നല്ല മിത്രം
നമ്മിലോരോരുത്തരിലും നന്മകളുമുണ്ട്, തിന്മകളുമുണ്ട്.
എന്നിലെ തിന്മയെ അവഗണിച്ച്, നന്മയെ കൂടുതല്‍ വെളിച്ചത്തുകൊണ്ടുവരാനും പിന്നീട്, ക്രമത്തില്‍ തിന്മയെ കണ്ടെത്തി, അതില്‍നിന്നും പുറത്തുവരാനും സഹായിക്കുന്നതരത്തില്‍ എന്നില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന ആളാണ് എന്റെ കാഴ്ചപ്പാടില്‍ നല്ല മിത്രം. എനിയ്ക്കയാളുടേയും നല്ലമിത്രമാവാം. അഥവാ, എനിയ്ക്കും എന്റെ മിത്രത്തില്‍ ഗുണകരമായ മാറ്റങ്ങള്‍ സൃഷ്ടിയ്ക്കാനുള്ള സ്വാധീനം ഉണ്ടായിരിക്കണം. അതിനുതക്ക ശക്തിയാര്‍ന്ന വ്യക്തിത്വം ഞാനും ഉണ്ടാക്കണം.
നല്ല അദ്ധ്യാപകന്‍
എല്ലാവിദ്യാര്‍ഥികളിലും നന്മകളും തിന്മകളും ഉണ്ടാകാമെന്നിരിയ്ക്കെ, ഓരോരുത്തരിലേയും ഓരോ നന്മയ്ക്കും വളരാനും വികസിക്കാനും ഉള്ള സാഹചര്യം സൃഷ്ടിക്കുന്ന അദ്ധ്യാപകന്‍, നല്ല അധ്യാപകനാണ്.
നല്ല വിമര്‍ശകന്‍ / നല്ല കമന്റര്‍
എഴുത്തുകാരന് കൂടുതല്‍ നല്ല എഴുത്തിലേയ്ക്ക്‍ നീങ്ങാന്‍ വേണ്ട സാഹചര്യം ഉണ്ടാക്കുന്ന വിമര്‍ശകന്‍, അഥവാ ബൂലോഗത്താണെങ്കില്‍ അത്തരം കമന്റര്‍, നല്ല കമന്റര്‍ ആണ്. കുഞ്ഞുകുഞ്ഞു നന്മകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിച്ചും, തെറ്റുകള്‍ ചൂണ്ടിക്കാണിച്ചുകൊടുത്തും വേണ്ടിവന്നാല്‍ തിരുത്താന്‍ നല്ലൊരു പാഠം പഠിപ്പിച്ചും.... അങ്ങനെയങ്ങനെ ഏതു തരത്തിലും ഒരു കമന്റര്‍ക്ക് തന്റെ പ്രതികരണത്തെ നന്നാക്കാം
ഇപ്പോള്‍ ഒരു ന്യായമായ ഒരു സംശയം വരാം.
തിന്മകളെ ഉള്ളിലടക്കിയാല്‍ മതിയോ?
പോരാ എന്നാണെനിയ്ക്കു തോന്നുന്നത്. പക്ഷേ, ആദ്യമാദ്യം നന്മകളെ കണ്ടെത്തി, പ്രോത്സാഹിപ്പിച്ച് വളര്‍ത്തിക്കൊണ്ടുവരിക. പിന്നെ ഉള്ളിലൊളിഞ്ഞിരിയ്ക്കുന്ന തിന്മയെ കണ്ടെത്തിയാലും അത് കണ്ടുപിടിയ്ക്കപ്പെടുന്നതോടുകൂടിത്തന്നെ ഇല്ലാതായിക്കോളും (എന്നൊരു ശുഭാപ്തിവിശ്വാസം:-))
22 comments:
ശുഭാപ്തിചിന്തക്കൂട്ടായ്മയിലേക്കു് സുസ്വാഗതം.
തന്നോടു സംവദിക്കുന്ന ഏവരും ആയ്കൊട്ടെ.. എന്തിനു ഉറ്റമിത്രം മാത്രമാക്കുന്നു
നല്ല ചിന്ത തന്നെ!
എല്ലാ മനുഷ്യരിലും നന്മയും തിന്മയുമുണ്ട്. നന്മയെ പ്രോത്സാഹിപ്പിച്ചു കൊണ്ടു വരിക നല്ല മനുഷ്യരുടെ കടമ.തിന്മയെ നിരുത്സാഹപ്പെടുത്തലും ഇതിന്റെ ഭാഗം.
അറബിയില്‍ “ അമ്രും ബില്‍ മഹ്രൂഫ് വ നഹ്യുന്‍ അനില്‍ മുന്‍കര്‍” എന്നു പറയും.
:)
എനിക്കും ഭയങ്കര ശുഭാപ്തിവിശ്വാസമാണ് :-)
"ഒരാള്‍ എന്റെ ഉറ്റമിത്രമാണെങ്കില്‍, ഞാനയാളുടേയും ഉറ്റമിത്രമായിരിയ്ക്കുമല്ലോ.".... അങ്ങിനെയാവണമെന്നില്ല..മറ്റെല്ലാം അംഗീകരിക്കുന്നു...
'' എനിയ്ക്കും ഉറ്റമിത്രത്തില്‍ ഗുണകരമായ മാറ്റങ്ങള്‍ സൃഷ്ടിയ്ക്കാനുള്ള സ്വാധീനം ഉണ്ടായിരിക്കണം. അതിനുതക്ക ശക്തിയാര്‍ന്ന വ്യക്തിത്വം ഞാനും ഉണ്ടാക്കണം.''
ഈ വരികള്‍ ഞാന്‍ നേരത്തേ പരീക്ഷിച്ചതാ....ഇപ്പൊ എന്റെ ഉറ്റ മിത്രമാണു നാട്ടിലെ ഏറ്റവും വലിയ 'കൗട്ട'.
മിത്രങ്ങളേ,
“നല്ലവര്‍” എന്നാക്കി. വേറേയും ചിലമാറ്റം വരുത്തി.
കണ്ണൂരാനേ, നന്ദി. ഞാനൊന്നുകൂടി ശരിയാക്കാന്‍ ശ്രമം നടത്തി. ഹാമിഡുവും സുചിപ്പിച്ചിരുന്നു...
സാന്‍ഡോസേ, എന്താ അതിന്റെ അര്‍ഥം? ഏതു നിഘണ്ടുവില്‍ നോക്കണമെന്നു പറയൂ.
ഹ..ഹ..ഹാ...ടീച്ചറേ...അതൊരു കൊറിയന്‍ വാക്ക് ആണു.[പ്രത്യേകം ശ്രദ്ധിക്കുക....ചൊറിയന്‍ അല്ല]
കൗട്ട=പരിപാവനമായ....തെങ്ങില്‍ നിന്ന് കിട്ടുന്ന ഒരു തരം ദ്രാവകം കുടിച്ച് ആരംഭിക്കുകയും.......പിന്നീട് അതു പോരാ എന്ന് തോന്നീട്ട്.....കളറിലേക്ക് മാറുകയും......കളര്‍ കിട്ടുന്ന സ്ഥലങ്ങളില്‍ സ്വന്തമായി പായും തലയിണയും സൂക്ഷിക്കുകയും ചെയ്തവരെ 'കൗട്ട' എന്ന് വിളിക്കുന്നു. ഇക്കൂട്ടര്‍ വീട് നേരത്തേ വിറ്റു കാണും.അതാണു പായും തലയിണയും കളര്‍ കിട്ടും കേന്ദ്രങ്ങളില്‍ സൂക്ഷിക്കുന്നത്.
ഇപ്പോ ഞാനും ഒരു ടീച്ചറായോ...ടീച്ചറേ.....
നേരത്തെ വായിച്ച് കമന്റ് ഇടാന്‍ ഒരു സാവകാശം നോക്കി ഇരിക്കാരുന്നു.. ഇപ്പൊ ഇത് മോഡിഫൈ ചെയ്തല്ലെ... കൊള്ളാം ... നന്മയെ കൂട്ടുകയും തിന്മയെ കുറക്കുകയും ഒക്കെ ചെയ്യാന്‍ നോക്കാം ..എന്നാലും ... എനിയ്ക്കും എന്റെ മിത്രത്തില്‍ ഗുണകരമായ മാറ്റങ്ങള്‍ സൃഷ്ടിയ്ക്കാനുള്ള സ്വാധീനം ഉണ്ടായിരിക്കണം. അതിനുതക്ക ശക്തിയാര്‍ന്ന വ്യക്തിത്വം ഞാനും ഉണ്ടാക്കണം.
...ഇതു നടക്കുമോ എന്നു സംശയം തന്നെ
:)
നിരീക്ഷണങളോട് യോജിക്കുന്നു.
ഒരു കാര്യം അനുഭവത്തില്‍ നിന്ന് പറയട്ടെ.ഉറ്റ മിത്രങളാണ്‍ മിക്കപ്പൊഴും ശത്രുക്കളായി മാറുന്നത്.പ്രതീക്ഷിക്കാത്ത സമയത്ത് ചതിയുണ്ടാകുന്നത് മിക്കവാറും അടുത്ത സുഹ്രുത്തുക്കളില്‍ നിന്നായിരിക്കും.
എല്ലാവര്‍ക്കും ഈ അനുഭവം ഉണ്ടാകണം എന്നില്ല.അതുപോലെ എല്ലാ ഉറ്റ സുഹ്രുത്തുക്കളും ചതിയന്മാരുമല്ല.
പ്രതിസന്ധിഘട്ടത്തിലാണ്‍ ഒരു മനുഷ്യണ്ടെ തനിസ്വഭാവം പുറത്തുവരിക എന്നു കേട്ടിട്ടില്ലേ.എല്ലാം ഉണ്ടായിട്ട് ഒരുവനെ സഹായിക്കുന്നവനേക്കാള്‍ എത്രയോ കേമനാണ്‍
ഒന്നുമില്ലാത്ത ഘട്ടത്തീല്‍ മറ്റൊരാള്‍ക്ക് സഹായം ചെയ്യുന്നവന്‍.പ്രതിസന്ധിഘട്ടത്തില്‍ സ്വന്തം നിലനില്‍പ്പനായി ഉറ്റ സുഹ്രുത്തുക്കളെ കൈവിടുന്നവരാണ്‍ നമ്മളില്‍ അധികവും.
പ്രതിഫലം പ്രതീക്ഷിച് ഒരു കര്‍മ്മവും ചെയ്യാതിരിക്കാന്‍ കഴിഞാല്‍ അത്രയും നല്ലത്.
സന്തോഷ് ബാലകൃഷ്ണന്‍ജി
:-)
നമ്മില്‍ (നമ്മുടെ വ്യക്തിത്വത്തില്‍ ) ‘ഗുണകരമായ‘ മാറ്റങ്ങള്‍, ആരുടേയെങ്കിലും സംസര്‍ഗ്ഗം കൊണ്ട്, ഉണ്ടാകുന്നുവെങ്കില്‍, ആ വ്യക്തിയെ നല്ല ഒരു സുഹൃത്ത്, ആയി കണക്കാക്കാം എന്നാണ് ഞാനുദ്ദേശിച്ചത്. നാം ചെയ്യുന്ന ഏതു പ്രവൃത്തിയ്ക്കും കൂട്ടുനില്‍ക്കുക എന്ന നിയമമില്ലാതെ, തിന്മയില്‍ നിന്നും നന്മയിലേക്കും, നന്മയില്‍ നിന്നും കൂടുതല്‍ നന്മയിലേക്കും ഒക്കെ നയിക്കാന്‍ സഹായകമായ ഒരു influence ചെലുത്താന്‍ തക്ക ഏതൊരാളും നല്ലൊരു മിത്രം തന്നെ.
ഭര്‍ത്താവിനു ഭാര്യയുടെ നല്ല മിത്രവുമാകാം. അതുപോലെ ഭാര്യക്കും ഭര്‍ത്താവിന്റെ നല്ല മിത്രമാകാം. നല്ല അദ്ധ്യാപകര്‍ക്കും വിദ്യാര്‍ഥികളുടെ നല്ല മിത്രമാകാം...
എന്നൊക്കെ, തോന്നിയിട്ടുണ്ട്.
ഒരു സൌഹൃദവും, ഒരു ബന്ധവും ഒരു കര്‍മ്മവും തിരിച്ചൊന്നും പ്രതീക്ഷിക്കാതെ തന്നെ വേണം എന്നു പറഞ്ഞതും വളരെ ശരി തന്നെ എന്നു തോന്നുന്നു. അപ്പോഴേ 100% (ദേവരാഗം ജിയുടെ ഭാഷയില്‍ പറഞ്ഞാല്‍, a5 b5 c5 d5...appOzhum oru 90% ആവൂ)ശ്രദ്ധ കര്‍മ്മത്തിനുമാത്രമായി കിട്ടൂ.
“എങ്ങിനെയുള്ള മൈത്രിയാണു കൃഷ്ണാ ഏറ്റവും നല്ല മൈത്രി?- ഇങ്ങോട്ടു സ്നേഹിക്കുന്നവരെ അങ്ങോട്ടും സ്നേഹിക്കുന്നു ചിലര്‍; ഇങ്ങോട്ടു സ്നേഹിക്കാത്തവരേയും അങ്ങോട്ടു സ്നേഹിക്കുന്നു ചിലര്‍; ഇങ്ങോട്ടു സ്നേഹം കാണിക്കുന്നവരോടുപോലും അങ്ങോട്ടു സ്നേഹം കാണിക്കുന്നില്ല ചിലര്‍. ഇതിലേതാണ് നല്ല മൈത്രി?”
എന്ന് ഗോപികമാര്‍ കൃഷ്ണനോടു ചോദിച്ചിരുന്നു.
നന്ദി കേട്ടൊ, ആ കമന്റിന്.
നല്ലവരിലെ നല്ല മിത്രം വായിച്ചപ്പോള്‍ എനിക്കൊരു കാര്യം ഉറപ്പായി. സുഹൃത്തുക്കളുടെ കാര്യത്തില്‍ എനിക്കൊരു തെറ്റും വന്നിട്ടില്ല എന്ന്. ഈ കണക്ക് വെച്ച് എനിക്ക് നല്ല മിത്രങ്ങള്‍ അനവധി. അവരുടെ നല്ല മിത്രം ആവാന്‍ പറ്റുമോന്ന് എനിക്കറിയില്ല. അത് അവര്‍ പറയണം.
അവസാനത്തെ വരികളും ഇഷ്ടമായി. :)
നല്ല അദ്ധ്യാപകനേയും, നല്ല വിമര്‍ശകനേയും (കമന്റര്‍) ആരും കണ്ടില്ലേ?
നല്ല ചിന്തകള്‍...
--
അതിനെപ്പറ്റി പ്രത്യേകിച്ചൊന്നും പറയാന്‍ ഇല്ലാത്തതുകൊണ്ടാണ്. അത് വളരെ ക്ലിയര്‍ ആയിട്ടുള്ള കാര്യമാണ്. ആ രണ്ടുപേരും നല്ലത് ആയതുകൊണ്ടാണല്ലോ ഞാന്‍ ഇങ്ങനെ. :)
പരഗുണപരമാണൂന്‍ പര്‍വതീകൃത്യ നിത്യം
നിജഹൃദി വികസന്തഃ സന്തി സന്തഃ കിയന്തഃ
“എങ്ങിനെയുള്ള മൈത്രിയാണു കൃഷ്ണാ ഏറ്റവും നല്ല മൈത്രി?- ഇങ്ങോട്ടു സ്നേഹിക്കുന്നവരെ അങ്ങോട്ടും സ്നേഹിക്കുന്നു ചിലര്‍; ഇങ്ങോട്ടു സ്നേഹിക്കാത്തവരേയും അങ്ങോട്ടു സ്നേഹിക്കുന്നു ചിലര്‍; ഇങ്ങോട്ടു സ്നേഹം കാണിക്കുന്നവരോടുപോലും അങ്ങോട്ടു സ്നേഹം കാണിക്കുന്നില്ല ചിലര്‍. ഇതിലേതാണ് നല്ല മൈത്രി?”
വി.എസ് ഖന്ഡേക്കരിന്റെ യയാതി എന്ന നൊവലിലെ ഒരു വാക്യം ഓര്‍മ്മയില്‍ നിന്ന് ഉദ്ധരിക്കട്ടെ...
"ഒരാള്‍ മറ്റൊരാളെ സ്നേഹിക്കുന്നത്
അയാളുടെ
ദൌര്‍ബല്യങള്‍ കൂടി കണ്ടുകൊണ്ടൂ വേണം.
നന്മ മാത്രം കണ്ട്, ഇങോട്ട് എന്തു കിട്ടും എന്ന് നോക്കിയുള്ള സ്നേഹം സ്നേഹമല്ല ..സ്വാര്‍ത്ഥതയാണ്‍"(യതാര്‍ത്ഥവരികള്‍ അല്ല..ആശയം മാത്രം)
friendship is beyond reason and reasoning
അദ്ധ്യാപകര്‍ക്കു് നല്ലവരാകാനേ പറ്റൂ. വയറ്റുപിഴപ്പിനു് ആ "ഉദ്യോഗം" സ്വീകരിച്ചവരെ വിട്ടേക്കൂ.
Post a Comment