Thursday, January 14, 2010

സ്വസ്തി തേ സൂര്യ!

സൂര്യന്‍ ഉത്തരായണത്തിലേയ്ക്കു സംക്രമിക്കുന്നു.



നന്മ, നിന്നരുണവീചിജാലമതിലൂടെ വിസ്തരണമേല്‍ക്കയാല്‍
നന്മണിക്കതിരുലബ്ധമായിതു മരീചിമാലി! ഭവദാശയാ
കണ്മണിയ്ക്കു കണിയായതും പ്രസവിതാവു നീ ദിവസദേവതേ-
യിന്നുസംക്രമണദിവ്യവേള; യതു സംക്രമന്മകരദീപമായ്!

[സംക്രമം, പൊങ്കല്‍, മകരജ്യോതി]

12 comments:

Calvin H said...

അതിപ്പോ സൂര്യൻ ആണോ അതോ ഭൂമിയാണോ പൊസിഷൻ അഡ്ജസ്റ്റ് ചെയ്ത് വേണ്ടത്ര ഊർജ്ജം ഇങ്ങെത്തിക്കുന്നത്?

എന്റെ കൃതാർത്ഥത ഭൂമിക്കിരിക്കട്ടെ ;)

ജ്യോതിര്‍മയി /ज्योतिर्मयी said...

ഹഹ... അതു നന്നായീ കാല്‍‌വിന്‍ ജി :-)

ഭൂമിക്കായിക്കോട്ടേ നന്ദിയും കൃതജ്ഞതയും.

[ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ ചില വലിയവര്‍ ചോദിച്ചിരുന്നു, ‘അമ്മയേയോ അച്ഛനേയോ കൂടുതല്‍ ഇഷ്ടം?’ എന്ന്.

ഒരാളെമാത്രമേ ഇഷ്ടമാവൂ എന്നു വല്ല നിയമവുമുണ്ടോ? എനിയ്ക്കു രണ്ടുപേരേയും ഒരുപോലെ,ഇഷ്ടമായിരുന്നു... മിക്കവാറും എല്ലാ കുട്ടികള്‍ക്കും അങ്ങനെയാവും എന്നാണെന്റെ തോന്നലും. ഏതായാലും ഇതോര്‍മ്മവന്നു, താങ്കളുടെ കമന്റു കണ്ടപ്പോള്‍]

Calvin H said...

ഓ അങ്ങനെയാണല്ലേ, ന്നാൽ എന്റെ വകേം ഉണ്ട് രണ്ട് പേർക്കും കൃതജ്ഞതയും നന്ദിയും ഒക്കെ. ഗ്രാവിറ്റിക്കും ഇരിക്കട്ടെ. അതിന്റെ പൊറത്താണല്ലോ എലിപ്റ്റിക്കൽ ഷേപിൽ ഭൂമി സൂര്യനെ വലം വെക്കുന്നതും ഋതുക്കളുണ്ടാകുന്നതും മറ്റും മറ്റും.

ഈ ഗ്രാവിറ്റി എന്നത് പിണ്ഡവുമായി ബന്ധപ്പെട്ട് കിടക്കുന്നത് കൊണ്ട് പിണ്ഡമെന്ന പ്രോപ്പർട്ടിക്കും കൊറച്ച് നന്ദി ഇരിക്കട്ടെ ;)


ഹൊ ഒരു സർഗരചനയെ എങ്ങനെ അൺ‌റൊമാന്റിക് ആയി വായിക്കാം എന്ന് ഞാൻ വീണ്ടും വീണ്ടും തെളിയിച്ചിരിക്കുന്നു ;)

unni ji said...

സൂര്യ“പിണ്ട“ത്തിനും അടിയന്തിര നന്ദി!

വികടശിരോമണി said...

ഒരു അൺ‌റൊമാന്റിക്ക് ക്ലാപ്പ്.

ജ്യോതിര്‍മയി /ज्योतिर्मयी said...

ഓരോരുത്തരും അവരവര്‍ക്ക് ഇഷ്ടം തോന്നുന്നതിനെ മാത്രമേ കാണാനും കേള്‍ക്കാനും ഇഷ്ടപ്പെടൂ.... പച്ചനിറം ഇഷ്ടമുള്ളയാള്‍ വെളുത്തപൂവിനേയും (പച്ചക്കണ്ണടവെച്ചിട്ടാണെങ്കിലും) പച്ചയായേ കാണാന്‍ ശ്രമിക്കൂ......

അതുകൊണ്ടു സാരമില്ല വായനക്കാരേ... ഇഷ്ടം പോലെ നോക്കിക്കാണുവിന്‍! റൊമാന്റിക്കോ അണ്‍‌റൊമാന്റിക്കോ എന്തുമാവാം...

വായിച്ചതിനു നന്ദി ഗോപാല്‍ ഉണ്ണികൃഷ്ണനും കാല്വിന്‍ ജിയ്ക്കും..... :-)

ജ്യോതിര്‍മയി /ज्योतिर्मयी said...

വികടശിരോമണീ.... ഞാന്‍ കണ്ടില്ലായിരുന്നു...
നന്ദി...

Umesh::ഉമേഷ് said...

:)

ഇത്രയും പറഞ്ഞ സ്ഥിതിയ്ക്കു് ആ രാഹുവിന്റെ കൂര്യം കൂടി പറയാമായിരുന്നു. ഇന്നു് അതും കൂടി ആണല്ലോ :)

Umesh::ഉമേഷ് said...

(സൂര്യഗ്രഹണം)

ജ്യോതിര്‍മയി /ज्योतिर्मयी said...

ഉമേഷ് ജി

നവവത്സരശ്ലോകത്തില്‍ രണ്ടെണ്ണത്തെ- തിരുവാതിരയേയും നവവത്സരത്തേയും- ഉള്‍പ്പെടുത്താന്‍ പറ്റി.

ഇന്നലത്തെ സ്പെഷല്‍ ആയി, മൂന്നെണ്ണത്തെ- സംക്രമത്തെയും പൊങ്കലിനെയും മകരജ്യോതിയേയും ഉള്‍പ്പെടുത്താന്‍ പറ്റി..... (പുരോഗമിച്ചുവരുന്നുണ്ട്...)

സൂര്യഗ്രഹണത്തേക്കൂടി കൊക്കിലൊതുക്കാന്‍ പറ്റിയില്ല.... [സൂര്യഗ്രഹണം ഇന്നലെ ആയിരുന്നില്ലതാനും... അതിന്നല്ലേ?]

നന്ദി വായനക്കും കമന്റിന്നും.

ജ്യോതിര്‍മയി /ज्योतिर्मयी said...

ഉമേഷ് ജി പറഞ്ഞതു ശരിയാണു്.....

ഇത്രയും മനോഹരമായ ഒരു സൂര്യഗ്രഹണം വിട്ടുപോവാന്‍ പാടില്ലായിരുന്നു!

P.C.MADHURAJ said...

ശ്ലോകങ്ങൾ രണ്ടും നന്നായി.
ആരാ who.