ഇനിയൊരു കനപ്പെട്ട ലേഖനം എഴുതണമ്ന്ന് വിചാരിക്കാന്‍ തുടങ്ങിയിട്ടു നാളുകളേറെയായി. തലക്കനം ഉണ്ടെങ്കിലും തലയ്ക്കകത്തു കനമുള്ളതൊന്നുമില്ല. എന്നാല്‍ പിന്നെ എഴുതാന്‍ എഴുത്താണിയും ഓലയുമെടുത്താലോ. അതെവിടെക്കിട്ടുമെന്നറിയില്ല. കടലാസും പേനയും ഈ ചുറ്റുവട്ടത്തൊന്നുമില്ല, ആകെയുള്ളത്, വരമൊഴിയും കീബോര്‍ഡും. അങ്ങനെയെങ്കിലങ്ങനെ, എന്തായാലും ഇന്നെഴുതണം, "നാമെന്തിനു പണിയെടുക്കണം" എന്നതിനെപ്പറ്റിയാവാം. ഗുരുകുലത്തിലൊന്നെത്തിനോക്കീട്ടാവാം വിശദമായ എഴുത്ത്. ഇതെന്തായീക്കാണുന്നത്? വാര്‍ത്തകള്‍ വായിക്കാറുള്ള, "തണ്ടുതുരപ്പാ,ചാഴീ, മുഞ്ഞേ,...ഓടിക്കോ.." എന്നു വിളിച്ചുകൂവി ഞങ്ങളെയുണര്‍ത്താറുള്ള, ഇടയ്ക്കിടയ്ക്കു ചലച്ചിത്രഗാനങ്ങള്‍ പാടാറുള്ള പല്ലി! ഇവനെ ഞാന്‍ മറന്നേ പോയിരുന്നു. റേഡിയോ ഇന്നും സമയനിഷ്ഠയോടെ ഉദയചിന്തയും പ്രഭാതഗീതവും ഒക്കെ പാടാറുണ്ടെങ്കിലും ഇപ്പോള്‍ പല്ലികള്‍ അവിടുന്നു താമസം മാറി.
ഞാന്‍ കനപ്പെട്ട ലേഖനത്തിലേയ്ക്കുകടക്കുന്നു..
കംപ്യൂട്ടറിനെന്താ ഒരു കുലുക്കം? ഞാന്‍ അത്രശക്തിയിലാണോ റ്റൈപ്പു ചെയ്യുന്നത്? ഏയ്, അതല്ല.എന്റെ അക്ഷരങ്ങള്‍ക്കിത്ര കനമോ? എന്റെ വാക്കുകളുടെ ശക്തിയില്‍ എനിക്കു തന്നെ അഭിമാനം തോന്നുന്നു. ഇതാ കംപ്യൂട്ടര്മേശപോലും ഇളകിത്തുടങ്ങിയിരിയ്ക്കുന്നു.. വെറുതെ ഞാനൊന്നു മേശയ്ക്കുപിന്നിലേയ്ക്കും അടിയിലേയ്ക്കും ഒന്നു നോക്കി, പല്ലിയെങ്ങാനും... ഇല്ല. സ്പീക്കറിന്റെ, ബ്രോഡ്ബാന്റിന്റെ, മൌസിന്റെ..എല്ലാ ആകെ വയറുകളുടെയൊരുലകം.മൌസിന്റെ വയര്‍ ഞാന്‍ വലിച്ചുവലിച്ച് കെട്ടുപിണഞ്ഞുതുടങ്ങിയിട്ടുണ്ട്. എതായാലും ലേഖനം എഴുതട്ടെ. ഞാന്‍ റ്റൈപ്പുചെയ്യുന്തോറും കംപ്യുട്ടറിന്റെ മെമ്മറി ഉണര്ന്നുപ്രവര്ത്തിക്കുകയാണെന്നെനിക്കു തോന്നുന്നു. ദാ..കംപ്യൂട്ടറിന്റെ പിന്നില്‍നിന്നും ഒരുവയര്‍ നീണ്ടുനീണ്ടുവരുന്നു. അതു കീബോര്‍ഡില്‍ വരമൊഴിക്കൊപ്പം ഓടിക്കളിക്കുകയാണോ. എനിയ്ക്കൊന്നും റ്റൈപ്പുചെയ്യാന്‍ പറ്റുന്നില്ല. എന്നാലും ഈ സ്വാതന്ത്ര്യദിനത്തില്‍ എന്റെ എഴുതാനുള്ള സ്വാതന്ത്ര്യത്തില്‍ കൈകടത്തുന്നത്, ഇത്തിരി കടന്നകയ്യല്ലേ? അതോ കംപ്യൂട്ടറും സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയാണോ? ഞാന്‍ കീബോര്‍ഡില്‍ നിന്നും വിരലുകളെടുത്തു. എന്റമ്മേ...അയ്യോ ഇതു മൌസ്-വാല് മാത്രമല്ല, വാലിന്റെ അങ്ങേയറ്റത്ത്, സാക്ഷാല്‍ "മൌസ്". യോ....കീ..മേ...അമ്മേ...
10 comments:
"കംപ്യൂട്ടറും മൌസും"
ഞാനിതു പോസ്റ്റട്ടെ.. ഫിലിപ്സിനുള്ളിലെ പല്ലിയ്ക്കു സമര്‍പ്പിക്കുന്നു
:-)
ഝില്‍... ഝില്‍...
:-)
സമര്‍പ്പിച്ചത് പല്ലിയ്ക്കായതുകൊണ്ട് നന്നായി. പല്ലികളേയും വില വേണ്ടേ മനുഷ്യര്‍ക്ക്.
wv (qkvipsax)
പല്ലിയെപ്പറ്റിയാണോ ചോദ്യം? ഉത്തരത്തിലുണ്ട്.
യോ....കീ..മേ... ഇതെന്താ ഇങ്ങനെ കരയുന്നത്? അടുത്താരും ഇല്ലാതിരുന്നത് നന്നായി. :)
ഞാന്‍ സത്യം സത്യമായി പറഞ്ഞതാണെങ്കിലും ആരും വിശ്വസിച്ചില്ല അല്ലേ.
"ഹരിയും കരിയും വെടിഞ്ഞു വൈരം.." എന്നു പറഞ്ഞതുപോലെ ഉറുമ്പ്, പല്ലി, പാറ്റ(2എണ്ണം), എട്ടുകാലി തുടങ്ങിയവയും ഇരുകാലികളും സമാധാനമായി ജീവിക്കുന്ന ഒരു സ്ഥലമാണു ഞങ്ങളുടെ വീട്, എന്നാലും എലിയെ ഞാനൊട്ടും പ്രതീക്ഷിച്ചതല്ല. കഴിഞ്ഞ കുറച്ചുനാളായി രാപകല്‍ തിരക്കിലായിരുന്ന എന്റെ ശ്രദ്ധയില്‍ പെടാതെ കയറിക്കൂടിയതാണിവന്.
സാക്ഷാല്‍ മൌസ്, അല്ലെങ്കില്‍ റാറ്റ്, അല്ലെങ്കില്‍ മൂഷകന്‍, അല്ലെങ്കില്‍ എലി.. അതും ഒരു സ്വാതന്ത്ര്യപ്രഖ്യാപനത്തിനു മുതിര്‍ന്നു, എന്റെ കംപ്യൂട്ടറിനുമുന്നിലെ സമാധികണ്ടിട്ടാണെന്നു തോന്നുന്നു.
കീബോര്‍ഡില്‍നിന്നും എന്റേയും മോണിറ്ററിന്റേയും മുഖത്തേയ്ക്കു മാറിമാറിനോക്കുന്ന ഒരെലിയെ സങ്കല്‍പ്പിച്ചുനോക്കൂ. അപ്പോഴും സമചിത്തത കൈവിടാതെ പോസ്റ്റിംഗ് അവസാനിപ്പിച്ച എനിയ്ക്കു നിങ്ങളാരെങ്കിലും ധീരതയ്ക്കുള്ള അവാര്‍ഡ് പ്രഖ്യാപിക്കും എന്നു കരുതി:-(
ഏതായാലും ആ ദീര്ഘവാലന് ഞാന്‍ കൊടുത്തൂ ഒരവാര്‍ഡ് പോസ്തുമസ്സായി..
ഉമേഷ്ജീ :-) ഝില്‍ ഝില്‍ .. അതെ അതു സത്യം സത്യം :-)
വിശ്വം, എങ്ങിനെയുണ്ട് വിശ്വസ്നേഹം? എല്ലാരും സമം, എലിയ്ക്കും ബ്ലോഗാം അല്ലേ, ഉത്തരത്തിലുള്ള ആളേം മറന്നില്ല.
സൂ, എലിയെ പല്ലിയ്ക്കു സമര്‍പ്പിച്ചതു നന്നായി എന്നു തോന്നീലോ, നന്നായി:-)
ബിന്ദൂ, ഞെട്ടിക്കരഞ്ഞപ്പോള് എന്തൊക്കെ ശബ്ദങ്ങളാ പുറത്തുവന്നേന്നറിയില്ല. പിന്നെ ആദ്യത്തെ രണ്ടു ശബ്ദം എലി, എന്നെക്കണ്ടു ഞെട്ടി ക്കരഞ്ഞതാണോ എന്നും സംശയമുണ്ട്. :-)
എല്ലാര്ക്കും നന്ദി.
ഈ കംപ്യൂട്ടര്‍ മൌസിന' മൌസ് എന്നു പേരിട്ടത് ആരാണെന്ന് ആരെങ്കിലും ഒന്നു പറഞ്ഞു തരുമോ ഇത്ര ക്ര്ത്യമായ പേര' ഇത്ര സിംപിള്‍
ഹഹ..ഇത് കൊള്ളാം ടീച്ചറേ :-)
അപ്പൊ എലിയെ തല്ലിക്കൊന്നു എന്നല്ലേ പറഞ്ഞത്? ആ സമര്‍പ്പണം നടത്തിയ രീതിയില്‍ നിന്ന് അങ്ങനെയാണ് തോന്നിയത്.
ഭാഗ്യം ചെയ്യണമല്ലോ ഇങ്ങിനെയൊക്കെ കാണണമെങ്കില്‍. കമ്പ്യൂട്ടറിന്റെ മൌസിന്റെ ഇപ്പുറത്ത് കീബോഡില്‍ സാക്ഷാല്‍ മൌസേട്ടന് :)
Post a Comment