Friday, October 06, 2006

സരസ്വതി കണ്ണാടിയില്‍!

മനോദര്‍പ്പണത്തില്‍പ്പിടിച്ചൊട്ടിനില്‍ക്കും
മഹാരാഗവിദ്വേഷമാലിന്യമെല്ലാം
കളഞ്ഞാകില്‍വെണ്‍താമരത്താരിനുള്ളില്‍
‍ത്തെളിഞ്ഞീടുമാവാണി!ചിത്രം വിചിത്രം!

9 comments:

ജ്യോതിര്‍മയി /ज्योतिर्मयी said...

ഈ കണ്ണാടിയൊന്നു വൃത്തിയാക്കാനെന്താ വഴി?

വല്യമ്മായി said...

സ്നേഹമാകും ഗ്ളാസ് ക്ളീനറിട്ട് തുടച്ചാല്‍ മതി

mydailypassiveincome said...

വാഗ്ജ്യോതീ, വിദ്വേഷമാലിന്യം സൂക്ഷിച്ച് കഴുകാന്‍ ശ്രദ്ധിക്കണേ. സ്നേഹമാകുന്ന ഗ്ലാസ് ക്ലീനറില്‍ പക, അസൂയ, കുശുമ്പ്, അഹങ്കാരം എന്നിങ്ങനെയുള്ള മായം കലരാതിരിക്കാന്‍ ശ്രദ്ധിക്കുമ്പോള്‍ സരസ്വതി കണ്ണാടിയില്‍ തെളിഞ്ഞുതന്നെ നില്‍ക്കും!‍

കരീം മാഷ്‌ said...

ഇതാരെക്കുറിച്ചാ..ടീച്ചറെ?
കണ്ണാടി യെന്നു പറയുന്നതു ബിംബവും പ്രതിബിംബവുമല്ലേ?

മുസാഫിര്‍ said...

നല്ല വാക്യങ്ങള്‍ ടീച്ചറെ.പക്ഷെ എത്ര വിചാരിച്ചാലും മുഴുവനും ജീവിത്തില്‍ പകര്‍ത്താന്‍ ബുദ്ധിമുട്ടാണു.

അഭയാര്‍ത്ഥി said...

പ്രകാശ ദീപ്തമായ വാഗ്‌ജ്യോതിയിലെ കണ്ണാടി....

മനസ്സില്‍ വിളങ്ങുന്ന ഐശ്വര്യ ലക്ഷ്മിയുടെ പ്രതിബിംബമാണ്‌ മുഖമെന്ന കണ്ണാടിയില്‍ (മനോമുകുര ദര്‍പ്പണം) തെളിയുക എന്ന്‌ വള്ളത്തോള്‍ എവിടേയൊ പറഞ്ഞിട്ടുണ്ട്‌.

കണ്ണാടി തുടക്കേണ്ട , മനസ്സില്‍ ലക്ഷ്മിയും സരസ്വതിയുമിരുന്നാല്‍ മുഖം ജ്യോതിര്‍മയവും മൊഴികള്‍ വാഗ്‌ജ്യോതിയും ആയിരിക്കും.

ഈ ബ്ലോഗ്‌ ഒരു പാഠശാലപോലെ.

Anonymous said...

കണ്ണാടി മാറ്റി ഫിറ്റ് ചെയ്യാന്‍ നോക്കു, അതാവും ഏറെ എളുപ്പം

രാജേഷ് ആർ. വർമ്മ said...

കൊള്ളാം, ജ്യോതി. എന്നിട്ട്‌ ഈ കണ്ണാടിയും കൊണ്ടു നടന്നാല്‍ നോക്കുന്നിടത്തെല്ലാം 'അവളെ'ക്കാണാം, അല്ലേ?

ജ്യോതിര്‍മയി /ज्योतिर्मयी said...

വല്യമ്മായീ, സ്നേഹം മാത്രം മതീന്നു തോന്നുന്നില്ല. എല്ലാവരേയും ഒരുപോലെ സ്നേഹിക്കാന്‍ കഴിയണം. എന്നുവെച്ചാല്‍ ആരോടും ഒരു പ്രതേകതയും പാടില്ല എന്നും അര്‍ഥമില്ലേ? ആവോ ഒരു കണ്‍ഫൂഷന്‍.

മഴത്തുള്ളീ, സ്വാഗതം. നന്ദി ഉപദേശത്തിന്‌, ശ്രദ്ധിയ്ക്കാം.

കരീം മാഷേ, കാണാന്‍ വൈകി. സ്വാഗതം. ഇതു വാക്കിന്റെ, വിദ്യയുടെ ദേവതയായ സരസ്വതിയെക്കുറിച്ചാണ്‌. "the supreme athority of knowledge"- if you don't want to limit it into a form]

ആ ഒരേ ഒരു ചൈതന്യം (പരമകാരുണികന്‍) തന്നെയല്ലേ എന്നെ ഞാനാക്കി നിര്‍ത്തുന്നതും. മനസ്സാകുന്ന കണ്ണാടി തുടച്ചുമിനുക്കിയാല്‍, ശരിയായ രൂപം അതില്‍ തെളിയുമല്ലോ, എന്നൊരു pratheeksha.
മാഷേ... ഞാന്‍ നിര്‍ത്തി:-)

ഗന്ധര്‍വരേ,

ഇപ്പോഴേ കണ്ടുള്ളൂ. സ്വാഗതം. nallavaakkukaLkk~ nandi. താങ്കളുടെ പോസ്റ്റുകള്‍ ചിലതൊക്കെ വായിച്ചിട്ടുണ്ട്‌. കmaന്റിയില്ല എന്നു തോന്നുന്നു.
നല്ല വാക്കുകള്‍ക്ക്‌ നന്ദി.

കാളിയാ, സ്വയം വിഷമുള്ളയാണാണെന്ന അംഗീകരിയ്ക്കുകയാണോ അതോ അതൊരു അഭിമാനമാണോ? (ഒരു കുട്ടി "ഞാന്‍ മടിയന്‍" എന്നു പറഞ്ഞാല്‍, അദ്ധ്യാപിക എന്ന നിലയ്ക്ക്‌, ആദ്യം കുട്ടിയെ അഭിനന്ദിയ്ക്കും, കാര്യം സ്വയം മനസ്സിലാക്കിയതിനും സമ്മതിച്ചതിനും. പക്ഷേ പിന്നീട്‌, ഇനിയൊരിക്കലും "ഞാന്‍ മടിയന്‍" എന്നു പറയരുതെന്നു ഉപദേശിയ്ക്കാനാണ്‌ തോന്നുക. വീണ്ടും വീണ്ടും താന്‍ മടിയനാണെന്ന പറച്ചില്‍ കുട്ടിയെ കൂടുതല്‍കൂടുതല്‍ മടിയനാവാനേ സഹായിയ്ക്കൂ. അതേ സമയം, ഇതുവരെ മടിയനായിരുന്നെങ്കിലും ഇപ്പോഴേ ലേബല്‍ ചെയ്യാതെ ആ ദുശ്ശീലത്തില്‍നിന്നും പുറത്തുകടക്കാനുള്ള സാധ്യതകള്‍ കാണിച്ചുകൊടുത്ത്‌ പ്രോthsaaഹിപ്പിക്കാനും തോന്നും.

കാളിയന്‍കുട്ടാ, നന്ദി വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും. ഡ്യൂപ്പ്‌ കണ്ണാടി എനിയ്ക്കു വേണ്ട.:-)
musaafirjee,
nandi. oru kaTam njaan veettaanuNtennu thOnnunnu:-)

രാജേഷ്‌ജീ

അതെ, കറ കറക്റ്റ്‌.

(ബിന്ദൂ വര്‍മ്മേ..., ആ ദോശക്കല്ല്‌ അടുപ്പത്തുകേറ്റൂ..., അല്ലെങ്കില്‍ ആ കണ്ണാടി മുഖത്തിനുനേരെയാക്കി പെര്‍മനെന്റ്‌ ഫിറ്റിംഗ്‌ ചെയ്യൂ:-)