Wednesday, February 28, 2007

ന്യൂട്രോണ്‍ പിറന്നാളുണ്ടോ?

“ആരാണു ന്യൂട്രോണ്‍? "


“ഒരു വിലയുമില്ലാത്ത ‘ഉപകണം’. അണുകേന്ദ്രത്തില്‍ എന്നോടൊപ്പം വിലസുന്നു"- അണുവിന്റെ എല്ലാമെല്ലാം എന്നു സ്വയം വിശേഷിപ്പിയ്ക്കുന്ന പ്രോട്ടോണ്‍ പറഞ്ഞു.


പ്രോട്ടോണിന്‌ , ഉള്ളതുമുഴുവന്‍ എടുത്ത്, വലിയ ഒരു വില നല്‍കിയതുകൊണ്ടാണ്, ഇലക്ട്രോണിനു ‘പൊട്ടവില’ആയതെന്നും ന്യൂട്രോണിനു വിലയില്ലാതായതെന്നും ഇലക്ട്രോണ്‍ പരാതിപ്പെട്ടു.

ഉള്ളതില്‍ നിന്നും ഉള്ളതു മുഴുവനെടുത്താലും ഉള്ളത്‌ അവശേഷിക്കും” -ദാര്‍ശനികന്‍ സമാധാനിപ്പിച്ചു.

ന്യൂട്രോണില്‍ നിന്നും പ്രോട്ടോണുണ്ടാവുമോ ? എന്തോ എനിയ്ക്കൊന്നും കാണുന്നില്ല.

ആരു കാണുന്നു? കാഴ്ചശക്തിയുള്ളവന്‍ കാണുന്നു, ദര്‍ശിയ്ക്കുന്നു, ദാര്‍ശനികനാവുന്നു.

ദാര്‍ശനികന്‍ അഥവാ, ദര്‍ശിച്ചവന്‍, അഥവാ അതു കണ്ടെത്തിയ ദേഹം ആരായിരുന്നു?

ജെയിംസ് ചാഡ്‌വിക് എന്ന ശാസ്ത്രജ്ഞന്‍.
എന്നാണതു സംഭവിച്ചത്?
1932 ഫെബ്രവരി 27ന്.

ഇന്ന് പലര്‍ക്കും ഫെബ്രവരി 27 ആണല്ലോ‍!

അപ്പോള്‍ പറയൂ-

ന്യൂട്രോണ്‍ പിറന്നാളുണ്ടോ?

4 comments:

ജ്യോതിര്‍മയി /ज्योतिर्मयी said...

ന്യൂട്രോണ്‍ പിറന്നാളുണ്ടോ?

ഒരു വെറും പോസ്റ്റ്.
കണിക(മണ്ടത്തരത്തിന്റേതാവാം).

ഇട്ടിമാളു അഗ്നിമിത്ര said...

Happy Brithday .. Neutron...
Jyothi..nice one...

Rasheed Chalil said...

പിറന്നാളുണ്ടെങ്കില്‍ സദ്യ ഗംഭീരമാകണം.

-B- said...

ഒരു ദിവസം ലേറ്റായല്ലോ നമ്മള്‍. എന്നാലും പോട്ടെ, ബിലേറ്റഡ് ഹാപ്പി ബര്‍ത്ത് ഡേ ന്യൂട്രോണ്‍.

ഇപ്പോ തുടങ്ങും, അവന്റെ മാത്രം പിറന്നാളാഘോഷിച്ചു, ഞങ്ങടെ ആഘോഷിച്ചില്ല എന്നും പറഞ്ഞ് പ്രോട്ടോണ്‍ മോനും, ഇലക്‍ട്രോണ്‍ മോളും. ഞാന്‍ അപ്പഴേക്കും രക്ഷപ്പെടട്ടെ.