Thursday, September 14, 2006

കണ്ണനെക്കാത്ത്‌

കണ്ണാ! നീ കാണ്മതില്ലേ മമ ദുരിതമഹാസാഗരം, നീന്തി മുങ്ങും-
വണ്ണം കൈകാല്‍ കുഴഞ്ഞീടിലുമഥ വെടിയാറില്ല ഞാന്‍ നിന്റെ രൂപം
ഉണ്ണാനായ്‌വെണ്ണയേകാമുടനിരുകരവും നീട്ടി നീ വാങ്ങിവാങ്ങി-
ത്തിന്നാനായോടിയെത്തുന്നൊരു നിമിഷമതൊന്നുണ്മയായ്‌കാണ്മതെന്നോ?23 comments:

ജ്യോതിര്‍മയി said...

ഇന്ന്‌ അഷ്ടമീരോഹിണി. ഞാനെഴുതിയ ആദ്യത്തെ ശ്ലോകമാണിത്‌. അക്ഷരശ്ലോകഗ്രൂപ്പില്‍, ഉമേഷിന്റെ പ്രോത്സാഹനവും ബാലേന്ദുവിന്റെ സഹായവും ആണ്‌ ഇതിനുപിന്നിലെ ശക്തി.

സു | Su said...

നല്ല ശ്ലോകം. അഭിനന്ദനം.

കണ്ണന്‍ ഒക്കെ കാണുന്നു. പ്രതികരിക്കുന്നില്ല.

വക്കാരിമഷ്‌ടാ said...

ജ്യോതിടീച്ചറേ, നല്ല ശ്ലോകം. അഭിനന്ദനങ്ങള്‍. ആശംസകള്‍.

“...നീന്തി മുങ്ങുംവണ്ണം കൈകാല്‍ കുഴഞ്ഞീടിലുമഥ വെടിയാറില്ല ഞാന്‍ നിന്റെ രൂപം“ എന്നതിന്റെ അര്‍ത്ഥം ഒന്ന് വിശദീകരിക്കാ‍മോ-സൌകര്യം പോലെ?

സു | Su said...

ജീവിതമാകുന്ന ദുരിത സാഗരത്തില്‍ നീന്തി നീന്തി കൈകാല്‍ കുഴഞ്ഞാലും നിന്റെ രൂപം, ഞാന്‍ ഓര്‍മ്മയില്‍ നിന്ന്, സ്മരണയില്‍ നിന്ന് വിടില്ല കണ്ണാ എന്നാവും അര്‍ത്ഥം. പ്രാര്‍ത്ഥന കൈവിടില്ല എന്നൊക്കെയാവും. അല്ലേ ജ്യോതീ?

സൂര്യോദയം said...

നീന്തി മുങ്ങാറായ വിധത്തിലായാലും എന്നാണ്‌ ഉദ്ധേശിച്ചത്‌ എന്ന് മനസ്സിലായി. പക്ഷെ 'മഥ' എന്നതിന്റെ അര്‍ത്ഥം മനസ്സിലായില്ല. :-)

ഡാലി said...

ജ്യോതി, വെള്ള കള്ളന് നിറച്ചും വെണ്ണ എന്റെ വകയും......

ബിന്ദു said...

അഗ്രേപശ്യാമി ചൊല്ലുന്ന അതേ ട്യുണ്‍ അല്ലേ? വളരെ ഇഷ്ടായി.:)

ഉമേഷ്::Umesh said...

രണ്ടും ഒരേ വൃത്തമാണു ബിന്ദൂ-സ്രഗ്ദ്ധര.

വിശദവിവരങ്ങള്‍ ഇവിടെ.

ബിന്ദു said...

ഉമേഷ്‌ജീ ഒരേ വൃത്തം ആവുമെന്ന് തോന്നിയിരുന്നു. ഏതാണെന്ന് അറിയില്ലായിരുന്നു. ( ശ്രമിച്ചില്ല എന്നും പറയാം.:) )നന്ദി.

ജ്യോതിര്‍മയി said...

സൂ, നന്ദി. കണ്ണന്‍ പ്രതികരിയ്ക്കുന്നുണ്ട്‌, പക്ഷേ ഈയൊരുഭാവത്തില്‍ കാണാനൊരാശ...ഒരതിമോഹം!

വക്കാരിജീ, നന്ദി. സൂ പറഞ്ഞപോലെ അര്‍ഥം. പിന്നെ രൂപം എന്നതിനു പകരം നാമം എന്നാക്കണോ എന്നാലോചിച്ചതാണ്‌. പക്ഷേ "രൂപം" എന്നു തന്നെ പറയണമെന്നു തോന്നി. നാമം ചുണ്ടില്‍, രൂപം മനസ്സില്‍.

സൂര്യോദയം, സ്വാഗതം.
"കുഴഞ്ഞീടിലും അഥ..." എന്നണുദ്ദേശിച്ചത്‌. "അഥ" മുഴച്ചുനില്‍ക്കുന്നുണ്ടല്ലേ.

ഡാലിയേ, "വെള്ളക്കള്ളന്‍"? എന്തായാലും വെണ്ണേം പാലും ഉണ്ടെന്നുകണ്ടാല്‍ കൊതിയന്‍ വരാതിരിയ്ക്കില്ല്യ. പക്ഷേ പാത്രത്തിലാക്കിവെയ്ക്കുന്നതിനുപകരം, എന്റെ ഉള്ളിന്റെ ഉള്ളില്‍ -നിറച്ചൊന്നുമില്ലെങ്കിലും -ഒരിത്തിരി പാല്‌ കരുതിവെച്ചാല്‍ അതു മണത്തറിഞ്ഞ്‌ വരുമെന്നെനിയ്ക്കുറപ്പുണ്ട്‌. എന്താ ചെയ്യാ, പാലല്ലേ, വൃത്തിയില്ലാത്തപാത്രമായാല്‍ പെട്ടെന്നു കേടുവരും. പാത്രം കഴുകാന്‍ തുടങ്ങിയേ ഉള്ളൂ. ഉരച്ചുരച്ച്‌ കഴുകിമിനുക്കി... എന്നിട്ടുവേണം... :-))

ബിന്ദൂ,നന്ദി

ഉമേഷ്ജീ :-)

സന്തോഷ് said...

വിക്കിയിലും ചില്ല് ചതുരമാണല്ലോ ഉമേഷേ. ആരെങ്കിലും ഒന്നു തിരുത്തുമോ?

ജ്യോതിര്‍മയി said...

ചില്ലും ചതുരോം കണ്ടാലെങ്കിലും സന്തോഷ്ജീ വരൂലോന്ന്‌ വിക്കിയ്ക്കും കൂടി അറിയാം(വെറും തമാശയാണേ:-)

എനിയ്ക്കെല്ലാം ശരിയ്ക്കു കാണുന്നുണ്ടല്ലോ? എന്താ കുഴപ്പം? എവിടെയാ കുഴപ്പം. ശരിയാക്കാന്‍ വല്ല സൂത്രോം ഉണ്ടെങ്കില്‍, ഇന്നു കിട്ടിയാല്‍ ചിലപ്പോള്‍ ശരിയാക്കാന്‍ പറ്റിയേക്കും. കുഴപ്പമുണ്ടെങ്കില്‍ ആരെങ്കിലും സഹായിക്കൂ, പ്ലീസ്‌.

(കുത്തും കോമേം ശരിയല്ലേ?)

സന്തോഷ് said...

എല്ലാ ചില്ലുകള്‍ക്കും കുഴപ്പമില്ല. ശ്ലോകത്ത്തിലെ എല്ലാ ചില്ലൂകളും ശരിയായി വന്നിട്ടുണ്ട്. മറ്റു റ്റെക്സ്റ്റുകളിലാണ് കുഴപ്പം. വെബ്പേജ് ഫോണ്ട് കാര്‍ത്തികയാക്കി നോക്കിയാല്‍ ഇത് മനസ്സിലാവും. കാരണങ്ങള്‍ ഇവിടെ വിവരിച്ചിട്ടുണ്ട്.

കുത്തും കോമയും ശരിയാണേ!

ജ്യോതിര്‍മയി said...

Santosh,

I changed to Karthika font and I could see some "chilles". I went through the page you suggested. The details of the programs that I use are:
AnjaliOldLipi uses the following files --> AnjaliOldLipi-0.730.ttf, Size 424K, Modified 6/26/2006.
I use the version 1.3.3 of Varamozhi.

According to the webpage, if these are used, I should not get any "Chilles".

Could there be any other issues? Let me know when you have some free time.

Thanks
Jyothi.

സന്തോഷ് said...

ജ്യോതീ,

താങ്കളുടെ പേജിലെ ചില്ലെല്ലാം ഇപ്പോള്‍ ശരിയായിത്തന്നെ കാണുന്നുണ്ട്. സ്രഗ്ദ്ധര പേജിലെ ചതുരച്ചില്ലുകളും താങ്കളോ മറ്റേതോ ഒരു മഹാനുഭാവലുവോ ശരിയാക്കിയതായും നോം മനസ്സിലാക്കുന്നു.

മനഃക്ലേശമില്ലാതെ കവിതാ/ലേഖന നിര്‍മ്മാണം തുടര്‍ന്നാലും.

സന്തോഷ് said...
This comment has been removed by a blog administrator.
പാപ്പാന്‍‌/mahout said...

ജ്യോതീ, സ്രഗ്ദ്ധരയിലെ ചില്ലു ശരിയായി എന്നു വച്ച് ശാര്‍‌ദ്ദൂലവിക്രീഡിതത്തില്‍ ശരിയാവണമെന്നില്ല കേട്ടോ. എല്ലാ വൃത്തങ്ങളിലും കവിതയെഴുതി ടെസ്റ്റു ചെയ്തോളൂ. [ഓടോ: ഈ ശാര്‍‌ദ്ദൂലവിക്രീഡിതമാണോ സംസ്കൃതവൃത്തങ്ങളിലെ പുലി?]

ജ്യോതിര്‍മയി said...

ജോ ആഗ്യാ പ്രഭോ!

ഇനി സമാധാനമായി നാളെ എഴുതാം:-)

"ആരവിടെ, ആ മഹാനുഭാവലുവിന്‌ ഒരു കൊട്ട നന്ദി!


പുലിക്കളി അവിടെ നില്‍ക്കട്ടെ, പാപ്പണ്‍സ്ജീ:-)
സ്രഗ്ദ്ധര ശരിയായാല്‍, മാലിനി, കുസുമമഞ്ജരി, പുഷ്പിതാഗ്ര, വസന്തമാലിക... എല്ലാമെല്ലാം ശരിയായീന്നാ അര്‍ഥം. സ്രക്‌ എന്നാല്‍ "മാല" എന്നര്‍ഥം സ്രക്‍+ധരാ=സ്രഗ്ദ്ധരാ എന്നുവെച്ചാല്‍ മാലയിട്ടവള്‍...
എന്നെ പറ്റിക്കാന്‍ നോക്കണ്ട, പിന്നെ പുലിക്കളി, അതിനു സഹായിക്കാന്‍ ആളുണ്ട്‌.
:-))

സന്തോഷ് said...

"ആരവിടെ, ആ മഹാനുഭാവലുവിന്‌

ഇതിന്‍റെ അടയുന്ന ഉദ്ധാരണ ചിഹ്നം കാണുന്നില്ലല്ലോ. കുത്തും കോമയും മനസ്സുവച്ച് വായിച്ചില്യാന്നുണ്ടോ?

:)

ഉമേഷ്::Umesh said...

ആ മഹാനുഭാവുലു അനിലാണെന്നു ആ പേജിന്റെ ചരിത്രത്തില്‍ നിന്നു ഞാന്‍ മനസ്സിലാക്കുന്നു. ചില്ലിനെ ചതുരമാക്കി ആ ലേഖനം പണ്ടെഴുതിയ മഹാപാപി ഞാനും. മഹാനുഭാവുലുവിനു നന്ദി.

പാപ്പാനേ, ഏറ്റവും കൂടുതല്‍ ശ്ലോകങ്ങള്‍ അനുഷ്ടുപ്പിലാണെന്നു തോന്നുന്നു. എങ്കിലും അതിലും വലിയ വൃത്തങ്ങളില്‍ പുലി ശാര്‍ദൂലന്‍ തന്നെ. അക്ഷരശ്ലോകം യാഹൂ ഗ്രൂപ്പില്‍ നടക്കുന്ന അക്ഷരശ്ലോകസദസ്സില്‍ 2646 ശ്ലോകങ്ങള്‍ ചൊല്ലിയപ്പോള്‍ ഏറ്റവും കൂടുതല്‍ ശ്ലോകങ്ങള്‍ (25.7%) ശാര്‍ദ്ദൂലവിക്രീഡിതമായിരുന്നു. വിശദവിവരങ്ങള്‍ ഇവിടെ. ശ്ലോകങ്ങളും വേണമെങ്കില്‍ ഈ പേജില്‍ നിന്നു കിട്ടും.

എല്ലാ ഭാവങ്ങളെയും രസങ്ങളെയും നന്നായി പ്രകാശിപ്പിക്കാന്‍ കഴിയുന്ന വൃത്തമാണു ശാര്‍ദ്ദൂലവിക്രീഡിതം. മിക്കവാറും എല്ലാ വാക്കുകളെയും ഉള്‍ക്കൊള്ളിക്കാന്‍ പറ്റിയ രീതിയിലാണു് അതിന്റെ ഘടന. ഏറ്റവും കൂടുതല്‍ മുക്തകങ്ങളും അതിലാണെന്നു തോന്നുന്നു.

എനിക്കു് എളുപ്പത്തില്‍ എഴുതാന്‍ പറ്റിയ നാലു സംസ്കൃതവൃത്തങ്ങളില്‍ ഒന്നാണു് അതു്. (അനുഷ്ടുപ്പ്, വസന്തതിലകം, ഉപജാതി എന്നിവയാണു മറ്റു മൂന്നെണ്ണം.)

ഡാലി said...
This comment has been removed by a blog administrator.
ഡാലി said...

ജ്യോതി: ചായയൊക്കെ രഹസ്യമായി പറയണ്ടേ.... ഒരു ചായ വാങ്ങി തന്നു പരിഹരിക്കില്ലേ...ഞാന്‍ പിണങ്ങി...
കമന്റ് ലിങ്ക് ചെയ്യാന്‍ ആ കമന്റിന്റെ അടിയിലുള്ള സമയം എഴുതിയിരിക്കുന്ന സ്ഥലത്ത് ഞെക്കുക. അപ്പോള്‍ അഡ്രസ്സ് ബാറില്‍ വരുന്നതാണ് ആ ക്മന്റിന്റെ ലിങ്ക്.
എതാണ്ടിങ്ങനെ html കഴിഞ്ഞ് ആ കമന്റിന്റെ നമ്പര്‍ കാണാം
http://chittayillathachinthakal.blogspot.com/2006/09/2.html#c115927556726455795(
പോസ്റ്റ് എ കമെന്റ് മോഡില്‍ ആണെങ്കില്‍ അതില്‍ ചിലപ്പോള്‍ ലിങ്കുണ്ടാവില്ല. അതുകൊണ്ട് പോസ്റ്റിന്റെ കൂടെ തന്നെ ഉള്ള കമന്റ് എടുക്കുക)

ഇതിന്റെ ഫുള്‍ ക്രഡിറ്റ് ശനിയനാണ്. അവരുടെ സാങ്കേതിക വിദ്യ എന്ന ബ്ലോഗില്‍ ഇതൊക്കെ ഉടന്‍ വരും.

Anonymous said...

Jothi

valare nallathu

Rani Peter