Friday, May 28, 2010

വിരോധാഭാസം

അഭിനയം
അതെത്ര സുന്ദരം
ജീവിക്കുന്നതുപോലെ ആവണം


ജീവിതം
അതെത്ര സുന്ദരം
അഭിനയം പോലെ തോന്നണം

5 comments:

വികടശിരോമണി said...

ഇതിലെ ആധുനികം എന്താന്നു മനസ്സിലായില്ല.

ഉപാസന || Upasana said...

രണ്ടും പരസ്പരപൂരകം ആണല്ലേ
:-)

ജ്യോതിര്‍മയി /ज्योतिर्मयी said...

വി. ശി. മണീ.... കവിത എന്നു പേരിട്ടതിലേ ഉള്ളൂ ആധുനികത. നന്ദി

ഉപാസന... വായനക്കും കമന്റിനും നന്ദി

ജീവിതം വല്ലാതെ മുഴുകിയൊട്ടി ജീവിച്ചാല്‍ ...ഉണ്ടാവുന്ന അനുഭവങ്ങള്‍ക്കനുസരിച്ച് ഉലഞ്ഞുകൊണ്ടിരിക്കും...ഇല്ലേ? അപ്പോള്‍ ഇതൊക്കെ ഒരു അഭിനയം പോലെ എന്നു കരുതാന്‍ കഴിഞ്ഞാല്‍....”ലോകം രംഗം, നരന്മാര്‍ നടര്‍” എന്നു ഭാവന ചെയ്യാന്‍ കഴിഞ്ഞാല്‍..ജീവിതം വരുന്ന അതേമട്ടില്‍ കൂടുതല്‍ ആസ്വാദ്യമാവും... ഇല്ലേ?

Deepa Bijo Alexander said...

ജീവിതം വെറുമൊരു നാടകം എന്നു വിശ്വസിക്കാനായാൽ ജീവിക്കാൻ കൂടുതൽ എളുപ്പമാവും അല്ലേ... കൊള്ളാം.

Calvin H said...

ഇതിനിടയില്‍ രംഗം നോക്കാതെ എത്തുന്ന ഒരു ജോക്കര്‍ ഒണ്ടല്ലോ, അവനെയാണ് എനിക്ക് പുടിക്കാത്തത് :)