Tuesday, December 08, 2009

കാത്തിരിപ്പ്

കരിമുകിലുപോലൊഴുകാന്‍ വെമ്പുന്നൂ
കരിപിടിച്ചൊരെന്‍ ഹൃദയത്തിന്‍ കണ്ണീര്‍
കരഞ്ഞുതീര്‍ക്കുവാന്‍ കരിങ്കടലുണ്ടേ
കറുത്തൊരു കാരാഗൃഹത്തിലാണു ഞാന്‍
തുറുങ്കിലാണു നിന്‍ പിറവിയെന്നാരോ
പറഞ്ഞറിഞ്ഞുഞാന്‍ കരിമുകില്‍ വര്‍ണ്ണാ!
തരുന്നതീചിന്ത പരമൊരാശ്വാസം
വരും വരും ഭവാന്‍ ഹൃദന്തരംഗത്തില്‍!
തിരിതെളിച്ചു ഞാനിരുട്ടിലും മിഴി
തുറന്നുകാത്തുകാത്തിരിപ്പാണേ കണ്ണാ!

11 comments:

Calvin H said...

ആ നാലാമത്തെ ലൈൻ ഇല്ലാരുന്നെങ്കിൽ കവിതയ്ക്ക് ടൈറ്റിൽ “കംസഗീതം” എന്നാക്കാമായിരുന്നു...

തമാശയാണേ ;)

SAJAN S said...

വരും വരും ഭവാന്‍ ഹൃദന്തരംഗത്തില്‍!
തിരിതെളിച്ചു ഞാനിരുട്ടിലും മിഴി
തുറന്നുകാത്തുകാത്തിരിപ്പാണേ കണ്ണാ
:)

ആഭ മുരളീധരന്‍ said...

സുന്ദരമായ വരികള്‍

the man to walk with said...

ishtaayi

സു | Su said...

വരും. :)

താരകൻ said...

കോയീ നഹീ ഹെ ..ഫിർ ഭീ ഹെ മുജ്കൊ..നാ ജാനെ കിസ്കാ ഇന്തസാർ..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹഹഹ കാൽ‌വിനേ

സന്തോഷ്‌ പല്ലശ്ശന said...

തുടക്കത്തിലെ രണ്ടു വരികള്‍ വളരെ നന്നായി തോന്നി... കരിമേഘങ്ങളായി പെയ്തൊഴിയാന്‍ കൊതിക്കുന്ന ഒരു പെണ്‍മനസ്സിന്‍റെ ശോകം...

രഘുനാഥന്‍ said...

നല്ല വരികള്‍..

ജ്യോതിര്‍മയി /ज्योतिर्मयी said...

വായിച്ചവര്‍ക്കൊക്കെ നന്ദി.

കാല്‍‌വിനേ, ഒരു ഭയങ്കരകമന്റു തന്നെ. പാവം ദേവകിയുടെ മനസ്സില്‍ക്കേറിയിരുന്ന് എഴുതിയത്, ഒറ്റയടിക്ക് കംസന്റേതാണെന്നു പറഞ്ഞപ്പോള്‍ ‘എഴുത്തുകാരി’ക്കു സങ്കടമായി. എന്നാലും കമന്റ്റിനെ മാനിയ്ക്കുന്നു. ആ കണ്ണട(കണ്ണാടി/സ്പെക്സ്/ഉപനേത്രം) കൊള്ളാം, സമ്മതിക്കാതെ തരമില്ല. വായനക്കും കമന്റിനും നന്ദി.

സാജന്‍ സദാശിവന്‍, ആഭ മുരളീധരന്‍,the man to walk with,സു ജി, പ്രിയ ഉണ്ണികൃഷ്ണന്‍,സന്തോഷ് പല്ലശ്ശന, രഘുനാഥന്‍ - എല്ലാവര്‍ക്കും നന്ദി.

താരകാ, അന്ധകാര്‍മയ് രാത് മേം താരോദയ് കാ ഇന്തസാര്‍.. രോഷ്ണീ കാ ഇന്തസാര്‍.
ശുക്രിയാ ഭൈയ്യാ, ശുക്രിയാ.

ഏ.ആര്‍. നജീം said...

ഭക്തി സാന്ദ്രമായ വരികള്‍...

നന്നായി