"ഉദ്ധരേദാത്മനാത്മാനം" - ഇതായിരുന്നു ഞാന്‍ പ്രീഡിഗ്രിയും ഡിഗ്രിയും പഠിച്ച കോളേജിന്റെ ‘മുദ്രാവാക്യം‘. അവനവനെ ഉയര്‍ത്താന്‍ അവനവന് തന്നെ വേണം എന്നു ഇതിന്റെ സാമാന്യ അര്‍ഥം. താഴ്ത്തുന്നതും അവനവന് തന്നെ.
ഭഗവദ്ഗീതയില്‍ കൃഷ്ണന് പറയുന്നതാണ്-
"ഉദ്ധരേദാത്മനാത്മാനം
നാത്മാനമവസാദയേത്
ആത്മൈവഹ്യാത്മനോ ബന്ധുഃ
ആത്മൈവ രിപുരാത്മനഃ" എന്ന ശ്ലോകം.
അവനവന്റെ ബന്ധുവും ശത്രുവും വാസ്തവത്തില്‍ അവനവന് തന്നെയാണ്. അതുകൊണ്ട് എപ്പോഴും ജാഗ്രതയോടെ ഇരിയ്ക്കണം. സ്വയം അധഃപതിയ്ക്കാതെ അവനവനെ ഉയരത്തിലേയ്ക്കു നയിക്കാനുള്ള ചുമതല അവനവനു തന്നെ. സ്വയം നിസ്സഹായതയിലേയ്ക്കു കൂപ്പുകുത്താതെ, ആത്മബലത്തെ തിരിച്ചറിഞ്ഞ് , ആ അനന്തശക്തിയിലേയ്ക്ക് - ആനന്ദത്തിന്റെ നിറവിലേയ്ക്ക് - പൂര്‍ണ്ണതയിലേയ്ക്ക് ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള ആഹ്വാനം ഇതില്‍ കാണാം. അതെ, ആത്മബലത്തെ തിരിച്ചറിയലാണ് പ്രധാനം.
ഒരു വ്യക്തി, മറ്റുള്ളവരുടേയും സാഹചര്യങ്ങളുടേയും സമ്മര്‍ദ്ദത്തില്‍ പെട്ടിട്ടെന്നപോലെ നിസ്സഹായയാവണോ അതോ തന്റെ തന്നെ ഉള്ളിലുള്ള അനന്തശക്തിയെ തിരിച്ചറിഞ്ഞ് സാഹചര്യങ്ങളുടെ അടിമയാകാതെ, ഊര്‍ജ്ജ്വസ്വലയാവണോ എന്നത് തീരുമാനിയ്ക്കുന്നത്, ഒരു പരിധിവരെ ആ വ്യക്തിതന്നെ ആണ്.
എന്നിട്ടുമെന്തേ എല്ലാവരും വിധിയെ പഴിക്കുന്നത്? പാവം വിധി!
(വിധിയെപ്പറ്റി അടുത്തപോസ്റ്റില്‍)
26 comments:
"ഉദ്ധരേദാത്മനാത്മാനം” അഥവാ ‘പാവം വിധി’.
ഒരു പോസ്റ്റ്.
ആരാണു വിധി? വിധിയുണ്ടെങ്കില്‍ അടുത്തപോസ്റ്റില്‍ കാണാം:)
വിധിയുണ്ടെങ്കില്‍ അടുത്ത പോസ്റ്റും വായിക്കും.:)
ഇനി അടുത്ത പോസ്റ്റും ഉണ്ടോ.....
ഞങ്ങടെ ഒരു വിധി.....
ckzuoyt-ഈ വേഡ് വെരി എന്ന വിധിയെ ഒന്ന് മാറ്റാമോ...
ഈ തിരിച്ചറിവു കിട്ടുന്നതും കിട്ടാതിരിക്കുന്നതും വിധിയല്ലേ.:)
ഓ.ടോ.
റ്റീച്ചറേ, പരീക്ഷിത്ത്--മുനികുമാരന്റെ ശാപം, പിന്നീടു തുടരുമെന്നു പറഞ്ഞിട്ടു് കണ്ടില്ല..
ലോകത്തില്‍ എല്ലാവരും തന്നെ അവനവനെ ഉദ്ധരിക്കുവാനുള്ള ആത്മാര്‍ത്ഥമായ ശ്രമം തന്നെ ആണ് നടത്തുന്നത് .
അറിഞ്ഞു കൊണ്ട് തെറ്റു ചെയ്യുന്നവര്‍ വളരെ വിരളം. എല്ലാവരു അവനവന്റെ ശരിയാണ് ചെയ്യുന്നത്.
ആ ശരികള്‍ തമ്മിലുള്ള ഒരു മത്സരമല്ലേ നമുക്കു ചുറ്റും കാണുന്നത്.
ജ്യോതിര്‍മയീ,
വിധിയെ പഴിക്കുക എന്നത് ഒരു ഒഴിവുകഴിവു മാത്രമാണ്. തന്റേടത്തോടുകൂടി ഉത്സാഹത്തോടുകൂടി സ്വന്തം ലക്ഷ്യത്തിലേയ്ക്കു കുതിക്കാന്‍ പുരുഷപ്രയത്നം (personal effort) കൂടിയേ കഴിയൂ. മടിച്ചികളും മടിയന്മാരുമാണ് എല്ലാറ്റിനും വിധിയെ കൂട്ടുപിടിയ്ക്കുന്നത്. (വിധിയ്ക്കും ബലമുണ്ട്, വലിയ ഒരളവ്, എന്നാലും തനിയ്ക്കും അതില്‍ പ്രഭാവം ചെലുത്താം എന്ന്).
വിധിയുണ്ടെങ്കില്‍ അടുത്തപോസ്റ്റില്‍ കാണാം എന്നു പറയാതെ, വേണമെന്നുണ്ടെങ്കില്‍ ചക്ക വേരിന്മേലും കായ്ക്കും എന്നുരുവിട്ട്, അടുത്തപോസ്റ്റ്, നാളെത്തന്നെയിടൂ....
(എന്ന് ഇവിടെ ആരോ പറയുന്നതു കേട്ടു)
വല്യമ്മായി :)
അപ്പൊ നാളെ വായിക്കണേ :)
സാന്ഡോസേ :)
പിന്മൊഴിവള്ളീല് ചാടിച്ചാടിനടക്കുന്ന മുയല്ക്കുട്ടന് ഈ കൊമ്പിലേയ്ക്കു ഇനിയും ചാടാതിരുന്നാല്‍ പോരേ?
വടവരി നിയ്ക്കും ഇഷ്ടല്ല. കണ്ണുഡോക്റ്ററാ ഇതിലും ഭേദം. മാറ്റാന്‍ പഠിച്ചാല്‍ മാറ്റാം :)
വേണു ജി :)
അതുവിധിയല്ല, അര്‍ഹതയുണ്ടെങ്കില്‍ കിട്ടും എന്നു തോന്നുന്നു. deserve first, then you desire എന്നാരോ സ്വകാര്യം പറയുന്നു, എന്നോട്.
പരീക്ഷിത്തും എന്നെ പരീക്ഷിക്കാന്‍ കൂടി. മടി മാത്രമാണു കാരണം. വിധിയാവില്ല. മടിയ്ക്കുള്ള ‘വേത്രാദികഷായം’ സേവിയ്ക്കേണ്ടിവരും എന്നു തോന്നുന്നു:)
ഇന്‍ഡ്യാഹെറിറ്റേജ് :)
ശരിയാണല്ലോ. ആകെ കണ്‍ഫ്യൂഷനായി:)
“ശരിയും തെറ്റും തമ്മില്‍ വേര്തിരിയ്ക്കുവാനൊരു-
വര, ഞാന്‍ വരച്ചതെന്‍ ഹൃദയം പിളര്‍ക്കവേ...”
എന്ന വരികള്‍ (എനിയ്ക്കിഷ്ടപ്പെട്ട ഒരു കവിയുടെ) ഓര്‍മ്മവരുന്നു.
സാന്‍ഡോസ് ജി :)
എഴുത്തു നന്നാക്കാന്‍ നോക്കാം. വായനക്കും അഭിപ്രായത്തിനും നന്ദി. (നേരത്തേ പറയാന്‍ വിട്ടുപോയി).
ഹ.ഹ.ഹ...
വായിച്ചു എന്നറിയിക്കാന്‍ സ്മയിലി ഇട്ട് വെറുതേ പോണത് എനിക്കിഷ്ടമല്ലാ.....
എന്നാല്‍ കൂടുതല്‍ അഭിപ്രായം പറയാന്‍ അറിയാത്ത വിഷയം വായിച്ചാല്‍ ഇങ്ങനെ എന്തെങ്കിലും വളിപ്പ് പറഞ്ഞിട്ട് പോരും...
അത്രേയുള്ളൂ ടീച്ചറേ.....
അല്ലതെ എഴുതിയത് നന്നായില്ല എന്നൊന്നും അതിനര്ഥമില്ലാ....
“അര്‍ഹതയുണ്ടെങ്കില്‍ കിട്ടും എന്നു തോന്നുന്നു.“
റ്റീച്ചറേ ഇതു തര്ക്കമൊന്നുമല്ലേ.
മുകളില്‍ പറഞ്ഞവരികളിലും അര്‍ഹത നിര്‍ണയിക്കുന്ന വിധിയെ ഞാന്‍ കണ്ടിട്ടുണ്ടു്.:)
അതിനാല്‍ തന്നെ ഞാന്‍ വിധിയെ പലപ്പോഴും പേടിയ്ക്കുന്നു.....
ജ്യോതിടീച്ചറെ, നല്ല വചനങ്ങള്‍.......ഞാന്‍ പലപ്പോഴോടും പലരോടും പറയാറുള്ള കാര്യങ്ങള്‍....സ്വന്തം ജീവിതത്തില്‍ ഇന്നു വരേയായി ഞാന്‍ ഈ പോളിസി തുടരുന്നു അതിനാല്‍ ആത്മസംഘര്‍ഷം വളരെ കുറവ്.....(പിന്നെ ഞാനാര് എന്നു ചോദിക്കുന്നവര്‍ക്ക് ഈ ലേഖനത്തിന്റെ കുറുമാന് പതിപ്പ് അയച്ചു തരുന്നതാണ്)
എനിക്കു വീടുവിട്ടെവിടെയും പോണ്ട
തകര വേവിച്ചും തിരുവോണം കാക്കാം
ഇവിടമാണു ഞാന്‍ പടിഞ്ഞിരിക്കുമി-
പ്പലകയും കൂടിക്കലര്ന്നതാണു ഞാന്‍.
സ്ഥലകാലങ്ങള്‍ ചേര്ത്തളവില്ലെന്നാലീ-
യുലകുണ്ടോ, ജനിമൃതികളുണ്ടോ...?
(എന്നുമാരോ പറയുന്ന കേട്ടു...)
പക്ഷേ മുളകുവള്ളികള്ക്കൊപ്പം ഞാറ്റുവേലകളും കൈവീശി യാത്രപറഞ്ഞുപോകുന്നുവോ എന്നൊരു വിഷാദം മാത്രം ബാക്കി...
ജ്യോതിടീച്ചറേ, എന്നെങ്കിലും മലയാളത്തില്‍ വേര്‍ഡ് വെരിഫിക്കേഷന് തുടങ്ങിയാല്‍ ‘ഉദ്ധരേദാത്മനാത്മാനം‘ ഒക്കെ നല്ല ചോയ്സായിരിക്കും. സാന്ഡോസൊക്കെ ഇതൊന്നു ടൈപ്പ് ചെയ്യുന്നത് ഒന്നു കാണേണ്ടതായിരിക്കും. ഞാന്‍ കോപ്പി പേസ്റ്റു ചെയ്തതുകൊണ്ട് രക്ഷപെട്ടു.
:))
(തമാശാണുകേട്ടോ)
അവനവന് ഒരു സ്വയം വിലയിരുത്തലിനു തയ്യാറായാല്‍...
അടുത്ത പോസ്റ്റ് വായിക്കാനുള്ള വിധിയുണ്ടാവണേയ് !!!
സുപ്രീം കോടതിയുടെ വിധി? ഇതൊരു ശിക്ഷ ആണോ ജ്യോതീ ??
ഞാനീ ബ്ലോഗിലേക്കു പണ്ടേ വന്നിട്ടില്ലാട്ടോ ഹിഹിഹി
നല്ല പോസ്റ്റ്. വിജ്ഞാനപ്രദം.
സാന്ഡോസൊക്കെ ഇതൊന്നു ടൈപ്പ് ചെയ്യുന്നത് ഒന്നു കാണേണ്ടതായിരിക്കും..
ദിവായുടെ കമന്റു വായിച്ചു കുറേ ചിരിച്ചു, സാന്റോസ് എന്നോട് ക്ഷമിക്കട്ടെ. ഹ ഹ..!
പണ്ട് ഉമേഷ് പൊക്കിക്കൊണ്ടു വന്ന ഒരു വാക്കുണ്ട്, ഉച്ചരിക്കാന്‍ കുറെ പ്രയാസമുള്ളതു്. നിരഋതിയെന്നോ നിഋരതിയെന്നോ മറ്റോ. ഇപ്പോ ഓര്‍ക്കുന്നില്ല. എങ്കിലും ഫോണില്‍ ഹലോന്നു പറയുന്നതിനു പകരം, അതു പറയേണ്ടി വന്നാലത്തെ കാര്യം... :)
ഇത് (നേരത്തേ പറഞ്ഞ ആ കടിച്ചാപൊട്ടാത്ത വാക്ക്) വ്യക്തിയ്ക്ക് മാത്രമല്ല മനുഷ്യകുലത്തിനു മുഴുവന്‍ ബാധകം. "അവന് അമൃതം ജയിച്ചവന് പക്ഷേ, അവനു ശത്രു അവനായിരുന്നു" എന്ന് കേട്ടിട്ടില്ലേ...
ജ്യോതിച്ചേച്ചി, ഇതെന്താ ഇത്ര പെട്ടന്ന് അവസാനിപ്പിച്ചുകളഞ്ഞത്? ബാക്കികൂടെ ഇതേപോസ്റ്റില്‍ ഇടാമായിരുന്നല്ലൊ?
വളരെ നല്ല പോസ്റ്റ്, ചിന്തിപ്പിക്കുന്നത്...
അവനവന്റെ വിധി അവനവനുതന്നെ തിരുത്തിയെഴുതാമെന്ന സത്യം..
നല്ല പോസ്റ്റ് :)
ഇഷ്ടപ്പെട്ടു - പോസ്റ്റും കമന്റ്റുകളും
സസ്നേഹം
ദൃശ്യന്‍
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ. ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
എന്ന് ഭഗവത്ഗീതയുടെ പുറം ചട്ടയുടെ ഉള്‍ഭാഗത്തുണ്ട്. ;)
കുറച്ചൂടെ നീട്ടാമായിരുന്നു.. :)
റിഷിണി സൂര്യസാവിത്രി ഇപ്പോ കട്ടി കുറച്ചാണല്ലോ എഴുതുന്നത്!
:)
ബിജൂ, അല്ല സോറി, സാന്‍ഡൊസ് ജി, വെറും സ്മൈലി ഇട്ടാല്പ്പോരല്ലോ എന്നുവെച്ചാണ് മഞ്ഞുമ്മലില്‍ കമന്റിടാതെ വന്നത്. ഒരു പത്തിരുപതു സ്മൈലി മഞ്ഞുമ്മലില്‍ ഇടാതെ ലാഭിച്ചു:) അതുപോട്ടെ, പോസ്റ്റ് വായിച്ചല്ലോ. :)
വേണു ജി, ശരിയാണ്, അവിടേയ്ക്കെത്തുന്നതേയുള്ളൂ. നന്ദി.
കുറുമാന് ജി, ഓണപ്പതിപ്പായി തന്നാല്‍ നന്ന്. ഏതായാലും തുടരന് ഇട്ടിട്ടുണ്ട്. സമയമുണ്ടെങ്കില്‍ വായിക്കൂ,അതിന്റേം കുറുമാന് പതിപ്പുകരുതിവെച്ചോളൂ. :)
വിശ്വം ജി :)
വരികള്‍ ഇഷ്ടമായി (കവിയെപ്പിന്നെ ഇഷ്ടമാണല്ലോ).
ഞാന്‍ പഠിച്ചുരുവിടുന്നതൊക്കെ ശരിയാണോ എന്നു പറഞ്ഞാട്ടെ.. അടുത്തപോസ്റ്റ് ഇട്ടിട്ടുണ്ട്.
ദിവാ ജി :)
ഇതു നല്ല തമാശ :) ആലോചിക്കാവുന്നതാണ്.
ഏവൂരാന് ജി :)
സന്തോഷം. നിരൃതി (nir~r^thi) എന്ന വാക്കാവും അല്ലേ. ഹലോയ്ക്കു പകരം ‘ഹേ രാം’ എന്നോ ‘ഹരി ഓം’ എന്നോ പറയാം. മതേതരനാവണമെങ്കില് “ഹലോ” എന്നതു “ഓ ഹെല്” എന്നും പറയാം. പരീക്ഷിച്ചിട്ടു എന്തെങ്കിലും കിട്ടിയാല്‍ കിട്ടിയതില്‍ പാതി എനിയ്ക്കു വേണ്ടാാ...:)
പുള്ളി :) നന്ദി, ഇപ്പോഴാണു കേട്ടത്. അതു ശരിയാണല്ലോ.
അപ്പു :) ശരിയാണ്. രണ്ടാം ഭാഗമായി അത് ഇന്നു പോസ്റ്റു ചെയ്തിട്ടുണ്ട്.
നിക്കേ, അവിടെ നിക്ക് ജീ.. ഇവിടെ വന്നില്ലാന്നല്ലേ പറഞ്ഞത്. അപ്പൊ ശരി പിന്നെ കാണാം സ്വാഗതം :)
സാരംഗി :)
“അവനവന്റെ വിധി അവനവനുതന്നെ തിരുത്തിയെഴുതാമെന്ന സത്യം..“
ഒരു പരിധിവരെ...അല്ലേ?
ദൃശ്യന്‍ ജി :)
സൂ ജി :) പുറം ചട്ടവരെ ഞാന്‍ എത്തിയില്ല, തുടങ്ങിയിട്ടേ ഉള്ളൂ. സന്തോഷായീ കണ്ടിട്ട്.
ദീപൂ :)
സ്വാഗതം. നീട്ടി നീട്ടി അടുത്തപോസ്റ്റായി. താല്പര്യമുള്ളസ്ഥിതിയ്ക്ക് ഒന്നു വായിച്ചുനോക്കൂ. ആരോടും ഉള്ള ഉപദേശമൊന്നുമല്ല. ഞാന്‍ പഠിച്ചത്/പഠിയ്ക്കുന്നത് ആലോചിച്ച് ഉരുവിടുന്നതാണ്. ആര്‍ക്കെങ്കിലും ഉപകാരമായാല്‍ കൂടുതല്‍ സന്തോഷം :)
തമ്പിയളിയന്‍ :)
ഇത്തവണ വരവു വെച്ചു. ഋഷി സൂര്യസാവിത്രി എന്നും ഋഷിണി സൂര്യസാവിത്രി എന്നും വേണമെങ്കിലാവാം. റിഷിണി ഒരു സുഖമില്ല.
സൂര്യസാവിത്രിയെക്കുറിച്ച് കൂടുതല്‍ അറിയുമോ?
yAjnjavalkyaneppOle maithREyiyum 'R^shi' thanne, 'guru' pOle ennANaRivu.
Post a Comment