Wednesday, January 20, 2010

കല്യാണശ്ലോകം

മന്ദമെന്നുടെ കരം പിടിച്ചു മനതാരിലീശ്വരനെയോര്‍ത്തുകൊ-
ണ്ടിന്ദുവാരശുഭനാളിലെന്‍‌ജനകനേകവേ വരകരങ്ങളില്‍
വന്ദ്യനായപരമേശ്വരന്നുമയെനല്‍കിടുന്ന ഹിമവല്‍‌പിതാ-
വെന്നപോലെ കൃതകൃത്യനായ് മമ വരന്നു നല്‍കി പരമാദരം !


4 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അപ്പോള്‍ ഒരു വാര്‍ഷികാശംസ, എല്ലാ മംഗളങ്ങളും ജഗദീശ്വരന്‍ നല്‍കട്ടെ

biju.k.pillai said...

please wrte more

Anonymous said...

വളരേ നന്ദി പണിക്കര്‍ സാര്‍.


ബിജു - കുറച്ചക്ഷരങ്ങളേ താങ്കളീ കമന്റ് ബോക്സില്‍ ഇട്ടിട്ടുള്ളൂ.... എങ്കിലും അതു തരുന്ന പ്രോത്സാഹനം അളവറ്റതാണ്. നന്ദി, നന്ദി.

[ജ്യോതിര്‍മയി]

പാവപ്പെട്ടവൻ said...

ആദരവില്‍ പകരുന്ന മാതരം