Thursday, October 23, 2008

അനുസരണ = നിവൃത്തികേട്

പദാര്‍ത്ഥങ്ങള്‍ ന്യൂട്ടന്റെ ചലനനിയമങ്ങള്‍ അനുസരിക്കുന്നു.

ആപ്പിള്‍ വരുത്തിവെച്ച വിനയേ! വെറുതേ വിശ്രമിച്ചിരിയ്ക്കുകയായിരുന്ന ന്യൂട്ടന്റെ, തലയില്‍ പ്പോയിവീണതുകൊണ്ടല്ലേ ഇങ്ങനെ ഒരു ഗതി വന്നത്!

ഊര്‍ജ്ജവികിരണങ്ങള്‍ മാക്സ്‌‌വെല്ലിന്റെ വൈദ്യൂതകാന്തികനിയമങ്ങള്‍ അനുസരിക്കുന്നു.

പാവം! എനര്‍ജി വേവ്സ്. ഈ മനുഷ്യന്റെ ഒരു കാര്യം! ഒന്നിനേം വെറുതേ വിട്ടൂടാ!

_____________________________________________________________________


7 comments:

സുല്‍ |Sul said...

നല്ല അനുസരണ. തെളിച്ച വഴിക്കു നടന്നില്ലേല്‍ നടന്ന വഴിക്കു തെളിക്കുക.

-സുല്‍

ശിശു said...

ടീച്ചറെ..ഒത്തിരികറങ്ങിത്തിരിഞ്ഞു ഇവിടെവന്നെത്താന്‍.. ഓര്‍മ്മകളുണ്ടായിരിക്കണം ഇല്ലെങ്കില്‍ ആതിരന്നേരമാര്‍ക്കറിയാം ഇല്ലെ?.
ഒരുപാട് മാറ്റങ്ങളാണല്ലൊ ബ്ലോഗില്‍. എഴുത്തില്‍നിന്ന് മാറി പോഡ്കാസ്റ്റിലേക്ക് ചുവടുറപ്പിച്ചൊ?, ഞാന്‍ കവിത എഴുതിയത് വല്ലതുമുണ്ടെങ്കില്‍ വായിക്കാന്‍ വന്നതായിരുന്നു.. ഒരുവര്‍ഷത്തോളമായി ബ്ലോഗിങ്ങിലില്ലായിരുന്നൂ. ഇന്നൊരു പോസ്റ്റിട്ടു. ചന്ദ്രായന്‍.. അതൊന്ന് നോക്കണെ! ടീച്ചറുടെ മെയില്‍ ഐഡി ഒന്നു തരാമൊ (വിരോധമില്ലെങ്കില്‍)

Rejeesh Sanathanan said...

ഒന്നും മനസ്സിലായില്ല. ഇനി അനുസരണ ഇല്ലാത്തത് കൊണ്ടാകുമോ?

വേണു venu said...

നിവൃത്തികേടിനാല്‍ അനുസരിക്കുന്നു.:)

Unknown said...

ഒത്തിരിനാളായി ഇവിടെ വന്നിട്ട്

B Shihab said...

ആശംസകൾ...

Sapna Anu B.George said...

ഓര്‍മ്മകള്‍ എന്നൂം നല്ലതാണു ജ്യോതിര്‍മയി.