Tuesday, February 15, 2011

തൊടിയിലെ തോടകം

മലര്‍വാടിയിലേറിയ പൈങ്കിളിയൊ-
ന്നളിവൃന്ദമതോടുരചെയ്തിതുപോല്‍
പലപൂവുകള്‍തേടിമരന്ദമിയ-
ന്നലയാതെ പഴം നുണയാനണയൂ

3 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

പല പൂക്കളിൽ പലതരം മധുവാണല്ലോ നുണയാൻ സാധിക്കുക...

Umesh::ഉമേഷ് said...

പലരും പലതും പറയും പല മ-
ട്ടുലകിൽ; ചെവിയേകരുതൊന്നിനുമേ
ഫലമുണ്ടു നടന്നിടുകിൽ ഭുവനേ
ഫലമി, ല്ലളിയോ, മധുവുണ്ടിടണം.

Jyothirmayi said...

ഫലമെന്നതുറന്നുവരുന്നതിനി-
ന്നളികള്‍ മധുവുണ്ണുക കാരണമാം
ഫലിതം തുടരാനൊരു പൈങ്കിളി വ-
ന്നളിയോ നിജകര്‍മ്മരതന്‍ മധുപന്‍!


(വാഗ്ജ്യോതി)