്ഷം വെട്ടി തീയിലിടണമെന്ന അപ്പന്റെ ഫിലോസഫിക്ക് മുന്നില്‍ ജയിക്കാന്‍ എന്റെ കണ്ണീര് മാത്രമായിരുന്നു കുട്ടികാലത്ത്.

തമോഗര്‍ത്തത്തെ കുറിച്ച്: തന്നിലേക്ക് വീഴുന്നതെന്തായാ‍ലും (വെളിച്ചമായാലും, വേറെന്ത് നന്മയാലും) രക്ഷപ്പെടാന്‍ അനുവദിക്കില്ല എന്നതല്ലേ അതിന്റെ പ്രമാണം. പിന്നെ അതിലെന്തുണ്ടായിട്ടെന്താ?
(A black hole is defined to be a region of space-time where escape to the outside universe is impossible.)

viswaprabha വിശ്വപ്രഭ said...

ജ്യോതീ, ഡാലീ,
നിങ്ങള്‍ക്കു വേണ്ടി ഒരു പോസ്റ്റ് ഇവിടെ... http://viswaprabha.blogspot.com/2006/09/blog-post.html


ഓര്‍മ്മയെത്താത്തിടത്തോളം നീളെ ജന്മജന്മാന്തരങ്ങള്‍...

അവയ്ക്കെല്ലാം മുകളിലൂടെ സദ്ചിദാനന്ദമായ നീലനീലംതുടുത്ത ആകാശത്തിലൂടെ വാക്കുകള്‍, ജ്ഞാനസ്നാനം കഴിഞ്ഞ പ്രാവുകള്‍, ശാന്തമായി പറന്നുനീങ്ങി...



...ഹൂഹു എന്റ്റെ കാലില്‍ കടിച്ചുപിടിച്ചിരിക്കുന്നു, അമ്മേ ഒരു വാക്ക്, ഒരൊറ്റ വാക്കു തരൂ, എനിക്കിന്ദ്രദ്യുമ്നനാകാം..."

"...മയക്കത്തിലാണ്, ഉണര്‍ത്തേണ്ട..”

"...in search of the great universal single equation..."

ജ്യോതിര്‍മയി /ज्योतिर्मयी said...

അരവിന്ദാ, ഇഷ്ടമാവുന്നു എന്നറിയുന്നതില്‍ സന്തോഷം. എന്റെ കുട്ടിക്കാലത്തെക്കുറിച്ചോ? ഞാന്‍ അത്രയൊക്കെ വലുതായോ:-(

പെരിങ്ങോടരേ, കുറച്ചുനാളായി എന്റെ ഒരുകണ്ണ്‌ അവിടെത്തന്നെയാണ്‌,താളുമറിച്ചും, പെയിന്റിന്റെ നിറം മാറ്റിയും എത്രസമയാ കളയണത്‌, ഒളിച്ചോടാനൊന്നും നോക്കണ്ട:-). പിന്നെ ഇരുത്തം വന്ന ഒരു കഥാകാരന്റെ കയ്യില്‍നിന്നും നല്ലവാക്കു കേള്‍ക്കുമ്പോള്‍ ഒരു സുഖമൊക്കെയുണ്ട്‌. അങ്ങനെയൊക്കെ ആവാന്‍ ശ്രമിയ്ക്കാം, നന്ദി.


ദമനകാ, "വാക്ക്‌ വെളിച്ചമാണ്‌" വെളിച്ചം ജ്യോതിയാണ്‌, ജ്യോതി ഞാനാണ്‌, അപ്പോള്‍ വാക്ക്‌ ഞാനാണ്‌. വ്യക്തമായ ചിന്ത ഇത്രമതിയോ :-))


വക്കാരിജീ, സ്പര്‍ശം പോലെ സ്പര്‍ശിയായിരുന്നെന്നോ ഇതും? നന്ദി, ഒരുകുല:-)


മുല്ലപ്പൂവേ, സന്തോഷം.

തുളസിഭായ്‌/ബെന്‍, വാക്കിന്റെ മൌനം:-)

ബിന്ദൂ, നളന്‍ജീ നന്ദി, ഇടയ്ക്കു വന്നാല്‍ സന്തോഷം:-)

ചക്കരേ, നന്ദി

പണിക്കര്‍ജീ,
ആചാര്യവാക്കിന്റെ വെളിച്ചമാണാധാരം. അന്നും, ഇന്നും, ഇനിയെന്നും.
ഈ ശാണോപലത്തിലിട്ടുരച്ചുരച്ചു എന്റെ വാക്കിനേയും തിളക്കമുറ്റതാക്കണം,
അതുകൊണ്ടൊരു അക്ഷരപൂജ ചെയ്യണം...ഒരു ശ്രമമാണ്‌. മാര്‍ഗ്ഗദര്‍ശകരുണ്ടിവിടെ എന്നത്‌ എന്നെപ്പോലെയുള്ളവരുടെ ഭാഗ്യം. നമസ്കാരം.

ആദിത്യാ, എന്റെ ഹൃദയമോ? തരില്ല്യാട്ടോ, കിട്ട്യാല്‍ ആ മരപ്പൊത്തില്‍ കൊണ്ടുവെയ്ക്കാനല്ലേ:-))

ഏറനാടന്‍ജീ, നന്ദി.

ഫൈസല്ജീ, നന്ദി, കോഴിക്കോടനാണല്ലേ:-)

ഇത്തിരിവെട്ടം, നന്ദി.

പാപ്പാന്‍ജീ, കണ്ടതില്‍ വളരെ സന്തോഷം. അങ്ങനെ ചിന്തിപ്പിയ്ക്കാന്‍ കഴിഞ്ഞുവെങ്കില്‍ ഞാന്‍ ധന്യയായീ...

അഗ്രജാഗ്രജാ:-) മനസ്സിലായി അല്ലേ:-)

ഉമേഷ്‌ജീ, നേരമ്പോക്കു കണ്ടിരുന്നൂ. ആനേം ആനപ്പുറത്തിരിക്കുന്ന ആളും കൂടിയായോണ്ട്‌ തടികേടാക്കണ്ടാന്നു കരുതീതാ. ഈ പാപ്പാന്‍ അപ്പോഴെവടെപ്പോയിക്കിടക്കുവാര്‍ന്നൂന്നാ ആലോയ്ച്ചത്‌.:-)

കുത്തും കോമയും ഇപ്പോഴേ കണ്ടുള്ളൂ. നന്ദി. ചില പരിഷ്ക്കാരം വരുത്തി. സാങ്കേതികം... നോക്കട്ടെ, പഠിയ്ക്കണം. കുത്തും കോമേം പോലും ഇടാന്‍ സ്വാതന്ത്ര്യം ഇല്ല്യാന്ന്‌ ല്ലേ, പറഞ്ഞ്‌ വരണത്‌, :-(
പെയിന്റടിച്ചുനോക്കി, ഇതു കൊള്ളാലോ, ഇനി ഓരോ അക്ഷരോം ഓരോ നിറമാക്കി...എല്ലാം ഒന്നു പരീക്ഷിയ്ക്കണം:-))

ഡാലീ, അറിയാന്‍ കഴിയാത്തതെല്ലാം ഇരുട്ട്‌ എന്നു നാം ലേബലൊട്ടിയ്കും. നന്ദി കേട്ടോ, ഇനീം വരണേ:-)

വിശ്വം ജീ
എത്രയാ സന്തോഷമായതെന്നു പറയാന്‍ വാക്കില്ല. എന്റെ തമോഗര്‍ത്തത്തില്‍ വിശ്വത്തോളം പ്രഭചൊരിഞ്ഞുതന്നതിന്‌, നന്ദി, നമസ്കാരം. ബാക്കി, അവിടെ വന്നിട്ട്‌:-)

Promod P P said...

സംസാരശേഷി നഷ്ടമാകുന്ന ഒരാളെ കുറിച്ച്‌ വായില്ലക്കുന്നിലപ്പന്‍ എന്ന കഥയില്‍ എന്റെ ഒരു പഴയ സുഹൃത്തായ നന്ദകുമാര്‍ പറഞ്ഞിട്ടുണ്ട്‌

ആ മറന്നു
ഈ മറന്നു
ഉ മറന്നു
-------
അവസാനം

വാക്ക്‌ ഇല്ലെങ്കില്‍ പിന്നെ എന്ത്‌ പോക്ക്‌?

ഇത്തിരി നേരം വല്മീകത്തില്‍ ധ്യാനത്തിലിരുന്നത്‌ മൌനമായി തീരാനല്ലെന്നും വാക്കുകളുടെ വേലിയേറ്റം നിറഞ്ഞ മഹാസാഗരമാക്കി മാറ്റാനാണെന്ന് വയലാറും പറഞ്ഞു

വാക്കിന്റെ ശക്തി അനിര്‍വചനീയം തന്നെ..

ജ്യോതിര്‍മയി.. വളരെ നന്നായിട്ടുണ്ട്‌

Anonymous said...

ഹൊ! താങ്ക്യൂ ജ്യോതി ടീച്ചറേ.
ഈ പോസ്റ്റ് ഞാന്‍ ഒരു അന്‍പത് തവണയെങ്കിലും വായിച്ച് കാണും.അത്രേം മനോഹരമായിരിക്കുന്നു.
പക്ഷെ കമന്റിടാന്‍ പറ്റാണ്ട് ഞാന്‍ ശരിക്കും വിഷമിച്ചും പോയി.
വളരെ മനോഹരമായ ചിന്തകള്‍. ഇതുപോലെ ഒരു അനുഭവം എനിക്ക് പണ്ട് കിട്ടിയത്
പെരിങ്ങ്സിന്റെ സ്പര്‍ശം എന്ന ഒരു കഥ വായിച്ചപ്പോഴാണ്. വാക്കുകള്‍ ഇങ്ങിനെ പുഴുവില്‍ നിന്ന് പറന്ന് പൂമ്പാറ്റകള്‍ ആവുന്ന ആ അനുഭവം. വളരെ നന്ദി.

ഇതുപോലെ ഇനീം നെറയെ എഴുതണെ.

കുറുമാന്‍ said...

ടീച്ചറെ, വൈകിയിട്ടാണ് വായിച്ചത്, അതിനാല്‍ കമന്റും വൈകിയിട്ടാണ്. ഇത്രയും വൈകിയതെന്തേ ഇങ്ങോട്ടെത്തുവാന്‍ എന്നാരെങ്കിലും ചോദിച്ചാല്‍ എന്തുത്തരം പറയും ഞാന്‍?

നമസ്കരിക്കട്ടെ

പാപ്പാന്‍‌/mahout said...

[ഒരു ഓടോ: എന്നെ എന്തുവിളിക്കണം എന്നത് വിളിക്കുന്നയാളുടെ അവകാശം. എന്നെ എന്തുവിളിക്കണം എന്നെന്നോടു ചോദിച്ചാല്‍ ‘പാപ്പാന്‍‌ജീ’ എന്നുവിളിക്കല്ലേ എന്നു ഞാന്‍ പറയും :) ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍‌വ്വര്‍‌ക്കും പാപ്പാന്‍ എന്നു വിളിക്കാം. പാപ്പാന്‍ ചേട്ടന്‍, -അമ്മാവന്‍, -അപ്പൂപ്പന്‍, -ഗഡി, -തെണ്ടി, -മാഷ്, ആദി വിളിക്കണതുപ്പോലെ പാപ്പേട്ടന്‍ എന്തും ആവാം. (എന്നെ വീട്ടിലെല്ലാരും “എടാ” എന്നു വിളിക്കുന്നതിനാല്‍ സ്ക്കൂളില്‍ പോകണകാലം വരെ എന്റെ പേര് “എടന്‍” എന്നാണു ഞാന്‍ വിചാരിച്ചിരുന്നത് :)) പാപ്പാന്‍ എന്ന മധുരമനോഹരമനോജ്ഞമലയാളപദത്തില്‍ ‘ജി’ കൂട്ടിക്കെട്ടുമ്പോള്‍ ‘കേളപ്പജി’ എന്നു കേള്‍‌ക്കുമ്പോള്‍ തോന്നുന്ന അതേ മനോവികാരം -- ഒരസ്കിത. ഓട്ടോയ്ക്കു മാപ്പ്.]

ഉമേഷ്::Umesh said...

[ഓ. ടോ. കണ്ടിന്യൂഡ്:

“പാപ്പാനേ” എന്നു വിളിച്ചപ്പോള്‍ ഒരാന തിരിഞ്ഞു നിന്നു് “എന്റെ പേരു് പാപ്പ് എന്നല്ലടാ, നീലകണ്ഠനാനേ എന്നു വിളിക്കെടാ” എന്നു പറഞ്ഞതായി കേട്ടിട്ടുണ്ടു്. ശരിയാണോ പാപ്പാനേ?

This is an umbrella എന്നു കേട്ടിട്ടു കുട എന്നതിന്റെ ഇംഗ്ലീഷ് “ആനമ്ബ്രല്ല” എന്നാണെന്നു ഞാനും ധരിച്ചിരുന്നു :)

]

പാപ്പാന്‍‌/mahout said...

[ ഉമേഷാണുസ്താദ് :) ]
qw_er_ty

ജ്യോതിര്‍മയി /ज्योतिर्मयी said...

അപ്പോ പപ്പാന്‍ന്നല്ലേ പേര്‌?
ഉമേഷ്ജീ, സന്തോഷ്ജീ, പാപ്പാന്‍ജി...ഒരു കുഴപ്പോം എനിയ്ക്കുതോന്നിണില്ല്യല്ലോ പാപ്പണ്‍സ്‌:-)
ഞാന്‍ ആനേം അല്ല, ആനപ്പുറത്തുമല്ല, എന്തിന്‌ ഒരു വക്കാരിപോലുമല്ല, അതാകേട്ടോ.

ഓടോയ്ക്കൊരോട്ടോ: ആനപ്പുറത്തൂന്ന്‌ മാഷെ ഇറങ്ങാനൊന്നു സഹായിയ്ക്കൂ,പാപ്പണ്ണാ എത്രകാലായി ഈ ഇരുപ്പുതുടങ്ങീട്ട്‌ പാവം:-)
:-))

ജ്യോതിര്‍മയി /ज्योतिर्मयी said...

ഇഞ്ചീ,
വാക്കിന്റെ ശക്തി, പ്രഭാവം... അല്ലേ. നന്ദി.
ഇഞ്ചീ,
വാക്കിന്റെ ശക്തി, പ്രഭാവം... അല്ലേ. നന്ദി.

കുറുമാന്‍ജീ,
വളരെ സന്തോഷം. വല്ലപ്പോഴും ഒന്നു വന്ന്‌ വായിക്കുകയും നിര്‍ദ്ദേശങ്ങള്‍ തരികയും ചെയ്താലും സന്തോഷമാവും. എന്താ അങ്ങോട്ടൊന്നും വരാത്തതെന്നാണോ? സത്യം പറയാലോ, പരിചയമില്ലാത്തവരോട്‌ അഭിപ്രായം പറഞ്ഞ്‌ വെള്ളത്തിലാവണ്ടാന്നു കരുതീട്ടാണ്‌. പിന്നെ ഉമേഷ്ജീയെം,അരവിന്ദനേം വക്കാരിജീയേം പിന്നെ എന്റെ സൂ, ഇഞ്ചി,വല്ല്യമ്മായി,ബിന്ദു എന്നിവരേം ഒക്കെ നല്ല പരിചയമുള്ളതുകൊണ്ട്‌ അങ്ങനെ പോണൂന്നു മാത്രം:-))

ജ്യോതിര്‍മയി /ज्योतिर्मयी said...

താരേ, വാക്ക്‌ ഇഷ്ടമായി അല്ലേ.
ചിന്തിയ്ക്കാന്‍ വകയുള്ള ഒരു ചോദ്യം താരചോദിച്ചു. കുറച്ചെന്തൊക്കെയോ പഠിച്ചതുവെച്ച്‌ ഞാനൊരു സമാധാനം പറയട്ടെ-


[വാക്ക്‌ പദം എന്ന അര്‍ഥത്തിലും ശബ്ദം "ഒച്ച" എന്ന അര്‍ഥത്തിലും അല്ല ഇവിടെ ഉപയോഗിച്ചിട്ടുള്ളത്‌.]

വാക്ക്‌ എന്നതിന്റെ ഒരു അവസ്ഥമാത്രമാണത്രേ "വൈഖരി". "വൈഖരി" എന്നാല്‍-ഉച്ചത്തിലോ പതുക്കെയോ നീട്ടിയോ കുറുക്കിയോ ഒക്കെ ഉച്ചരിയ്ക്കപ്പെടുകയും കേള്‍ക്കപ്പെടുകയും ചെയ്യുന്ന വാക്കിന്റെ അവസ്ഥ.

വക്താവ്‌(speaker), ഒരു കാര്യം പറയണമെന്നു കരുതുമ്പോള്‍ ബോധം, മൂലാധാരം എന്ന ഊര്‍ജ്ജകേന്ദ്രത്തില്‍ പ്രാണചലനത്തെ ഉണ്ടാക്കുന്നു. വാക്ക്‌-ശബ്ദം(ഒച്ചയല്ല)- ആരംഭിയ്ക്കുന്ന ആ അവസ്ഥയെ, വാക്കിന്റെ മൂലഭാവത്തെ ഋഷിമാര്‍ "പരാ" എന്നു വിളിയ്ക്കുന്നു. പ്രാണചലനം നാഭിയിലൂടെ മേലോട്ടുയര്‍ന്ന്‌, "പശ്യന്തീ" എന്ന അവസ്ഥയിലൂടെ ഹൃദയത്തിലെത്തുമ്പോഴേയ്ക്കും ശ്രോതാവിനു കേള്‍ക്കില്ലെങ്കിലും വക്താവിന്‌ നന്നായി വ്യക്തമാവുന്ന രൂപത്തിലായിരിയ്ക്കും. വാക്കിന്റെ-ശബ്ദത്തിന്റെ(ഒച്ചയുടെയല്ല)- ഈ അവസ്ഥയെ "മദ്ധ്യമാ" എന്നു വിളിയ്ക്കുന്നു. വീണ്ടും പ്രാണചലനത്തോടെ കണ്ഠത്തിലൂടെ വ്യത്യസ്ത ഉച്ചാരണസ്ഥാനങ്ങളിലൂടെ പുറത്തുവരുമ്പോള്‍ ശ്രോതാവിനും കേള്‍ക്കാവുന്ന വാക്കിന്റെ ആ അവസ്ഥയെ "വൈഖരി" എന്നു വിളിയ്ക്കുന്നു.

മൂകനും ബധിരനും ആയ ഒരാള്‍ക്ക്‌ വൈഖരീഭാവം അനുഭവിയ്ക്കാനാവില്ലെങ്കിലും വാക്ക്‌-ശബ്ദം(ഒച്ചയല്ല)-ഭാഷ- എന്ന ആശയം വ്യക്തത കുറവായാലും അനുഭവിയ്ക്കാം എന്നു ഞാന്‍ ആശ്വസിയ്ക്കുന്നു. അവര്‍ക്കും ഭാവനയുണ്ട്‌. ഭാവനയ്ക്കു ഭാഷ വേണം. ആംഗ്യഭാഷയിലൂടെയാണെങ്കിലും ഉള്ളിലുള്ള വാക്കിനെ-ഭാഷയെ ആണ്‌ അവര്‍ വിനിമയം ചെയ്യുന്നത്‌.

ഡാലി said...
This comment has been removed by a blog administrator.
ഡാലി said...

ജ്യോതി, സൂക്ഷിച്ചു വയ്ക്കേണ്ട ഒരു കമന്റാണ് മുകളിലത്തെ. ഒരു പോസ്റ്റായിടാമോ?

പാപ്പാന്‍‌/mahout said...

ജ്യോതീ, വൈഖരിയുടെ അര്‍ത്ഥം പറഞ്ഞുതന്നതിനു വളരെ നന്ദി, വാക്കെങ്ങനെ ഉണ്ടാകുന്നു എന്നു വിശദീകരിച്ചതിനും. ഒരു ചുള്ളിക്കാടുകവിതയില്‍ “അലിയുടെ അന്തരാളത്തില്‍നിന്നുമൊഴുകീ വൈഷാദികവൈഖരി; ശരന്നദി” എന്നു വായിച്ചോര്‍‌മ്മയുണ്ട്. ഒഴുകുന്ന എന്തോ ആണ് വൈഖരി എന്നാണ്‍ ഇതുവരെ ധരിച്ചിരുന്നത്. കവിതയുടെ അര്ത്ഥം തന്നെ കുറച്ചുമാറുന്നു ഇപ്പോള്‍.

Santhosh said...

ജ്യോതീ, വൈഖരിയെന്നാല്‍ ശബ്ദം എന്നും സരസ്വതീദേവി എന്നുമാണ് ഞാന്‍ വിചാരിച്ചു വച്ചിരുന്നത്.

ഉമേഷ്::Umesh said...

സന്തോഷ് ധരിച്ചതു ശരി തന്നെ. ഓരോ വാക്കിന്റെയും ആന്തരാര്‍ത്ഥം വേറെയായിരിക്കും. അതാണു ജ്യോതി പറഞ്ഞതു്. ശബ്ദം (കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍ “പുറത്തു കേള്‍ക്കാവുന്ന ശബ്ദം” ആണു വൈഖരി.), വാക്കു്, സരസ്വതി എന്നൊക്കെത്തന്നെ വൈഖരിക്കു് അര്‍ത്ഥം.

പാപ്പാനേ, “കിംവദന്തി” എന്നു വെച്ചാല്‍ എന്താ ധരിച്ചിരിക്കുന്നതു്? :)

ജ്യോതിര്‍മയി /ज्योतिर्मयी said...

അല്ലാ, ഈ ആനക്കാരനും പാപ്പാനും തമ്മില്‍ എന്തെങ്കിലും പ്രശ്നം?

കിംവദന്തി! കിംവദന്തി!

:-)

പാപ്പാന്‍‌/mahout said...

ഓ അങ്ങനെയൊന്നുമില്ല ജ്യോതീ. എന്നെ എന്തെങ്കിലും ധരിപ്പിച്ചേ അടങ്ങൂന്ന് ഇങ്ങേര്‍. എന്നെത്തല്ലണ്ട ചേട്ടാ ഞാന്‍ നന്നാവൂല്ലാ ന്നു ഞാനും. [ഈ ബ്ലോഗുലകത്തില്‍ എനിക്കു ചേട്ടാ ന്നു വിളിക്കാന്‍ ഉമേഷും കേരളാഫാര്‍‌മര്‍ ചന്ദ്രന്‍ ചേട്ടനും മാത്രമേ ഉള്ളൂ എന്നതിനാല്‍ ഉമേഷിനോട് എനിക്കു നല്ല ബഹുമാനമാണു കേട്ടോ :)]

Santhosh said...

‍മലയാളമ, നോ രമ

പോര്‍ട്ട്ലാന്‍‍ഡ് (യു. എസ്. എ.): ഇന്ന് രാവിലെ ഇന്‍റെര്‍നെറ്റിലൂടെയുള്ള ഒരു സം‌വാദത്തിനിടയ്ക്ക് പോര്‍ട്ട്ലാന്‍‍ഡിലെ അറിയപ്പെടുന്ന അക്ഷര ശ്ലോകക്കാരനും ബ്ലോഗു ലോകത്തിലെ ഗുരുക്കളുമായ ഉമേഷ് നായര്‍, ന്യൂജേഴ്സി വാസിയായ ഒരാനപ്പാപ്പാനോട് എന്താണ് ധരിച്ചിരിക്കുന്നത് എന്ന് ആരാഞ്ഞതായി ഞങ്ങളുടെ പ്രത്യേക ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്ലോഗ് ലോകത്തില്‍ ഒരു ധ്രൂവീകരണത്തിനു തന്നെ ഈ ചോദ്യം വഴിവച്ചേക്കാമെന്ന് നിരീക്ഷകര്‍ കരുതുന്നതായും വിശ്വസനീയമായ കേന്ദ്രങ്ങളെ ഉദ്ധരിച്ചുകൊണ്ട് ബി. ബി. സി. പറഞ്ഞു. ലോകമലയാളികളുടെ സാംസ്കാരികാസ്ഥിത്വത്തിനെതിരേയുള്ള ഒരു വെല്ലുവിളിയാണിതെന്ന് വലയാര്‍ രവി...

പാപ്പാന്‍‌/mahout said...

ഈ സന്തോഷിനെപ്പറ്റിയാണോ ഇന്നാള് ഉമേഷ് മേഷജംബുകന്‍ എന്നോ മറ്റോ ഒരു കട്ടികൂടിയ വാക്കുപയോഗിച്ചത്? :-)

ഉമേഷ്::Umesh said...

മേഷജംബുകന്‍... അതു കൊള്ളാം. “ഹ്രീഹ്ലാദം” എന്നതും പാപ്പാന്‍ പൊക്കിയെടുത്തതല്ലേ?

ഞാന്‍ മേഷജംബുകന്‍ എന്നല്ലല്ലോ, ദ്രാക്ഷാജംബുകന്‍ എന്നല്ലേ സന്തോഷിനെ വിളിച്ചതു്?

[ഓ. ടോ.: രാജേഷ് വര്‍മ്മ ഒരു സ്റ്റൈലന്‍ കഥ എഴുതി. അതിലെ നായകന്‍ ഒരു ആടായിരുന്നു. അവന്റെ പേരു് “സുമേഷ്” എന്നായിരുന്നു. ഞാന്‍ സന്തോഷിച്ചു-എന്റെ പേരാകാം കഥാകൃത്തിനെ നായകനു സുഹൃത്തിന്റെ പേരിടാന്‍ പ്രേരിപ്പിച്ചതു് എന്നു്. (കഥയുടെ അവസാനത്തില്‍ നായകന്‍ പീഡിക്കപ്പെട്ടു മരിക്കുന്നുണ്ടു്. അതു് അദ്ദേഹത്തിനു് എന്നെപ്പറ്റിയുള്ള പ്രതീക്ഷയുമാണെന്നു ഞാന്‍ ധരിച്ചു.) പിന്നീടാണറിഞ്ഞതു്, “നല്ല ആടു്” എന്ന അര്‍ത്ഥത്തിലാണത്രേ ആ പേരു് അവനിട്ടതു്!

ഓഫ്‌ടോപ്പിക് അവസാനിച്ചു. എല്ലാവര്‍ക്കും നമസ്കാരം! :)
]

ഉമേഷ്::Umesh said...

മേഷജംബുകന്‍ എന്നു കേള്‍ക്കുമ്പോള്‍ എനിക്കു് ആഷാഢഭൂതി എന്ന പേരും ഓര്‍മ്മവരുന്നു. ഇതൊരു മാനസികരോഗമാണോ ഡോക്ടര്‍?

ജംബുകം മേഷയുദ്ധേന
അഹമാഷാഢഭൂതിനാ...

ജേക്കബ്‌ said...

അപ്പോ ഉമേഷ് എന്നു വെച്ചാ ഉമയുടെ ആട് എന്നാണോ അര്‍ത്ഥം?? ;-)

പാപ്പാന്‍‌/mahout said...

ഉമേഷേ, ഞാന്‍ പറഞ്ഞതു ദ്രാക്ഷാരിഷ്ടത്തിന്റെ കാര്യമല്ല, മറ്റേ ‘കൊമ്പുകോര്‍ത്തിടിക്കുന്ന മത്തഗജങ്ങളുടെ നടുവില്‍’, ഛെ, മത്തമേഷങ്ങളുടെ നടുവില്‍ നിന്ന് ബ്ലഡിമേരി കുടിക്കുന്ന കുറുക്കനെപ്പറ്റി ഏതോ ചര്‍‌ച (ചര്‍‌ച്ച എന്നും പറയാം) യുടെ ഇടയില്‍ സംസ്കൃതത്തില്‍ അടിച്ചില്ലേ, ആ വാക്ക്, അതേ വാക്ക്, ആ ഒരേയൊരുവാക്ക്...

ഉമേഷ്::Umesh said...

ഓ, അതിവിടെ. വാക്കൊന്നുമില്ല, ഇവിടെപ്പറഞ്ഞ ആ വരി തന്നെ.

Santhosh said...

കുട്ടികളേ, ആരൊക്കെയാണു നിങ്ങള്‍? എനിക്കൊന്നും മനസ്സിലാവുന്നില്ലല്ലോ.

ഇതിന്‍റെയൊക്കെ അര്‍ഥം പറഞ്ഞെന്നെ രക്ഷിക്കൂ. ഇനി അതല്ല, വൈഖരിയുടെ അര്‍ഥം സത്യമായും എനിക്കറിയില്ലായിരുന്നുവെന്ന് സമ്മതിക്കാനും ഞാന്‍ തയ്യാര്‍!

Santhosh said...

എന്നാ അമ്പതും അടിച്ചേക്കാം.

ബിന്ദു said...

അതു ഫൌളായി സന്തോഷേ. രണ്ടെണ്ണം അടുപ്പിച്ചു പാടില്ല. :)

Santhosh said...

ഒന്നു കൂടി ജ്യോതീ...
അയ്യേ, എന്താ ഈ അസ്ഥിത്വം എന്നാല്‍? ഛെ, ഛെ!

പാപ്പാന്‍‌/mahout said...

അസ്ഥി = എല്ല്
ത്വം = നിന്റെ.

ഉദാഹരണത്തിന്‍ ഉമേഷ് ആരോടെങ്കിലും വഴക്കുണ്ടാക്കിയാല്‍, “അടിച്ച് അസ്ഥിത്വം ഒടിക്കും” എന്നു പറഞ്ഞെന്നുവരും...

ഉമേഷ്::Umesh said...

അതു കലക്കി പാപ്പാനേ. പക്ഷേ, “ത്വം” “നീ“യാണു്. നിന്റെ എന്നര്‍ത്ഥം വരാന്‍ തവ, തേ എന്നു വല്ലതും പറയണം.

അസ്ഥിത്വം ഒടിക്കും എന്നു പറഞ്ഞാല്‍ “(എന്റെ) എല്ലു നീ ഒടിക്കും” എന്നര്‍ത്ഥം. അര്‍ത്ഥം കമ്പ്ലീറ്റ് തിരിഞ്ഞില്ലേ?

സംസ്കൃതത്തിനോടാ കളി?

ഉമേഷ്::Umesh said...

അതിനിവിടെ ആരാ “അസ്ഥിത്വം” എന്നു പറഞ്ഞതു്? ഉറക്കച്ചവടാണോ സന്തോഷേ?

(ഉറക്കച്ചടവു പറയുമോ എന്നു ചോദിച്ചാല്‍, പാപ്പാനേ, അമ്മച്ചിയാണേ ഞാന്‍...)

പാപ്പാന്‍‌/mahout said...

ശ്ശെ, ഈ പഠിച്ച സംസ്കൃതമൊക്കെ മറന്നു :) എന്റെ സംസ്കൃതം ക്ലാസ്സില്‍ ഞാന്‍ ‘ഫഷ്ടാ’യിരുന്നു ഒരു കാലത്ത്. നിങ്ങള്‍‌ക്കറിയാമോ?

‘ത്വം‘ ‘നീ’യായ സ്ഥിതിക്ക് എന്റെ ഉദാഹരണത്തിലൊരു തിരുത്ത്: ഉമേഷ് ആരോടെങ്കിലും വഴക്കുണ്ടാക്കിയാല്‍, “‘അടിച്ച് അസ്ഥിത്വം ഒടിക്കൂ’ എന്നു പറയടാ” എന്നു എതിരാളിയോട് പറഞ്ഞെന്നുവരും :)

Santhosh said...

പറഞ്ഞത് വയലാര്‍ രവിയാണ്.

ഉമേഷ് ഉറക്കക്കച്ചവടവും തുടങ്ങിയോ എന്ന് വക്കാരി ചോദിച്ചത് ഇന്നലെയും കൂടി ഞാന്‍ സ്വപ്നത്തില്‍ കണ്ടതാണ്.

രാജ് said...

ഈ നോര്‍ത്ത് അമേരിക്കന്‍ ബ്ലോഗേഴ്സിനൊരു പ്രശ്നമുണ്ടു്, യൂയേയീക്കാര് വീക്കെന്‍ഡ് ആഘോഷിക്കുമ്പൊ മാത്രം ആര്‍മാദിക്കാന്‍ ഒത്തുചേരൂ അല്ലാത്തപ്പോള്‍ എപ്പോഴും ചേരയും കീരിയും പോലെയാ ;)

ഒരു അസൂയാലു.

(എന്റെ ഒരു യോഗം നോക്കണേ, വേദാന്തം പഠിച്ച ഒരു റ്റീച്ചറുടെ ബ്ലോഗില്‍ ഓഫ് എഴുതി ശാപം വാങ്ങണമെന്നു തലേല്‍ പണ്ടാരോ റെയ്‌‌നോള്‍ഡ് പേന കൊണ്ടു വരച്ചിട്ടുണ്ടു്)

Anonymous said...

പേടിക്കണ്ട പെരിങ്ങ്സേ
റെയ്നോള്‍ഡ് പേന നന്നായിട്ട് തെളിയൂല്ല. ഇത്രേം സംവാദത്തിന്റെ ഇടക്ക് എനിക്കാകെ മനസ്സിലായ വാ‍ക്കാണത്. അത്തേ കേറി പിടിക്കാന്ന് വെച്ചിട്ടാണ്..:)

പാപ്പാന്‍‌/mahout said...

പെരിങ്ങോടാ, ഞങ്ങള്‍ ഈ പാവങ്ങള്‍‌ക്കു വേറെ നിവൃത്തിയില്ല. പിന്മൊഴിയുടെ വിഷൂചിക നില്‍‌ക്കുന്നത് യു ഏ ഈ ക്കാരൊന്നുറങ്ങിയാലാണ്‍ :)

ജ്യോതിര്‍മയി /ज्योतिर्मयी said...

സന്തോഷ്ജീ,
ഞാന്‍ ഇംഗ്ലീഷില്‍ ഒരു അപേക്ഷയിട്ടിരുന്നു. പിന്മൊഴിയില്‍ ഇംഗ്ലീഷു വരില്ലാ എന്നറിഞ്ഞില്ല. ചില്ലനെ ഒന്നു ശരിയാക്കാന്‍ ഒന്നു സഹായിയ്ക്കുമോ? താങ്കള്‍ പറഞ്ഞ webpageഇലൂടെ കയറിയിറങ്ങി പ്രശ്നമൊന്നും കണ്ടില്ല. എന്റെ ഇംഗ്ലീഷ്കമന്റ്‌, latestപോസ്റ്റിന്റെ കമന്റിലാണ്‌. സമയം കിട്ടുമ്പോള്‍ ഒന്നു നോക്കാമോ?
നന്ദി, നമസ്കാരം!

ജ്യോതിര്‍മയി /ज्योतिर्मयी said...

ഇപ്പോ മനസ്സിലായി, "കിംവദന്തി'കള്‍ ആരുടെ ഹോബിയാണെന്ന്‌ :-)

പാപ്പണ്‍സ്‌, മാഷെ ഒന്നാനപ്പുറത്തൂന്ന്‌ ഇറക്കൂ എന്നു പറഞ്ഞിട്ട്‌?
എന്നിട്ടുവേണം നേരേചൊവ്വേ രണ്ടുവാക്ക്‌ പറയാന്‍:-) മേഷജംബുകനെപ്പറ്റി.

പെരിങ്ങോടരേ, തെറ്റിദ്ധരിയ്ക്കല്ലേ (ഉമേഷ്ജീക്കും കുറച്ചു തെറ്റിദ്ധാരണയുണ്ടെന്നു തോന്നുന്നു) ഞാന്‍ സ്കൂളില്‍ സംസ്കൃതവും കോളേജില്‍ വേദാന്തവും പഠിച്ചിട്ടില്ലാ...

ആനക്കാര്യത്തിനിടെ ഒരു ചേനക്കാര്യം-

"വൈഖരി" എന്നത്‌ സാങ്കേതികമായി ഉപയോഗിക്കുമ്പോള്‍ 'വാക്കിന്റെ നാലാമത്തെ അവസ്ഥയാണ്‌. എങ്കിലും വാക്ക്‌ എന്ന അര്‍ഥത്തിലും ധാരാളമായി ഉപയോഗിക്കും.

പിന്നെ "വാക്ക്‌"ന്റെ എല്ലാ പര്യായവും സരസ്വതിയുടെ പര്യായമായി പറയാറുണ്ട്‌. superficial ഒച്ചയല്ല, അതിന്റെ ആഴങ്ങളിലേയ്ക്ക്‌, ശബ്ദതത്വത്തിലേയ്ക്ക്‌ ആണ്‌ ആ അന്വേഷണത്തിന്റെ പോക്ക്‌.

ഇനി ആനക്കാര്യം ഓര്‍ ചേനക്കാര്യം?

പാപ്പാന്‍‌/mahout said...

(ഈ പോസ്റ്റിനെ അത്ര എളുപ്പം റിട്ടയര്‍ ചെയ്യിപ്പിക്കുന്നില്ല)
“മധുസൂദനന്‍നായരുടേതാണെങ്കിലും എനിയ്ക്കു വല്ലാത്തൊരടുപ്പം തോന്നുന്നു ഈ വരികളോട്‌“ എന്നു ജ്യോതി എഴുതിയതിലെ വരികള്‍‌ക്കിടയില്‍ വായിക്കണോ? പൊതുവെ മധുസൂ നായരെ ഇഷ്ടമല്ല എന്നാണോ ധ്വനി?

ജ്യോതിര്‍മയി /ज्योतिर्मयी said...

പാപ്പാനേ,
സ്വപ്നേപി അങ്ങനെ വിചാരിച്ചിരുന്നില്ല. എന്നാലും രണ്ടാം വായനയില്‍ ഞാനും കേട്ടു ആ ധ്വനി. പിന്നെ ആരും തെറ്റിദ്ധരിച്ചില്ലാന്നു തോന്നിയതുകൊണ്ട്‌, തിരുത്തിയില്ലാന്നുമാത്രം.
ഞാനുദ്ദേശിച്ചത്‌, മധുസൂദനന്‍ നായര്‍ എഴുതിയിരുന്നില്ലെങ്കില്‍ ഞാന്‍ എഴുതുമായിരുന്നൂ ആ വരികള്‍ എന്നാണ്‌. എന്റെ ഹൃദയത്തിലുള്ള വരികളാണ്‌ എന്നാണ്‌. എപ്പടി?

നന്ദികേട്ടോ, ശ്രദ്ധിച്ചുവായിച്ചതിന്‌.
(ദോശ കരിയുന്നു... :-))

Manjithkaini said...

എനിക്കൊരു ജേണലിസം മാഷുണ്ടായിരുന്നു. മാതൃഭൂമിയിലെ പഴയ സിംഹം പി. രാജന്‍. അദ്ദേഹം ഇടയ്ക്കിടെ ഇതുപോലൊരു പ്രയോഗം നടത്തുമായിരുന്നു.

“കമ്മ്യൂണിസ്റ്റുകാരനാണെങ്കിലും നല്ല മനുഷ്യനാണ്” :)

കവിതയില്‍ ചാരി നില്‍ക്കുന്നവരാ മധുസൂദനന്‍ നായരെ ഇഷ്ടപ്പെടുന്നതെന്നു ഈയടുത്താരോ പറഞ്ഞിരുന്നു പാപ്പാന്‍ നായരേ :) ജ്യോതിടീച്ചര്‍ ചാരാതെ നില്‍ക്കുന്ന ടീമാണെന്നാ തോന്നണത്.

ഓഫു ഷമി ജ്യോതിടീച്ചറേ.

പാപ്പാന്‍‌/mahout said...

മന്‍‌ജിത്തേ, സത്യം പറഞ്ഞാല്‍ എനിക്കുവലിയ ഇഷ്ടമൊന്നുമില്ലാത്ത ഒരു കവിയാണദ്ദേഹം. ‘നാറാണത്തുഭ്രാനതന്‍’ ഒരു കവിതയെക്കാളും ഒരു പ്രസ്താവന പോലെയേ എനിക്കു തോന്നിയിട്ടുള്ളൂ. എന്റെ വിവരക്കേടാവാം. ജ്യോതി ക്വോട്ടു ചെയ്ത കവിത ഞാന്‍ വായിച്ചിട്ടില്ല.

Manjithkaini said...

കേരളത്തില്‍ ഇക്കാലത്ത് ഇങ്ങനെയൊരേര്‍പ്പാടുണ്ട്. സ്കൂള്‍ ഓഫ് ബു.ജീ തോട്ടില്‍ പ്രവേശനം മേടിക്കാനെത്തുന്ന പുതിയ കവികളോട് ഇന്റര്‍വ്യൂ ബോര്‍ഡ് ചോദിക്കും.

മധുസൂദനന്‍ നായരുടെ കവിതകളെങ്ങനെ?

പരമ ബോറ്, അതില്‍ സാഹിത്യമില്ല എന്നിങ്ങനെയൊക്കെയാണുത്തരമെങ്കില്‍ പ്രവേശനം ഉറപ്പ്.

പുതുമുഖ കഥാകൃത്തുക്കളോട് പത്മനാഭന്റെ കഥകള്‍ എങ്ങനെയെന്നാണു ചോദ്യം

മാത്യു മറ്റം അതിലും മെച്ചമല്ലേ? അങ്ങോരെഴുതുന്നതു കഥകളാണോ? എന്നൊക്കെ ഉത്തരം കൊടുത്താല്‍ പ്രവേശനം കിട്ടും.

പപ്പാന്‍ ഈ സ്കൂളില്‍ പ്രവേശനം നേടാന്‍വേണ്ടിയാണ് ഇങ്ങനെ പറഞ്ഞതെന്ന് ഞാന്‍ ഉദ്ദേശിച്ചിട്ടില്ല കേട്ടോ. വെറുതെ ഒരു നാട്ടുനടപ്പു പറഞ്ഞതാ.

പാപ്പാന്‍‌/mahout said...

ഹാവൂ അങ്ങനെ ഞാനൊരു അരബുജിയായി; പദ്‌മനാഭന്റെ കഥകള്‍ വായിച്ചിട്ടേയില്ല, അല്ലെങ്കില്‍ മുഴുബുജിയാവാമായിരുന്നു :)

അപ്പൊപ്പിന്നെ ബുജിക്കവികളാരൊക്കെയാ ഇപ്പോള്‍ കേരളത്തില്‍? മുമ്പ് എനിക്കിഷ്ടം വിജയലക്ഷ്മി, കുരീപ്പുഴ ശ്രീകുമാര്‍ എന്നിവരൊക്കെയായിരുന്നു (ഇപ്പോള്‍ കവിതവായന കാര്യമായി ഉണ്ട് എന്നൊരു ധ്വനിയെ ഇതിലെങ്ങാന്‍ കണ്ടാല്‍ ഞാനതിനെ തല്ലിക്കൊന്നു കെട്ടിത്തൂക്കും, ഒരു കിംവദന്തിയെപ്പോലെ).

Santhosh said...

ഇംഗ്ലീഷിലെ അപേക്ഷ എന്‍റെ ഫില്‍റ്ററില്‍ കുടുങ്ങിയില്ല:)
ചില്ലിനെപ്പറ്റി വ്യാകുലയാവാതെ ബ്ലോഗൂ. ഇപ്പോള്‍ ചില്ലുകള്‍ ചില്ലുകളായിത്തന്നെ കാണുന്നതിനാല്‍ ഞാന്‍ ഇടപെട്ട് കുളമാക്കുന്നില്ല. (വല്ല ആനയോ ആനക്കാരനോ വന്ന് കുളമാക്കിയാലും കുളം കലക്കിയാലും ഞാന്‍ ഉത്തരവാദിയല്ല.)

ആരാണിവിടെ മധുസൂദനന്‍ നായരെ ആക്ഷേപിക്കുന്നത്? ഉച്ചത്തില്‍ കവിതചൊല്ലുന്നവര്‍ക്കും ജീവിക്കേണ്ടേ?

qw_er_ty

തറവാടി said...

വാകുകള്‍ സ്നേഹം പോലെയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു...
കൊടുക്കുന്നതിനേക്കാള്‍ കിട്ടുന്നത് ..ശരിയാണോ..അറിയില്ല
.മുഴുവനും വായിച്ചു..ഇഷ്ടായി

വല്യമ്മായി said...

ചിലപ്പോഴൊക്കെ വാക്കുകളേക്കാള്‍ വാചാലമല്ലേ മൌനം.

വാക്കുകളെ കൊണ്ട് അമ്മാനമാടാനുള്ള റ്റീച്ചറുടെ കഴിവ് അപാരം.

Unknown said...

ജ്യോതി ചേച്ചീ (ടീച്ചര്‍ വിളി ഒരു സുഖമില്ല,ഇങ്ങനെ വിളിക്കുന്നതില്‍ വിരോധമില്ലല്ലോ?),

മനോഹരമായ പോസ്റ്റ്. അന്ന് ചേച്ചി ഡാലിചേച്ചിയുടെ പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങള്‍ മനസ്സില്‍ നിന്ന് മായുന്നില്ല.ഈ പോസ്റ്റും ഒരുപാട് ഇഷ്ടമായി.

അഹമീദ് said...

കൊള്ളാം. നന്നായിട്ടുണ്ട്.
"നേടാനാവുന്നതിലമരില്ലല്ലോ മാനുഷ സങ്കല്പം.
നേടാനാവാത്തവയില്‍ രമിപ്പതൊരാനന്ദമനല്പം"

Peelikkutty!!!!! said...

വാക്കിനെക്കുറിച്ച് ഒരുപാട്,മനോ‍ഹരമായ വാക്കുകളില്‍ എഴുതിയിരിക്കുന്നു..വാക്കിന്റെ ദേവതയുടെ അനുഗ്രഹം!

Azeez Manjiyil said...

വാക്കിനെ കുറിച്ച്‌ വായിച്ചപ്പോള്‍ വാക്കിന്റെ ഊക്കില്‍ നിന്നുണരുന്ന വിചാര വികാരങ്ങളാണു
ഞാന്‍ ഓര്‍ക്കുന്നത്‌ അത്‌ കൊണ്ട്‌...
ഞാന്‍..

ഞാന്‍ കരയുന്നില്ല
കരഞ്ഞാല്‍
പ്രളയമുണ്ടാകുമത്രെ
ഞാന്‍ നെടുവീര്‍പ്പയക്കുന്നില്ല
എന്റെ നെടുവീര്‍പ്പ്‌
കൊടുങ്കാറ്റാകുമത്രെ
എനിക്ക്‌ മൗനിയാകാനും വയ്യ
മൗനം
വാചാലമത്രെ
..........
മഞ്ഞിയില്‍

ജ്യോതിര്‍മയി /ज्योतिर्मयी said...

തറവാടിമാഷേ, വല്ല്യമ്മായീ, ഇവിടെ വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.

ദില്‍ബൂസ്‌, നന്ദി പറയാന്‍ വൈകിയല്ലേ. ഡാലിയുടെ പോസ്റ്റില്‍ ഞാന്‍ പറഞ്ഞകാര്യങ്ങള്‍ ഇഷ്ടമായിയോ? കുറെകാര്യങ്ങള്‍ ഇനിയുമെഴുതാനുണ്ടെന്നു തോന്നാറുണ്ട്‌. നോക്കട്ടെ-

അഹമീദ്‌, വളരെനന്ദി കേട്ടോ. താങ്കളുടെ 'അഹം' എന്ന പേരിലുള്ള കഥ ഞാന്‍ വായിച്ചിരുന്നു, പോസ്റ്റില്‍. അഭിപ്രായം പറഞ്ഞില്ലെന്നു തോന്നുന്നു.

പീലിക്കുട്ടി, നന്ദി.

മഞ്ഞിയില്‍മാഷേ,
കാണാന്‍ വൈകി. നമസ്കാരം. വരികള്‍ വായിച്ചു. എന്തിനീ നിസ്സഹായാവസ്ഥ എന്നു മനസ്സിലായില്ല.

പാച്ചു,

ആദ്യം എനിയ്ക്കും തോന്നിയിരുന്നു, പോസിറ്റീവ്‌ എന്നത്‌ കൃത്രിമമാണെന്ന്‌. പക്ഷേ, 90% സങ്കടങ്ങളും മനസ്സിലേയ്ക്കെത്തുന്നത്‌ മനസ്സിന്‌ സങ്കടമാണ്‌ ഇഷ്ടമെന്നുള്ളതുകൊണ്ടാണ്‌ എന്ന്‌ എനിയ്ക്ക്‌ ഇപ്പോള്‍ ബോധ്യമാണ്‌. പാച്ചുവിനുവേണ്ടിയെഴുതുന്ന പാച്ചുവിന്‌ കരയുന്ന സിനിമകളാണോ ഇഷ്ടം, എപ്പോഴും?
നന്ദി കേട്ടോ, വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും.

kuttani

എനിയ്ക്കറിയില്ല ഈ വരികള്‍? ഇങ്ങനെതന്നെയാണോ സൂര്യ പറഞ്ഞത്‌? എതോ ഒരു പന്തികേട്‌, എനിയ്ക്കറിയാത്തതുകൊണ്ടാവും:-)
വൈകിയതിനു ക്ഷമാപണം.